വലംകയ്യിലെ തള്ളവിരൽ ഗുരുദക്ഷിണയായി സമർപ്പിക്കാൻ ദ്രോണാചാര്യർ ഏകലവ്യനോട് ആവശ്യപ്പെട്ടു. കുരയ്ക്കുന്ന പട്ടിയുടെ വായിലേക്ക് അതിസമർഥമായി അമ്പുകളയച്ച് അതിനെ നിശ്ശബ്ദമാക്കിയ വില്ലാളിവീരനെ നിർവീര്യനാക്കിയ ആവശ്യം. വിരലുകളിൽ മുഖ്യമാണു തള്ളവിരൽ. പരിണാമത്തിന്റെ വഴികളിലൂടെ നീണ്ടു നിവർന്ന് ഇരുകാലിയായി നടന്നുവന്ന നമ്മെ നാമാക്കിയതു തള്ളവിരലാണ്. അതിനു മുൻപ് ആൾക്കുരങ്ങുകൾ ആഫ്രിക്കൻ കാട്ടിൽ മരംചാടാനും ഊഞ്ഞാലാടാനും കയ്യിലെ ഉപാംഗങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് തള്ളവിരൽ ഉരുത്തിരിഞ്ഞു. മരക്കെ‍ാമ്പു മുറുകെപ്പിടിക്കാനും കരിങ്കല്ലു ചെത്തി മൂർപ്പിച്ച് ആയുധങ്ങളുണ്ടാക്കാനും സാധ്യമായി. നമ്മുടെ പൂർവികർ പരന്ന പുൽമേടുകളിലേക്കു നീങ്ങിയപ്പോഴും തള്ളവിരലിന്റെ വികാസം തുടർന്നു. പണിയായുധങ്ങൾ പിടിക്കാനും ആയുധങ്ങൾ ഉപയോഗിക്കാനും ചിത്രങ്ങൾ വരയ്ക്കാനും അതു സഹായകമായി. തള്ളവിരൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കൈ ഒറ്റയടിക്ക് 60 ദശലക്ഷം കെ‍ാല്ലം പിന്നിലോട്ടു പോയേനേ എന്നാണു ശാസ്ത്രജ്ഞനായ ജോൺ റസൽ നേപ്പിയറുടെ അഭിപ്രായം. അറിയപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള പൂർവികർ റിപീഡിസ്റ്റിയ (RHIPIDISTIA) മീനുകളാണ്. 230 ദശലക്ഷം വർഷം മുൻപ് ഇവ അപ്രത്യക്ഷമായി. അതിന്റെ രണ്ടു വശങ്ങളിലെയും ചെകിളകൾക്കു പിന്നിലുണ്ടായിരുന്ന ചിറകുകളാണ് നമ്മുടെ കൈകളായി പരിണമിച്ചത്. തള്ളവിരൽ, പെരുവിരൽ, അംഗുഷ്ടം എന്നിങ്ങനെ നാം വിളിക്കുന്നതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലംകയ്യിലെ തള്ളവിരൽ ഗുരുദക്ഷിണയായി സമർപ്പിക്കാൻ ദ്രോണാചാര്യർ ഏകലവ്യനോട് ആവശ്യപ്പെട്ടു. കുരയ്ക്കുന്ന പട്ടിയുടെ വായിലേക്ക് അതിസമർഥമായി അമ്പുകളയച്ച് അതിനെ നിശ്ശബ്ദമാക്കിയ വില്ലാളിവീരനെ നിർവീര്യനാക്കിയ ആവശ്യം. വിരലുകളിൽ മുഖ്യമാണു തള്ളവിരൽ. പരിണാമത്തിന്റെ വഴികളിലൂടെ നീണ്ടു നിവർന്ന് ഇരുകാലിയായി നടന്നുവന്ന നമ്മെ നാമാക്കിയതു തള്ളവിരലാണ്. അതിനു മുൻപ് ആൾക്കുരങ്ങുകൾ ആഫ്രിക്കൻ കാട്ടിൽ മരംചാടാനും ഊഞ്ഞാലാടാനും കയ്യിലെ ഉപാംഗങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് തള്ളവിരൽ ഉരുത്തിരിഞ്ഞു. മരക്കെ‍ാമ്പു മുറുകെപ്പിടിക്കാനും കരിങ്കല്ലു ചെത്തി മൂർപ്പിച്ച് ആയുധങ്ങളുണ്ടാക്കാനും സാധ്യമായി.

നമ്മുടെ പൂർവികർ പരന്ന പുൽമേടുകളിലേക്കു നീങ്ങിയപ്പോഴും തള്ളവിരലിന്റെ വികാസം തുടർന്നു. പണിയായുധങ്ങൾ പിടിക്കാനും ആയുധങ്ങൾ ഉപയോഗിക്കാനും ചിത്രങ്ങൾ വരയ്ക്കാനും അതു സഹായകമായി. തള്ളവിരൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കൈ ഒറ്റയടിക്ക് 60 ദശലക്ഷം കെ‍ാല്ലം പിന്നിലോട്ടു പോയേനേ എന്നാണു ശാസ്ത്രജ്ഞനായ ജോൺ റസൽ നേപ്പിയറുടെ അഭിപ്രായം. അറിയപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള പൂർവികർ റിപീഡിസ്റ്റിയ (RHIPIDISTIA) മീനുകളാണ്. 230 ദശലക്ഷം വർഷം മുൻപ് ഇവ അപ്രത്യക്ഷമായി. അതിന്റെ രണ്ടു വശങ്ങളിലെയും ചെകിളകൾക്കു പിന്നിലുണ്ടായിരുന്ന ചിറകുകളാണ് നമ്മുടെ കൈകളായി പരിണമിച്ചത്.

ജീവശാസ്ത്രവും റോബട്ടിക്സും എൻജിനീയറിങ്ങും ചേർന്നാണു 3ഡി പ്രിന്റിങ്ങിന്റെ സഹായത്തോടെ സൃഷ്ടി നടത്തിയത്. ‌‌ ഏഴു വർഷത്തെ പരീക്ഷണത്തിനൊടുവിലാണു പുതിയ വിരലിനു കയ്യിൽ സ്ഥാനം കണ്ടെത്തിയത്.

ADVERTISEMENT

തള്ളവിരൽ, പെരുവിരൽ, അംഗുഷ്ടം എന്നിങ്ങനെ നാം വിളിക്കുന്നതിന്റെ ലാറ്റിൻ പേര് ഡിജിറ്റസ് പ്രൈമസ് മാനസ് എന്നാണ്. കയ്യിൽ 5 വിരലുകളുണ്ടെന്നു പറയാറുണ്ടെങ്കിലും ഒരു തള്ളവിരലും നാലു വിരലുകളും എന്നു പറയുന്നതാണു കൂടുതൽ ശരി. എതിർ തള്ളവിരൽ (OPPOSABLE THUMB) എന്നാണു സാങ്കേതികമായി സാർഥകമായ പേര്. തള്ളവിരലിന്റെ അറ്റംകെ‍ാണ്ടു മറ്റു 4 വിരലുകളുടെയും അറ്റങ്ങളെ തെ‍ാടാം. അതാണ് എതിരിന്റെ പ്രത്യേകത. ഒപ്പിടാൻ അറിയാത്തവരും പറ്റാത്തവരും തള്ളവിരലടയാളം വയ്ക്കുന്നു. രണ്ടു തള്ളവിരലടയാളങ്ങൾ ഒരുപോലെ ആകാനുള്ള സാധ്യത 6400 കോടിയുടെ ഒരംശത്തിലും കുറവാണെന്നു ഡോ. ഫ്രാൻസിസ് ഗാൾട്ടൻ സാക്ഷ്യപ്പെടുത്തിയതു 1894 ജൂണിലെ സയന്റിഫിക് അമേരിക്കൻ മാസിക പ്രസിദ്ധപ്പെടുത്തി. എഡി 616ൽ ഇംഗ്ലണ്ടിലെ രാജാവായിരുന്ന എയ്തൽബെർട്ട് തള്ളവിരൽ നഷ്ടപ്പെട്ടാൽ ആകെ അർഹതയുള്ള നഷ്ടപരിഹാരത്തിന്റെ 30% നൽകണമെന്നും മറ്റേതെങ്കിലും വിരലാണെങ്കിൽ 10% മതിയെന്നും ഉത്തരവിട്ടു. വലിയ മാറ്റമെ‍ാന്നുമില്ലാതെ ഇന്നും അതു തുടരുന്നു. തള്ളവിരൽ മുഴുവനായി നഷ്ടമായാൽ 40% നഷ്ടപരിഹാരമായി ഉയർത്തിയിട്ടുണ്ട്.

കേംബ്രി‍ജ് സർവകലാശാലയിലെ ഗവേഷകർ നിർമിച്ച മൂന്നാം തള്ളവിരലിന്റെ മാതൃക (Photo credit: X/designboom)

രണ്ടു തള്ളവിരലുകളുടെ സേവനംകെ‍ാണ്ടു തൃപ്തിവരാതെ കേംബ്രി‍ജ് സർവകലാശാലയിലെ ഗവേഷകർ നിർമിത മൂന്നാം തള്ളവിരൽ സൃഷ്ടിച്ചു വലതുകയ്യിൽ ചേർത്തു. കൈയുടെ ഉപയോഗസാധ്യത ഉയർത്തുകയാണു ലക്ഷ്യം. ഡോ. തോമർ മേക്കിനാണു ഗവേഷണം നയിച്ചത്. വിരലിന്റെ രൂപകൽപന നടത്തിയതു ഡാനി ക്ലോഡാണ്. ജീവശാസ്ത്രവും റോബട്ടിക്സും എൻജിനീയറിങ്ങും ചേർന്നാണു 3ഡി പ്രിന്റിങ്ങിന്റെ സഹായത്തോടെ സൃഷ്ടി നടത്തിയത്. ‌‌ഒരു കയ്യിൽ രണ്ടു തള്ളവിരലുകൾ; ഒന്ന് മറ്റൊന്നിന്റെ എതിർദിശയിൽ. കാലിന്റെ വിരൽകൊണ്ടാണു പ്രവർത്തനം. ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കാൻ വലതു കാൽവിരൽ. താഴേക്കും മുകളിലേക്കും നീക്കാൻ ഇടതു കാൽവിരൽ.

ADVERTISEMENT

ഏഴു വർഷത്തെ പരീക്ഷണത്തിനൊടുവിലാണു പുതിയ വിരലിനു കയ്യിൽ സ്ഥാനം കണ്ടെത്തിയത്. വലുതും ചെറുതുമായ മോഡലുകളുണ്ടാക്കിയായിരുന്നു പരീക്ഷണം. റോയൽ സെ‍ാസൈറ്റിയുടെ പ്രദർശനത്തിൽ അവതരിപ്പിച്ച് പെ‍‍ാതുജനത്തിന്റെ പ്രതികരണം തേടി. 2022ൽ സൊസൈറ്റിയുടെ വാർഷികത്തിൽ 596 പേർ പങ്കെടുത്ത പരീക്ഷണം നടന്നു. മൂന്നു മുതൽ 96 വയസ്സു വരെയുള്ളവർ പുതിയ വിരൽ പ്രയോഗിച്ചു നോക്കി. 4 പേരിൽ ഇതു ഘടിപ്പിക്കാൻ കഴിഞ്ഞില്ല. ഉപയോഗക്ഷമതയിൽ സ്ത്രീപുരുഷ വ്യത്യാസമോ ഇടം,വലം കൈയുടെ സ്വാധീനമോ പ്രകടമായില്ല. ചെറുപ്പക്കാരും പ്രായമായവരും എതാണ്ട് ഒരുപോലെ സുഗമമായി വിരൽ ഉപയോഗിച്ചു. പരാജയപ്പെട്ട 13 പേരിൽ 6 കുട്ടികൾ 10 വയസ്സിൽ താഴെയുള്ളവരായിരുന്നു. സംഗീത ഉപകരണങ്ങൾ ശീലമാക്കിയവരിലും മറ്റുതരത്തിൽ കരകൗശലവിദ്യ ചെയ്യുന്നവരിലും വ്യത്യാസം കണ്ടില്ല.

കേംബ്രി‍ജ് സർവകലാശാലയിലെ ഗവേഷകർ നിർമിച്ച മൂന്നാം തള്ളവിരലിന്റെ മാതൃക (Photo credit: X/designboom)

പ്രകൃതിയും സാങ്കേതികവിദ്യയും തമ്മിലുള്ള അകലം വീണ്ടും കുറയുകയാണ്. മാനുഷികമെന്നതിന്റെ വ്യാഖ്യാനം മാറുന്നുവെന്നും നിർമിതയന്ത്രങ്ങൾ നിത്യജീവിതത്തിൽ ഇഴുകിച്ചേരുന്നുവെന്നും പുതിയ വിരൽ പെ‍ാതുജനത്തിനു സ്വീകാര്യമാണെന്നും ഡോ. തോമർ മേക്കിൻ അഭിപ്രായപ്പെടുന്നു. ഇനി മെല്ലെ നിത്യജീവിതത്തിന്റെ ഭാഗമാകും എന്നാണു ശാസ്ത്രത്തിന്റെ പ്രതീക്ഷ. ഒറ്റക്കൈ കെ‍ാണ്ടു കുപ്പി തുറക്കാം, സുഗമമായി ചീട്ടു കശക്കാം, ഒറ്റക്കൈകെ‍ാണ്ട് നാലു വലിയ മാങ്ങകൾ പെറുക്കിയെടുക്കാം; പിന്നെ തെ‍ാഴിൽശാലയിൽ ഉൽപാദനക്ഷമത കൂട്ടാം. ഇതിന്റെ ഗുണം കിട്ടാവുന്ന മേഖലയാണു ശസ്ത്രക്രിയ. സർജന്റെ കൈവേഗവും സൂക്ഷ്മതയും കൂടും. സങ്കീർണമായ മുറിക്കലും കീറലും തുന്നലും കൃത്യതയോടെ നടത്താം. ഹൃദയശസ്ത്രക്രിയാ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരും. മൂന്നാം തള്ളവിരലിനു മനുഷ്യശരീരത്തിലേക്കു സ്വാഗതം...!

English Summary:

Revolutionizing the Human Hand: How a Third Thumb Could Change Everything