പാർട്ടിയിൽ ‘ജയരാജന്മാരുടെ’ പോര്; കണ്ണൂരിൽ മനുവിനെ പിണക്കിയാൽ കുരുങ്ങുന്നതാര്?
ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തലിനൊരുങ്ങുന്ന സിപിഎമ്മിനു കണ്ണൂർ ജില്ലയിൽ അത്ര പന്തിയല്ല കാര്യങ്ങൾ. വോട്ടുചോർച്ചയ്ക്കു പിന്നിൽ പ്രാദേശിക വിഭാഗീയതകളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് നേതൃത്വം. പ്രാദേശിക പ്രശ്നങ്ങൾ അച്ചടക്കനടപടിയിലൂടെ പരിഹരിക്കുന്നതിനു പകരം ഒത്തുതീർപ്പുവഴിയിൽ നീങ്ങുന്നതാണ് ഇതിനു കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം ഇ.പി.ജയരാജൻ നടത്തുന്ന വിവാദ ഇടപെടലുകളും ജില്ലയിൽ ചർച്ചയാണ്. നേതാക്കൾ തമ്മിലെ പടലപിണക്കം പാർട്ടിയെ അടിമുടി ബാധിക്കുന്നതായി അണികൾ തുറന്നുപറഞ്ഞു തുടങ്ങി. എവിടെയാണു തിരുത്തേണ്ടത്, ആരാണ് തിരുത്തേണ്ടത് എന്ന ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്. ഇതിനെല്ലാം പുറമേയാണ് മനു തോമസ്
ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തലിനൊരുങ്ങുന്ന സിപിഎമ്മിനു കണ്ണൂർ ജില്ലയിൽ അത്ര പന്തിയല്ല കാര്യങ്ങൾ. വോട്ടുചോർച്ചയ്ക്കു പിന്നിൽ പ്രാദേശിക വിഭാഗീയതകളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് നേതൃത്വം. പ്രാദേശിക പ്രശ്നങ്ങൾ അച്ചടക്കനടപടിയിലൂടെ പരിഹരിക്കുന്നതിനു പകരം ഒത്തുതീർപ്പുവഴിയിൽ നീങ്ങുന്നതാണ് ഇതിനു കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം ഇ.പി.ജയരാജൻ നടത്തുന്ന വിവാദ ഇടപെടലുകളും ജില്ലയിൽ ചർച്ചയാണ്. നേതാക്കൾ തമ്മിലെ പടലപിണക്കം പാർട്ടിയെ അടിമുടി ബാധിക്കുന്നതായി അണികൾ തുറന്നുപറഞ്ഞു തുടങ്ങി. എവിടെയാണു തിരുത്തേണ്ടത്, ആരാണ് തിരുത്തേണ്ടത് എന്ന ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്. ഇതിനെല്ലാം പുറമേയാണ് മനു തോമസ്
ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തലിനൊരുങ്ങുന്ന സിപിഎമ്മിനു കണ്ണൂർ ജില്ലയിൽ അത്ര പന്തിയല്ല കാര്യങ്ങൾ. വോട്ടുചോർച്ചയ്ക്കു പിന്നിൽ പ്രാദേശിക വിഭാഗീയതകളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് നേതൃത്വം. പ്രാദേശിക പ്രശ്നങ്ങൾ അച്ചടക്കനടപടിയിലൂടെ പരിഹരിക്കുന്നതിനു പകരം ഒത്തുതീർപ്പുവഴിയിൽ നീങ്ങുന്നതാണ് ഇതിനു കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം ഇ.പി.ജയരാജൻ നടത്തുന്ന വിവാദ ഇടപെടലുകളും ജില്ലയിൽ ചർച്ചയാണ്. നേതാക്കൾ തമ്മിലെ പടലപിണക്കം പാർട്ടിയെ അടിമുടി ബാധിക്കുന്നതായി അണികൾ തുറന്നുപറഞ്ഞു തുടങ്ങി. എവിടെയാണു തിരുത്തേണ്ടത്, ആരാണ് തിരുത്തേണ്ടത് എന്ന ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്. ഇതിനെല്ലാം പുറമേയാണ് മനു തോമസ്
ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തലിനൊരുങ്ങുന്ന സിപിഎമ്മിനു കണ്ണൂർ ജില്ലയിൽ അത്ര പന്തിയല്ല കാര്യങ്ങൾ. വോട്ടുചോർച്ചയ്ക്കു പിന്നിൽ പ്രാദേശിക വിഭാഗീയതകളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് നേതൃത്വം. പ്രാദേശിക പ്രശ്നങ്ങൾ അച്ചടക്കനടപടിയിലൂടെ പരിഹരിക്കുന്നതിനു പകരം ഒത്തുതീർപ്പുവഴിയിൽ നീങ്ങുന്നതാണ് ഇതിനു കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം ഇ.പി.ജയരാജൻ നടത്തുന്ന വിവാദ ഇടപെടലുകളും ജില്ലയിൽ ചർച്ചയാണ്. നേതാക്കൾ തമ്മിലെ പടലപിണക്കം പാർട്ടിയെ അടിമുടി ബാധിക്കുന്നതായി അണികൾ തുറന്നുപറഞ്ഞു തുടങ്ങി. എവിടെയാണു തിരുത്തേണ്ടത്, ആരാണ് തിരുത്തേണ്ടത് എന്ന ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്.
ഇതിനെല്ലാം പുറമേയാണ് മനു തോമസ് – പി. ജയരാജൻ പോരും അതെത്തുടർന്നുണ്ടായ രാഷ്ട്രീയവിവാദങ്ങളും. ക്വട്ടേഷൻ സംഘങ്ങൾക്കു സംരക്ഷണം നൽകുന്നവർ പാർട്ടിയിലുണ്ടെന്നു ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതി ഗൗരവത്തിലെടുത്തില്ല എന്ന ആരോപണമുയർത്തിയാണ്, ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് പാർട്ടി വിട്ടത്. മനുവിന്റെ ആരോപണങ്ങളെ തള്ളിയപ്പോഴും മനുവിനെ ‘നോവിക്കാത്ത’ തരത്തിലായിരുന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം. പാർട്ടിയിൽനിന്നു പുറത്തുപോയ ഒരാളോട് ഇത്രയും മൃദുസമീപനം ഉണ്ടാകുന്നത് ഒരുപക്ഷേ, ആദ്യമാകാം.
മനു പാർട്ടിയിൽനിന്നു പുറത്തുപോയതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സംസ്ഥാനസമിതി അംഗം പി.ജയരാജൻ വിശദീകരിച്ചതല്ല പാർട്ടി നിലപാടെന്നും സിപിഎം അടിവരയിട്ടു. ക്വട്ടേഷൻ സംഘങ്ങളുടെ പേരിൽ പാർട്ടി പ്രതിക്കൂട്ടിൽ നിൽക്കേണ്ട അവസ്ഥയുണ്ടാക്കിയാൽ കൂടെയുണ്ടാകില്ലെന്നു പി.ജയരാജനു വ്യക്തമായ മുന്നറിയിപ്പു നൽകിയിരിക്കുകയാണ് ജില്ലാ സെക്രട്ടേറിയറ്റ്. മനുവിന്റെ ആരോപണങ്ങൾ ഏറ്റുപിടിച്ച് തന്നെ പ്രതിക്കൂട്ടിൽ നിർത്താൻ പാർട്ടി തയാറായില്ലെന്നതിൽ പി.ജയരാജന് ആശ്വസിക്കാമെങ്കിലും അദ്ദേഹത്തിന്റെ ഫാൻസുകാരെ തള്ളിപ്പറഞ്ഞതു ക്ഷീണമായി.
മനു പുറത്തുപോകാൻ കാരണം ബിസിനസ് ബന്ധങ്ങൾ ഒഴിവാക്കാൻ പാർട്ടി നിർദേശിച്ചതാണ് എന്ന തരത്തിലായിരുന്നു പി.ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഈ വാദം ക്വട്ടേഷൻ സംഘങ്ങളെന്നു സിപിഎമ്മും മനുവും ആരോപിക്കുന്നവർ ഏറ്റുപിടിച്ചു. ഇതു പിൻപറ്റിയാണ് സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ പാർട്ടിയെ സംശയമുനയിൽ നിർത്തുന്ന ആരോപണമെല്ലാം ഉയർന്നത്. പി.ജയരാജന്റേതു പാർട്ടി നിലപാടല്ലെന്നും അംഗത്വം പുതുക്കാത്തതിന്റെ പേരിൽ മനു ഒഴിവായതാണെന്നും സെക്രട്ടേറിയറ്റ് ആവർത്തിച്ചതിലൂടെ, ജയരാജന്റെ ഇടപെടൽ അനാവശ്യമായിരുന്നെന്നു പറയുകയാണു പാർട്ടി. മനുവിനെ പ്രകോപിപ്പിച്ചാൽ പാർട്ടി കുരുക്കിലാകുന്ന പലകാര്യങ്ങളും പുറത്തുവരുമെന്ന ആശങ്ക നേതൃനിരയിൽ ചിലർക്കെങ്കിലുമുണ്ട്. വിവാദങ്ങളിൽനിന്ന് അകന്നുനിൽക്കാൻ പി.ജയരാജനോടു നിർദേശിച്ചത് അതുകൊണ്ടാണെന്നാണു വിലയിരുത്തൽ.
ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ മനുവിനു നേരിടേണ്ടിവന്ന ഭീഷണിയെയും അതിനു പിറകിലുള്ള ക്വട്ടേഷൻ സംഘങ്ങളെയും പാർട്ടി തള്ളിപ്പറഞ്ഞു. പി.ജയരാജന്റെ വാഴ്ത്തുപാട്ടുകാരായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരിൽ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരുണ്ടെന്നു സിപിഎം നേരത്തേ തിരിച്ചറിഞ്ഞതാണ്. അത്തരം ഗ്രൂപ്പുകളുടെ നടത്തിപ്പിന്റെ കാര്യത്തിൽ ജയരാജനെയും മകനെയും സംശയമുനയിൽ നിർത്തുന്നതാണ് മനുവിന്റെ ആരോപണങ്ങൾ.
∙ മനു തോമസിന് പിന്നിലാര്?
പി.ജയരാജനെപ്പോലെ ശക്തനായ നേതാവിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കണമെങ്കിൽ മനു തോമസിനു പാർട്ടിയിൽനിന്നുതന്നെ പിന്തുണ കിട്ടുന്നുണ്ടെന്നു വിശ്വസിക്കുന്നവരുണ്ട്. തന്റെ പേര് മനു തോമസ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പരാമർശിച്ചതിനാലാണ് വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നതെന്ന നിലപാടാണ് പി.ജയരാജൻ പാർട്ടി മുൻപാകെ വച്ചതെങ്കിലും അതംഗീകരിക്കപ്പെട്ടില്ല. തൽക്കാലം പാർട്ടി സംരക്ഷിച്ചെങ്കിലും ജയരാജനെനെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നതായി സൂചനയുണ്ട്. സമീപകാലത്തു പി.ജയരാജൻ പാർട്ടിക്കകത്ത് എടുത്ത നിലപാടുകൾ ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്കു വിഷമം സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടർചലനമാണോ പുതിയ വിവാദത്തിനു തിരികൊളുത്തിയതിനു പിന്നിലെന്നു സംശയിക്കുന്നവർ പാർട്ടിയിൽത്തന്നെയുണ്ട്.
പി.ജയരാജനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളെത്തുടർന്ന് ഇതു മൂന്നാം തവതവണയാണ് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വത്തിനു പരസ്യമായി തള്ളിപ്പറയേണ്ടി വരുന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട്, പാർട്ടി പ്രവർത്തകരായിരുന്ന ആകാശ് തില്ലങ്കേരിയുടെയും അർജുൻ ആയങ്കിയുടെയും പേരുയർന്നപ്പോഴായിരുന്നു ആദ്യത്തേത്. ഷുഹൈബ് വധം പാർട്ടി നേതാക്കളുടെ അറിവോടെയാണെന്ന ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നപ്പോൾ 2023ലും ക്വട്ടേഷൻ സംഘത്തെ സിപിഎം തള്ളിപ്പറഞ്ഞു. ഇവിടെയെല്ലാം സംശയമുനയിലായിരുന്നത് പി.ജയരാജനാണ്.
∙ മായ്ച്ചിട്ടും മായാതെ...
മായ്ച്ചിട്ടും മായാതെ നിൽക്കുകയാണ് സിപിഎമ്മിനു നേരെ ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ ഉയരുന്ന ആരോപണങ്ങൾ. ക്വട്ടേഷൻകാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്നു കഴിഞ്ഞദിവസവും പ്രഖ്യാപിച്ചു. അതിനു പിന്നാലെ, സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തെ സഹായിച്ചതിന്റെ പേരിൽ പെരിങ്ങോം ഏരിയയിൽ പാർട്ടി അംഗത്തെ പുറത്താക്കിയെന്ന വാർത്ത വന്നു. ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ ഒരുമാസം മുൻപുപോലും നടപടിയെടുക്കേണ്ടി വന്നുവെന്നു പറയുന്നത്, മനു ചൂണ്ടിക്കാട്ടിയ ആപത്ത് എത്ര ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിനു തെളിവാണ്.
മനു തോമസ് സിപിഎം നേതാക്കൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്. അതു ജനങ്ങൾ തിരിച്ചറിയണം. സോഷ്യൽ മീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തിൽ ക്വട്ടേഷൻകാരായ ചിലർ നടത്തുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം പ്രതികരണങ്ങൾ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. നവമാധ്യമങ്ങളിൽ പാർട്ടിയുടെ വക്താക്കളായി പ്രവർത്തിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല.
(സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ നിന്ന്)
∙ എന്താണ് പാർട്ടിയിൽ സംഭവിക്കുന്നത്?
പി.ജയരാജനു പാർട്ടിയിൽ മുൻപു കിട്ടിക്കൊണ്ടിരുന്ന പിന്തുണ ഇപ്പോഴില്ല. 2019ൽ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിൽപിന്നെ പാർട്ടിയുടെ കാര്യമായ അധികാരസ്ഥാനങ്ങളിൽ എത്താനും കഴിഞ്ഞിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജൻ ഉൾപ്പെടുമെന്നു കരുതിയിരുന്നവരെയും പാർട്ടി നിരാശരാക്കി. വ്യക്തിപൂജാ വിവാദമുയർന്നപ്പോഴും സമൂഹമാധ്യമങ്ങളിൽ ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ മുഖമായി മാറിയപ്പോഴും ജയരാജനു പാർട്ടി താക്കീതു നൽകി. അദ്ദേഹത്തിന്റെ ആരാധകരുണ്ടാക്കിയ പിജെ ആർമിയെന്ന സമൂഹമാധ്യമ കൂട്ടായ്മയെ പാർട്ടി തള്ളിപ്പറഞ്ഞപ്പോൾ പേരുമാറ്റി റെഡ് ആർമിയെന്നാക്കി. അതിനു പിന്നിലെല്ലാം ജയരാജന്റെ സാന്നിധ്യമുണ്ടെന്ന ആരോപണമാണ് മനു തോമസ് ഉയർത്തിയിരിക്കുന്നത്. ആരോപണം പാർട്ടി തള്ളിയെങ്കിലും, അത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം സംശയത്തോടെയാണു സിപിഎം കാണുന്നത്.
ജയരാജന്റെ ഇടപെടലാണ് മനു തോമസിന്റെ വിഷയം വഷളാക്കിയതെന്ന് അദ്ദേഹത്തെ ഇരുത്തിക്കൊണ്ടുതന്നെ അംഗങ്ങൾ വിമർശിച്ചത് പടയൊരുക്കത്തിന്റെ പുതിയ തുടക്കമായി കാണുന്നവരുണ്ട്. വിഷയം സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് എടുപ്പിക്കാനുള്ള നീക്കവും നടക്കുന്നു. മനു തോമസിന്റെ പുറത്തുപോകലുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി വിശദീകരണം നടത്തിയ കാര്യങ്ങളിൽ അനവസരത്തിൽ പി.ജയരാജൻ നടത്തിയ ഇടപെടലുകളാണ് പാർട്ടിയെ സംശയമുനയിൽ നിർത്തുന്ന വിവാദങ്ങളിലേക്കു നയിച്ചതെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഒഴിവാക്കപ്പെടേണ്ട ഫെയ്സ്ബുക് പോസ്റ്റായിരുന്നു പി.ജയരാജന്റേതെന്നാണു വിലയിരുത്തൽ.
‘കൂടുതൽ തെളിവുകൾ പുറത്തുവരും’ – മനു തോമസ് മനോരമയോട്
താങ്കളുടെ പുറത്തുപോകലുമായി ബന്ധപ്പെട്ട് സിപിഎം ഇപ്പോൾ നടത്തിയ വിശദീകരണത്തെ എങ്ങനെ കാണുന്നു?
പാർട്ടിക്ക് ഇങ്ങനെയേ വിശദീകരിക്കാൻ സാധിക്കൂ. ചില പരിമിതികൾ മൂലമാണത്. പക്ഷേ, സംഘടനയ്ക്കകത്ത് ഇത്തരം കാര്യങ്ങളെ ഗൗരവത്തിലെടുക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയുമെന്നു തോന്നുന്നില്ല.
താങ്കൾ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണോ?
ക്വട്ടേഷൻ - മാഫിയ പ്രവർത്തനങ്ങൾ നടത്തുന്ന ചിലരുമായി ബന്ധങ്ങൾ സൂക്ഷിക്കുന്നു എന്നതു വാസ്തവമാണ്. അതിൽ ഉറച്ചുനിൽക്കുന്നു. ഇതു വലിയൊരു നെറ്റ്‌വർക്കാണ്.
പി.ജയരാജന്റെ മകൻ ജെയിൻ രാജ് ആരോപണങ്ങൾ നിഷേധിച്ച് താങ്കൾക്കയച്ച വക്കീൽ നോട്ടിസിൽ നിലപാടെന്ത്?
നിയമപരമായിത്തന്നെ മുൻപോട്ടു പോകും. എനിക്കെതിരെ ജില്ലാ കമ്മിറ്റി യോഗത്തിന്റെ വിവരം ചോർത്തി തെറ്റായി പ്രചരിപ്പിച്ചവർക്കെതിരായും നിയമനടപടി സ്വീകരിക്കും.
തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നോ ആരോപണങ്ങൾ?
തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ തന്നെയാണ് പറഞ്ഞത്. കൂടുതൽ തെളിവുകൾ പുറത്തുവരും.
ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതില്ലെന്നു സിപിഎം പോലൊരു പാർട്ടി തീരുമാനിക്കുന്നത് ഗുണകരമാണോ?
ചർച്ചചെയ്യാതെയോ അല്ലെങ്കിൽ ചെയ്തിട്ടോ എല്ലാം ഭദ്രമെന്നു പറഞ്ഞുപോകാൻ മാത്രം ഭദ്രമല്ല കാര്യങ്ങൾ എന്നുതോന്നുന്നു.
ഇനിയും പലതും പറയാനുണ്ടോ?
ഞാൻ നേതാക്കളെയോ പാർട്ടിയെയോ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പക്ഷേ, ഉള്ളിൽനിന്നു പറയാൻ ശ്രമിച്ച പലതുമുണ്ട്. അതു പറയുക തന്നെ ചെയ്യും.