നീറ്റ് യുജി, ജെഇഇ മെയിൻ, യുജിസി നെറ്റ് തുടങ്ങി 34 പ്രവേശന – മത്സരപരീക്ഷകൾ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസം ആ ‘മഹാരഹസ്യം’ വെളിപ്പെടുത്തി– കഴിഞ്ഞ വർഷം ഇന്ത്യയിലെ 1.23 കോടി ചെറുപ്പക്കാരുടെ ഭാവി നിശ്ചയിച്ച പരീക്ഷകൾ നടത്തിയ അവർക്ക് ആകെ 25 സ്ഥിരം ജീവനക്കാരേയുള്ളൂ! ഡൽഹിയിൽ എൻടിഎ ആസ്ഥാനത്തുള്ള ബാക്കി മുന്നൂറോളം പേർ ഡെപ്യൂട്ടേഷനിലോ കരാറടിസ്ഥാനത്തിലോ ജോലിചെയ്യുന്നവരാണ്. വിവിധപരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പലതലങ്ങളിൽ ജോലി ചെയ്യുന്ന ബാക്കി ആയിരക്കണക്കിനാളുകൾ വിവിധ സ്വകാര്യ ഏജൻസികളുടെ ജീവനക്കാരോ അവർ പുറംകരാർ കൊടുത്ത് ചുമതലപ്പെടുത്തുന്നവരോ ആണ്. നമ്മുടെ രാജ്യത്തെ നിയമാനുസൃത, ഔദ്യോഗിക സംവിധാനങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത, സർക്കാരിനോടും ജനങ്ങളോടും ഉത്തരംപറയാൻ ബാധ്യതയില്ലാത്ത ആയിരക്കണക്കിന് പുറംകരാർ തൊഴിലാളികളെയാണ് 23.3 ലക്ഷം കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന നീറ്റ് യുജി പ്രവേശനപരീക്ഷയും നടത്താൻ എൻടിഎ ചുമതപ്പെടുത്തിയിരുന്നതെന്ന് ഇതോടെ വ്യക്തമാവുന്നു. ഏതു ഘട്ടത്തിലും അഴിമതിയും ക്രമക്കേടും നടത്താവുന്നവിധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീറ്റ് യുജി, ജെഇഇ മെയിൻ, യുജിസി നെറ്റ് തുടങ്ങി 34 പ്രവേശന – മത്സരപരീക്ഷകൾ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസം ആ ‘മഹാരഹസ്യം’ വെളിപ്പെടുത്തി– കഴിഞ്ഞ വർഷം ഇന്ത്യയിലെ 1.23 കോടി ചെറുപ്പക്കാരുടെ ഭാവി നിശ്ചയിച്ച പരീക്ഷകൾ നടത്തിയ അവർക്ക് ആകെ 25 സ്ഥിരം ജീവനക്കാരേയുള്ളൂ! ഡൽഹിയിൽ എൻടിഎ ആസ്ഥാനത്തുള്ള ബാക്കി മുന്നൂറോളം പേർ ഡെപ്യൂട്ടേഷനിലോ കരാറടിസ്ഥാനത്തിലോ ജോലിചെയ്യുന്നവരാണ്. വിവിധപരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പലതലങ്ങളിൽ ജോലി ചെയ്യുന്ന ബാക്കി ആയിരക്കണക്കിനാളുകൾ വിവിധ സ്വകാര്യ ഏജൻസികളുടെ ജീവനക്കാരോ അവർ പുറംകരാർ കൊടുത്ത് ചുമതലപ്പെടുത്തുന്നവരോ ആണ്.

നമ്മുടെ രാജ്യത്തെ നിയമാനുസൃത, ഔദ്യോഗിക സംവിധാനങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത, സർക്കാരിനോടും ജനങ്ങളോടും ഉത്തരംപറയാൻ ബാധ്യതയില്ലാത്ത ആയിരക്കണക്കിന് പുറംകരാർ തൊഴിലാളികളെയാണ് 23.3 ലക്ഷം കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന നീറ്റ് യുജി പ്രവേശനപരീക്ഷയും നടത്താൻ എൻടിഎ ചുമതലപ്പെടുത്തിയിരുന്നതെന്ന് ഇതോടെ വ്യക്തമാവുന്നു. ഏതു ഘട്ടത്തിലും അഴിമതിയും ക്രമക്കേടും നടത്താവുന്നവിധം ദുർബലവും പഴുതുകൾ നിറഞ്ഞതുമായിരുന്നു ആ സംവിധാനം. അവയുടെ നടത്തിപ്പ് അങ്ങേയറ്റം അതാര്യവും ദുരൂഹവുമായിരുന്നു.

നീറ്റ് പരീക്ഷയ്ക്കായി പരീക്ഷാർഥികൾക്കൊപ്പമെത്തിയ മാതാപിതാക്കൾ ഗേറ്റിനുപുറത്ത് കാത്തുനിൽക്കുന്നു. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ ക്രമക്കേട് പലതരം, വ്യാപകം

ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ 5 സംസ്ഥാനങ്ങളിൽ ഇതിനകം പലതരം ക്രമക്കേടുകൾ കണ്ടെത്തിയ നീറ്റ് യുജി പരീക്ഷയ്ക്ക് രാജ്യത്തെ 571 പട്ടണങ്ങളിലായി 4750 സെന്ററുകളാണ് ഇത്തവണയുണ്ടായിരുന്നത്. അതിനുപുറമേ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ 14 വിദേശ സെന്ററുകളുമുണ്ടായിരുന്നു. ഓരോ സെന്ററിലും പരീക്ഷ നടത്താൻ ചുമതലപ്പെട്ടവരുടെ വിവരങ്ങളും അതിനു മേൽനോട്ടം വഹിക്കാൻ നിർദേശിക്കപ്പെട്ടിരുന്നവരുടെ പശ്ചാത്തലവും പരിശോധിക്കുമ്പോൾ, ഇതിനകം പുറത്തുവന്നതിലേറെ ഇനിയും വരാനുണ്ടെന്നു ചിന്തിക്കുന്നതിൽ തെറ്റുപറയാനാവില്ല.

നീറ്റ് പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ. (ഫയൽ ചിത്രം: മനോരമ)

ചെയർമാന്റെ നേതൃത്വത്തിലുള്ള 10 അംഗ ഗവേണിങ് ബോഡിയാണ് എൻടിഎയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. അവരുടെ മേൽനോട്ടത്തിൽ ഓരോ പരീക്ഷകൾക്കും ഓരോ സംസ്ഥാനത്തും സ്റ്റേറ്റ് കോഓർഡിനേറ്റർമാരുണ്ട്. സ്റ്റേറ്റ് കോഓർഡിനേറ്റർമാർക്കു കീഴിൽ രണ്ടോ മൂന്നോ ജില്ലകൾക്കായി റീജനൽ കോഓർഡിനേറ്ററും അതിനു താഴെ ജില്ലകൾ തോറും സിറ്റി കോഓർഡിനേറ്ററും പ്രവർത്തിക്കുന്നു. ഓരോ ജില്ലയിലെയും വിവിധ സെന്ററുകൾക്ക് വെവ്വേറെ സെന്റർ ഹെഡ് ഉണ്ട്. ഹാളിൽ പരീക്ഷ നടത്തുന്ന ഇൻവിജിലേറ്റർമാർ അവരുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നു. ഇവർക്കു പുറമേ ഒബ്സർവർ എന്ന പേരിൽ എല്ലാം നിരീക്ഷിക്കാൻ ചുമതലപ്പെട്ട ഒരാൾകൂടി സെന്ററുകളിലുണ്ടാവും.

∙ സർവാധികാരികൾ സിബിഎസ്‌ഇ പ്രിൻസിപ്പൽമാർ

ADVERTISEMENT

മേൽസൂചിപ്പിച്ച സ്റ്റേറ്റ്– റീജനൽ– സിറ്റി കോഓർഡിനേറ്റർമാരും സെന്റർ ഹെഡുമാരും സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരാണ്. സെന്ററുകളിലായി തിരഞ്ഞെടുക്കപ്പെടുന്ന സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകരായിരിക്കും ഇൻവിജിലേറ്റർമാർ. അനുബന്ധ ജോലികൾ ചെയ്യുന്നത് ഇതേ സ്കൂളുകളിലെ മറ്റു ജീവനക്കാർ തന്നെ. ഒബ്സർവർമാരായി നിയമിക്കുന്നത് മിക്കവാറും സർക്കാർ അല്ലെങ്കിൽ എയ്ഡഡ് കോളജ് അധ്യാപകരെയാണ്. എല്ലാം മാറിനിന്നു നിരീക്ഷിച്ച് ക്രമപ്രകാരമല്ലെങ്കിൽ റിപ്പോർട്ട് ചെയ്യാമെന്നല്ലാതെ പരീക്ഷാനടത്തിപ്പിൽ ഇടപെടാൻ ഒബ്സർവർക്ക് അധികാരമില്ല. ഇങ്ങനെ നൽകുന്ന റിപ്പോർട്ടുകൾ എൻടിഎ ആസ്ഥാനത്ത് ആരെങ്കിലും തുറന്നു പരിശോധിച്ചതായോ എന്തെങ്കിലും തുടർനടപടി സ്വീകരിച്ചതായോ ഇതുവരെ ചരിത്രമില്ലെന്ന് വർഷങ്ങളായി ഈ ചുമതല വഹിച്ചുവരുന്ന അധ്യാപകൻ സാക്ഷ്യപ്പെടുത്തുന്നു.

കൊച്ചിയിൽ നീറ്റ് പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയ്ക്കു മുന്നോടിയായി ഗേറ്റ് അടയ്ക്കുന്നു (ഫയൽ ചിത്രം: മനോരമ)

സംസ്ഥാനത്തു നല്ലനിലയിൽ പ്രവർത്തിക്കുന്ന, ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സിബിഎസ്ഇ സ്കൂളിലെ പ്രിൻസിപ്പലിനെയാണ് സ്റ്റേറ്റ് കോഓർഡിനേറ്ററായി നിയമിച്ചുകാണാറുള്ളത്. മറ്റ് കോഓർഡിനേറ്റർമാരും സെന്റർ ഹെഡുമാരും ഇതേ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ചുമതല ലഭിക്കുന്നവരാണ്. ഇവരുടെ കീഴ്ജീവനക്കാരായിരിക്കും ഇൻവിജിലേറ്റർമാരെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതതു സ്കൂളുകളിലെ കുട്ടികൾതന്നെ ഈ സെന്ററുകളിൽ പരീക്ഷയെഴുതുന്നില്ലെന്ന് ഉറപ്പിക്കാൻ സംവിധാനമില്ല. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സിബിഎസ്ഇ സ്കൂളുകളുടെയും കോച്ചിങ് സെന്ററുകളുടെയും മികവു നിശ്ചയിക്കുന്ന ഇക്കാലത്ത്, സെന്റർ ഹെഡും ഇൻവിജിലേറ്ററും കണ്ണടച്ചാൽ നിക്ഷിപ്ത താൽപര്യക്കാർക്ക് കാര്യങ്ങൾ എളുപ്പമാണ്.

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെ പരിശോധിക്കുന്നു. (Photo: PTI)

ഒരു സെന്ററിൽ പരീക്ഷാർഥികൾക്കു നിശ്ചിത സമയത്തിലധികം നൽകിയാലും മിടുക്കനായ മറ്റൊരാൾ ഒരുഹാളിലെ മുഴുവൻ പേർക്കും ഉത്തരങ്ങൾ  പറഞ്ഞുകൊടുത്താലും പുറംലോകമറിയില്ല. ബിഹാറിലെയും ഗുജറാത്തിലെയും വിദൂര പട്ടണങ്ങളിൽ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരും കോച്ചിങ് സെന്ററുകാരും അറസ്റ്റിലായതു ശ്രദ്ധിച്ചിരിക്കുമല്ലോ. ഇത്തരം സെന്റർ തിരഞ്ഞെടുക്കാൻ മാഫിയ പരീക്ഷാർഥികളോട് നിർദേശിച്ചിരുന്നതായും ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ആ നിലയ്ക്ക് 14 വിദേശസെന്ററുകളിൽ ആരായിരിക്കും ഇതിനെല്ലാം മേൽനോട്ടം വഹിച്ചിട്ടുണ്ടാവുക?

ADVERTISEMENT

∙ തുറക്കാത്ത ഡിജി ലോക്ക്, തുറപ്പിക്കാൻ ഹാക്സോ ബ്ലേഡ്

ഓഫ് ലൈനായി നടത്തുന്ന പരീക്ഷകൾക്ക് ചോദ്യപ്പേപ്പറും ഉത്തരം അടയാളപ്പെടുത്തേണ്ട ഒഎംആർ ഷീറ്റും എൻടിഎ ആസ്ഥാനത്തു നിന്ന് പ്രത്യേക പെട്ടികളിൽ ബന്ധപ്പെട്ട ഏജൻസി വിവിധ സെന്ററുകളിൽ എത്തിക്കുന്നു. ഈ പെട്ടിയുടെ ഡിജി ലോക്ക് നിശ്ചിത സമയത്തു തുറന്നില്ലെങ്കിൽ പൊളിക്കാൻ വേണ്ട ഉപകരണങ്ങളും ഇതോടൊപ്പമുണ്ട്. സെന്റർ ഹെഡിനും ഒബസർവർക്കും ലഭിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് കാർഡ് ഉപയോഗിച്ചാണ് ഡിജി ലോക്ക് തുറക്കേണ്ടത്. എന്നാൽ, എൻടിഎ നിർദേശിക്കുന്ന സമയത്ത് അതു പലപ്പോഴും പ്രവർത്തിക്കാറില്ല. 

കുട്ടികൾ ഹാളിൽ ആകാക്ഷയോടെ കാത്തിരിക്കുമ്പോൾ, കാർഡ് പ്രവർത്തിക്കാതെ വിയർക്കുന്ന സെന്റർ മേധാവിയും നിരീക്ഷകനും അതോടെ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് ലോക്ക് അറുത്തുമുറിക്കാൻ നിർബന്ധിതരാവുന്നു. ഈ പഴുത് തട്ടിപ്പുകാർക്ക്  വലിയൊരു സാധ്യതയാണ്. ഒന്നോ രണ്ടോ മണിക്കൂർ മുൻപ് ലോക്കറുത്ത് ചോദ്യബുക്ക്‌ലറ്റ് പുറത്തെടുത്താൽ കോടികൾ കയ്യിൽവരുമെന്ന പ്രലോഭനത്തിൽ ആരെങ്കിലുമൊക്കെ വീഴാനിടയുണ്ട്. ബിഹാറിൽ സിബിഐ ഏതാനും പേരെ അറസ്റ്റ് ചെയ്ത ക്രമക്കേടിന്റെ പ്രഥമവിവര റിപ്പോർട്ടിൽ ഈ സൂചനയാണുള്ളത്. 

പരീക്ഷയ്ക്കു ശേഷം ഒഎംആർ ഷീറ്റ് പായ്ക്ക് ചെയ്ത് കഴിയുന്നതും വേഗം പ്രധാനസെന്ററിൽ എത്തിക്കണമെന്നല്ലാതെ ക്ലിപ്തസമയം നിഷ്കർഷിച്ചിട്ടില്ല. ചോദ്യപേപ്പറിനോടൊപ്പമുള്ള പലതരം ഫോമുകളും  പൂരിപ്പിച്ച് ഇതിന്റെ കൂടെ നൽകണം. ഇത്തരം പരീക്ഷകൾ നടത്തി പരിചയമുള്ളവർക്കുപോലും ഇതിന് കുറഞ്ഞത് 1–2 മണിക്കൂർ വേണം. ഈ ഇടവേള ദുരുപയോഗപ്പെടുത്താനുള്ള സാധ്യത അവശേഷിക്കുന്നു. ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വിദൂര പട്ടണങ്ങളിലെ സെന്ററുകളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് എത്രദിവസത്തിനു ശേഷമായിരിക്കും ഒഎംആർ ഷീറ്റുകൾ പ്രധാനകേന്ദ്രത്തിൽ എത്തിയിട്ടുണ്ടാവുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നീറ്റ് യുജി ഫലങ്ങളിലെ ക്രമക്കേടുകളെത്തുടർന്ന് ദേശീയ പരീക്ഷാ ഏജൻസിക്കെതിരെ (എൻടിഎ) ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ ദേഹപരിശോധനയിലെ പൊള്ളത്തരം

ഹാളിൽ പ്രവേശിക്കുന്നതിനു മുൻപ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു നടത്തുന്ന പരിശോധനയിലെ (frisking) പൊള്ളത്തരവും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. പുറംകരാറെടുക്കുന്ന ഏജൻസി കൊണ്ടുവരുന്ന മെറ്റൽ ഡിറ്റക്ടറുകൾ പലപ്പോഴും പ്രവർത്തിക്കാറില്ലെന്ന് വർഷങ്ങളായി ഈ രംഗത്തുപ്രവർത്തിക്കുന്നവർ പറയുന്നു. അതേസമയം, ചില കേന്ദ്രങ്ങളിലെങ്കിലും ഈ പരിശോധന പീഡനമായി മാറാറുണ്ട്. കൊല്ലം ജില്ലയിലെ ഒരു കേന്ദ്രത്തിൽ 2 വർഷം മുൻപ് പെൺകുട്ടികളോട് ഉൾവസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത് വൻവിവാദമായിരുന്നു.

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെ പരിശോധിക്കുന്ന ജീവനക്കാർ. (Photo: PTI)

ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കാൻ ഓൺലൈൻ പരീക്ഷാഹാളുകൾക്കു  പുറത്തു സ്ഥാപിക്കുന്ന ജാമറുകളും ഹാളിനുള്ളിലെ സിസിടിവികളും പലയിടത്തും പ്രവർത്തിക്കാറില്ല. ഇവ പ്രവർത്തനക്ഷമമാണോയെന്ന് മുൻകൂട്ടി പരിശോധിക്കാനോ ഹാളിൽ എന്താണു നടന്നതെന്ന് പരീക്ഷയ്ക്കു ശേഷം ക്യാമറ നോക്കി വിശകലനം ചെയ്യാനോ ആരും മെനക്കെടാറില്ല. ‘വിശ്വാസം, അതല്ലേ എല്ലാം’ എന്ന മട്ടിൽ എൻടിഎ പരീക്ഷകളിൽ നിന്ന് പരീക്ഷകളിലേക്കു പറക്കുന്നു. 

∙ കോടതിയിൽ പ്രതീക്ഷയർപ്പിച്ച്...

പൊതുസമൂഹവും മാധ്യമങ്ങളും നിതാന്തജാഗ്രത പുലർത്തുന്ന കേരളത്തിൽ മേൽസൂചിപ്പിച്ച പഴുതുകൾ ഉപയോഗിച്ച് വ്യാപക ക്രമക്കേട് നടത്താൻ അത്ര എളുപ്പമല്ല. എന്നാൽ, നീറ്റ് യുജിയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ നിന്നു പുറത്തുവരുന്ന വിവരങ്ങൾ ലക്ഷക്കണക്കിനു വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുന്നു. സിബിഎസ്ഇ സ്കൂൾ അധികൃതരും ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്ന കോച്ചിങ് സ്ഥാപനങ്ങളും അനേകം ഇടനിലക്കാരും നീറ്റ് പരീക്ഷാ തട്ടിപ്പുസംഘത്തിന്റെ ഭാഗമായിരുന്നുവെന്നു ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ ഈയാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. പരമോന്നത നീതിപീഠം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഹതാശരായ ചെറുപ്പക്കാർ.

English Summary:

NEET UG Exam Scandal: Deep Irregularities Uncovered in Major States"