കെന്നഡിയെ ജയിപ്പിച്ച അതേ ഡിബേറ്റ്: ട്രംപ് പറഞ്ഞു, ‘കേസ് പിന്നാലെ വരും’: നുണകൾക്ക് മുന്നിൽ ‘തൊണ്ടയിടറി’ ബൈഡനും
ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഒരു വിശേഷ സംഭവമാണ് നാലു വർഷം കൂടുമ്പോള്‍ നടക്കുന്ന അമേരിക്കയുടെ പ്രസിഡന്റിനെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. അമേരിക്കയെ കുറിച്ച് വേറെ എന്തൊക്കെ അപവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചാലും കൃത്യമായി നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പ്രക്രിയ ആ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രത്യക്ഷത്തിലുള്ള പ്രകടനമാണ്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും ആവേശമുണര്‍ത്തുന്നതും ഏറെ ജനങ്ങളെ ആകര്‍ഷിക്കുന്നതും ഒരു കണക്കിനു പറഞ്ഞാല്‍ ഈ പ്രക്രിയയുടെ ഒരു അവിഭാജ്യ ഘടകവുമാണ് രണ്ടു സ്ഥാനാര്‍ത്ഥികളും തമ്മില്‍ നേര്‍ക്കുനേര്‍ നിന്നുള്ള വാഗ്വാദം. യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് (United States Presidential Debate അഥവാ Debate) എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥാനാർഥികൾ തമ്മിലുള്ള ഈ നേരിട്ടുള്ള ‘ഏറ്റുമുട്ടല്‍’ ടെലിവിഷന്‍ സംപ്രേക്ഷണം വഴി വോട്ടര്‍മാര്‍ക്ക് നേരിട്ട് കാണുവാന്‍ സാധിക്കും. വളരെ രസകരവും കൗതുകമുണര്‍ത്തുന്നതുമായ ഒരു സംഭവം മാത്രമല്ല; ചില തിരഞ്ഞെടുപ്പുകളില്‍ വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കു കൂടി ഈ സംവാദം നിര്‍വഹിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഒരു വിശേഷ സംഭവമാണ് നാലു വർഷം കൂടുമ്പോള്‍ നടക്കുന്ന അമേരിക്കയുടെ പ്രസിഡന്റിനെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. അമേരിക്കയെ കുറിച്ച് വേറെ എന്തൊക്കെ അപവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചാലും കൃത്യമായി നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പ്രക്രിയ ആ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രത്യക്ഷത്തിലുള്ള പ്രകടനമാണ്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും ആവേശമുണര്‍ത്തുന്നതും ഏറെ ജനങ്ങളെ ആകര്‍ഷിക്കുന്നതും ഒരു കണക്കിനു പറഞ്ഞാല്‍ ഈ പ്രക്രിയയുടെ ഒരു അവിഭാജ്യ ഘടകവുമാണ് രണ്ടു സ്ഥാനാര്‍ത്ഥികളും തമ്മില്‍ നേര്‍ക്കുനേര്‍ നിന്നുള്ള വാഗ്വാദം.
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് (United States Presidential Debate അഥവാ Debate) എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥാനാർഥികൾ തമ്മിലുള്ള ഈ നേരിട്ടുള്ള ‘ഏറ്റുമുട്ടല്‍’ ടെലിവിഷന്‍ സംപ്രേക്ഷണം വഴി വോട്ടര്‍മാര്‍ക്ക് നേരിട്ട് കാണുവാന്‍ സാധിക്കും. വളരെ രസകരവും കൗതുകമുണര്‍ത്തുന്നതുമായ ഒരു സംഭവം മാത്രമല്ല; ചില തിരഞ്ഞെടുപ്പുകളില്‍ വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കു കൂടി ഈ സംവാദം നിര്‍വഹിച്ചിട്ടുണ്ട്.
∙ കെന്നഡിയെ ജയിപ്പിച്ച ഡിബേറ്റ്
1960ല്‍ ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള രണ്ടു പ്രധാനപ്പെട്ട സ്ഥാനാർഥികൾ തമ്മില്‍ ആദ്യമായി ഒരു ടെലിവിഷന്‍ സദസ്സിന് മുന്‍പില്‍ സംവാദം നടക്കുന്നത്. ഈ ചർച്ച ഏകദേശം 7 കോടി ജനങ്ങള്‍ ടെലിവിഷന്‍ വഴി കണ്ടുവെന്നാണ് കണക്കുകള്‍. ആ കാലഘട്ടത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ കണ്ട ടെലിവിഷന്‍ പരിപാടി കൂടിയായിരുന്നു ഇത്. ആ തിരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൾ തമ്മില്‍ ആയിരുന്നു മത്സരം എന്നതായിരുന്നു. 47 വയസ്സുള്ള അന്നത്തെ വൈസ് പ്രസിഡന്റ് റിച്ചഡ് നിക്സണെ നേരിട്ടത് നാൽപ്പത്തിമൂന്നുകാരനായ ജോണ്‍ കെന്നഡി ആയിരുന്നു.
എന്നാല്‍ പ്രായത്തില്‍ നാലു വര്‍ഷം മാത്രം കൂടുതലുള്ള നിക്സണ്‍ തന്റെ മുന്‍പില്‍ ഒരു പടു കിളവനെ പോലെയാണെന്ന പ്രതീതി ജനിപ്പിക്കുവാന്‍ കെന്നഡിയുടെ യുവത്വത്തിനും ഊര്‍ജസ്വലതയ്ക്കും സാധിച്ചു. കെന്നഡിയുടെ അനിര്‍വാച്യമായ ആകര്‍ഷണശക്തിക്കു മുന്‍പില്‍ നിക്സണ്‍ പാടെ പതറിപ്പോയി. അതുവരെ അഭിപ്രായ വോട്ടെടുപ്പുകളില്‍ മുൻപിലായിരുന്ന നിക്സണ്‍ ആദ്യമായി കെന്നഡിക്ക് പിന്നില്‍ പോയത് ഈ സംവാദത്തിന് ശേഷമാണ്. ഈ തിരിച്ചടിയില്‍നിന്ന് നിക്സണ് ഒരു തിരിച്ചുവരവ് സാധ്യമായില്ല; അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ കെന്നഡി വിജയിക്കുകയും ചെയ്തു.
∙ ഇത്തവണ എന്തും പറയാൻ പറ്റില്ല
ഇതിനു ശേഷം അടുത്ത 16 വര്‍ഷം ടെലിവിഷന് മുന്‍പിൽ സ്ഥാനാർഥികൾ തമ്മിലുള്ള സംവാദം ഉണ്ടായില്ല. തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതില്‍ ഇതിനുള്ള അസാധാരണ ശക്തി മനസ്സിലാക്കിയ സ്ഥാനാർഥികൾ ഇതിനോട് ഒരു വിരക്തി കാണിച്ചതില്‍ അദ്ഭുതപ്പെടാനില്ല. എന്നാല്‍ 1976ല്‍ അന്ന് മത്സരിച്ച രണ്ടു സ്ഥാനാർഥികളും - അന്നത്തെ പ്രസിഡന്റ് ജറാള്‍ഡ് ഫോര്‍ഡും ജിമ്മി കാര്‍ട്ടറും ‘ലീഗ് ഓഫ് വുമണ്‍ വോട്ടേഴ്സ്’ (League of Woman Voters) എന്ന സംഘടനയുടെ അഭ്യർഥന മാനിച്ചു ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുൻപില്‍ ഒരു വാഗ്വാദം ആകാം എന്ന് സമ്മതിച്ചതോടെ ഈ പ്രസ്ഥാനം ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇതിനു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർഥികൾ തമ്മിലുള്ള സംവാദം നടന്നിട്ടുണ്ട്. 1988 മുതല്‍ ഇത് സംഘടിപ്പിക്കുന്നത് അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയകക്ഷികളായ റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റിക് പാര്‍ട്ടിയും ചേര്‍ന്നുണ്ടാക്കിയ കമ്മിഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് (Commission on Presidential Debates അഥവാ CPD) എന്ന സംഘടനയാണ്. ഓരോ തിരഞ്ഞെടുപ്പിലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർഥികൾ തമ്മില്‍ മൂന്ന് സംവാദം ഉണ്ടാകും; വൈസ് പ്രസിഡന്റ് സ്ഥാനാർഥികള്‍ തമ്മില്‍ ഒന്നും. അങ്ങനെ ആകെ നാല് സംവാദങ്ങൾ അടങ്ങുന്നതാണ് ഒരു യുഎസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്.
എത്ര കടുത്ത മത്സരമാണെങ്കിലും സ്ഥാനാര്‍ഥികള്‍ തമ്മില്‍ എത്ര കടുത്ത വൈരം നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ വാഗ്വാദത്തിന്റെ ഭാഗമായി ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്‍പില്‍ നിൽക്കുമ്പോള്‍ സാമാന്യ മര്യാദയുടെ സീമകള്‍ ലംഘിക്കാതിരിക്കുവാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്. പരസ്പരം കളിയാക്കുകയും വിമര്‍ശനങ്ങള്‍ തൊടുത്തു വിടുകയും ചെയ്യുമ്പോഴും ഉള്ളില്‍ എത്ര കോപം ജ്വലിച്ചാലും അതെല്ലാം മറച്ചുവച്ച് ഒരു പുഞ്ചിരിയോടെ ക്യാമറയെ അഭിമുഖീകരിക്കുവാന്‍ സ്ഥാനാർഥികള്‍ക്ക് കഴിയാറുണ്ട്. എന്നാല്‍ 2020ല്‍ ഈ നിയമങ്ങള്‍ എല്ലാംതന്നെ ലംഘിക്കപ്പെട്ടു. അന്നത്തെ സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും ജോ ബൈഡനും അതു വരെ പാലിച്ചിരുന്ന മര്യാദകളും സമ്പദ്രായങ്ങളും കാറ്റില്‍ പറത്തി.
ബൈഡന്‍ സംസാരിക്കുമ്പോള്‍ ട്രംപ് നിരന്തരം ഇടപെട്ടു കൊണ്ടിരുന്നു; ഒടുവില്‍ ക്ഷമകെട്ട് ബൈഡന്‍ സ്വരം ഉയര്‍ത്തി ട്രംപിനോട് മിണ്ടാതിരിക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിഞ്ഞു കൊണ്ടുള്ള തര്‍ക്കങ്ങളും ഒച്ചയിടലും സംവാദത്തിന്റെ ഗൗരവ സ്വഭാവത്തിനും പവിത്രതയ്ക്കും കോട്ടം വരുത്തി എന്ന കാര്യത്തില്‍ ഈ പരിപാടി നടത്തിയ സംഘടനയ്‌ക്കോ ഇത് കണ്ട ജനങ്ങള്‍ക്കോ ഇതിനെ കുറിച്ചെഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്കോ സംശയമുണ്ടായില്ല. അതുകൊണ്ടുതന്നെ 2024ലെ സംവാദത്തിന് മുന്‍പ് ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. ഇവയില്‍ പ്രധാനം താഴെ പറയുന്നവയാണ്:
∙ ഇത്തവണ സംവാദം നടക്കുന്ന സ്റ്റുഡിയോയില്‍ പ്രേക്ഷകരെ അനുവദിക്കില്ല. കഴിഞ്ഞ തവണ ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടാക്കിയ ബഹളം കാരണമാണ് ഈ തീരുമാനം.
∙ സംവാദം നിയന്ത്രിക്കുന്ന മോഡറേറ്റര്‍മാര്‍ക്ക് സ്ഥാനാർഥികളുടെ മൈക്ക് ഓഫ് ചെയ്യുവാൻ അധികാരമുണ്ടാകും. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേയാൾ ഇടപെടുന്നത് തടയുവാന്‍ വേണ്ടിയാണിത്
∙ രണ്ടു സ്ഥാനാർഥികൾക്കും സംവാദം തുടങ്ങുമ്പോള്‍ പ്രസംഗിക്കുവാന്‍ അവസരം ഉണ്ടാകില്ല; തുടക്കം മുതല്‍ തന്നെ മോഡറേറ്റര്‍മാര്‍ ചോദിക്കുന്ന ചോദ്യങ്ങളെ നേരിടണം.
∙ ഓരോ സ്ഥാനാർഥിക്കും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ രണ്ടു മിനിറ്റ് സമയം ഉണ്ടാകും. ഉത്തരങ്ങള്‍ക്കെതിരെയുള്ള എതിര്‍ വാദങ്ങള്‍ക്ക് ഓരോ മിനിറ്റ് വീതവും അവയ്‌ക്കെതിരെയുള്ള പ്രതികരണത്തിന് ഒരു മിനിറ്റും.
∙ മുൻതൂക്കം ട്രംപിനോ?
ഈ പുതിയ നിയമാവലിയുമായി 2024 തിരഞ്ഞെടുപ്പിലെ ആദ്യത്തെ സംവാദം അറ്റ്ലാന്റയില്‍ ജൂണ്‍ 27നു നടന്നു. ആദ്യത്തെ സംവാദം അമേരിക്കയില്‍ ഇരുന്നുതന്നെ കാണുവാനും തല്‍സമയ പ്രതികരണങ്ങള്‍ പഠിക്കുവാനും എനിക്ക് അവസരം ലഭിച്ചു. മോഡറേറ്റര്‍മാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെപ്പറ്റി ഇരുവര്‍ക്കുമുള്ള നിലപാടുകളും നേരത്തേ തന്നെ പൊതുജനത്തിന് അറിയാവുന്നതാണ്. വിവാദ വിഷയങ്ങളായ അബോര്‍ഷന്‍, കുടിയേറ്റം എന്നിവയ്ക്ക് രണ്ടു സ്ഥാനാർഥികളും പ്രതീക്ഷിച്ച ഉത്തരങ്ങള്‍ തന്നെ നല്‍കി. സമ്പദ്‌ഘടനയെ കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നപ്പോള്‍ ഇരുവരും പരസ്പരം ചെളി വാരിയെറിഞ്ഞു.
താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്തു മികച്ച സാമ്പത്തിക സ്ഥിതിയായിരുന്നു എന്ന പച്ചക്കള്ളം ട്രംപ് കണ്ണിമ വെട്ടാതെ പറഞ്ഞു. 2021 ജനുവരി ആറിന് നിയമനിര്‍മാണ സഭകളിലേക്ക് ട്രംപിനെ പിന്തുണച്ചവര്‍ ഇരച്ചുകയറി നടത്തിയ നാശനഷ്ടങ്ങളെ കുറിച്ച് ആദ്യം ട്രംപ് മറുപടി പറയാതെ ഒഴിവാകുവാന്‍ നോക്കി; പിന്നെയും ചോദ്യങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം അന്ന് സഭയുടെ സ്പീക്കര്‍ ആയിരുന്ന നാന്‍സി പെലോസിയുടെ തലയില്‍ കുറ്റം ചാര്‍ത്തി. ഇതുമായി ബന്ധപ്പെട്ട കേസിലുള്ള ശിക്ഷ നേരിടുന്നതിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍, ബൈഡന്റെ മകന്റെ മുകളിലുള്ള കുറ്റാരോപണങ്ങളെ പറ്റി ട്രംപ് സംസാരിച്ചു; എന്നിട്ട്, ബൈഡനും അധികം താമസിയാതെ പ്രസിഡന്റായിരിക്കുമ്പോള്‍ ചെയ്ത കാര്യങ്ങളെ ചൊല്ലി കുറ്റാരോപിതനാകുമെന്നും തട്ടി വിട്ടു.
ബൈഡന്റെ കീഴില്‍ അമേരിക്ക ഒരു മൂന്നാം ലോക രാഷ്ട്രത്തിന്റെ നിലയിലേക്ക് അധഃപതിച്ചെന്നും ട്രംപ് ആരോപിച്ചു. 2024ലെ തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ട്രംപ് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും വീണ്ടും വീണ്ടും ഇതുയര്‍ന്നപ്പോള്‍ ‘‘തിരഞ്ഞെടുപ്പ് സത്യസന്ധവും നീതിയുക്തവുമാണെങ്കില്‍” താന്‍ അംഗീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇതിനിടയില്‍ രണ്ടു പേരും പരസ്പരം ‘ഏറ്റവും മോശം പ്രസിഡന്റ്’ എന്ന് വിശേഷിപ്പിക്കുവാനും മറന്നില്ല! ബൈഡന്‍ 35 മിനിറ്റും ട്രംപ് 40 മിനിറ്റും സംസാരിച്ചതായാണ് ഇത് നടത്തിയ സ്ഥാപനം അറിയിച്ചത്. ഈ ഡിബേറ്റ് കണ്ടതിനു ശേഷം ഇവിടെ കണ്ട കുറച്ചു സവിശേഷതകള്‍ കുറിക്കുന്നു:
∙ ഇത് രണ്ടു വന്ദ്യ വയോധികന്മാര്‍ തമ്മിലുള്ള മത്സരമാണ്- 81 വയസ്സുള്ള ബൈഡനും എഴുപത്തിയെട്ടുകാരനായ ട്രംപും തമ്മിലാണ് പോരാട്ടം നടക്കുന്നത്. അതുകൊണ്ട് തന്നെ യുവത്വത്തിന്റെ പ്രസരിപ്പോ ഊര്‍ജസ്വലതയോ ഇവിടെ കാണുവാന്‍ സാധിച്ചില്ല.
∙ അമേരിക്കയുടെ ഭാവിയെ സംബന്ധിച്ചു പുതിയ നയങ്ങളോ സ്വപ്നങ്ങളോ ലോകം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നൂതന നിർദേശങ്ങളോ ഇരുവരുടെയും ഭാഗത്തു നിന്നും ഉണ്ടായില്ല. മുൻപ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍വിതചര്‍വണം ചെയ്യുന്ന കാഴ്ചയാണ് സംവാദത്തിൽ കണ്ടത്.
∙ ബൈഡന്‍ സംസാരിക്കുന്നത് മനസ്സിലാക്കുവാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാഷണ ശൈലിയും കിരുകിരാ ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍ അത് കേൾക്കുന്നവർക്ക് അരോചകമായി തോന്നിയെന്ന് മാത്രമല്ല വാക്കുകള്‍ തിരിച്ചറിയാനും കഴിഞ്ഞില്ല. അദ്ദേഹത്തിന് ജലദോഷം ഉണ്ടായിരുന്നത് മൂലം തൊണ്ട അടഞ്ഞതിനാലാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞെങ്കിലും ഇത് സംവാദത്തിൽ വലിയ ദോഷം ചെയ്തു എന്ന കാര്യത്തില്‍ സംശയമില്ല.
∙ കാഴ്ചയിലും സംസാരത്തിലും ശരീര ഭാഷ വഴിയും പ്രായാധിക്യം തന്നെ ബാധിച്ചു തുടങ്ങി എന്ന തോന്നല്‍ ബൈഡന്‍ നിര്‍ഭാഗ്യവശാല്‍ വോട്ടര്‍മാര്‍ക്ക് നല്‍കി.
∙ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുവാന്‍ ട്രംപ് മിടുക്കനാണ്. എന്നാല്‍ യാതൊരു സങ്കോചവും കൂടാതെ വലിയ നുണകള്‍ ഉറക്കെ വിളിച്ചു പറയുവാന്‍ തനിക്ക് അനിതരസാധാരണ കഴിവുണ്ടെന്ന് ട്രംപ് ഒരിക്കല്‍ കൂടി തെളിയിച്ചു.
∙ സ്റ്റുഡിയോയില്‍ പ്രേക്ഷകര്‍ ഇല്ലാതിരുന്നതുകൊണ്ട് ഒഴിഞ്ഞ ഗാലറിക്ക് മുന്‍പില്‍ നടക്കുന്ന ഒരു ഫുട്ബോള്‍ മത്സരത്തിന്റെ പ്രതീതിയാണ് ഇത് ജനിപ്പിച്ചത്. തീരെ വീറും വാശിയുമില്ലാത്ത ആകെ വിരസമായ ഒരു അങ്കം!
ഒരു സംവാദത്തിലെ വിജയിയെ തീരുമാനിക്കുന്നത് അത് നേരില്‍ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ നിന്നുമാണ്. രണ്ടു പാര്‍ട്ടികളുടെയും ഉറച്ച വോട്ടര്‍മാര്‍ക്കപ്പുറം ഇരു വിഭാഗങ്ങളിലും പെടാതെ നില്‍ക്കുന്ന നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ സഹായിക്കുമെന്നതാണ് ഈ പ്രസിഡൻഷ്യൽ ഡിബേറ്റ് എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി. ഈ ദൃഷ്ടികോണില്‍ കൂടി നോക്കുകയാണെങ്കില്‍ ജൂണ്‍ 27നു നടന്ന സംവാദത്തിൽ ട്രംപിന് തന്നെയായിരുന്നു മുന്‍തൂക്കം. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായും സരളമായും വോട്ടര്‍മാരോട് പറയുവാന്‍ ബൈഡനേക്കാള്‍ താന്‍ തന്നെയാണ് കേമന്‍ എന്ന് ട്രംപ് അനായാസം തെളിയിച്ചു. ഇത് മുഴുവന്‍ നവംബര്‍ മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുകളായി മാറുമോ എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയുവാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്; രണ്ടു സംവാദങ്ങൾക്കു പുറമേ ഇരു പാര്‍ട്ടികളുടെയും സമ്മേളനങ്ങള്‍ കൂടി നടക്കുവാനുണ്ട്. എന്നിരുന്നാല്‍ കൂടി ഈ മത്സരത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘അഡ്വാന്റേജ് ട്രംപ്’ എന്നതാണ് സത്യസന്ധമായ വസ്തുത എന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)