റെക്കോർഡിന്റെ കാര്യത്തിലും റെക്കോർഡ്. ഈ വർഷം നിഫ്റ്റിക്ക് അതു സാധ്യമാകുമെന്ന് ഉറപ്പിക്കാവുന്ന സ്ഥിതിയായിരിക്കുന്നു. റെക്കോർഡ് തിരുത്തുന്നതിൽ നിഫ്റ്റി റെക്കോർഡ് സൃഷ്ടിച്ചതു കഴിഞ്ഞ വർഷമാണ്: 27 തവണ. 6 മാസം മാത്രം പിന്നിട്ടിരിക്കെ ഈ വർഷം നിഫ്റ്റിക്ക് 25 തവണ റെക്കോർഡ് തിരുത്തി മുന്നേറാൻ സാധിച്ചുകഴിഞ്ഞു. അതിനാൽ മുൻ റെക്കോർഡ് തിരുത്തുന്നതു കാണാൻ ഇനി ഏറെ കാത്തിരിക്കേണ്ട. ആറു മാസത്തിനിടയിൽ 10 ശതമാനത്തിലേറെ മുന്നേറാൻ നിഫ്റ്റിക്കു പിന്തുണയേകിയ ഘടകങ്ങൾ ഏറെയാണ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെക്കോർഡിന്റെ കാര്യത്തിലും റെക്കോർഡ്. ഈ വർഷം നിഫ്റ്റിക്ക് അതു സാധ്യമാകുമെന്ന് ഉറപ്പിക്കാവുന്ന സ്ഥിതിയായിരിക്കുന്നു. റെക്കോർഡ് തിരുത്തുന്നതിൽ നിഫ്റ്റി റെക്കോർഡ് സൃഷ്ടിച്ചതു കഴിഞ്ഞ വർഷമാണ്: 27 തവണ. 6 മാസം മാത്രം പിന്നിട്ടിരിക്കെ ഈ വർഷം നിഫ്റ്റിക്ക് 25 തവണ റെക്കോർഡ് തിരുത്തി മുന്നേറാൻ സാധിച്ചുകഴിഞ്ഞു. അതിനാൽ മുൻ റെക്കോർഡ് തിരുത്തുന്നതു കാണാൻ ഇനി ഏറെ കാത്തിരിക്കേണ്ട.

ആറു മാസത്തിനിടയിൽ 10 ശതമാനത്തിലേറെ മുന്നേറാൻ നിഫ്റ്റിക്കു പിന്തുണയേകിയ ഘടകങ്ങൾ ഏറെയാണ്:

1. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലെ ആകമാന വളർച്ച.
2. പൊതു തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നിട്ടും സാധ്യമായ ഭരണസ്ഥിരത.
3. കറന്റ് അക്കൗണ്ട്, വിദേശ നാണ്യ ശേഖരം തുടങ്ങിയവയുടെ അളവ്.
4. കോർപറേറ്റ് മേഖലയിൽനിന്നുള്ള മികച്ച പ്രവർത്തന ഫലങ്ങൾ.
5. കടക്കെണിയിൽനിന്നു ബാങ്കിങ് മേഖല വലിയ തോതിൽ നേടിയ മോചനം.
6. ആഭ്യന്തര ധനസ്ഥാപനങ്ങളിൽനിന്ന് ഓഹരി വിപണിയിലേക്കുണ്ടായ വൻ പണപ്രവാഹം.
7. ചില്ലറ നിക്ഷേപകരുടെ എണ്ണത്തിലെ ഭീമമായ വർധന.
8. സിപ് (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) പോലുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ ആകർഷകത്വം.
9. ബാങ്ക് നിക്ഷേപത്തിന്റെ ആദായകരമല്ലാത്ത പലിശ നിരക്ക്.
10. ഈ മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് സംബന്ധിച്ച പ്രതീക്ഷകൾ.

ADVERTISEMENT

∙ വിദേശ നിക്ഷേപകർ കൂടുതൽ എത്തും

ഫോറിൻ പോർട്ഫോളിയോ ഇൻവെസ്റ്റേഴ്സ് (എഫ്പിഐ) എന്നു വിശേഷിപ്പിക്കപ്പെടുന്ന വിദേശ നിക്ഷേപകരിൽനിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നിട്ടും ഇന്ത്യൻ വിപണിക്കു വൻ മുന്നേറ്റം സാധ്യമായി. അവരുടെ നിലപാടിൽ മാറ്റം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്നതു വിപണിക്കു വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. ജൂൺ 10നു ശേഷം വിദേശ നിക്ഷേപകരിൽനിന്ന് ഇന്ത്യയിലെ ഓഹരി വിപണിയിലേക്ക് ഒഴുകിയതു 32,087 കോടി രൂപയാണ്. ജെപി മോർഗൻ ഗ്ലോബൽ ബോണ്ട് ഇൻഡെക്സിൽ ഇന്ത്യയുടെ കടപ്പത്രങ്ങളെ ഉൾപ്പെടുത്തിയിരിക്കെ രാജ്യത്തേക്ക് 2500 – 3000 കോടി യുഎസ് ഡോളർ പ്രവഹിക്കുമെന്നു കണക്കാക്കുന്നു. അതോടെ രൂപയ്ക്കു കരുത്തേറുമെന്നു മാത്രമല്ല സർക്കാരിന്റെ ക്രയച്ചെലവു കുറയുകയും ചെയ്യും.

∙ ജൂലൈ എന്ന ബുൾ സീസൺ

ജൂലൈ മുന്നേറ്റത്തിന്റെ മാസമായാണു വിപണിക്ക് അനുഭവപ്പെടാറുള്ളത്. ഇക്കഴിഞ്ഞ 10 വർഷത്തെ ചരിത്രമെടുത്താൽ ഒൻപതു ജൂലൈകളിലും നിഫ്റ്റി ശരാശരി 3.3% വളർച്ച കൈവരിച്ചിട്ടുണ്ടെന്നു കാണാം. അതിനാൽ ഈ മാസം തന്നെ നിഫ്റ്റി 25,000 പോയിന്റ് കീഴടക്കിയാൽ അദ്ഭുതമില്ല. 23,000 പോയിന്റിൽനിന്ന് 24,000 നിലവാരത്തിലേക്കുയരാൻ വേണ്ടിവന്നത് 23 വ്യാപാര ദിനങ്ങൾ മാത്രമാണല്ലോ. 22,000 പോയിന്റിൽനിന്ന് 23,000 നിലവാരത്തിലെത്താൻ 88 വ്യാപാര ദിനങ്ങൾ വേണ്ടിവന്നു.

അടുത്ത കുതിപ്പിനു മുൻപ് അൽപം വിശ്രമിക്കാൻ നിഫ്റ്റിക്ക് അവസരമുണ്ടാകുമെങ്കിൽ നല്ലതാണെന്നു കരുതുന്ന നിരീക്ഷകരുണ്ട്. ദൃഢീകരണത്തിന്റെ ഇടവേള നിക്ഷേപകർക്കു പ്രയോജനപ്പെടുത്താനാകും

ADVERTISEMENT

∙ അടുത്ത കടമ്പ 24,300 – 24,400

കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി രേഖപ്പെടുത്തിയ നിലവാരം 24,010.60 പോയിന്റാണ്. നിഫ്റ്റിക്കുള്ള പിന്തുണ സുശക്തമാണെന്നു കരുതാവുന്ന നിലവാരം ഇതോടെ 23,700 – 23,600 പോയിന്റായി ഉയർന്നിട്ടുണ്ട്. 24,300 – 24,400 നിലവാരമാണ് അടുത്ത കടമ്പ. അതു ഭേദിച്ച് 24,500 വരെ എത്താൻ നിഫ്റ്റിക്ക് ഇപ്പോൾ വിപണിയിൽ പ്രകടമാകുന്ന ആവേശം ആവോളമാണ്. 25,000 എന്ന മാന്ത്രിക സംഖ്യയുടെ പ്രലോഭനം മുന്നേറ്റത്തിന് ആക്കം കൂട്ടും. അടുത്ത കുതിപ്പിനു മുൻപ് അൽപം വിശ്രമിക്കാൻ നിഫ്റ്റിക്ക് അവസരമുണ്ടാകുമെങ്കിൽ നല്ലതാണെന്നു കരുതുന്ന നിരീക്ഷകരുണ്ട്. ദൃഢീകരണത്തിന്റെ ഇടവേള നിക്ഷേപകർക്കു പ്രയോജനപ്പെടുത്താനാകും. ദൃഢീകരണം സാധ്യമാകാതെയുള്ള മുന്നേറ്റത്തിന്റെ അപകടം തകർച്ചയായിരിക്കുമെന്നാണു മുന്നറിയിപ്പ്.

(Representative image by Gumbariya/shutterstock)

∙ ഐപിഒ വിപണിയിലേക്കു മൂന്നു കമ്പനികൾ

ഈ ആഴ്ചയും ഓഹരികളുടെ ആദ്യ പൊതു വിൽപനയുണ്ട്.3 കമ്പനികളാണ് ഐപിഒ വിപണിയിലെത്തുന്നത്. ആകെ സമാഹരണ ലക്ഷ്യം 2700 കോടിയിലേറെ രൂപ. എംക്യൂർ ഫാർമസ്യൂട്ടിക്കൽസ്, ബൻസാൽ വയർ, ആംബി ലബോറട്ടറീസ് എന്നീ കമ്പനികളുടേതാണ് ഐപിഒ. 11 കമ്പനികളുടെ ഓഹരികൾ ഈ ആഴ്ച ലിസ്റ്റിങ് നടത്തുന്നുമുണ്ട്.

ADVERTISEMENT

∙ എക്സ് ഡേറ്റാകുന്ന ഓഹരികൾ

ജൂലൈ 1മുതൽ ആരംഭിക്കുന്ന ആഴ്ചയിൽ താഴെ പറയുന്ന കമ്പനികളുടെ ഓഹരികൾ ലാഭവീത അർഹതയുടെ കാര്യത്തിൽ ‘എക്സ് – ഡേറ്റ്’ ആകും.

01ന്: ടാറ്റ കമ്യൂണിക്കേഷൻസ് (167% ലാഭവീതം)
04ന്: ടാറ്റ പവർ (200%)
05ന്: അപ്പോളോ ടയേഴ്സ് (600%), എം ആൻഡ് എം (422%), ബയോകോൺ (10%).

(ലേഖകന്റെ ഇമെയിൽ: cvvbhattatiri@mm.co.in)

English Summary:

Will Nifty Cross the 25,000 Mark Amid Market Excitement?