പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് എല്ലാവരുടെയും കണ്ണ്. സാമ്പത്തിക വളർച്ച, ചെലവ്, ധനപരമായ അച്ചടക്കം എന്നിവ ഇഴചേർന്നുള്ളതാണ് ബജറ്റ്. എന്നാൽ ഇക്കുറി തൽക്കാലം പിടിച്ചു നിൽക്കാനുള്ള മാർഗങ്ങൾ കയ്യിലുണ്ടെന്ന് വേണം കരുതാൻ. ബജറ്റിൽ ഉന്നം വയ്ക്കുന്ന പലതും സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ളതാണ്. ഒപ്പം

പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് എല്ലാവരുടെയും കണ്ണ്. സാമ്പത്തിക വളർച്ച, ചെലവ്, ധനപരമായ അച്ചടക്കം എന്നിവ ഇഴചേർന്നുള്ളതാണ് ബജറ്റ്. എന്നാൽ ഇക്കുറി തൽക്കാലം പിടിച്ചു നിൽക്കാനുള്ള മാർഗങ്ങൾ കയ്യിലുണ്ടെന്ന് വേണം കരുതാൻ. ബജറ്റിൽ ഉന്നം വയ്ക്കുന്ന പലതും സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ളതാണ്. ഒപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് എല്ലാവരുടെയും കണ്ണ്. സാമ്പത്തിക വളർച്ച, ചെലവ്, ധനപരമായ അച്ചടക്കം എന്നിവ ഇഴചേർന്നുള്ളതാണ് ബജറ്റ്. എന്നാൽ ഇക്കുറി തൽക്കാലം പിടിച്ചു നിൽക്കാനുള്ള മാർഗങ്ങൾ കയ്യിലുണ്ടെന്ന് വേണം കരുതാൻ. ബജറ്റിൽ ഉന്നം വയ്ക്കുന്ന പലതും സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ളതാണ്. ഒപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് എല്ലാവരുടെയും കണ്ണ്. സാമ്പത്തിക വളർച്ച, ചെലവ്, ധനപരമായ അച്ചടക്കം എന്നിവ ഇഴചേർന്നുള്ളതാണ് ബജറ്റ്. എന്നാൽ ഇക്കുറി തൽക്കാലം പിടിച്ചു നിൽക്കാനുള്ള മാർഗങ്ങൾ കയ്യിലുണ്ടെന്ന് വേണം കരുതാൻ. ബജറ്റിൽ ഉന്നം വയ്ക്കുന്ന പലതും സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ളതാണ്. ഒപ്പം ധനപരമായ അച്ചടക്കം എങ്ങനെ നിലനിർത്താനാകുമെന്നതും പ്രാധാന്യം അർഹിക്കുന്നതാണെന്നു ധനകാര്യ വിദഗ്ധർ പറയുന്നു. 

മഹാരാഷ്ട്ര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ കരുതലോടെയാവും കേന്ദ്ര സർക്കാരിന്റെ കുരുനീക്കങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പാഠങ്ങൾ മനസ്സിലാക്കി കൂടുതൽ ജനപ്രിയ നടപടികൾക്കാവും ബജറ്റ് ഉൗന്നൽ നൽകുകയെന്ന അഭിപ്രായവുമുണ്ട്.

ജൂലൈ മൂന്നാം വാരം അവതരിപ്പിച്ചേക്കാവുന്ന ബജറ്റിനുള്ള നിർദേശങ്ങൾ സ്വീകരിക്കാൻ ധനമന്ത്രി വിവിധ തലത്തിൽ ചർച്ചകൾ തുടക്കമിട്ടുകഴിഞ്ഞു. കാർഷക സമരവും അതിന്റെ അനന്തര ഫലങ്ങളും കണക്കിലെടുത്ത് കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്ത്രീകളെയും കൈവിടാൻ സാധ്യതയില്ല. ആദായ നികുതിയിൽ ചില ഇളവുകളാണ് ഇവർ പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

∙ ലോട്ടറിയായി ലാഭവിഹിതം, ധനക്കമ്മി കുറയും

അപ്രതീക്ഷിതമായി വീണുകിട്ടിയ ഒന്നായിരുന്നു കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് നൽകിയ ലാഭവിഹിതം. കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി കുറയ്ക്കാൻ സഹായിക്കുന്നതാണ് ഈ നീക്കം. 2023–2024 സാമ്പത്തിക വർഷത്തിൽ 2.11 ലക്ഷം കോടി രൂപയാണ് ലാഭവിഹിതം ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. 2022–2023ൽ 87,416 കോടി രൂപയാണ് ലാഭവിഹിതമായി നൽകിയത്. 2018–2019ലാണ് ഇതിന് മുൻപ് ഏറ്റവും ഉയർന്ന തോതിൽ ലാഭവിഹിതം നൽകിയത്. 1.76 ലക്ഷം കോടി രൂപ. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ആസ്ഥാന മന്ദിരത്തിന് മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. (Photo by Punit PARANJPE / AFP)
ADVERTISEMENT

നടപ്പു സാമ്പത്തിക വർഷം ധനക്കമ്മി 17.34 ലക്ഷം കോടി രൂപയിൽ (മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 5.1 ശതമാനം) പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന് ഒരു കൈ സഹായമാണ് ആർബിഐയിൽ നിന്ന് ഇപ്പോൾ കിട്ടുന്നത്. ബജറ്റിൽ ആർബിഐ, പൊതു മേഖലാ ധനസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 1.02 ലക്ഷം കോടി രൂപ ലാഭവിഹിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോൾ ലഭിക്കുന്നത്.

∙ നികുതികൾ കുറയ്ക്കാന്‍ സാധ്യത

ADVERTISEMENT

ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് കോർപറേറ്റ്, വ്യക്തിഗത നികുതി വരുമാനത്തിൽ സമീപ കാലത്ത് ഉണ്ടായ വർധന. വികസന പദ്ധതികൾ ലക്ഷ്യം കാണാനും സാമ്പത്തിക വളർച്ച നേടാനും കൈവശം വന്നുചേർന്ന തുക എപ്രകാരം ബജറ്റിൽ ഫലപ്രദമായി ഉൾക്കൊള്ളിക്കുമെന്നും കാണേണ്ടതുണ്ട്. ആഭ്യന്തര വിപണി വളർച്ചയ്ക്ക് മുൻഗണന നൽകാനാവും ബജറ്റ് പ്രാധാന്യം നൽകുന്നതെന്നും വിലയിരുത്തുന്നു. ഉപഭോക്തൃ വിപണി 600 കോടി ഡോളർ ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രാലയം പറയുന്നു.

Representative image by: Shutterstock/ chayanuphol

ഉപഭോഗം കൂടണമെങ്കിൽ സാധാരണക്കാരുടെ കയ്യിൽ ചെലവഴിക്കാൻ ആവശ്യത്തിന് പണം വേണം. അത് ഉണ്ടാകണമെങ്കിൽ സേവിങ്സ് കൂടണം. ഇതിനായി കുറഞ്ഞ വരുമാനക്കാരുടെ ആദായ നികുതിയിൽ കുറവ് വരുത്തുമെന്ന പ്രതീക്ഷ പൊതുവേ ഉണ്ട്. അതു നടപ്പായാൽ 7 വർഷത്തിനു ശേഷം നടപ്പാക്കുന്ന ആദ്യ നികുതി വെട്ടിക്കുറയ്ക്കൽ നടപടിയാവുമിത്. ഇത് സംബന്ധിച്ച് പ്രാഥമിക തലത്തിൽ ചർച്ചകൾ തുടങ്ങിയെങ്കിലും നടപ്പാക്കാനുള്ള സാധ്യത എത്രമാത്രമായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. ഇതിനായി പുതിയ നികുതി സ്ലാബ് നടപ്പാക്കേണ്ടി വരും.

ആദായ നികുതി ഘടനയിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി ഉയർത്താനുള്ള സാധ്യത ധനകാര്യ വിദഗ്ധർ തള്ളിക്കളയുന്നില്ല. എന്നാൽ മൂലധന നേട്ട നികുതി ഘടനയിൽ മാറ്റത്തിന്റെ സാധ്യത ഉണ്ടാവില്ലന്നും പറയുന്നു. വിവിധ സർക്കാർ വകുപ്പുകളും നികുതി ഘടന പരിഷ്കരിക്കണമെന്ന നിലപാടിലാണ്. വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി ഉയർത്തുന്നത് സാധാരണക്കാരുടെ പക്കൽ കൂടുതൽ പണം ചെലവഴിക്കാൻ എത്തുമെന്നത് നേട്ടമാണെന്ന് വ്യവസായികൾ പറയുന്നു. മാത്രമല്ല, സ്റ്റാൻഡേഡ് ഡിഡക്ഷന്റെ ആനുകൂല്യം കൂടുതൽ പേരിൽ എത്തിച്ചേരാനും വഴിയൊരുക്കുമെന്ന് വിലയിരുത്തുന്നു.

∙ എങ്ങനെ നിക്ഷേപം വരും, വെല്ലുവിളിയായി യുദ്ധങ്ങൾ

നികുതി വഴിയുള്ള വരുമാനം കുറയുമെന്ന ആശങ്ക നിലനിൽക്കുമ്പോഴും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ ഏകദേശം 5 ശതമാനമായി ധനകമ്മി പിടിച്ചു നിർത്താനും ബജറ്റ് ലക്ഷ്യമിടും. റിയൽ എസ്റ്റേറ്റ് , ബിസിനസ് രംഗങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിലും വളർച്ച നേടാനായത് കൂടുതൽ സാമ്പത്തിക നേട്ടത്തിന് അവസരമൊരുക്കുമെന്ന കണക്കൂകൂട്ടലിലാണ് സർക്കാർ. പെട്ടന്ന് ഫലം കാണുന്ന തരത്തിൽ സാമ്പത്തിക രംഗത്ത് പണം നിക്ഷേപിക്കാവുന്ന മാർഗങ്ങളാവും നല്ലതെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ അധിക ചെലവ് എപ്പോഴും വെല്ലുവിളിയാകുന്നുണ്ട്.

സർക്കാരിന് നേരിടാൻ വെല്ലുവിളികൾ ഏറെയാണ്. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം, യുഎസ്, യൂറോപ്പ് മേഖലയുടെ സാമ്പത്തിക മാന്ദ്യം, റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ- പലസ്തീൻ യുദ്ധം. ഇതിനിടയിൽ വേണം ശക്തമായ നടപടികളും സാമ്പത്തിക അച്ചടക്കവും ഒരു പോലെ കൊണ്ടു പോകേണ്ടത്.

കോർപറേറ്റ് രംഗത്തെ തലവന്മാരുമായി ധനമന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ ഇവയാണ്. വ്യക്തികളുടെ മേലുള്ള നികുതി ബാധ്യത കുറയ്ക്കുക, പദ്ധതികൾ നടപ്പാക്കുന്നതിലെ വേഗത കൂട്ടുക, കൂടുതൽ നിക്ഷേപം നടത്തുക, നിക്ഷേപം ആകർഷിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുക, ഉൽപന്ന വിലക്കയറ്റം നിയന്ത്രിക്കുക, അടിസ്ഥാന സൗകര്യ വികസന മേഖല ശക്തിപ്പെടുത്തുക, ഇടത്തരം ചെറുകിട സംരംഭങ്ങളുടെ വളർച്ചയ്ക്ക് വേഗം കൂട്ടുക. സാമ്പത്തിക വളർച്ചയ്ക്ക് നിർണായക പങ്ക് വഹിക്കുന്ന മേഖലയാണിത്. ഈ ചോദ്യങ്ങൾക്കും സാധ്യതകൾക്കും ഉത്തരം ആ പെട്ടിയിലുണ്ടാകും. ബജറ്റിൽ.

English Summary:

3 States, Big Elections: How the New Budget Aims to Balance Populism and Fiscal Health- Budget Broadcast Part One