ഉയർത്തിപ്പിടിച്ചാൽ മാത്രം പോര – വായിക്കാം ‘ഇന്ത്യാ ഫയൽ’
ചൂലും നമ്മുടെ ഭരണഘടനയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ല. രണ്ടിനും അതതിന്റേതായ സ്ഥാനങ്ങളുണ്ട്. ഭരണഘടന നമുക്കു പരമോന്നതമാണ്; ചൂൽ ഭൂമിയെ തൊട്ടു ജീവിക്കുന്നു. എന്നാൽ, ഭരണഘടനാ ശിൽപികളിലൊരാളായ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു 1960 ജൂൺ 12നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ ചൂലിന്റെ കാര്യമാണ് പറഞ്ഞതെങ്കിലും,
ചൂലും നമ്മുടെ ഭരണഘടനയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ല. രണ്ടിനും അതതിന്റേതായ സ്ഥാനങ്ങളുണ്ട്. ഭരണഘടന നമുക്കു പരമോന്നതമാണ്; ചൂൽ ഭൂമിയെ തൊട്ടു ജീവിക്കുന്നു. എന്നാൽ, ഭരണഘടനാ ശിൽപികളിലൊരാളായ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു 1960 ജൂൺ 12നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ ചൂലിന്റെ കാര്യമാണ് പറഞ്ഞതെങ്കിലും,
ചൂലും നമ്മുടെ ഭരണഘടനയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ല. രണ്ടിനും അതതിന്റേതായ സ്ഥാനങ്ങളുണ്ട്. ഭരണഘടന നമുക്കു പരമോന്നതമാണ്; ചൂൽ ഭൂമിയെ തൊട്ടു ജീവിക്കുന്നു. എന്നാൽ, ഭരണഘടനാ ശിൽപികളിലൊരാളായ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു 1960 ജൂൺ 12നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ ചൂലിന്റെ കാര്യമാണ് പറഞ്ഞതെങ്കിലും,
ചൂലും നമ്മുടെ ഭരണഘടനയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ല. രണ്ടിനും അതതിന്റേതായ സ്ഥാനങ്ങളുണ്ട്. ഭരണഘടന നമുക്കു പരമോന്നതമാണ്; ചൂൽ ഭൂമിയെ തൊട്ടു ജീവിക്കുന്നു. എന്നാൽ, ഭരണഘടനാ ശിൽപികളിലൊരാളായ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു 1960 ജൂൺ 12നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ ചൂലിന്റെ കാര്യമാണ് പറഞ്ഞതെങ്കിലും, അതിൽ അന്തസ്സോടെയുള്ള ജീവിതമെന്ന ഭരണഘടനാപരമായ അവകാശമുൾപ്പെടെ വായിച്ചെടുക്കാൻ അൽപവും കുനിയേണ്ടതില്ല. യുദ്ധങ്ങളുൾപ്പെടെ ലോകത്തെയും രാജ്യത്തെയും നാനാവിധ സംഭവങ്ങളെക്കുറിച്ച് രണ്ടാഴ്ചയിലൊരിക്കൽ മുഖ്യമന്ത്രിമാർക്കു ചെറുതും വലുതുമായ കത്തുകളെഴുതുന്ന ശീലം നെഹ്റുവിനുണ്ടായിരുന്നു. നിശ്ചിത കാലയളവിലുള്ള അത്തരം കത്തുകൾക്കു പുറമേ, ഇടയ്ക്കിടെ പ്രത്യേക വിഷയങ്ങളെക്കുറിച്ചും എഴുതി. അത്തരത്തിലൊരു വിശേഷാൽ കത്തിനെക്കുറിച്ചാണ് പറയുന്നത്.
ആകെ ഏഴു ഖണ്ഡികകളുള്ളതാണ് കത്ത്. അതിലെ രണ്ടാം ഖണ്ഡിക എടുത്തെഴുതാം:
‘‘ഞാൻ നിങ്ങൾക്കെഴുതുന്നതു ചൂലുകളെക്കുറിച്ചാണ്, നമ്മുടെ വീടുകൾ വൃത്തിയാക്കുന്നവരും തൂക്കുന്നവരും ഉപയോഗിക്കുന്ന എളിയ ചൂൽ. കുനിയുകയോ നിലത്തിരിക്കുകയോ ചെയ്താൽ മാത്രമേ സാധാരണ ഇന്ത്യൻ ചൂൽ ഉപയോഗിക്കാനാവൂ. അതിൽത്തന്നെ പ്രശ്നങ്ങളുണ്ട്; എങ്കിലും, മിക്ക വീട്ടാവശ്യങ്ങളുടെയും കാര്യമെടുത്താൽ അതൊരു പ്രശ്നമാവണമെന്നില്ല. നിന്നുകൊണ്ടുതന്നെ ഉപയോഗിക്കാവുന്ന, നീണ്ട കൈപ്പിടിയുള്ള ചൂൽ അല്ലെങ്കിൽ ബ്രഷ് പ്രവൃത്തിപരമായി നോക്കുമ്പോൾ കൂടുതൽ ഫലപ്രദമാണ്, ഉപയോഗിക്കുന്നയാൾക്ക് അധികം ക്ഷീണമുണ്ടാക്കുകയുമില്ല. എനിക്കറിയാവുന്നിടത്തോളം, ലോകത്താകെ ഇത്തരം നീളമുള്ള ചൂലുകളും ബ്രഷുകളുമാണ് ഉപയോഗിക്കുന്നത്. അപ്പോൾ എന്തിനാണ് നമ്മൾ പ്രാകൃതമായ, കാലഹരണപ്പെട്ട രീതി തുടരുന്നത്; പ്രത്യേകിച്ചും, അതു കാര്യക്ഷമമല്ലാത്തതും മനഃശാസ്ത്രപരമായി ശരിയല്ലാത്തതും ആകുമ്പോൾ. തൂക്കാൻ ഇത്തരത്തിൽ കുനിയുന്നതു ശരീരത്തിനു കൂടുതൽ ആയാസമുണ്ടാക്കും, അത് ഒരുതരം കീഴ്പ്പെടൽ മനോഭാവമാണ് ഉണ്ടാക്കുന്നതെന്നും എനിക്കു തോന്നുന്നു.’’
വീടുകളിലെ കാര്യം വിടാം; കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നീണ്ട കൈപ്പിടിയുള്ള ചൂലിന്റെയും ബ്രഷിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് നെഹ്റു ആവശ്യപ്പെട്ടത്. ചെറുതെങ്കിലും ദൂരവ്യാപക പരിഷ്കാരമായിരിക്കും അതെന്നു പറഞ്ഞശേഷം ചില നിർദേശങ്ങൾകൂടിയുണ്ട്: ‘തൂത്തെടുക്കുന്ന വസ്തുക്കൾ ശേഖരിക്കാനുള്ള പാത്രങ്ങൾക്ക് അടപ്പുവേണം, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമുള്ള തൂപ്പുകാർക്കും ശുചീകരണക്കാർക്കും കൃത്യമായ യൂണിഫോം വേണം. അതു കാര്യക്ഷമതയും വെടിപ്പും വർധിപ്പിക്കുമെന്നു മാത്രമല്ല, ആ വിഭാഗത്തിനു സ്വയവും മറ്റുള്ളവർക്ക് അവരോടുമുള്ള മതിപ്പ് ഉയർത്തുകയും ചെയ്യും.’
ഇന്ത്യക്കാർ ഓരോരുത്തരും നിവർന്നുതന്നെ നിൽക്കണമെന്നും ഏതു തൊഴിലും അന്തസ്സുള്ളതും മാനിക്കപ്പെടേണ്ടതുമാണെന്നും നെഹ്റു പറഞ്ഞുവയ്ക്കുന്നു. നിയമഭാഷയിൽ ഭരണഘടനയിലും അതു പറഞ്ഞിട്ടുണ്ട്, മൗലികാവകാശങ്ങളായിത്തന്നെ. െനഹ്റുവിന്റെ കത്തിൽനിന്നു വായിച്ചെടുക്കാവുന്ന മറ്റൊരു സന്ദേശവും ഭരണഘടനയെക്കുറിച്ചു തന്നെയാണ്. ഭരണഘടനയെ ജീവസ്സുറ്റതാക്കാൻ താഴെത്തട്ടിലുൾപ്പെടെ നടക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച്. ഭരണഘടന ഉയർത്തിപ്പിടിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുടെകൂടി ബലത്തിലാണ് ഇന്ത്യാസഖ്യം കൂടുതൽ സീറ്റുമായി ലോക്സഭയിൽ പ്രവേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പലരും സഭാംഗങ്ങളായി പ്രതിജ്ഞയെടുത്തപ്പോൾ ഭരണഘടനയുടെ ഭാരം കുറഞ്ഞൊരു പതിപ്പ് കയ്യിൽ ഉയർത്തിപ്പിടിക്കുകയും ചെയ്തു.
ബിജെപി വർധിത ഭൂരിപക്ഷത്തോടെ അധികാരത്തിൽവന്നാൽ ഭരണഘടന തിരുത്തിയെഴുതും, സംവരണവ്യവസ്ഥകൾ ഇല്ലാതാക്കും തുടങ്ങിയവയായിരുന്നു ഇന്ത്യാസഖ്യ വാദങ്ങൾ. ഭരണഘടനയിൽ മാറ്റം വരുത്താൻ നാനൂറിലധികം സീറ്റൊന്നും വേണ്ട, കഴിഞ്ഞ തവണ ലഭിച്ച സീറ്റും ചേരിചേരാത്ത കക്ഷികളിൽ ചിലതിന്റെ പിന്തുണയും ധാരാളമെന്ന് ജമ്മു കശ്മീരിന്റെ കാര്യത്തിലുൾപ്പെടെ വ്യക്തമായതാണ്. അതുകൊണ്ടുതന്നെ, കൂടുതൽ സീറ്റെന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഇന്ത്യാസഖ്യം തന്ത്രപരമായി തയാറാക്കിയ മറുപടിയായിരുന്നു ഭരണഘടന തിരുത്തുമെന്ന മുന്നറിയിപ്പെന്നു കരുതാൻ പ്രയാസമില്ല.
എന്നാൽ, ഹിന്ദുരാഷ്ട്ര സങ്കൽപത്തിനു ചേർന്ന ഭരണഘടന ബിജെപി താൽപര്യപ്പെടുന്നുവെന്നു കരുതാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ നിലവിലുണ്ടായിരുന്നു. അധിക ഭൂരിപക്ഷത്തിന്റെ പ്രയോജനത്തെക്കുറിച്ചു ബിജെപിയുടെ ചില നേതാക്കൾ പറഞ്ഞതും ഭരണഘടനയുടെ ആമുഖത്തിൽനിന്നു മതനിരപേക്ഷത, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കണമെന്നു വലതുപക്ഷത്തുനിന്നു പണ്ടേ ഉയർന്ന വാദവും മറ്റെന്തെങ്കിലുമല്ല സൂചിപ്പിച്ചത്. ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയുടെയും ലോക്സഭയുടെയും ഘടന ബിജെപിയുടെ ‘ആരോപിത മോഹങ്ങൾ’ സാധ്യമാക്കാനുള്ള തിടുക്കം കുറയ്ക്കാൻ കെൽപുള്ളതാണെന്നു കരുതാം. പക്ഷേ, അങ്ങനെ ആശ്വസിച്ചു മാത്രം അടക്കിവയ്ക്കേണ്ടതാണോ ഇന്ത്യാസഖ്യത്തിനു ഭരണഘടനയോടുള്ള താൽപര്യം?
ഭരണഘടന അക്ഷരാർഥത്തിൽ ഉയർത്തിപ്പിടിക്കുകയും അതിനെ സ്വഭാവപരമായ മാറ്റങ്ങൾക്കു വിധേയമാകുന്നതിൽനിന്നു സംരക്ഷിക്കുകയും ചെയ്താൽ മാത്രം അവരുടെ ഉത്തരവാദിത്തം തീരുമോ? തീരുമെന്നു ധരിച്ചു തൃപ്തിയടയാൻ പ്രതിപക്ഷം താൽപര്യപ്പെട്ടാൽ, അവർക്കു ഭരണഘടനയോടും രാജ്യത്തോടു തന്നെയുമുള്ള ബാധ്യത തിരഞ്ഞെടുപ്പുകാലത്തു മാത്രം ഓർമിക്കുന്നതാണെന്നു പറയേണ്ടിവരും.ഭരണഘടനയിൽ മാറ്റം വരുത്താൻ പാർലമെന്റിന് അധികാരമുണ്ട്; ഭരണഘടനപ്രകാരം മാത്രം ഭരിക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തവും. ഇതിൽ രണ്ടാമത്തേത് ഓരോ സംസ്ഥാനത്തിനും പഞ്ചായത്തുവരെയുള്ള ഭരണസംവിധാനങ്ങൾക്കുംകൂടിയുള്ള ഉത്തരവാദിത്തമാണ്. അവയിലൂടെയാണ് ഭരണഘടന പൗരർ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിഫലിക്കുക. അപ്പോഴാണ്, ഭരണഘടന അതിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണമായി ഉൾക്കൊണ്ട് പ്രവർത്തിക്കുന്നു എന്നു വിലയിരുത്താനാവുക.
അങ്ങനെയൊരു സാഹചര്യമല്ല നിലവിലേതെന്നതിന് അനേകം ഉദാഹരണങ്ങൾ മുന്നിലുണ്ട്. കേരളത്തിൽ, പൊലീസിന്റെ കണക്കനുസരിച്ച് 2016 മുതൽ കഴിഞ്ഞ മേയ് വരെ പട്ടിക വിഭാഗ പീഡനത്തിന് 9254 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ദേശീയമായ മറ്റൊരു കണക്ക്: കസ്റ്റഡി മരണങ്ങൾ, സ്ത്രീത്വത്തെ അപമാനിക്കൽ, ശമ്പളം നൽകാതിരിക്കൽ, സർക്കാരുകളുടെ നടപടിയില്ലായ്മ തുടങ്ങിയവയുൾപ്പെടെ 63 കേസുകളിലായി മൊത്തം 2.53 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ പല സംസ്ഥാനങ്ങളോടായി കഴിഞ്ഞ മേയിൽ മാത്രം നിർദേശിച്ചത്. അവ ലഭിക്കേണ്ടവർക്ക് എന്തായിരിക്കും ഭരണഘടനയെക്കുറിച്ചുള്ള ധാരണ?
കള്ളക്കുറിച്ചിയിലെ മദ്യദുരന്തത്തിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കോകിലയുടെയും അവളുടെ സഹോദരങ്ങളായ ഹരീഷിന്റെയും രാഘവന്റെയും ജീവിതത്തെ എങ്ങനെയാവും ഭരണഘടന സ്വാധീനിക്കുക? ബംഗാളിലെ ഉത്തര ദിനാശ്പുർ ജില്ലയിൽ കഴിഞ്ഞ ദിവസം തെരുവിൽ മുളവടികൊണ്ട് അടിക്കപ്പെട്ട സ്ത്രീക്കും പുരുഷനും എന്താവും ഭരണഘടനാ സംരക്ഷണത്തിന്റെ അർഥം? അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യാസഖ്യ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ധാരാളമായി ഉൾപ്പെടുന്നുവെന്ന് എടുത്തുപറയേണ്ടതില്ല. അധികാരത്തിന് എല്ലായിടത്തും ഏതാണ്ട് ഒരേ രൂപവും ഭാവവുമാണ്.
ഉയർത്തിപ്പിടിക്കുന്ന പുസ്തകമായിരിക്കുമ്പോഴല്ല, പ്രവർത്തിക്കുമ്പോഴാണ് ഭരണഘടന നിലവിലെ രൂപത്തിൽ സംരക്ഷിക്കപ്പെടുന്നത്. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അങ്ങനെ സംഭവിക്കുന്നുവെന്ന് ഉറപ്പാക്കിയാലാണ്, പറഞ്ഞ ഭരണഘടനാ സംരക്ഷണം മറ്റൊരു മുദ്രാവാക്യം അല്ലായിരുന്നുവെന്ന് ഇന്ത്യാസഖ്യത്തിനു തെളിയിക്കാനാവുക. ഭരണഘടനാനുസൃതമായി ശരിയായ ബദൽ പൗരരുടെ അംഗീകാരത്തിനായി മുന്നോട്ടുവയ്ക്കാനും കഴിയുക.