പാളിയത് ഭിന്നിപ്പിച്ച് നേടാനുള്ള സിപിഎം ശ്രമം; ഒടുവിൽ പിണറായിക്ക് വിമർശനം; കരുത്ത് ഒരുമയിലെന്ന് തെളിയിച്ച് സമസ്ത– ലീഗ്
2024 ജൂൺ 26ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടന്ന സമസ്ത സ്ഥാപക നേതൃ സംഗമത്തിന് അധ്യക്ഷത വഹിച്ചത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഉദ്ഘാടനം ചെയ്തത് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും. എന്താണ് ഇതിലിത്ര പുതുമ? ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സമസ്തയുടെയും ലീഗിന്റെയും മഞ്ഞുരുകലിന്റെയും ഒന്നാകലിന്റെയും പരസ്യമായ തുടക്കമായി ഈ പരിപാടി മാറിയെന്നതാണ് ആദ്യം പറഞ്ഞ പുതുമയല്ലാത്ത കാര്യത്തിന്റെ പ്രസക്തി. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന സമസ്ത–ലീഗ് ആശയഭിന്നതകളും തർക്കങ്ങളും എല്ലാം ഇതോടെ അവസാനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ്, വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സമസ്ത–ലീഗ് തർക്കത്തെ മാറ്റി മറിച്ചത്? ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്താണ്? ജനത്തിന്റെ ഹിതം മനസ്സിലാക്കിയാണോ സമസ്തയുടെ നിലപാട് മാറ്റം? വിശദമായി പരിശോധിക്കാം.
2024 ജൂൺ 26ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടന്ന സമസ്ത സ്ഥാപക നേതൃ സംഗമത്തിന് അധ്യക്ഷത വഹിച്ചത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഉദ്ഘാടനം ചെയ്തത് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും. എന്താണ് ഇതിലിത്ര പുതുമ? ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സമസ്തയുടെയും ലീഗിന്റെയും മഞ്ഞുരുകലിന്റെയും ഒന്നാകലിന്റെയും പരസ്യമായ തുടക്കമായി ഈ പരിപാടി മാറിയെന്നതാണ് ആദ്യം പറഞ്ഞ പുതുമയല്ലാത്ത കാര്യത്തിന്റെ പ്രസക്തി. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന സമസ്ത–ലീഗ് ആശയഭിന്നതകളും തർക്കങ്ങളും എല്ലാം ഇതോടെ അവസാനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ്, വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സമസ്ത–ലീഗ് തർക്കത്തെ മാറ്റി മറിച്ചത്? ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്താണ്? ജനത്തിന്റെ ഹിതം മനസ്സിലാക്കിയാണോ സമസ്തയുടെ നിലപാട് മാറ്റം? വിശദമായി പരിശോധിക്കാം.
2024 ജൂൺ 26ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടന്ന സമസ്ത സ്ഥാപക നേതൃ സംഗമത്തിന് അധ്യക്ഷത വഹിച്ചത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഉദ്ഘാടനം ചെയ്തത് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും. എന്താണ് ഇതിലിത്ര പുതുമ? ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സമസ്തയുടെയും ലീഗിന്റെയും മഞ്ഞുരുകലിന്റെയും ഒന്നാകലിന്റെയും പരസ്യമായ തുടക്കമായി ഈ പരിപാടി മാറിയെന്നതാണ് ആദ്യം പറഞ്ഞ പുതുമയല്ലാത്ത കാര്യത്തിന്റെ പ്രസക്തി. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന സമസ്ത–ലീഗ് ആശയഭിന്നതകളും തർക്കങ്ങളും എല്ലാം ഇതോടെ അവസാനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ്, വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സമസ്ത–ലീഗ് തർക്കത്തെ മാറ്റി മറിച്ചത്? ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്താണ്? ജനത്തിന്റെ ഹിതം മനസ്സിലാക്കിയാണോ സമസ്തയുടെ നിലപാട് മാറ്റം? വിശദമായി പരിശോധിക്കാം.
2024 ജൂൺ 26ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടന്ന സമസ്ത സ്ഥാപക നേതൃ സംഗമത്തിന് അധ്യക്ഷത വഹിച്ചത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഉദ്ഘാടനം ചെയ്തത് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും. എന്താണ് ഇതിലിത്ര പുതുമ? ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സമസ്തയുടെയും ലീഗിന്റെയും മഞ്ഞുരുകലിന്റെയും ഒന്നാകലിന്റെയും പരസ്യമായ തുടക്കമായി ഈ പരിപാടി മാറിയെന്നതാണ് ആദ്യം പറഞ്ഞ പുതുമയല്ലാത്ത കാര്യത്തിന്റെ പ്രസക്തി.
ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന സമസ്ത–ലീഗ് ആശയഭിന്നതകളും തർക്കങ്ങളും എല്ലാം ഇതോടെ അവസാനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ്, വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സമസ്ത–ലീഗ് തർക്കത്തെ മാറ്റി മറിച്ചത്? ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്താണ്? ജനത്തിന്റെ ഹിതം മനസ്സിലാക്കിയാണോ സമസ്തയുടെ നിലപാട് മാറ്റം? വിശദമായി പരിശോധിക്കാം.
∙ സമസ്തയും ലീഗും
കേരളത്തിലെ മുസ്‌ലിം സമുദായത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ളതും മലബാർ മേഖലയിലെ ഒട്ടേറെ മഹല്ലുകൾ കീഴിലുള്ളതുമായ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. 1989ൽ സമസ്ത പിളർന്നു ഇ.കെ.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന ഇകെ വിഭാഗവും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന എപി വിഭാഗവുമായി വേർപിരിഞ്ഞു. ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇകെ വിഭാഗം സമസ്തയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.
പരമ്പരാഗതമായി മുസ്‌ലിം ലീഗിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് സമസ്തയ്ക്കുള്ളത്. ഇടതുപക്ഷവുമായി സഹകരിക്കുന്നവരാണ് എപി വിഭാഗം സമസ്ത. പ്രത്യക്ഷത്തിൽ രാഷ്ട്രീയ ആഭിമുഖ്യമോ താൽപര്യമോ ഇല്ലെങ്കിലും സമസ്തയുടെ ഭൂരിഭാഗം അണികളും മുസ്‌ലിം ലീഗിനെ പിന്തുണക്കുന്നവരും ലീഗിന്റെ വലിയൊരു വിഭാഗം അണികൾ സമസ്ത പ്രവർത്തകരുമാണ്. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളായി ഒന്നായി പോകുന്ന സംഘടനകളായിരുന്നു ലീഗും സമസ്തയും.
∙ പ്രശ്നങ്ങൾ ഉടലെടുക്കുന്നു
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മരിക്കുന്നതോടെയാണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ മറ്റൊരു രീതിയിലേക്ക് മാറുന്നത്. മുൻപും പ്രശ്നങ്ങൾ രൂപപ്പെടാറുണ്ടായിരുന്നെങ്കിലും പാണക്കാട് തങ്ങൾമാരുമായുള്ള ചർച്ചകളിലൂടെ പരിഹരിക്കപ്പെടുകയായിരുന്നു പതിവ്. ഹൈദരലി തങ്ങളുടെ വിയോഗത്തോടെ സാദിഖലി തങ്ങൾ മുസ്‌ലിം ലീഗിന്റെ നേതൃസ്ഥാനത്തേക്ക് വന്നു. സമസ്തയുടെ യുവജന വിഭാഗമായ എസ്‌വൈഎസിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് സാദിഖലി ശിഹാബ് തങ്ങൾ.
പക്ഷേ മത പണ്ഡിതൻ കൂടിയായിരുന്ന ഹൈദരലി തങ്ങൾക്ക് ലഭിച്ചിരുന്ന പ്രാധാന്യം സാദിഖലി തങ്ങൾക്ക് സമസ്തയിൽ നിന്നു ലഭിച്ചില്ല. സമസ്ത ഉപാധ്യക്ഷ സ്ഥാനത്ത് പിന്നീട് ആരും വന്നില്ല. സമസ്തയെ ലീഗിന്റെ ഒരു ബി ടീമായി കാണുന്നതിൽ സമസ്തയ്ക്കുള്ളിൽ നിന്നു തന്നെ എതിർപ്പുണ്ടായിരുന്നു. അത് ജിഫ്രി തങ്ങൾ നേതൃത്വത്തിലേക്ക് വന്നപ്പോൾ കൂടുതലായി പുറത്തുവന്നു. സമസ്തയെ ഒരു സ്വതന്ത്ര അസ്തിത്വമുള്ളതും ലീഗിന്റെ അപ്രമാദിത്വത്തിൽനിന്നു മാറ്റിക്കൊണ്ടുമുള്ള സംഘടനയാക്കി മാറ്റുക എന്ന നിലപാടിന് മുൻകാലങ്ങളിൽ ലഭിക്കാതിരുന്ന പിന്തുണ പുതിയ നേതൃത്വത്തിൽ നിന്ന് ലഭിച്ചു.
രാഷ്ട്രീയ വിഷയങ്ങളിലടക്കം ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് അഭിപ്രായം പറയുന്ന പതിവുണ്ട്. ഇതിൽ പല അഭിപ്രായവും ലീഗിന്റെ നിലപാടുമായി യോജിച്ചു പോകുന്നതുമായിരുന്നില്ല.
∙ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നു
സമസ്തയും ലീഗും തമ്മിൽ പിന്നീട് പല പ്രശ്നങ്ങളിൽ ആശയവ്യത്യാസങ്ങളുണ്ടായി. വഖഫ് വിഷയത്തിലെ പ്രതിഷേധം, സാദിഖലി തങ്ങൾ നേതൃത്വം നൽകുന്ന സിഐസിയുമായുള്ള (കോഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്) സമസ്തയുടെ തർക്കം, മുസ്‌ലിം സ്ത്രീകളുടെ തട്ടത്തെ സംബന്ധിച്ച സിപിഎം നേതാവ് കെ.അനിൽ കുമാറിന്റെ വിവാദ പരാമർശത്തിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം സമസ്ത അധ്യക്ഷനെ പരോക്ഷമായി വിമർശിച്ച സംഭവം, പി.എം.എ.സലാമിന്റെയും സമസ്ത മുശാവറ അംഗം മുക്കം ഉമ്മർ ഫൈസിയുടെയും വിവിധ പ്രതികരണങ്ങൾ, സമൂഹ മാധ്യമങ്ങളിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ, പാണക്കാട് തങ്ങന്മാരുടെ കീഴിലുള്ള മഹല്ലുകളെ ഏകോപിപ്പിച്ച് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് ഖാളി ഫൗണ്ടേഷൻ സ്ഥാപിച്ചത്, ലീഗിനുള്ളിലെ സുന്നി–വഹാബി ചർച്ചകൾ തുടങ്ങിയ ഒട്ടേറെ വിവാദങ്ങൾ ഇരുവിഭാഗങ്ങളെയും തമ്മിൽ അകറ്റി.
∙ രാഷ്ട്രീയമായി മുതലെടുക്കാനൊരുങ്ങിയ എൽഡിഎഫ്
സമസ്ത–ലീഗ് വിഷയം രാഷ്ട്രീയമായി മുതലെടുക്കാൻ അതോടെ സിപിഎം ശ്രമമാരംഭിച്ചു. പരമ്പരാഗതമായി സിപിഎം വിരുദ്ധ ചേരിയിൽ നിൽക്കുന്നവരാണ് സമസ്തയിലെ ഭൂരിഭാഗം പ്രവർത്തകരും. ലീഗ് വിരുദ്ധത കത്തിച്ചു നിർത്തിയാൽ കുറച്ചെങ്കിലും വോട്ട് സമസ്ത വിഭാഗത്തിൽനിന്ന് ലഭിച്ചേക്കാം എന്ന പ്രതീക്ഷയായിരുന്നു സിപിഎമ്മിനെ നയിച്ചത്. തുടർന്നാണ് പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ലീഗിൽ നിന്നു പുറത്താക്കപ്പെട്ട കെ.എസ്.ഹംസ അപ്രതീക്ഷിതമായി ഇടതു സ്ഥാനാർഥിയായി എത്തുന്നത്. ഇരു വിഭാഗം സമസ്തയുടെയും പിന്തുണയുള്ള, സമസ്ത നേതൃത്വവുമായി നല്ല ബന്ധമുള്ള സ്ഥാനാർഥി എന്ന നിലയിലാണ് കെ.എസ്.ഹംസയെ അവതരിപ്പിച്ചത്.
ഇപ്പോഴുള്ള ലീഗ്–സമസ്ത അഭിപ്രായ വ്യത്യാസത്തിൽ നിന്നു നേട്ടം കൊയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇതോടെ വിഷയം വലിയ ചർച്ചയാകാതിരിക്കാൻ ലീഗും നീക്കം തുടങ്ങി ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി അബ്ദുസ്സമദ് സമദാനിയെ പൊന്നാനിയിലേക്ക് കൊണ്ടു വന്നു. മുജാഹിദ് വിഭാഗക്കാരനായ ഇ.ടിയേക്കാൾ സമസ്ത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന സമദാനിയെ പൊന്നാനിയിലേക്ക് മാറ്റിയത് വിഷയത്തിൽ വോട്ടുകൾ നഷ്ടപ്പെടേണ്ട എന്ന ചിന്ത കൊണ്ടു കൂടിയായിരുന്നു.
∙ തിരഞ്ഞെടുപ്പ് പ്രചാരണവും ഭിന്നതയും
പരമാവധി ലീഗ് വിരുദ്ധരായ സമസ്ത വോട്ടുകൾ പെട്ടിയിലാക്കാൻ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രമിച്ചു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തെ ഉയർത്തിപ്പിടിച്ചും പ്രശ്നങ്ങൾ വളർന്നു. പത്രത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് വന്ന പരസ്യം, ലേഖനങ്ങൾ എന്നിവയെല്ലാം വലിയ ചർച്ചകളുണ്ടാക്കി. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതും സുപ്രഭാതം മാനേജിങ് എഡിറ്ററായ ഹമീദ് ഫൈസി അമ്പലക്കടവ് ലീഗിനെ വിമർശിച്ചു ലേഖനം എഴുതിയതും ചന്ദ്രിക മറുപടി ലേഖനം എഴുതിയതും പ്രശ്നം വളർത്തി.
സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്കെഎസ്എസ്എഫിന്റെ ലേബലിൽ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലർക്കും സന്ദേശവും ഫോൺ വിളിക്കുന്നുവെന്നും പരാതി ഉയർന്നു.
സംഘടന നിഷേധിച്ചെങ്കിലും ലീഗിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ഒരു വിഭാഗം പണിയെടുക്കുന്നുവെന്ന വാദം ഇതോടെ പ്രബലമായി. അപകടം മണത്ത ലീഗ് സർവ സന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. പാണക്കാട് കുടുംബത്തിലെ വിവിധ തങ്ങന്മാരും പി.കെ.കുഞ്ഞാലിക്കുട്ടിയുമെല്ലാം നേരിട്ടിറങ്ങി പ്രചാരണം നയിച്ചു. മുൻപ് ലീഗിനെ പ്രതിസന്ധിയിലാക്കിയിരുന്ന ഹരിത വിവാദത്തിലെ വനിതാ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുക്കുകയും യൂത്ത് ലീഗിന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.
∙ സമസ്തയ്ക്കുള്ളിൽ ഭിന്നതയും തുറന്ന പോരും
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും വിഷയം എങ്ങനെ പ്രതിഫലിക്കുമെന്ന് ഇരു മുന്നണികൾക്കും സംശയമുണ്ടായിരുന്നു. വിജയിക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തി. തിരഞ്ഞെടുപ്പിന് ശേഷം തർക്കം കൂടുതൽ വളർന്നു. സുപ്രഭാതം ഗൾഫ് എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പാണക്കാട് തങ്ങളടക്കം ലീഗിന്റെ എല്ലാ നേതാക്കന്മാരും പോഷക സംഘടനകളും വിട്ടുനിന്നു. ലീഗിന്റെ നേതൃയോഗമെന്ന കാരണമാണ് ലീഗ് ഇതിന് പറഞ്ഞത്.
സുപ്രഭാതം ഗൾഫിൽ എത്തുന്ന ചടങ്ങ് ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിക്കുമെന്ന് ചടങ്ങിൽ പ്രസംഗിച്ച മന്ത്രി മുഹമ്മദ് റിയാസിനെ തക്ബീർ വിളികളോടെയാണ് അണികൾ സ്വീകരിച്ചത്. ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവർത്തനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. സമസ്തയുമായി പ്രശ്നമൊന്നുമില്ലെന്നും എന്നാൽ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം തിരഞ്ഞെടുപ്പ് സമയത്ത് വേദനിപ്പിച്ചെന്നും കുഞ്ഞാലിക്കുട്ടി തുറന്നു പറഞ്ഞു. ഇതിനെയും വിമർശിച്ചു സുപ്രഭാതം രംഗത്തു വന്നതോടെ സമസ്തയിലെ ലീഗ് അനുകൂലരും വിരുദ്ധരും തമ്മിലുള്ള പ്രശ്നം കൂടുതൽ സങ്കീർണമായി.
ഇതോടെ ഇടതുപക്ഷത്തേക്ക് സമസ്ത ചായുന്നുവെന്ന വാദം വീണ്ടും ശക്തമായി. അതേസമയം സമസ്തയിലെ ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സമസ്ത മുശാവറ അംഗവും സുപ്രഭാതം പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ബഹാവുദ്ദീൻ നദ്‌വി രംഗത്തെത്തി. സുപ്രഭാതത്തിന്റെ നിലപാടിൽ മാറ്റം വന്നെന്നും സമസ്തയിൽ ഇടതുപക്ഷത്തോട് അടുക്കാൻ ശ്രമിക്കുന്നവരുണ്ടെന്നും ലീഗ് അനുകൂലിയായ ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു. സമസ്തയ്ക്കുള്ളിലെ പ്രശ്നം അതോടെ തുറന്ന പോരിലേക്ക് എത്തി.
നദ്‌വി സുപ്രഭാതം പത്രത്തിന്റെ ചീഫ് എഡിറ്ററായിട്ടും പത്രത്തെ ഇടതുപക്ഷ അനുകൂലികളാണ് നിയന്ത്രിക്കുന്നതെന്ന വിമർശനവും ഇതോടെ ഉയർന്നു. നദ്‌വിയോട് പ്രതികരണത്തിൽ സമസ്ത വിശദീകരണം ചോദിച്ചു. ഇടതുപക്ഷത്തിന് അനുകൂലമാകുന്ന നിലപാടും പരസ്യ പ്രതികരണവും നടത്തുന്ന മുക്കം ഉമ്മർ ഫൈസിക്ക് യാതൊരു വിശദീകരണവും നൽകേണ്ടെന്നും ഇടതുപക്ഷത്തിന് എതിരെ സംസാരിച്ചാൽ സമസ്ത വിശദീകരണം ചോദിക്കുമെന്നും ആക്ഷേപിച്ച് ലീഗ് അണികൾ നദ്‌വിക്ക് പിന്തുണയുമായി എത്തി.
സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള പ്രശ്നം വളർന്നതോടെ മറ്റൊരു പിളർപ്പ് സമസ്തയിലുണ്ടാവുമെന്ന് പലരും കണക്കുകൂട്ടി. ലീഗിന്റെ പിന്തുണയില്ലാതെ സമസ്തയ്ക്കോ സമസ്തയുടെ പിന്തുണയില്ലാതെ ലീഗിനോ നിലനിൽക്കാനാവുമോ എന്ന ചോദ്യമുയർന്നു. തിരഞ്ഞെടുപ്പ് ഫലമായിരിക്കും വിഷയത്തിന്റെ ഭാവി നിർണയിക്കുക എന്നത് സുനിശ്ചിതമായിരുന്നു.
∙ ജനവിധി ലീഗിനൊപ്പം
ജൂൺ 4ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തെളിഞ്ഞത് ലീഗിന്റെ മുഖമായിരുന്നു. ലീഗ് നേതാക്കളെ പോലും ഞെട്ടിച്ച വൻവിജയം ലീഗിന് മലപ്പുറത്തെ ഇരു മണ്ഡലങ്ങളിലുമുണ്ടായി. മലബാറിലെ മറ്റു മണ്ഡലങ്ങളിലും യുഡിഎഫ് നേടിയ വൻവിജയം ലീഗിന്റെ മികവ് കൊണ്ടുകൂടിയായിരുന്നു. രാഹുൽ ഗാന്ധി തരംഗം ആഞ്ഞടിച്ച 2019നെ കടത്തിവെട്ടിയ തിരഞ്ഞെടുപ്പ് ഫലം സമസ്തയിലെ ഇടത് അനുകൂലികൾക്കെതിരെയുള്ള ജനവികാരമായി വായിക്കപ്പെട്ടു. 2019ൽ 1,93,273 ആയിരുന്ന പൊന്നാനിയിലെ ലീഗിന്റെ ഭൂരിപക്ഷം 2024ൽ 2,35,760 വോട്ടിലേക്ക് കുതിച്ചു.
2021ലെ ഉപതിരഞ്ഞെടുപ്പിൽ 1,14,692 വോട്ടിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മലപ്പുറം ഇത്തവണ ചരിത്രത്തിൽ ആദ്യമായി ലീഗിന് 3 ലക്ഷം ഭൂരിപക്ഷം നൽകി. മുസ്‌ലിം ന്യൂനപക്ഷം പൂർണമായും എൽഡിഎഫിനെ കൈവിട്ടെന്ന വിലയിരുത്തലാണ് തിരഞ്ഞെടുപ്പ് ശേഷമുണ്ടായത്. സാധാരണ എൽഡിഎഫിനെ തുണയ്ക്കാറുള്ള എപി വിഭാഗം സമസ്ത വോട്ടുകളും ഇത്തവണ ലീഗിന് അനുകൂലമായി. സമസ്ത–ലീഗ് ഭിന്നത മുതലെടുക്കാൻ ശ്രമിച്ചത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കി. ലീഗ് വിരുദ്ധ പ്രവർത്തനം ഫലത്തിൽ ലീഗിന് അനുകൂലമായി മാറി.
∙ ഫലം തിരിച്ചറിഞ്ഞ സമസ്ത
വിഷയത്തിൽ സമുദായം ഏത് ഭാഗത്താണെന്നും ഇടതുപക്ഷത്തോട് ചായുന്നതിന് അണികളിൽനിന്ന് എത്രത്തോളം പിന്തുണ കിട്ടുമെന്നും തിരഞ്ഞെടുപ്പ് ഫലം വിളിച്ചു പറഞ്ഞതോടെ സമസ്തയിലെ ലീഗ് വിരുദ്ധർ പിറകോട്ടു വലിഞ്ഞു. തുടർന്നു സുപ്രഭാതത്തിൽ ലീഗിനെ അഭിനന്ദിച്ചും ഇടതുപക്ഷത്തെ വിമർശിച്ചും ലേഖനം വന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും അതിരൂക്ഷമായ ഭാഷയിൽ വിർശിച്ചു മുഖപ്രസംഗമെഴുതിയ സുപ്രഭാതം ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാക്കുകയെന്നത് ലീഗിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണെന്നാണ് പ്രശംസിച്ചത്.
സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നത്തിന് കാരണം ജമാഅത്തെ ഇസ്‌ലാമിയാണെന്ന് സുപ്രഭാതത്തിലെ ലീഗ് വിരുദ്ധ പക്ഷത്തെ പ്രമുഖനായി അറിയപ്പെടുന്ന ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ ലേഖനത്തിൽ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിൽ ശക്തമായിരുന്ന ലീഗ് വിരുദ്ധരുടെ ശബ്ദവും ഇതോടെ ഇല്ലാതായി. പാണക്കാട് തങ്ങൾ കുടുംബത്തെ അവഗണിച്ച് മുന്നോട്ടു പോകരുതെന്നും സമസ്തയും ലീഗും ഒരുമിച്ചു മുന്നോട്ടു പോകണമെന്നുമുള്ള വാദത്തിന് ലഭിച്ച പിന്തുണയായുമാണ് തിരഞ്ഞെടുപ്പ് ഫലത്തെ എല്ലാവരും വിലയിരുത്തിയത്.
എങ്കിലും, സമസ്തയെ കടന്നാക്രമിച്ചു മുന്നോട്ടു പോയാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഉണ്ടായേക്കാം എന്നതിനാൽ സൂക്ഷ്മതയോടെ ഒരുമിച്ചു മുന്നോട്ടു പോകാനാണ് ലീഗിന്റെയും ശ്രമം. അതിന്റെ പരസ്യമായ പ്രഖ്യാപനമാണ് കോഴിക്കോട്ടെ പരിപാടിയിലുണ്ടായത്. സമസ്ത അജയ്യമാണെന്നും നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും സാദിഖലി തങ്ങൾ ഈ ചടങ്ങിൽ പറഞ്ഞു. മലബാറിലെ ഏറ്റവും വലിയ മത സംഘടനകളിലൊന്നും രാഷ്ട്രീയ സംഘടനകളിലൊന്നും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും ഭിന്നതയും ഇതോടെ അവസാനിച്ചതായാണ് വിലയിരുത്തുന്നത്.
എന്നാൽ ഇരുവിഭാഗത്തിലും അനുകൂല, വിരുദ്ധ പക്ഷങ്ങളുള്ളതിനാൽ സൂക്ഷ്മതയോടെ മുന്നോട്ടു പോയില്ലെങ്കിൽ ഇനിയും തർക്കങ്ങൾ ഉയർന്നേക്കാം. രാഷ്ട്രീയമായി മുതലെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുമ്പോൾ ഇനിയും മാറ്റങ്ങളുമുണ്ടായേക്കാം. ഇരുവിഭാഗത്തിലും വിവാദം അകൽച്ചയുണ്ടാക്കിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ആ അകൽച്ചയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് വിഷയത്തിന്റെ ഭാവി ഇനി നിർണയിക്കുക.