ആ ‘തിരിച്ചു വരവ്’ സംഭവിച്ചാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണി; സുരക്ഷിതമാണോ ഓഹരി വിപണി? മുന്നിൽ വാണിജ്യ യുദ്ധം?
കഴിഞ്ഞ നാല് വര്‍ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് ആഗോള സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരി, റഷ്യ- യുക്രെയ്ൻ യുദ്ധം, വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കടുത്ത പണനയങ്ങള്‍, ഇസ്രയേല്‍-ഗാസ സംഘര്‍ഷം എന്നിവയെല്ലാം ആഗോള സമ്പദ്‌വ്യവസ്ഥയെ അതീവ സമ്മര്‍ദത്തിലാക്കിയ സാഹചര്യങ്ങളായിരുന്നു. എന്നാല്‍ സാമ്പത്തിക രംഗത്തെയാകെ അദ്ഭുതപ്പെടുത്തിയത് ഈ സാഹചര്യങ്ങളെ ലോക സമ്പദ്‌വ്യവസ്ഥ ശക്തമായി പ്രതിരോധിച്ചതിലാണ്. ആഗോള സമ്പദ്‌വ്യവസ്ഥ 2020ലെ വന്‍ തകര്‍ച്ചയില്‍നിന്ന് ശക്തമായി പിന്നീട് തിരിച്ചുകയറി. അതേസമയം പണപ്പെരുപ്പം വലിയ തോതില്‍ കുറയുകയും ചെയ്തു. യുക്രെയ്നിലും ഗാസയിലും യുദ്ധങ്ങള്‍ തുടരുന്നുണ്ടെങ്കിലും, അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നില്ല. ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ചുള്ള ഭയവും ഏതാണ്ട് അപ്രത്യക്ഷമായി...

കഴിഞ്ഞ നാല് വര്‍ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് ആഗോള സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരി, റഷ്യ- യുക്രെയ്ൻ യുദ്ധം, വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കടുത്ത പണനയങ്ങള്‍, ഇസ്രയേല്‍-ഗാസ സംഘര്‍ഷം എന്നിവയെല്ലാം ആഗോള സമ്പദ്‌വ്യവസ്ഥയെ അതീവ സമ്മര്‍ദത്തിലാക്കിയ സാഹചര്യങ്ങളായിരുന്നു. എന്നാല്‍ സാമ്പത്തിക രംഗത്തെയാകെ അദ്ഭുതപ്പെടുത്തിയത് ഈ സാഹചര്യങ്ങളെ ലോക സമ്പദ്‌വ്യവസ്ഥ ശക്തമായി പ്രതിരോധിച്ചതിലാണ്.
ആഗോള സമ്പദ്‌വ്യവസ്ഥ 2020ലെ വന്‍ തകര്‍ച്ചയില്‍നിന്ന് ശക്തമായി പിന്നീട് തിരിച്ചുകയറി. അതേസമയം പണപ്പെരുപ്പം വലിയ തോതില്‍ കുറയുകയും ചെയ്തു. യുക്രെയ്നിലും ഗാസയിലും യുദ്ധങ്ങള്‍ തുടരുന്നുണ്ടെങ്കിലും, അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നില്ല. ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ചുള്ള ഭയവും ഏതാണ്ട് അപ്രത്യക്ഷമായി.
∙ ആഗോള വളര്‍ച്ച സ്ഥിരത കൈവരിക്കുന്നു
യുഎസ് 2023ല്‍ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും അത് ആഗോള വളര്‍ച്ചയെ തളര്‍ത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതിയിരുന്നു. യൂറോ സോണും മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ഭയപ്പെട്ടു. പക്ഷേ, പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ ആഗോള സമ്പദ്‌വ്യവസ്ഥ കാഴ്ചവച്ച ശക്തമായ പ്രതിരോധം ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയായിരുന്നു ഈ പ്രതിരോധത്തിന് ശക്തി പകര്‍ന്നത്.
2022ന്റെ മധ്യത്തില്‍ രാജ്യാന്തര പണപ്പെരുപ്പം 9.4 ശതമാനമായി ഉയര്‍ന്നപ്പോള്‍ രാജ്യാന്തര വളര്‍ച്ച 2.3 ശതമാനത്തിലേക്ക് താഴ്ന്നുവെങ്കിലും പിന്നീട് തിരിച്ചുകയറി. രാജ്യാന്തര നാണയനിധി (ഐഎംഎഫ്) 2.9 ശതമാനം വളര്‍ച്ച മാത്രമാണ് 2023ല്‍ പ്രവചിച്ചിരുന്നത്. പക്ഷേ, ആഗോള വളര്‍ച്ച 2023ല്‍ 3.2 ശതമാനം രേഖപ്പെടുത്തി. 2024ലും 2025ലും ഐഎംഎഫ് പ്രതീക്ഷിക്കുന്ന ആഗോള വളര്‍ച്ച 3.2 ശതമാനമാണ്. അപ്രതീക്ഷിതമായ സാഹചര്യങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഈ വളര്‍ച്ചാ നിരക്ക് സാധ്യമാണ്.
∙ നിയന്ത്രണവിധേയമായ പണപ്പെരുപ്പം
2022ല്‍ വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം അവിടങ്ങളിലെ കേന്ദ്ര ബാങ്കുകളെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയര്‍ന്നു. ആ വര്‍ഷത്തിന്റെ മധ്യത്തില്‍ ഉപഭോക്തൃ വിലസൂചിക യുഎസില്‍ 9.4 ശതമാനവും യൂറോസോണില്‍ 10 ശതമാനത്തിന് മുകളിലും ആയിരുന്നു. യുഎസ് കേന്ദ്ര ബാങ്ക് ആയ ഫെഡറല്‍ റിസർവും (ഫെഡ്) യൂറോസോണ്‍ കേന്ദ്ര ബാങ്ക് ആയ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഈ ഉയര്‍ന്ന പണപ്പെരുപ്പത്തെ മെരുക്കാന്‍ കടുത്ത പണ നയം അവലംബിക്കാന്‍ നിര്‍ബന്ധിതരായി. അത്തരമൊരു നടപടി ലക്ഷ്യം കണ്ടുവെങ്കിലും യുഎസില്‍ ഇപ്പോഴും പണപ്പെരുപ്പം ഫെഡിന്റെ 2 ശതമാനം എന്ന ലക്ഷ്യത്തിന് മുകളില്‍ തന്നെ തുടരുകയാണ്.
അതേസമയം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കടുത്ത പണനയത്തില്‍ അൽപം അയവു വരുത്തിയിട്ടുണ്ട്. ജൂണിൽ അവര്‍ പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയിട്ടുണ്ട്. ഫെഡ് 2024ൽ ഒരു തവണയെങ്കിലും നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട.് അടുത്തവര്‍ഷം 4 തവണ എങ്കിലും നിരക്ക് കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
നിയന്ത്രണ വിധേയമായ പണപ്പെരുപ്പവും മികച്ച വളര്‍ച്ചാ സാധ്യതകളും യുഎസ് സമ്പദ്‌വ്യവസ്ഥ ‘സോഫ്റ്റ് ലാന്‍ഡ്’ (മാന്ദ്യം ഒഴിവാക്കി, വിലക്കയറ്റം നിയന്ത്രണത്തില്‍ ആകുന്ന സാഹചര്യം) ചെയ്യുമെന്ന് അടിവരയിടുന്നു. ആഗോള ചരക്കു വ്യാപാരത്തില്‍ ഉണ്ടായ മാന്ദ്യവും അവസാനിച്ചു എന്ന് കരുതാം. കഴിഞ്ഞവര്‍ഷത്തെ 1.2 ശതമാനം ഇടിവിനു ശേഷം 2.5 ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് ചരക്കു വ്യാപാരത്തില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. 2025ല്‍ 3.3 ശതമാനം വളര്‍ച്ചയാണ് കണക്കാക്കിയിട്ടുള്ളത്.
ചരക്ക് വ്യാപാരത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ചയും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളുടെ. അത്തരമൊരു സ്ഥിതിവിശേഷം ഓഹരി വിപണികള്‍ക്ക് ഉണര്‍വേകും. പ്രധാനപ്പെട്ട ഓഹരി സൂചികകള്‍ എല്ലാം തന്നെ റെക്കോര്‍ഡ് ഉയരത്തിലാണ്. വിപണികള്‍ വരാന്‍ പോകുന്ന സാഹചര്യത്തെ മുന്‍കൂട്ടി കണ്ടുകഴിഞ്ഞു എന്നതിന് തെളിവാണിത്.
∙ വരുമോ വാണിജ്യയുദ്ധം?
അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ചില അപകടസാധ്യതകള്‍ ഉണ്ടാകാം- അറിയുന്നതും അറിയാത്തതുമായവ. റഷ്യ- യുക്രെയൻ യുദ്ധം തുടരുന്നത് ആശങ്കാജനകമാണ്. ഇസ്രയേല്‍-ഗാസ സംഘര്‍ഷം ആ പ്രദേശമാകെ വ്യാപിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഊര്‍ജ പ്രതിസന്ധിക്ക് അത് വഴിവയ്ക്കും. ആഗോള വ്യാപാരത്തെയും അതുവഴി ആഗോള വളര്‍ച്ചയേയും ബാധിക്കാവുന്ന, യുഎസും ചൈനയും തമ്മിലുണ്ടായേക്കാവുന്ന വ്യാപാരയുദ്ധമാണ് മറ്റൊരു വലിയ ഭീഷണി. ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാണ്. താഴുന്ന ജനസംഖ്യയും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പ്രതിസന്ധിയും ചൈനയെ അലട്ടുന്നുണ്ട്.
ആഭ്യന്തര ഡിമാൻഡിലുള്ള ഇടിവ് നികത്തുന്നതിനായി ചൈനയ്ക്ക് കയറ്റുമതി വർധിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ വികസിത രാജ്യങ്ങള്‍ ചൈനയെ അനുകൂലിക്കാന്‍ സാധ്യതയില്ല. യൂറോപ്യന്‍ യൂണിയന്‍ അടുത്തിടെ ചൈനീസ് ഇലക്ട്രിക് വാഹന കയറ്റുമതിയുടെ തീരുവ 38 ശതമാനം വരെ വർധിപ്പിച്ചിരുന്നു. യുഎസും ചൈനീസ് കയറ്റുമതി തീരുവ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. 2024 നവംബറില്‍ തിരഞ്ഞെടുപ്പിന് ശേഷം യുഎസില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്. ആഗോള വ്യാപാരയുദ്ധത്തിനുള്ള ഈ സാധ്യതയാണ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണി.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ് ലേഖകൻ)