‘എവിടെ എഎപി വെളുപ്പിച്ച ഗോവൻ കള്ളപ്പണം’: കേജ്‌രിവാളിനെ ‘മോചിപ്പിക്കാൻ’ സോറന്റെ ജാമ്യം? എങ്ങനെ ജയിക്കും ഇ.ഡിയുടെ ‘ഇരട്ടപ്പരീക്ഷ?’
കല്ലായി പുഴയ്ക്ക് തീപിടിച്ചു, സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പണ്ടൊരാൾ കോടതിയെ സമീപിച്ചതായി സി. എച്ച്. മുഹമ്മദ് കോയ നിയമസഭയിൽ ഫലിതം പറഞ്ഞിട്ടുണ്ട്. സ്റ്റേ ചെയ്യുന്നതിൽ അത്രയേ കാര്യമുള്ളൂവെന്നോ അതൊരു സ്വാഭാവിക നടപടിക്രമമാണെന്നോ സൂചിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു കഥ പറഞ്ഞത്. ജൂൺ 20ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മദ്യനയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം മണിക്കൂറുകൾക്കകം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇക്കാര്യം സുപ്രീംകോടതിയിൽ ഉന്നയിച്ചപ്പോൾ പരമോന്നത കോടതി പറഞ്ഞ വാക്കുകളിൽ അതിശയത്തിന്റെ സ്പർശമുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണോ സ്റ്റേ ചെയ്യേണ്ടതെന്ന കാര്യം നിയമവൃത്തങ്ങളിലും ചർച്ചയായി...
കല്ലായി പുഴയ്ക്ക് തീപിടിച്ചു, സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പണ്ടൊരാൾ കോടതിയെ സമീപിച്ചതായി സി. എച്ച്. മുഹമ്മദ് കോയ നിയമസഭയിൽ ഫലിതം പറഞ്ഞിട്ടുണ്ട്. സ്റ്റേ ചെയ്യുന്നതിൽ അത്രയേ കാര്യമുള്ളൂവെന്നോ അതൊരു സ്വാഭാവിക നടപടിക്രമമാണെന്നോ സൂചിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു കഥ പറഞ്ഞത്. ജൂൺ 20ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മദ്യനയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം മണിക്കൂറുകൾക്കകം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇക്കാര്യം സുപ്രീംകോടതിയിൽ ഉന്നയിച്ചപ്പോൾ പരമോന്നത കോടതി പറഞ്ഞ വാക്കുകളിൽ അതിശയത്തിന്റെ സ്പർശമുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണോ സ്റ്റേ ചെയ്യേണ്ടതെന്ന കാര്യം നിയമവൃത്തങ്ങളിലും ചർച്ചയായി...
കല്ലായി പുഴയ്ക്ക് തീപിടിച്ചു, സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പണ്ടൊരാൾ കോടതിയെ സമീപിച്ചതായി സി. എച്ച്. മുഹമ്മദ് കോയ നിയമസഭയിൽ ഫലിതം പറഞ്ഞിട്ടുണ്ട്. സ്റ്റേ ചെയ്യുന്നതിൽ അത്രയേ കാര്യമുള്ളൂവെന്നോ അതൊരു സ്വാഭാവിക നടപടിക്രമമാണെന്നോ സൂചിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു കഥ പറഞ്ഞത്. ജൂൺ 20ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മദ്യനയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം മണിക്കൂറുകൾക്കകം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇക്കാര്യം സുപ്രീംകോടതിയിൽ ഉന്നയിച്ചപ്പോൾ പരമോന്നത കോടതി പറഞ്ഞ വാക്കുകളിൽ അതിശയത്തിന്റെ സ്പർശമുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണോ സ്റ്റേ ചെയ്യേണ്ടതെന്ന കാര്യം നിയമവൃത്തങ്ങളിലും ചർച്ചയായി...
കല്ലായി പുഴയ്ക്ക് തീപിടിച്ചു, സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പണ്ടൊരാൾ കോടതിയെ സമീപിച്ചതായി സി. എച്ച്. മുഹമ്മദ് കോയ നിയമസഭയിൽ ഫലിതം പറഞ്ഞിട്ടുണ്ട്. സ്റ്റേ ചെയ്യുന്നതിൽ അത്രയേ കാര്യമുള്ളൂവെന്നോ അതൊരു സ്വാഭാവിക നടപടിക്രമമാണെന്നോ സൂചിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു കഥ പറഞ്ഞത്. ജൂൺ 20ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മദ്യനയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം മണിക്കൂറുകൾക്കകം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇക്കാര്യം സുപ്രീംകോടതിയിൽ ഉന്നയിച്ചപ്പോൾ പരമോന്നത കോടതി പറഞ്ഞ വാക്കുകളിൽ അതിശയത്തിന്റെ സ്പർശമുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണോ സ്റ്റേ ചെയ്യേണ്ടതെന്ന കാര്യം നിയമവൃത്തങ്ങളിലും ചർച്ചയായി.
∙ ഉത്തരവ് കിട്ടും മുൻപൊരു സ്റ്റേ
സുപ്രീം കോടതിയിൽ കേജ്‌രിവാളിന്റെ ഹർജി പരിഗണിക്കവെ ജസ്റ്റിസ് മനോജ് മിശ്ര ചോദിച്ചു: ‘‘ഹൈക്കോടതി ഒരു തെറ്റു ചെയ്തെങ്കിൽ അതു ഞങ്ങളും ആവർത്തിക്കണോ?’’ കേജ്‌രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്‌വിയോടായിരുന്നു ചോദ്യം. വിചാരണക്കോടതി നൽകിയ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി വീണ്ടും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഈ ചോദ്യം. സിങ്‌വി ആവശ്യപ്പെട്ടത് ഇങ്ങനെയായിരുന്നു – ‘‘വിചാരണക്കോടതിയുടെ ഉത്തരവ് കാണാതെ ഹൈക്കോടതിക്ക് അതു സ്റ്റേ ചെയ്യാമെങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് കാണാതെ സുപ്രീം കോടതിക്കും ചെയ്യാമല്ലോ!’’
കേജ്‌രിവാളിന് ജാമ്യം നൽകിക്കൊണ്ട് 20ന് വൈകിട്ട് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അപ്‌ലോഡ് ചെയ്യുന്നതിനു മുൻപാണ് ഹൈക്കോടതി അതു സ്റ്റേ ചെയ്തത്. ഇതാണ് സുപ്രീം കോടതിയിൽ ചർച്ചയായത്. സ്റ്റേ ചെയ്തു എന്നു മാത്രമല്ല, കേസ് പരിഗണിക്കുന്നത് ഒന്നു രണ്ടു ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. കേജ്‌രിവാൾ പുറത്തിറങ്ങുന്നത് തടയണമെന്ന ഇ.ഡിയുടെ ആവശ്യം ഇതോടെ നടന്നു. അത് അസാധാരണമായിരുന്നു. കേസ് മാറ്റിവച്ചതിനെപ്പറ്റി സുപ്രീം കോടതി പറഞ്ഞതിങ്ങനെ: സാധാരണ സ്റ്റേ അപേക്ഷകളിൽ ഉത്തരവ് നീട്ടിവയ്ക്കാറില്ല. വാദം കേട്ട ശേഷം ഉടൻ ഉത്തരവ് പുറപ്പെടുവിക്കും. അതിനാൽ കേജ്‌രിവാളിന്റെ ജാമ്യം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ തീരുമാനം ‘അൽപം അസാധാരണം’ ആണ്. അതുമാത്രമല്ല, ജാമ്യം കൊടുത്താൽ ഉടൻ തടയുന്നതും അസാധാരണം ആണ് എന്ന് സിങ്‌വിയും ഇതിനോട് കൂട്ടിച്ചേർത്തു.
പ്രത്യേക കാരണമൊന്നുമില്ലെങ്കിൽ ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യാൻ പാടില്ല. ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. വന്നപാടെ സ്റ്റേ ചെയ്തു. ഏതായാലും സുപ്രീം കോടതിയുടെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും 23ന് ഹൈക്കോടതി കേസ് പരിഗണിക്കുകയും സ്റ്റേ സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതോടെ കേജ്‌രിവാൾ വീണ്ടും ജയിലിൽ തന്നെ തുടർന്നു.
∙ സുപ്രീം കോടതി പറഞ്ഞത്
മാർച്ച് 21ന് അറസ്റ്റിലായ കേജ്‌രിവാളിന് മേയ് 10ന് ചോദിക്കാതെ തന്നെ ജാമ്യം നൽകുമ്പോൾ സുപ്രീം കോടതി പറഞ്ഞു: ‘‘കേജ്‌രിവാളിന് ക്രിമിനൽ പശ്ചാത്തലമില്ല. അങ്ങനെയൊരാളെ ഓഗസ്റ്റ് 2022ന് അന്വേഷണം തുടങ്ങിയ ശേഷം 2024 മാർച്ച് വരെ അറസ്റ്റ് ചെയ്യാൻ കാത്തിരുന്നത് എന്തുകൊണ്ടാണ്?’’ തുടർന്ന് ആവശ്യപ്പെടാതെതന്നെ സുപ്രീം കോടതി കേജ്‌രിവാളിന് ജാമ്യം നൽകുകയായിരുന്നു. ജാമ്യം തേടിയല്ല, അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിച്ചായിരുന്നു കേജ്‌രിവാൾ കോടതിയെ സമീപിച്ചിരുന്നത്.
ജാമ്യം നൽകിയപ്പോൾ ഉണ്ടായിരുന്ന, ജൂൺ ഒന്നിന് കീഴടങ്ങണമെന്ന വ്യവസ്ഥ പാലിച്ചാണ് അദ്ദേഹം തിരികെ ജയിലിലെത്തിയത്. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ അപ്പോൾ കോടതി പറഞ്ഞു. അങ്ങനെയാണ് വിചാരണക്കോടതിയെ സമീപിക്കുകയും മേയ് 20ന് ജാമ്യം നേടുകയും ചെയ്തത്. അപ്രതീക്ഷിതമായ വിധിയോടെ ഇ.ഡിയാണ് വെട്ടിലായത്. ജാമ്യം 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. എന്നാൽ ജഡ്ജി ന്യായ് ബിന്ദു അതു തള്ളുകയും അടുത്ത ദിവസം അദ്ദേഹത്തെ സ്വതന്ത്രനാക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ പുറത്തിറങ്ങാൻ സമയം ലഭിക്കുന്നതിനു മുൻപുതന്നെ ഹൈക്കോടതിയുടെ സ്റ്റേ വന്നു.
ഇതിനെതിരെ കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ സംഭവിച്ചത് അസാധാരണമാണ് എന്നു പറഞ്ഞുകൊണ്ട് നാളെ കഴിഞ്ഞ് ഈ വിഷയം പരിശോധിക്കാമെന്ന് സുപ്രീം കോടതി കേജ്‌രിവാളിനെ അറിയിച്ചു. എന്നാൽ സുപ്രീം കോടതിയുടെ അസന്തുഷ്ടി മനസിലാക്കിയിട്ടും അടുത്ത ദിവസം സ്റ്റേ ക്രമപ്പെടുത്തുകയാണ് ഹൈക്കോടതി ചെയ്തത്. എങ്കിലും സുപ്രീം കോടതിയിൽനിന്ന് ജാമ്യം കിട്ടാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഇ.ഡി കേസിൽ സുപ്രീം കോടതി ജാമ്യം നൽകിയാലും പുറത്തിറങ്ങാൻ കഴിയില്ല എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു.
സിബിഐ അഴിമതിക്കേസിലും ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് അറസ്റ്റ് നടത്തിയിട്ടുള്ളത്. രണ്ടിന്റേയും ജാമ്യ നടപടികൾ വ്യത്യസ്തമാണ്. ഇതെല്ലാം ‘വൃത്തികെട്ട കളികൾ’ ആണെന്നാണ് ആംആദ്മി പാർട്ടി ആരോപിച്ചത് ഈ സാഹചര്യത്തിലാണ്. ഇത് നിയമം നടപ്പാക്കലല്ല, ഏകാധിപത്യമാണെന്ന് സുനിത കേജ്‌രിവാളും ആരോപിച്ചു. തിടുക്കപ്പെട്ട് നടത്തിയ അറസ്റ്റിനു പിന്നാലെയാണ് സിബിഐയോട് ‘അധികം തിടുക്കം വേണ്ട’ എന്ന് കോടതി പറഞ്ഞത്. ഏപ്രിലിൽ സിബിഐ കേജ്‌രിവാളിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അതിനാൽ തിടുക്കപ്പെട്ട് അറസ്റ്റ് ആവശ്യമില്ലായിരുന്നുവെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ കോടതിയും യോജിച്ചു. അതുവരെ ഒരു നോട്ടിസ് പോലും സിബിഐ അയച്ചിരുന്നില്ലെന്നും ആംആദ്മി പാർട്ടി പറയുന്നു.
∙ ജസ്റ്റിസ് ന്യായ് ബിന്ദു പറഞ്ഞത്
ജാമ്യം നൽകാതെ നീട്ടിക്കൊണ്ടുപോകുകയും പിന്നീട് ബന്ധപ്പെട്ടയാൾ നിരപരാധിയാണെന്ന് തെളിയുകയും ചെയ്താൽ അതുവരെ അനുഭവിച്ച പീഡനങ്ങൾ എങ്ങനെ നികത്തും? ഇ.ഡിയുടെ വാദങ്ങൾ തള്ളി മേയ് 20ന് മുഖ്യമന്ത്രി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചപ്പോൾ ഡൽഹി റോസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദു ആണ് ഈ ചോദ്യം ഉന്നയിച്ചത്. അമേരിക്കയുടെ രാഷ്ട്രശിൽപികളിലൊരാളായ ബെഞ്ചമിൻ ഫ്രാങ്ക്ളിനെ ഉദ്ധരിച്ച്, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും കഷ്ടപ്പെടാൻ ഇടവരരുതെന്നും ജഡ്ജി ന്യായ് ബിന്ദു ഓർമിപ്പിച്ചു. ഒരു കുറ്റാരോപിതൻ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ വ്യവസ്ഥിതിയുടെ സ്വേച്ഛാധിപത്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അയാൾക്ക് യഥാർഥത്തിൽ നീതി ലഭിച്ചെന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് മുന്നറിയിപ്പും നൽകി.
അരവിന്ദ് കേജ്‌രിവാളിനെതിരെ ഇ.ഡി പക്ഷപാതമായി പെരുമാറുന്നുവെന്നാണ് ജഡ്ജി ന്യായ് ബിന്ദു വിധിന്യായത്തിൽ പറഞ്ഞത്. കുറ്റകൃത്യവുമായി നേരിട്ട് അദ്ദേഹത്തെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. ‘അന്വേഷണം ഒരു കലയായി മാറി. കലാപരമായ രീതിയിൽ തെളിവുകൾ എടുക്കുകയും തള്ളുകയും ചെയ്താൽ ആരെ വേണമെങ്കിലും അഴികൾക്കുള്ളിലാക്കാം. അതിനാൽ ഇ.ഡി പക്ഷപാതപരമായല്ല പ്രവർത്തിക്കുന്നതെന്ന് പറയാനാവില്ല’– കടുത്തഭാഷയിൽ കോടതി പറഞ്ഞു. ഇ.ഡി അറസ്റ്റ് ചെയ്ത് തടവിലാക്കിയ ശേഷം ജാമ്യം കൊടുത്തവരാണ് കേജ്‌രിവാളിനെതിരെ മൊഴി നൽകിയത്. ഇതാണ് കോടതി സൂചിപ്പിച്ചത്. എന്നാൽ അതിൽ തെറ്റില്ലെന്നാണ് ഇ.ഡി വാദിച്ചത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ‘അന്വേഷണം ഒരു കലയാണ്. ചില സമയങ്ങളിൽ സത്യം പുറത്തുകൊണ്ടുവരാൻ കുറ്റാരോപിതർക്ക് ചില ഇളവുകളൊക്കെ നൽകിയെന്നു വരും’ എന്ന് ഇ.ഡിയുടെ അഭിഭാഷകനും പറഞ്ഞു.
അന്വേഷണം തുടരുകയാണെന്ന് പറഞ്ഞുകൊണ്ട് കേജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ പാർപ്പിച്ചിരിക്കുന്നതിലെ അനീതിയും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന് അറിയാവുന്ന ചിലർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. കേജ്‌രിവാൾ പറഞ്ഞതനുസരിച്ചാണ് ഒരു പ്രതിയായ വിജയ് നായർ പ്രവർത്തിച്ചതെന്ന് തെളിയിക്കാൻ ഒന്നും ഹാജരാക്കാനായില്ല. വിനോദ് ചൗഹാൻ, ചരൺപ്രീത് എന്നിവരുമായി കേജ്‌രിവാളിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല. ചൗഹാനിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ക്രമക്കേടു നടത്തിയുണ്ടാക്കിയതാണെന്ന് തെളിയിക്കാനായില്ല.
ആം ആദ്മി പാർട്ടി വെളുപ്പിച്ചെന്ന് പറയപ്പെടുന്ന പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ ഉപയോഗിച്ചുവെന്നതിനെക്കുറിച്ച് ഇ.ഡി മൗനം പാലിക്കുന്നുവെന്നതും ശ്രദ്ധേയമാണെന്ന് ജഡ്ജി പറഞ്ഞു. ഏകദേശം രണ്ട് വർഷത്തിന് ശേഷവും, ആരോപിക്കപ്പെട്ട തുകയുടെ വലിയൊരു ഭാഗം കണ്ടെത്താനുണ്ട്. അനധികൃത ഇടപാടുകൾ കണ്ടെത്തുന്നതിന് എത്ര സമയം വേണമെന്ന് വ്യക്തമാക്കുന്നതിൽ ഇ.ഡി പരാജയപ്പെട്ടു. സ്വാഭാവിക നീതി നിഷേധിക്കുന്ന അന്വേഷണമാണ് ഇ.ഡിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ജഡ്ജി പറഞ്ഞു.
ജാമ്യം 48 മണിക്കൂർ സ്‌റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യത്തിനും കോടതി ചെവികൊടുത്തില്ല. ഈ സാഹചര്യത്തിലാണ് അടുത്തദിവസം തന്നെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ‘ഏകപക്ഷീയം, തെറ്റായ ദിശയിലുള്ളത്, പെർവെർസീവ്’ എന്നൊക്കെയാണ് വിചാരണ കോടതിയുടെ നടപടിയെ ഇ.ഡി വിശേഷിപ്പിച്ചത്. വിചാരണക്കോടതിയുടെ കടക വിരുദ്ധമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. കള്ളപ്പണക്കേസിലെ ‘ഇരട്ടപ്പരീക്ഷ’ (ഇരട്ട നിബന്ധന) കേജ്‌രിവാൾ ജയിച്ചോ എന്ന് വിചാരണക്കോടതി നോക്കേണ്ടിയിരുന്നുവെന്നാണ് ഹൈക്കോടതി പറഞ്ഞത്.
∙ ഇരട്ടപ്പരീക്ഷ
ഏതാനും മാസം മുൻപ് ആം ആദ്മി പാർട്ടിയുടെ എംപി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിക്കുന്ന കാര്യം ഇ.ഡി എതിർത്തപ്പോൾ സുപ്രീം കോടതി ജഡ്ജി പറഞ്ഞു: ഇങ്ങനെ പോയാൽ സെക്‌ഷൻ 45 അനുസരിച്ച് കോടതി ഈ വിഷയം പരിഗണിക്കും. ഈ സന്ദർഭത്തിലാണ് ജാമ്യം കൊടുത്തുകൊള്ളൂ എന്ന് ഇ.ഡി സമ്മതിച്ചത്. വകുപ്പ് 45 പ്രകാരം ജാമ്യം അനുവദിക്കുന്നതിന് രണ്ട് വ്യവസ്ഥകളുണ്ട്. ഒന്നുകിൽ താൻ നിരപരാധിയാണെന്ന് കുറ്റാരോപിതൻ തെളിയിക്കണം. രണ്ടാമത്തേത് ജാമ്യം നൽകിയാൽ കുറ്റാരോപിതൻ ഏതെങ്കിലും കുഴപ്പമുണ്ടാക്കില്ലെന്ന് ജഡ്ജിക്ക് ബോധ്യം വരണം. ഇതാണ് ഇരട്ടപ്പരീക്ഷ. ഈ ‘ഇരട്ടപ്പരീക്ഷ’ ഉറപ്പുവരുത്തുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ചയുണ്ടായെന്നാണ് ഇ.ഡി ഹൈക്കോടതിയിൽ വാദിച്ചത്.
2017ൽ ഈ ഇരട്ടപ്പരീക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തുല്യത ഉറപ്പുവരുത്തുന്ന അടിസ്ഥാന നിയമത്തിന് വിരുദ്ധമാണെന്നാണ് അന്ന് കോടതി കണ്ടെത്തിയത്. എന്നിട്ടും 2018ൽ പാർലമെന്റ് ഇത് അംഗീകരിച്ചു. 2022ൽ ഇത് സുപ്രീം കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ കോടതി അതു തള്ളി. ആധാർ കേസിൽ സംഭവിച്ചതു പോലെ വിശാലമായ ബെഞ്ച് രൂപീകരിച്ച് ഈ വിഷയത്തിലെ പൗരാവകാശ വിഷയം അടക്കമുള്ളവ പരിശോധിക്കാനാണ് പിന്നീട് ധാരണയുണ്ടായത്. പക്ഷേ ഇതുവരെ ബെഞ്ച് രൂപീകരിച്ചിട്ടില്ല. പുതിയ ബെഞ്ച് വരികയും ഈ വ്യവസ്ഥകൾ തിരുത്തപ്പെടുകയും ചെയ്യുമോ എന്നതാണ് അറിയേണ്ടത്.
ഭരണകൂടം മറുവശത്തുനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യപ്പെടുന്നയാൾ തീർത്തും ദുർബലനായിപ്പോകുന്ന അവസ്ഥയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന കേസിലുള്ളത്. അതുകൊണ്ടുതന്നെ ‘ഇരട്ടപ്പരീക്ഷ’ വിജയിക്കുക എന്നത് സാമാന്യേന അസാധ്യമാണ്. നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഭാരം അയാളുടെ ചുമലിലാണ്. ഈ പൗരാവകാശ ധ്വംസനമാണ് പരമോന്നത കോടതിയെ ചിന്തിപ്പിക്കുന്നത്. ലഹരിമരുന്നു കേസിലും യുഎപിഎ കേസിലും ഉള്ളതുപോലെ കടുത്ത വകുപ്പുകളാണ് സാമ്പത്തിക കുറ്റകൃത്യത്തിലും ബാധകമാക്കുന്നത്.
2017ൽ ഈ ഇരട്ടപ്പരീക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തുല്യത ഉറപ്പുവരുത്തുന്ന അടിസ്ഥാന നിയമത്തിന് വിരുദ്ധമാണെന്നാണ് അന്ന് കോടതി കണ്ടെത്തിയത്. എന്നിട്ടും 2018ൽ പാർലമെന്റ് ഇത് അംഗീകരിച്ചു. 2022ൽ ഇത് സുപ്രീം കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ കോടതി അതു തള്ളി. ആധാർ കേസിൽ സംഭവിച്ചതു പോലെ വിശാലമായ ബെഞ്ച് രൂപീകരിച്ച് ഈ വിഷയത്തിലെ പൗരാവകാശ വിഷയം അടക്കമുള്ളവ പരിശോധിക്കാനാണ് പിന്നീട് ധാരണയുണ്ടായത്. പക്ഷേ ഇതുവരെ ബെഞ്ച് രൂപീകരിച്ചിട്ടില്ല. പുതിയ ബെഞ്ച് വരികയും ഈ വ്യവസ്ഥകൾ തിരുത്തപ്പെടുകയും ചെയ്യുമോ എന്നതാണ് അറിയേണ്ടത്.
∙ തിരുത്തിയ ചന്ദ്രചൂഡ്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പിതാവ് വൈ.വി. ചന്ദ്രചൂഡിനെ പലവട്ടം തിരുത്തിയ പാരമ്പര്യം ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് ഉണ്ട്. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ വിഷയം 1976ൽ പരിഗണിച്ച 5 അംഗ ബെഞ്ചിൽ വൈ.വി. ചന്ദ്രചൂഡ് ഉണ്ടായിരുന്നു. ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ അടിയന്തരാവസ്ഥ ഇല്ലാതാക്കുന്നതായുള്ള കേസിൽ വൈ.വി. ചന്ദ്രചൂഡ് അടക്കം 4 പേർ സർക്കാരിനൊപ്പമായിരുന്നു.
ജസ്റ്റിസ് എച്ച്.ആർ. ഖന്ന മാത്രമാണ് വിയോജിച്ചത്. ഈ വിധിയെ ആണ് 2017 ഓഗസ്റ്റ് 24ന് ഡി.വൈ. ചന്ദ്രചൂഡ് തള്ളിക്കളഞ്ഞത്. ‘ഒരു പരിഷ്കൃത സമൂഹത്തിനും ജീവനും പൗരാവകാശങ്ങൾക്കും നിയമം വഴിയുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല. ഇതൊന്നും ഭരണകൂടത്തിന്റെ ഔദാര്യമല്ല’ എന്നാണ് ചന്ദ്രചൂഡ് പറഞ്ഞത്. ഇത് ഖന്നയുടെ നിലപാടിനോട് യോജിച്ചതാണ്. സുപ്രീംകോടതി തന്നെ അംഗീകാരം നൽകിയ ഈ വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ ആണ് സാധ്യത.
∙ സായിബാബ കേസും ഒരു സ്റ്റേയും
2023 ഓഗസ്റ്റ് 6ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് രോഹിത് ദേവ് കോടതിമുറിയിൽ താൻ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ആത്മാഭിമാനം പണയം വയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്റ്റേയും അതിനെ തുടർന്നുണ്ടായ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഡൽഹി കോളജ് പ്രഫസറായ ജി.എൻ. സായി ബാബയെ ജസ്റ്റിസ് രോഹിത് ദേവ് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ആ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
2022 ഒക്ടോബർ 15നാണ് പ്രഫ.സായിബാബയെ വിട്ടയയ്ക്കാൻ ബോംബെ ഹൈക്കോടതി വിധിച്ചത്. അന്നും 24 മണിക്കൂർ തികയുംമുൻപേ വിധി നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഹൈക്കോടതി വിധിയിൽ പറഞ്ഞപ്രകാരം ജാമ്യത്തിനുള്ള പണം സംഘടിപ്പിച്ച് സായിബാബയുടെ സഹോദരൻ എത്തിയപ്പോഴേയ്ക്കും സുപ്രീം കോടതിയുടെ ഉത്തരവുവന്നു. ഹൈക്കോടതി നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി പിറ്റേന്ന് പ്രത്യേക ഹിയറിങ് നടത്തി. ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണു ഹർജി പരിഗണിച്ചത്. ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചിനു വിടാനും കേസിൽ തുടക്കം മുതൽ വാദം കേൾക്കാനും ജസ്റ്റിസ് ഷാ ഉത്തരവിട്ടു. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുക വഴി വാർത്തയിൽ ഇടംപിടിച്ചയാളാണ് എം.ആർ. ഷാ
സുപ്രീം കോടതിയുടെ നിർദേശപ്രകാരം വീണ്ടും വാദം കേട്ട ശേഷം 2024 മാർച്ച് 5ന് ഹൈക്കോടതി പ്രതികളെ വീണ്ടും കുറ്റവിമുക്തരാക്കി. ഈ ഉത്തരവ് 2024 മാർച്ച് 12ന് സുപ്രീം കോടതിയും ശരിവച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതിയുടെ 2 വ്യത്യസ്ത ബെഞ്ചുകൾ പരിഗണിച്ച് സായിബാബയേയും മറ്റു പ്രതികളെയും വെറുതെവിട്ടതാണെന്നു ജഡ്ജിമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ ആദ്യ വിട്ടയയ്ക്കലിനു ശേഷം 2 വർഷം കൂടി സായിബാബയ്ക്ക് ജയിലിൽ കഴിയേണ്ടിവന്നു. എട്ടരവർഷമാണ് ചക്രക്കസേരയിൽ ജീവിക്കുന്ന സായിബാബ ജയിലിൽ നരകിച്ചത്.
∙ എന്തുകൊണ്ടു വൈരം?
ബിജെപിയും പ്രധാനമന്ത്രിയും കേജ്‌രിവാളിനോട് പ്രതികാരം ചെയ്യുകയാണെന്ന് ആംആദ്മി പാർട്ടി പറയുന്നു. വാരാണസിയിൽ ആദ്യം മത്സരിക്കുമ്പോൾ മുതൽ കേജ്‌രിവാൾ മോദിയുടെ പിന്നാലെയുണ്ട്. ഇന്ത്യാ സഖ്യം രൂപീകരിച്ചപ്പോൾ അതിനായി ഓടിനടന്നത് നിതീഷ് കുമാറായിരുന്നു. എന്നാൽ നിതീഷ് മറുപക്ഷത്തേക്ക് പോയതിനു ശേഷം ആ ചുമതല സ്വയം ഏറ്റെടുത്തത് കേജ്‌രിവാൾ ആയിരുന്നു. ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി കേജ്‌രിവാൾ നോട്ടപ്പുള്ളിയാവുന്നത്. ഇവിടെയാണ് ആംആദ്മി പാർട്ടി പറയുന്ന ചില കാര്യങ്ങളുടെ പ്രസക്തി.
ഇത് പെട്ടെന്നുണ്ടായ കേസ് അല്ല. രണ്ട് വർഷമായി അന്വേഷിക്കുന്ന ഇഡിക്കും സി.ബി.ഐക്കും ഒരു രൂപ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുമില്ല. അഞ്ഞൂറിലധികം ഉദ്യോഗസ്ഥർ ഈ കേസിന്റെ അന്വേഷണത്തിൽ മുഴുകിയിട്ടുണ്ട്. ആയിരത്തിലധികം റെയ്ഡുകൾ നടത്തി. എന്നിട്ടും നാളിതുവരെ ഒരു രൂപ പോലും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ഇന്ത്യാസഖ്യത്തെ തകർക്കാൻ വേണ്ടി മാത്രമാണെന്ന് പാർട്ടി ആരോപിക്കുന്നു.
ഇത് പെട്ടെന്നുണ്ടായ കേസ് അല്ല. രണ്ട് വർഷമായി അന്വേഷിക്കുന്ന ഇ.ഡിക്കും സിബിഐക്കും ഒരു രൂപ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുമില്ല. അഞ്ഞൂറിലധികം ഉദ്യോഗസ്ഥർ ഈ കേസിന്റെ അന്വേഷണത്തിൽ മുഴുകിയിട്ടുണ്ട്. ആയിരത്തിലധികം റെയ്ഡുകൾ നടത്തി. എന്നിട്ടും നാളിതുവരെ ഒരു രൂപ പോലും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ഇന്ത്യാസഖ്യത്തെ തകർക്കാൻ വേണ്ടി മാത്രമാണെന്ന് പാർട്ടി ആരോപിക്കുന്നു.
∙ സോറൻ കേസ് വഴികാട്ടുമോ?
ഇതിനിടെ കഴിഞ്ഞ ദിവസം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് കേജ്‌രിവാളിനു മുൻപേ തന്നെ ഇ.ഡി അറസ്റ്റ് ചെയ്ത മറ്റൊരു മുഖ്യമന്ത്രിയാണ് സോറൻ. എന്നാൽ ഇ.ഡിക്ക് തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ജാർഖണ്ഡ് ഹൈക്കോടതി വിധിച്ചത്. ഇതിനു പിന്നാലെ സോറൻ ജയിൽ മോചിതനാകുകയും ചെയ്തു. ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതു ലക്ഷ്യമാക്കിയാണ് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്നാണ് സോറൻ ആരോപിക്കുന്നത്.
തന്നെപ്പോലെ കേജ്‌രിവാൾ ജയിലിൽ കിടക്കുന്ന കാര്യം സോറൻ ചൂണ്ടിക്കാട്ടുകയും ചെയ്തു. സോറന് ജാമ്യം കിട്ടിയത് കേജ്‌രിവാളിന് അനുകൂലമായേക്കും. കേജ്‌രിവാളിനെതിരായ കേസ് പ്രധാനമായും മൊഴികളുടെ അടിസ്ഥാനത്തിലുള്ളതാണ്. മൊഴി നൽകിയ രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിൽ പുറത്തുപോയവരാണ്. ഇവരെ ഇ.ഡി ഉപയോഗിച്ചുവെന്നാണ് കേജ്‌രിവാളിന്റെ അഭിഭാഷകനായ വിക്രം ചൗധരി പറഞ്ഞത്. ഇ.ഡി കേസിൽ സുപ്രീം കോടതിയുടെ തീരുമാനമാണ് ഇനി നിർണായകം.
അഴിമതിക്കേസിൽ ജാമ്യം നേടാൻ താരതമ്യേന എളുപ്പമാണ്. കുറ്റപത്രത്തിൽ ഇതുവരെ കേജ്‌രിവാളിന്റെ പേര് ഉൾപ്പെട്ടിട്ടില്ല എന്നതിനാലും ജാമ്യം ലഭിക്കും. അതിനാൽ ഇ.ഡി കേസിൽ ജാമ്യം ലഭിച്ചാൽ കേജ്‌രിവാളിന് പുറത്തിറങ്ങാനാവും. അതിനു ശേഷം അറസ്റ്റ് നിയമവിരുദ്ധമാണെന്ന കേസിൽ സുപ്രീം കോടതിയുടെ വിധി കേജ്‌രിവാളിന്റെയും ആംആദ്മി പാർട്ടിയുടെയും വിധി നിശ്ചയിക്കുകയും ചെയ്യും.