ജോയ് മാത്യു എഴുതുന്നു: ‘ഇടിമുറി’ രാഷ്ട്രീയം ഭയന്നാണ് കുട്ടികൾ കേരളം വിടുന്നത്; പ്രിൻസിപ്പലിനെ തല്ലുന്നതും ഇവർക്ക് വിപ്ലവം
ഹോസ്റ്റൽ മുറിയുടെ ചുവരിൽ ചെ ഗവാരയുടെ ചിത്രം വരച്ചുവച്ചതുകൊണ്ടോ ആ ചിത്രമുള്ള കുപ്പായമിട്ടതുകൊണ്ടോ അത് ആലേഖനം ചെയ്ത കൊടി വീശിയതുകൊണ്ടോ തങ്ങളൊക്കെയും വിപ്ലവകാരികളായി എന്നു ധരിച്ചുപോയ ഒരു വിദ്യാർഥി സംഘടന നമ്മുടെ രാജ്യത്തുണ്ട്. അർജന്റീനക്കാരനായ ചെ ഗവാര ജനിച്ചതു ക്യൂബയിലാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചില നേതാക്കളും അവർക്കുണ്ട്. എന്നാൽ, നേരാംവണ്ണം പഠിച്ച് മെഡിക്കൽ വിദ്യാഭ്യാസം നേടിയ ഒരാളാണ് ചെ ഗവാരയെന്നും നിലവിലെ സാമൂഹികവ്യവസ്ഥയിലെ പുഴുക്കുത്തുകളെ തുടച്ചുനീക്കലാണ് ശരിയായ ആതുരശുശ്രൂഷയെന്നു തിരിച്ചറിഞ്ഞ് തന്റെ ജീവിതം അതിനായി സമർപ്പിച്ച മനുഷ്യനാണ് അദ്ദേഹമെന്നും പറഞ്ഞുകൊടുക്കാൻ അവർക്കാരുമില്ലാതെപോയി. സഹപാഠിയായ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണ നടത്തി മരണത്തിലേക്കു തള്ളുന്നതും ജീവിച്ചിരിക്കുന്ന പ്രിൻസിപ്പലിന്റെ...

ഹോസ്റ്റൽ മുറിയുടെ ചുവരിൽ ചെ ഗവാരയുടെ ചിത്രം വരച്ചുവച്ചതുകൊണ്ടോ ആ ചിത്രമുള്ള കുപ്പായമിട്ടതുകൊണ്ടോ അത് ആലേഖനം ചെയ്ത കൊടി വീശിയതുകൊണ്ടോ തങ്ങളൊക്കെയും വിപ്ലവകാരികളായി എന്നു ധരിച്ചുപോയ ഒരു വിദ്യാർഥി സംഘടന നമ്മുടെ രാജ്യത്തുണ്ട്. അർജന്റീനക്കാരനായ ചെ ഗവാര ജനിച്ചതു ക്യൂബയിലാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചില നേതാക്കളും അവർക്കുണ്ട്. എന്നാൽ, നേരാംവണ്ണം പഠിച്ച് മെഡിക്കൽ വിദ്യാഭ്യാസം നേടിയ ഒരാളാണ് ചെ ഗവാരയെന്നും നിലവിലെ സാമൂഹികവ്യവസ്ഥയിലെ പുഴുക്കുത്തുകളെ തുടച്ചുനീക്കലാണ് ശരിയായ ആതുരശുശ്രൂഷയെന്നു തിരിച്ചറിഞ്ഞ് തന്റെ ജീവിതം അതിനായി സമർപ്പിച്ച മനുഷ്യനാണ് അദ്ദേഹമെന്നും പറഞ്ഞുകൊടുക്കാൻ അവർക്കാരുമില്ലാതെപോയി.
സഹപാഠിയായ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണ നടത്തി മരണത്തിലേക്കു തള്ളുന്നതും ജീവിച്ചിരിക്കുന്ന പ്രിൻസിപ്പലിന്റെ ശവസംസ്‌കാരം നടത്തുന്നതും തുടങ്ങി, കഴിഞ്ഞദിവസം കൊയിലാണ്ടിയിലെ കോളജിലെ പ്രിൻസിപ്പലിന്റെ മുഖത്തടിച്ചതും വിപ്ലവമാണെന്ന് ഇവരെ തെറ്റിദ്ധരിപ്പിക്കാൻ ഇവർക്കു ചില തലതൊട്ടപ്പന്മാരുണ്ട്. പരീക്ഷയെഴുതാതെ പാസാകാനും ഗവേഷണ പ്രബന്ധം കോപ്പിയടിച്ച് ഡോക്ടറേറ്റ് എടുക്കാനും അതുപയോഗിച്ച് പിൻവാതിൽവഴി ജോലിനേടാനും കഴിയുന്ന ഒരു സംവിധാനമുള്ള നമ്മുടെ സംസ്ഥാനത്ത് കുട്ടികൾ ഇങ്ങനെ ചുടുചോറുവാരികളാകുന്നതിൽ കുറ്റം പറയേണ്ടത് ഇത്തരം ക്രിമിനലുകൾക്കു വളരാനുള്ള മണ്ണൊരുക്കുന്ന അവരുടെ രാഷ്ട്രീയ ഗുരുക്കന്മാരെയും അവരുടെ പാർട്ടിയെയുമാണ്.
അയ്യായിരം കോടിയോളം രൂപയാണ് കേരളത്തിലെ കുട്ടികൾ ഒരു വർഷം വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിൽ ചെലവഴിച്ചത് എന്ന സത്യം വിരൽചൂണ്ടുന്നത് നമ്മുടെ സംസ്ഥാനത്തു നിലനിൽക്കുന്ന കുത്തഴിഞ്ഞ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതകളിലേക്കാണ്. അപ്പോൾ കുട്ടികൾ നാടു വിട്ടോടാതെ എന്തുചെയ്യും? ഒരർഥത്തിൽ ആ കുഞ്ഞുങ്ങൾ ഭയന്നോടുകയാണ് എന്നുപറയേണ്ടി വരും. കഷ്ടപ്പെട്ടു പഠിക്കാൻ തീരുമാനിച്ചാൽത്തന്നെ സിദ്ധാർഥന്റെ വിധി ഏതു വിദ്യാർഥിയാണ് ആഗ്രഹിക്കുക? അപ്പോൾ പോംവഴി നാടു വിട്ടോടുകതന്നെ. വിദേശത്തുപോയി പഠിക്കണമെങ്കിൽ ലക്ഷങ്ങൾ വേണം.
അതിനു വകുപ്പില്ലാത്തവർക്കു പിടിച്ചുനിൽക്കണമെങ്കിൽ മുന്നിൽ തെളിയുന്ന ഒരേയൊരു വഴി ഭരിക്കുന്ന പാർട്ടി എന്ന ആലിൻതണലുള്ള വിദ്യാർഥിസംഘടനയിൽ അംഗമാകുക എന്നതാണ്. ജീവിതം സുരക്ഷിതമാകാൻ അത് അത്യാവശ്യം. അതല്ലെങ്കിൽ പഠിക്കാതെ ജീവിതം സുരക്ഷിതമാക്കുന്ന ഈ സംഘടനയുടെ നേതാക്കളുടെ കൈക്കരുത്ത് അറിയേണ്ടിവരും. ഇടിമുറികളുടെ രുചി അറിയേണ്ടിവരും.
അവരോട് ആരും ഒന്നും ചോദിക്കാറില്ല; പറയാറില്ല. അവർ പ്രിൻസിപ്പലിനെ തല്ലിയാലും കൊന്നാലും കേസെടുക്കുന്നതു പ്രിൻസിപ്പലിനെത്തന്നെയോ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന അധ്യാപകരെയോ പ്രതി ചേർത്തായിരിക്കും. കാരണം ഇപ്പോൾ ‘പൊലീസ് ഞങ്ങൾക്കു പുല്ലാണ്’ എന്നതിനു പകരം ‘പൊലീസ് ഞങ്ങൾക്കു പൊന്നാണ്’ എന്നതാണല്ലോ മുദ്രാവാക്യം !
നമ്മുടെ കുട്ടികൾക്കു മുന്നിൽ തിരഞ്ഞെടുക്കാൻ രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ കിടപ്പാടം പണയപ്പെടുത്തിയോ കടം വാങ്ങിയോ വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു നാടുവിട്ടോടുക. അല്ലെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ സംഘടനയിൽ ചേർന്ന് അവർ ഡിസൈൻ ചെയ്യുന്ന വിധത്തിലുള്ള ഭാവി കരുപ്പിടിപ്പിക്കുക. അതിൽ അവർക്കു നഷ്ടപ്പെടുന്നതെന്തോ അതു നാടിന് അതിലും വലിയ നഷ്ടമാണ്.
ക്യാംപസ് രാഷ്ട്രീയത്തിലൂടെ കടന്നുവന്നു എന്ന ഒറ്റ യോഗ്യത മുതലാക്കി, എന്തെങ്കിലും തൊഴിൽ ചെയ്തു കഴിവു തെളിയിക്കാതെ തന്നെ അധികാരസ്ഥാനത്ത് എത്തിയ നേതാക്കളെ കണ്ടുപഠിക്കുന്ന കുട്ടിനേതാക്കൾ വേറൊരു ലോകത്താണ്. അധികാരത്തിന്റെ സുഖശീതളിമയിൽ രമിക്കുകയും അതുവഴി നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന തങ്ങളുടെ മുൻഗാമികളെ കാണുമ്പോൾ ആർക്കാണ് വായിൽ വെള്ളമൂറാത്തത്? അപ്പോൾ കൊലവിളി മുഴക്കുന്ന ഈ കുട്ടികളെ നാം എങ്ങനെ കുറ്റപ്പെടുത്തും? പിന്നെയും ചോദിക്കാൻ തോന്നുന്നു– ഇവർക്കെന്നാണു നേരം വെളുക്കുക? ലോകം മാറുന്നതും കാലം മാറുന്നതും ഇവർ അറിയുന്നില്ലേ?
(ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമാണ് ലേഖകൻ)