മോശമെന്ന് കളിയാക്കിയ പാശ്ചാത്യർക്ക് കിട്ടി ‘മെയ്ഡ് ഇൻ ജപ്പാൻ’ മറുപടി: പ്രചോദനം, ഈ ‘ആത്മാര്ഥ’ കഥകൾ
‘എന്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ഞാൻ ജനിക്കുന്നതിന് ഒരു വർഷം മുൻപാണുണ്ടായത്; എന്റെ അമ്മയാകാൻ എന്റെ പിതാവ് ഒരു സ്‌കോട്‌ലൻഡുകാരിയെ തിരഞ്ഞെടുത്തു’ ഇതാണ് ക്ലോഡ് ഹോപ്കിൻസിന്റെ ‘പരസ്യവ്യവസായത്തിൽ എന്റെ ജീവിതം’ (My Life in Advertising) എന്ന ആത്മകഥയിലെ ആദ്യവാക്യം. പരസ്യമെഴുത്തുകാരാണ് ഏറ്റവും വലിയ കവികൾ എന്ന് ആർക്കാണറിയാത്തത്? റേഡിയോ മാംഗോയുടെ ഒരു പരസ്യമാണ് ഏറ്റവും നല്ല ഉദാഹരണം. കൊച്ചിയിൽ പണ്ടുകണ്ട ആ കവിത ഇങ്ങനെ: ആലുവ ആറു പാട്ട് അകലെ!. ഇതുപോലൊരു പരസ്യമെഴുത്തുകാരനായിരുന്നു ക്ലോഡ് ഹോപ്കിൻസും. ക്ലോഡിന്റെ സയന്റിഫിക് അഡ്വർടൈസിങ് എന്ന പുസ്തകം ഏഴു പ്രാവശ്യമെങ്കിലും വായിക്കാതെ പരസ്യവുമായി ബന്ധപ്പെട്ട എന്തു പണി ചെയ്യാനും ഒരാളെയും അനുവദിക്കരുതെന്നാണ് ഡേവിഡ് ഒഗിൽവി എഴുതിയത്. ക്ലോഡിന്റെ ഈ ആത്മകഥയായിരുന്നു ആദ്യം വായിച്ച ബിസിനസ് ആത്മകഥ. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ലീ ഇയാകോക്കയുടെ ആൻ ഓട്ടോബയോഗ്രഫി, സോണി സ്ഥാപകൻ അകിയൊ മൊറിറ്റയുടെ മെയ്ഡ് ഇൻ ജപ്പാൻ... അതങ്ങനെ നീളുന്നു. അരിയിൽനിന്നു മദ്യമുണ്ടാക്കലായിരുന്നു അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ കുലത്തൊഴിൽ. അവിടെനിന്നു ലോകം കീഴടക്കിയ

‘എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ഞാൻ ജനിക്കുന്നതിന് ഒരു വർഷം മുൻപാണുണ്ടായത്; എന്റെ അമ്മയാകാൻ എന്റെ പിതാവ് ഒരു സ്‌കോട്‌ലൻഡുകാരിയെ തിരഞ്ഞെടുത്തു’ ഇതാണ് ക്ലോഡ് ഹോപ്കിൻസിന്റെ ‘പരസ്യവ്യവസായത്തിൽ എന്റെ ജീവിതം’ (My Life in Advertising) എന്ന ആത്മകഥയിലെ ആദ്യവാക്യം. പരസ്യമെഴുത്തുകാരാണ് ഏറ്റവും വലിയ കവികൾ എന്ന് ആർക്കാണറിയാത്തത്? റേഡിയോ മാംഗോയുടെ ഒരു പരസ്യമാണ് ഏറ്റവും നല്ല ഉദാഹരണം. കൊച്ചിയിൽ പണ്ടുകണ്ട ആ കവിത ഇങ്ങനെ: ആലുവ ആറു പാട്ട് അകലെ!. ഇതുപോലൊരു പരസ്യമെഴുത്തുകാരനായിരുന്നു ക്ലോഡ് ഹോപ്കിൻസും. ക്ലോഡിന്റെ സയന്റിഫിക് അഡ്വർടൈസിങ് എന്ന പുസ്തകം ഏഴു പ്രാവശ്യമെങ്കിലും വായിക്കാതെ പരസ്യവുമായി ബന്ധപ്പെട്ട എന്തു പണി ചെയ്യാനും ഒരാളെയും അനുവദിക്കരുതെന്നാണ് ഡേവിഡ് ഒഗിൽവി എഴുതിയത്.
ക്ലോഡിന്റെ ഈ ആത്മകഥയായിരുന്നു ആദ്യം വായിച്ച ബിസിനസ് ആത്മകഥ. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ലീ ഇയാകോക്കയുടെ ആൻ ഓട്ടോബയോഗ്രഫി, സോണി സ്ഥാപകൻ അകിയൊ മൊറിറ്റയുടെ മെയ്ഡ് ഇൻ ജപ്പാൻ... അതങ്ങനെ നീളുന്നു. അരിയിൽനിന്നു മദ്യമുണ്ടാക്കലായിരുന്നു അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ കുലത്തൊഴിൽ. അവിടെനിന്നു ലോകം കീഴടക്കിയ സോണിപോലൊരു കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡുണ്ടാക്കിയ കഥ വായിക്കേണ്ടതു തന്നെയാണ്. രണ്ടാം ലോകയുദ്ധത്തിനു പിന്നാലെ വന്ന മോശം ഉൽപന്നങ്ങളെ പാശ്ചാത്യർ കളിയാക്കി വിളിച്ചിരുന്നതാണത്രേ മെയ്ഡ് ഇൻ ജപ്പാനെന്ന്. അതിനുള്ള മധുരപ്രതികാരമായി വേണം സോണി ബ്രാൻഡിലുള്ള ഗംഭീര ഉൽപന്നങ്ങളെ കാണാൻ, അതേ പേരിലുള്ള ആ ആത്മകഥ വായിക്കാൻ!
രാഷ്ട്രീയം, സിനിമ, ബിസിനസ്, സാഹിത്യം തുടങ്ങിയ മേഖലകളിൽ നിന്നാണല്ലോ മഹത്തായ ആത്മകഥകളിലേറെയും വരുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും ഹരം പിടിപ്പിക്കുന്ന വിഭാഗമാണ് (എണ്ണത്തിൽ കുറവെങ്കിലും) ബിസിനസ് ആത്മകഥകൾ. ഒന്നുകിൽ വായിക്കാൻ കൊള്ളാവുന്നതു വല്ലതും എഴുതുക, അല്ലെങ്കിൽ എഴുതാൻ കൊള്ളാവുന്നതു വല്ലതും ചെയ്യുക എന്ന് ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ എഴുതിയത് രണ്ടർഥത്തിലും അനുസരിക്കുന്നവരാണ് ബിസിനസുകാർ എന്നതുതന്നെ കാരണം. നല്ല ബിസിനസുകാരാണ് ഏറ്റവും സർഗശേഷിയുള്ളവർ.
അവർ സ്ഥാപനങ്ങളും ഉൽപന്നങ്ങളും ബ്രാൻഡും സൃഷ്ടിക്കുന്നു, തൊഴിലുകൾ സൃഷ്ടിക്കുന്നു, രാഷ്ട്രീയക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും വിവിധതരം പിരിവുകാരെയും ജീവനക്കാരെയും മാനേജ് ചെയ്യുന്നു, മാർക്കറ്റിങ്ങും ഫിനാൻസും മാനേജ് ചെയ്യുന്നു... അവരെപ്പോലെ മിടുക്കർ ആരുണ്ട്? അപ്പോൾ അവരുടെ ആത്മകഥകൾ എങ്ങനെ മോശമാവും? പല ബിസിനസുകാർക്കും നന്നായി എഴുതാൻ കഴിയണമെന്നില്ല, അതിനവർക്കു സമയവുമില്ല. അതിനാണല്ലോ പ്രഫഷനൽ എഴുത്തുകാരുള്ളത്. അങ്ങനെ ആത്മകഥകൾ എഴുതാൻ സഹായിച്ചവരുടെ പേരുകൾ ഇയാകോക്കയുടെയും അകിയ മൊറിറ്റയുടെയും ആത്മകഥകളുടെ മുഖചിത്രങ്ങളിൽത്തന്നെ കാണാം. എന്തിന്, ഈയിടെ വായിച്ച സ്‌പ്രെഡിങ് ജോയ് എന്ന ജോയ് ആലുക്കാസിന്റെ രസികൻ ആത്മകഥയുടെ കവറിലും.
സന്യാസം, പൗരോഹിത്യം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി മോഷണം, ലൈംഗികത്തൊഴിൽ എന്നീ മേഖലകളിൽ നിന്നുവരെയുള്ള ആത്മകഥകളും ജീവചരിത്രങ്ങളും നമ്മൾ സൂപ്പർഹിറ്റുകളാക്കിയിട്ടുണ്ടെങ്കിലും കേരളീയ ബിസിനസ് ആത്മകഥകൾ അടുത്തകാലം വരെ അത്ര ജനപ്രിയമായിരുന്നില്ല. ബിസിനസിനോടും ബിസിനസുകാരോടുമുള്ള കേരളീയരുടെ കുപ്രസിദ്ധമായ കാഴ്ചപ്പാടു തന്നെയായിരുന്നു ഒരു കാരണം. നമ്മുടെ എക്കാലത്തെയും ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ കുമാരനാശാൻ അന്നത്തെ ഏറ്റവും ആധുനികമായ ഒരു ബിസിനസ് നടത്തിയിരുന്നു എന്ന ഓർമയെക്കൂടിയാണ് ഇങ്ങനെ നമ്മൾ മറക്കാൻ ശ്രമിച്ചത്. വ്യവസായം നടത്തുകയെന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനം തന്നെയായിരിക്കണം കുമാരനാശാനെ അന്ന് അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക. നിർഭാഗ്യവശാൽ അകാലത്തിൽ അപകടമരണത്തിനിരയായ കുമാരനാശാൻ ആത്മകഥ എഴുതിയില്ല; എഴുതിയിരുന്നെങ്കിലോ? അദ്ദേഹം നേതൃത്വം നൽകിയ ആലുവയിലെ യൂണിയൻ ടൈൽ വർക്‌സ് എന്ന ഓട്ടുകമ്പനിയെപ്പറ്റിയുള്ള അധ്യായം നമ്മുടെ മനോഭാവം തന്നെ പണ്ടേ മാറ്റിയേനെ.
ഈ കുറവ് ഏതാനും വർഷങ്ങളായി നികന്നുവരുന്നു. എഴുതപ്പെടാതെപോയ നമ്മുടെ ചില ബിസിനസ് ആത്മകഥകൾ ജീവചരിത്രങ്ങളുടെ രൂപത്തിലും എത്തുന്നു. ഉദാഹരണത്തിന്, മനോരമ ബുക്സ് 2022ൽ പ്രസിദ്ധീകരിച്ച അന്ന-കിറ്റെക്‌സ്-സാറാസ് ഗ്രൂപ്പ് സ്ഥാപകൻ എം.സി.ജേക്കബിന്റെ ജീവചരിത്രം (വിജയത്തിനൊരു പരിഭാഷ). തദ്ദേശീയ ബ്രാൻഡുകൾക്കു ക്ഷാമമുണ്ടായിരുന്ന കേരളത്തിൽ ഒന്നല്ല മൂന്നു ബ്രാൻഡുകളാണ് അദ്ദേഹം സൃഷ്ടിച്ചത്. പോപ്പുലർ ഗ്രൂപ്പ് സ്ഥാപകൻ കെ.പി.പോളിന്റേതാണ് (അതികായൻ) ഇക്കൂട്ടത്തിലെ മറ്റൊന്ന്. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് സ്ഥാപകൻ എ.കെ.കാദർകുട്ടി സാഹിബിന്റെ ‘ഓർകളുടെ സുഗന്ധം’ എന്ന ജീവചരിത്രം ഇപ്പോൾ കിട്ടാനില്ലെന്നു തോന്നുന്നു.
ഭാഗ്യവശാൽ നമ്മുടെ പല ബിസിനസുകാരുടെയും പ്രഫഷനലുകളുടെയും ആത്മകഥകൾ ഈയിടെയായി കൂടുതലായി പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. ഒരു നല്ല ബിസിനസുകാരൻ പണമുണ്ടാക്കുക (മണി മേക്കിങ്) മാത്രമല്ല, സമ്പത്തു സൃഷ്ടിക്കുകയും (വെൽത്ത് ക്രിയേഷൻ) ചെയ്യുന്നുണ്ടെന്ന് അവ നമ്മളെ പഠിപ്പിക്കുന്നു. ബിസിനസുകാരെല്ലാം പൊങ്ങച്ചക്കാരാണ്, അവർ പണം കൊടുത്തു പ്രസിദ്ധി വാങ്ങുകയാണ് എന്നെല്ലാമുള്ള മിഡിൽ ക്ലാസ് കുശുമ്പുകൾക്കിട്ട് അവ നല്ല അടിയും തരുന്നു.
മലയാളത്തിലെ ബിസിനസ് ആത്മകഥാ- ജീവചരിത്ര ശാഖ താരതമ്യേന ചെറുപ്പമാണെന്നു പറയാം. അതുകൊണ്ട് അവയിൽ ചൂണ്ടിക്കാട്ടാവുന്ന രചനാപരമായ ന്യൂനതകളെ നമുക്കു കണ്ടില്ലെന്നു നടിക്കാം. ഇക്കാര്യത്തിൽ നൈക്കി (Nike) ഷൂ സ്ഥാപകൻ ഫിൽ നൈറ്റിന്റെ ‘ഷൂ ഡോഗ്’ എന്ന പേരിലുള്ള സ്മരണകളാണ് ഭാവിയിലെ കേരളീയ ബിസിനസ് ആത്മകഥക്കാർക്കായി ചൂണ്ടിക്കാട്ടാനുള്ള ക്ലാസിക് മാതൃക. ന്യൂനതകളുള്ളപ്പോഴും എത്ര പ്രചോദനാത്മകമാണ് നമ്മുടെ തനിനാടൻ ബിസിനസ് ആത്മകഥകളുടെ വായന എന്നു പറയാതെ വയ്യ. ചിലപ്പോൾ ഏറ്റവും ഒടുവിൽ മാത്രമാകും അവ ഒരു ബിസിനസിലേക്കിറങ്ങാൻ വായനക്കാരെ പ്രേരിപ്പിക്കുക. അതിനും എത്രയോ മുൻപ്, പ്രതിസന്ധികളെ നേരിടാനും മറ്റു മനുഷ്യരുമായുള്ള ഇടപെടലുകളിൽ ശ്രദ്ധിക്കാനുമെല്ലാമുള്ള ഉൾക്കാഴ്ചകളാണ് അവ തുറന്നുവയ്ക്കുന്നത്.
മനോരമ ബുക്‌സ് തന്നെ പ്രസിദ്ധീകരിച്ച ‘യൂസഫലി - ഒരു സ്വപ്‌നയാത്രയുടെ കഥ’, ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് നോളജ് വില്ലേജ് സ്ഥാപകൻ ഡോ.പി.സി.തോമസിന്റെ ‘ജീവിതം എന്ന എളിയസംരംഭം’, ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം (രുചിനിർവാണ)... വായനയുടെ ആഹ്ലാദങ്ങൾക്കപ്പുറം മനോഭാവത്തിലും കർമവീര്യത്തിലും ഇവയുണ്ടാക്കുന്ന വലിയ മാറ്റങ്ങളാണ് പ്രധാനം. വായിക്കാൻ വച്ചിരിക്കുന്ന മറ്റു ചില ബിസിനസ് ആത്മകഥകൾ ഇതാ - ആത്മവിശ്വാസം (ടി.എസ്.കല്യാണരാമൻ), ഓർമകളിലേക്ക് ഒരു യാത്ര (കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി), മോഹനം (ഗുഡ്‌നൈറ്റ് മോഹൻ), സുഗന്ധജീവിതം (ഡോ. വിജു ജേക്കബ്), ഇനിയും നടക്കാം (വി.കെ.സി. മമ്മത് കോയ), ജീവിതം ഒരു യാത്ര (സി.പി. കുഞ്ഞുമുഹമ്മദ്), പാഴ്‌വസ്തുക്കളിൽനിന്നു നിധി തേടി ലോകസഞ്ചാരം (ഫാക്കി എൻ.പി.),വൈറ്റ് മാജിക്( ഉജാല രാമചന്ദ്രൻ) ... ഭൂഭാഗം കൊണ്ടും ജനസംഖ്യകൊണ്ടും ചെറുതാണെങ്കിലും പ്രസിദ്ധീകരണങ്ങളുടെയും വായനശാലകളുടെയും വായനയുടെയും കാര്യത്തിൽ വലിയനാടാണ് കേരളം. ഇക്കാരണങ്ങൾകൊണ്ടാണ് കൂടുതൽ മികച്ച കേരളീയ ബിസിനസുകാർക്കും അവരുടെ മികച്ച ആത്മകഥകൾക്കുമായി കേരളം കാത്തിരിക്കുന്നത്.
പരമ്പരാഗതമായ അർഥത്തിൽ ബിസിനസ് ആത്മകഥകളെന്നു വിളിക്കാൻ കഴിയില്ലെങ്കിലും മലയാളത്തിലെ രണ്ടു ക്ലാസിക് ആത്മകഥകളെപ്പറ്റിക്കൂടി പറഞ്ഞ് ഈ കുറിപ്പ് ചുരുക്കാം. പി.എസ്.വാരിയർ തുടക്കമിട്ട കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ (ആയുർവേദത്തിന്റെ ആധുനികവൽക്കരണത്തിന്റെ എന്നു വായിക്കുക) വളർച്ചയുടെ കഥ പറയുന്ന പി.കെ.വാരിയരുടെ ‘സ്മൃതിപർവം’, വെല്ലുവിളികളുടെ അതിജീവനവും സൂക്ഷ്മമായ പ്ലാനിങ്ങും മാറ്റങ്ങൾക്കൊത്ത മുന്നേറ്റവും ലളിതസുന്ദരമായി അവതരിപ്പിക്കുന്ന കെ.എം.മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’.
ലാസ്റ്റ് seen: വലിയ മനുഷ്യർ എഴുതുന്നവ മാത്രമാണ് ആത്മകഥകളെന്നു വിചാരിക്കരുത്. ചെറിയ മനുഷ്യർക്കുമുണ്ടാകാം വലിയ കഥകൾ. അപ്പോൾ അതിക്രൂരന്മാരുടെ ആത്മകഥകളോ? ഹിറ്റ്‌ലറുടെ Mein Kampf എന്ന ആത്മകഥയെപ്പറ്റി പറയുന്നത്, ഓരോ വാക്കിനും 125 ജീവനെടുത്ത പുസ്തകം എന്നാകുന്നു.