എസ്എഫ്ഐ ചരിത്രം പഠിക്കണം; ഈ പോക്ക് തിരുത്തണം; കോൺഗ്രസ് മാലാഖ വേഷം കെട്ടേണ്ട’
കാര്യവട്ടം ഹോസ്റ്റലിൽ കെഎസ്‌യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റലിൽ കൊണ്ടുപോയി മർദിച്ചുവെന്ന പരാതിയിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതചിപക്ഷനേതാവ് വി.ഡി.സതീശനും വാക്പോരാട്ടം നടത്തിയതിനു പിന്നാലെയാണ് എസ്എഫ്ഐ ഈ പോക്ക് പോയാൽ ശരിയാവില്ലെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തു വന്നത്. ക്യാംപസുകൾ ആശയസമരങ്ങളുടെ വേദിയാകണം, മറിച്ച് അക്രമത്തിന്റെ പാതയല്ല സ്വീകരിക്കേണ്ടതെന്ന് ബിനോയ് വിശ്വം പറയുന്നു. എസ്എഫ്ഐയെ ആരാണ് നല്ലത് പഠിപ്പിക്കേണ്ടത്? ബിനോയ് വിശ്വം പറയുന്നു...

? എസ്എഫ്ഐയുടേതു പ്രാകൃത സംസ്കാരമെന്നാണല്ലോ താങ്കൾ അഭിപ്രായപ്പെട്ടത്
എസ്എഫ്ഐ ഇപ്പോഴത്തെ പോക്ക് തിരുത്തിയേ പറ്റൂ. അവർ വിദ്യാർഥിപ്രസ്ഥാനത്തിന്റെ ചരിത്രം പഠിക്കണം. ആശയപരമായി അറിവു നേടണം. ഇല്ലെങ്കിൽ വലതുപക്ഷത്തിന് ഇടതുപക്ഷത്തെ ആക്രമിക്കാൻ അതു വഴിയൊരുക്കും. എഐഎസ്എഫിൽനിന്നു വിട്ടുപോയവർ എസ്എഫ്ഐ രൂപീകരിച്ചപ്പോഴും ആശയങ്ങൾ അടിസ്ഥാനമാക്കിയാണു 2 സംഘടനകളും പ്രവർത്തിച്ചത്. ഈ ചരിത്രമൊക്കെ നേതാക്കൾ എസ്എഫ്ഐക്കാരെ പഠിപ്പിക്കണം.
? എസ്എഫ്ഐയെ ചരിത്രവും ആശയസമരവും സിപിഎം പഠിപ്പിക്കണമെന്നാണോ
എസ്എഫ്ഐയിൽ പാർട്ടി നേതാക്കളുണ്ടാകും. അവർ പഠിപ്പിക്കണം. ആശയ വിദ്യാഭ്യാസം എഐഎസ്എഫിലും വേണം. ഞങ്ങൾ അതിനു ശ്രമിക്കുന്നുണ്ട്.
? ആയുധസംഭരണവും ഇടിമുറിയുമൊക്കെയാണ് ക്യാംപസുകളിലെന്നാണ് ആക്ഷേപം
അതൊന്നും നല്ലതല്ല. പൂക്കോട് കോളജ് വിഷയത്തിൽ സിപിഎം നേതാവ് സുരേഷ് കുറുപ്പ് നടത്തിയ പ്രയോഗം ഓർക്കുന്നു– ‘എസ്എഫ്ഐ നാമധാരികൾ’. അതായത്, അവരല്ല യഥാർഥ എസ്എഫ്ഐയെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷമെന്നതു വെറുമൊരു പേരല്ല. ആശയത്തിലും നിലപാടിലും പ്രവർത്തനത്തിലുമുള്ള വ്യത്യസ്തതയാണ്. അവിടെ കഠാരകൾക്കു സ്ഥാനമില്ല.
? 36 രക്തസാക്ഷികളുള്ള പ്രസ്ഥാനമാണ് എസ്എഫ്ഐയെന്നും എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ എസ്എഫ്ഐയെ മാത്രം പഴിക്കരുതെന്നുമാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്
എസ്എഫ്ഐയുടെ പാരമ്പര്യത്തിൽ രക്തസാക്ഷികളും ആത്മത്യാഗങ്ങളുമുണ്ട്. അതിനെയൊക്കെ നമിക്കുന്നു. അതെല്ലാം ഓർക്കാൻ ഇന്നത്തെ എസ്എഫ്ഐക്കു കടമയുണ്ട്. ആ സംഘടന വിലകുറഞ്ഞ രീതിയിലേക്കു മാറിക്കൂടാ.
∙? പ്രത്യയശാസ്ത്രമല്ല, ഇടിമുറിയാണ് എസ്എഫ്ഐയെ വളർത്തുന്നതെന്ന് പ്രതിപക്ഷം പറയുന്നു
കോൺഗ്രസ് മാലാഖവേഷം കെട്ടിയിട്ടു കാര്യമില്ല. വിമോചനസമരകാലത്തു മതഭ്രാന്തും തെറിമുദ്രാവാക്യവുമൊക്കെ കൊണ്ടുവന്നത് അവരാണ്. അതെല്ലാം ക്യാംപസുകളിലും എത്തിക്കാനാണു കെഎസ്‌യു ഉണ്ടാക്കിയത്. അവരിൽനിന്നു നല്ലതു പ്രതീക്ഷിക്കേണ്ട.
? എസ്എഫ്ഐയും എഐഎസ്എഫും തമ്മിലും പലയിടത്തും പ്രശ്നമുണ്ടല്ലോ
ക്യാംപസുകൾ ആശയസമരങ്ങളുടെ വേദിയാകണം. അത് ഇല്ലാതാക്കാനാണു ബിജെപിയും ആർഎസ്എസുമൊക്കെ ശ്രമിക്കുന്നത്. അവർ ഫാഷിസ്റ്റ് ആശയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു. അതിനു വിപരീതമായ ആശയത്തിന്റെ ഭടൻമാരാകേണ്ടവരാണ് എസ്എഫ്ഐയും എഐഎസ്എഫുമൊക്കെ. അവർ ആയുധങ്ങളേന്തരുത്. ആശയങ്ങളില്ലാത്തവരാണ് അക്രമം നടത്തുന്നത്.