പുതിയ ലോക്സഭയിൽ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് അംഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിച്ചതും രാഹുൽ ഭരണഘടന ഉയർത്തിക്കാട്ടിയശേഷം പ്രതിജ്ഞയെടുത്തതും പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭരണഘടനയ്ക്ക് ഇത്തരത്തിലൊരു രാഷ്ട്രീയ താരപദവി ലഭിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾക്കും ഭരണകൂടങ്ങൾക്കും ഭരണഘടനയോടു പൊതുവിലുള്ള സമീപനം മറ്റൊരു ഏടാകൂടം എന്നതായിരുന്നു: ഒരു വഴിമുടക്കി. പൗരസമൂഹം അതിനെ കണ്ടിരുന്നത് മനസ്സിലാവാത്ത മറ്റൊരു സർക്കാർ ഗ്രന്ഥം എന്ന രീതിയിലാണ്. അതിനു കാരണമുണ്ട്. വായനാസൗഹൃദമല്ലാത്ത, നിയമപദാവലികളിൽ മുങ്ങിയ ഒരു ‘ഒൗദ്യോഗിക’ രേഖയാണ് ഭരണഘടന. അതു വായിച്ചു രസിക്കാവുന്നതല്ല. സാധാരണപൗരന് എത്തിപ്പിടിക്കാനാവാത്ത ഈ പുസ്തകം വല്ലപ്പോഴും പൊതുശ്രദ്ധയിലെത്തുന്നത് ഉന്നത നീതിപീഠങ്ങൾ പരാമർശിക്കുമ്പോഴാണ്. അതിന്റെ ഒറ്റപ്പെട്ട വ്യവസ്ഥകൾ പാർലമെന്റിലും നിയമസഭകളിലും നിയമനിർമാണ ചർച്ചകളിൽ മാത്രം പരാമർശിക്കപ്പെട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ലോക്സഭയിൽ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് അംഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിച്ചതും രാഹുൽ ഭരണഘടന ഉയർത്തിക്കാട്ടിയശേഷം പ്രതിജ്ഞയെടുത്തതും പരക്കെ ശ്രദ്ധിക്കപ്പെട്ടു.  ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭരണഘടനയ്ക്ക് ഇത്തരത്തിലൊരു രാഷ്ട്രീയ താരപദവി ലഭിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾക്കും ഭരണകൂടങ്ങൾക്കും ഭരണഘടനയോടു പൊതുവിലുള്ള സമീപനം മറ്റൊരു ഏടാകൂടം എന്നതായിരുന്നു: ഒരു വഴിമുടക്കി. പൗരസമൂഹം അതിനെ കണ്ടിരുന്നത് മനസ്സിലാവാത്ത മറ്റൊരു സർക്കാർ ഗ്രന്ഥം എന്ന രീതിയിലാണ്. അതിനു കാരണമുണ്ട്. വായനാസൗഹൃദമല്ലാത്ത, നിയമപദാവലികളിൽ മുങ്ങിയ ഒരു ‘ഒൗദ്യോഗിക’ രേഖയാണ് ഭരണഘടന. അതു വായിച്ചു രസിക്കാവുന്നതല്ല. 

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഭരണഘടന കയ്യിലേന്തി വാർത്താസമ്മേളനം നടത്തുന്നു. (ചത്രം : മനോരമ)

സാധാരണപൗരന് എത്തിപ്പിടിക്കാനാവാത്ത ഈ പുസ്തകം വല്ലപ്പോഴും പൊതുശ്രദ്ധയിലെത്തുന്നത് ഉന്നത നീതിപീഠങ്ങൾ പരാമർശിക്കുമ്പോഴാണ്. അതിന്റെ ഒറ്റപ്പെട്ട വ്യവസ്ഥകൾ പാർലമെന്റിലും നിയമസഭകളിലും നിയമനിർമാണ ചർച്ചകളിൽ മാത്രം പരാമർശിക്കപ്പെട്ടിരുന്നു. നമുക്കു ഭരണഘടനാ ദിനാഘോഷമുണ്ട്: നവംബർ 26. അതു വെറുമൊരു യാന്ത്രിക ആചാരവും പാഴ്പ്രസ്താവനകൾ നടത്താനുള്ള അവസരവും മാത്രമാണ്. ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിന് ഒരു ‘വിശുദ്ധഗ്രന്ഥം’ ഉണ്ടെങ്കിൽ അതാണു ഭരണഘടന. അതിന്റെ ബലത്തിൽ‍ അധികാരം നേടിയവർതന്നെ കക്ഷിഭേദമെന്യേ അതിനെ കൃത്രിമങ്ങളിലൂടെ മറികടക്കാനും ദുർബലമാക്കാനുമുള്ള ഭഗീരഥപ്രയത്നങ്ങൾ‍ നടത്തി. 

ADVERTISEMENT

അടിയന്തരാവസ്ഥയിൽ അതിനെ റദ്ദു ചെയ്തു. തിരിഞ്ഞുനോക്കുമ്പോൾ, അവിശ്വസനീയമായിത്തോന്നുന്ന ഒരു  പ്രവൃത്തിയായിരുന്നു അത്. കാരണം, ഭരണഘടനയില്ലാത്ത രാഷ്ട്രം നങ്കൂരം പോയ കപ്പൽ പോലെയാണ്. അനാഥമാണ്. ആരുടെയോ കളിപ്പാട്ടമാണ്. രാഹുൽ ഗാന്ധി ലോക്സഭയിൽ ഭരണഘടന ഉയർത്തിയപ്പോൾ താനറിയാതെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും നിർഭാഗ്യകരമായ ഒരു ചരിത്രത്തെ പിന്നിലാക്കുകയായിരുന്നു. അതിന്റെ നന്ദി ബിജെപിക്കാണ് നൽകേണ്ടത്. ബിജെപിയുടെ കഴിഞ്ഞ പത്തു വർഷത്തിലുണ്ടായ ഒരു നല്ലകാര്യം ഭരണഘടന (അവരങ്ങനെ ഉദ്ദേശിച്ചില്ലെങ്കിലും) മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരത്തിലേക്ക് ആദ്യമായി കൊണ്ടുവരപ്പെട്ടു എന്നതാണ്. 

രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയും കെ.സി. വേണുഗോപാലും ഭരണഘടന കയ്യിലേന്തി മാധ്യമങ്ങളെ കാണുന്നു. (ചത്രം : മനോരമ)

ഭരണഘടനയെ നീക്കി മനുസ്മൃതിപ്രകാരമുള്ള ഒന്നിനെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ച് ഒരു മതരാഷ്ട്രം സൃഷ്ടിക്കണമെന്ന ബിജെപി നയമാണ് ഭരണഘടനയിലേക്കു വീണ്ടും ശ്രദ്ധയാകർഷിച്ചത്. ഭരണഘടനയെ പൊളിച്ചുമാറ്റുന്നതും രാഷ്ട്രത്തെ പൊളിച്ചുമാറ്റുന്നതും ഒന്നാണെന്ന തിരിച്ചറിവ് രാഷ്ട്രീയവൃത്തങ്ങളിലുണ്ടായി. അതോടെ, ഇപ്പോഴുള്ള ഭരണഘടനയിലേക്ക് (സ്വന്തം നിലനിൽപിനുവേണ്ടിയെങ്കിലും) ബിജെപി ഇതര രാഷ്ട്രീയപ്പാർട്ടികൾ ശ്രദ്ധ പതിപ്പിച്ചു എന്നു പറയാം. വീണ്ടും നന്ദി പോകേണ്ടതു ബിജെപിക്ക്. 

ADVERTISEMENT

ഇതിന് അനുബന്ധമായി മറ്റൊന്നുകൂടി സംഭവിച്ചു. ഡോ.അംബേദ്കർ അദ്ദേഹത്തിന്റെ ദലിത് ദർശനത്തിന്റെ പേരിൽ മാത്രമാണ് അടയാളപ്പെടുത്തപ്പെട്ടു പോന്നത്. ഭരണഘടനാ നിർമാണത്തിൽ അദ്ദേഹം പ്രയോഗിച്ച ധൈഷണിക പ്രതിഭയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വെട്ടിത്തുറന്നുള്ള ചിന്തകളും തമസ്കരിക്കപ്പെട്ടു. കാരണം, അവ ഇന്ത്യൻ ഭരണവർഗങ്ങളെപ്പറ്റിയുള്ള സത്യം കൃത്യമായ വാക്കുകളിൽ പറഞ്ഞു. അവർക്ക് ആ വാക്കുകൾ ഒരു തലവേദനയായിരുന്നു; ഇന്നുമാണ്. ഏറ്റവും സൗകര്യം അദ്ദേഹത്തെ വിഗ്രഹമാക്കി മാറ്റുകയായിരുന്നു. ഗാന്ധിജിയോടു ചെയ്തതുപോലെ.

അംബേദ്കറുടെ ദലിത് ദർശനത്തിനു ലഭിച്ച വൻസ്വീകാര്യതയുടെ പ്രധാനകാരണം അതു രാഷ്ട്രീയ മുതലെടുപ്പിനു കൂടുതൽ ഉപയുക്തമായിരുന്നു എന്നതായിരിക്കാം. അങ്ങനെ ഇന്നു ദലിത് പ്രസ്ഥാനങ്ങൾ അംബേദ്കർക്ക് അചിന്ത്യമായ രാഷ്ട്രീയവഴികളിലൂടെ യാത്ര ചെയ്യുന്നതിനും നാം സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു. എന്തായാലും, ഭരണഘടനയെ നീക്കം ചെയ്യാനുള്ള ബിജെപിയുടെ ആഗ്രഹം ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള അംബേദ്കറുടെ ചിന്തകൾ പുനർവായിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. 

മേൽസൂചിപ്പിച്ചതുപോലെ ഭരണഘടനയിലേക്ക് അവസാനം ശ്രദ്ധ തിരിച്ചുവന്നെങ്കിലും അതിനെ അവഗണിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഒരുദാഹരണം കാണുക: ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകളാണ് മതസ്വാതന്ത്ര്യവും അതിന്മേലുള്ള നിയന്ത്രണങ്ങളും വ്യവസ്ഥ െചയ്യുന്നത്. അവയിലെങ്ങും ഒരു മതത്തിന്റെ (അതു ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ) ജനസംഖ്യയ്ക്കു പരിമിതി വച്ചിട്ടുള്ളതായി കാണുന്നില്ല. ഒരു മതത്തിന്റെയും ജനസംഖ്യ നിശ്ചിത എണ്ണത്തിൽ കവിയരുതെന്നു രേഖപ്പെടുത്തിയിട്ടില്ല. 

ADVERTISEMENT

പക്ഷേ, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കേന്ദ്ര സർക്കാർ പുറത്തുവിട്ട ഒരു പഠനം ന്യൂനപക്ഷങ്ങളുടെ വളർച്ചനിരക്കിനെപ്പറ്റി ആശങ്ക പരത്താൻ ശ്രമിച്ചു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുക വയ്യ. ന്യൂനപക്ഷങ്ങൾ ഏതോ മാനദണ്ഡങ്ങൾ മറികടന്ന് ഭൂരിപക്ഷത്തിനു ഭീഷണിയായി വളരുകയാണെന്ന പ്രതീതി പരത്താനായിരുന്നു ശ്രമം. അതു വിജയിച്ചോ ഇല്ലയോ എന്നതു മറ്റൊരു കാര്യം. ഇതുപോലെയുള്ള സംഭവവികാസങ്ങൾ അംബേദ്കറുടെ രാഷ്ട്രീയ ദർശനത്തിലേക്കു നമ്മുടെ കണ്ണുകളെ തിരിക്കുന്നു. അദ്ദേഹം 1940ൽ  എഴുതി:

ബി.ആർ. അംബേദ്കറുടെ പ്രതിമ. (Photo: PTI)

‘‘ഇന്ത്യൻ ദേശീയത ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമായ ഒരു പുതിയ സിദ്ധാന്തം ആവിഷ്കരിച്ചിരിക്കുകയാണ്. അതായത്, ന്യൂനപക്ഷങ്ങളെ തന്നിഷ്ടം പോലെ ഭരിക്കാനുള്ള ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശം. അധികാരത്തിൽ പങ്കുവേണമെന്ന ന്യൂനപക്ഷത്തിന്റെ ഏത് ആവശ്യപ്പെടലും വർഗീയത എന്നു വിവരിക്കപ്പെടും. സർവ അധികാരവും ഭൂരിപക്ഷത്തിന്റെ കുത്തകയാക്കി മാറ്റുന്നതിനെ ദേശീയത എന്നും വിളിക്കും.’’ 1940കളിൽ അംബേദ്കർ പറഞ്ഞ സത്യം 84 വർഷത്തിനുശേഷവും അങ്ങനെ തന്നെ നിലനിൽക്കുന്നു.

English Summary:

The Constitution Takes Center Stage in India's Political Arena

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT