‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചിയപ്പോൾ 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു തീരുമാനമെടുത്തു. പതിമൂന്നാം ലോക്സഭയുടെ കാലാവധി തീരാൻ എട്ടു മാസം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. പക്ഷേ ജനവിധി വന്നപ്പോൾ ‘തിളക്കം’ കെട്ടു. വാജ്‌പേയിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് എൻഡിഎയെ തോൽപിച്ച് യുപിഎ അധികാരത്തിലെത്തി. രണ്ട് പതിറ്റാണ്ടു മുൻപത്തെ ഈ തിരഞ്ഞെടുപ്പുഫലത്തിന്റെ സമാന അവസ്ഥയ്ക്ക് ബ്രിട്ടനും സാക്ഷ്യം വഹിച്ചപ്പോൾ, അതിന്റെ കാര്യകാരണങ്ങൾ വിശദീകരിച്ചുകൊണ്ട് മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച വാർത്ത പതിനായിരങ്ങളെയാണ് ആകർഷിച്ചത്. ബജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി നിർമല സീതാരാമൻ. മന്ത്രിസഭയിൽ തുടർച്ചയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപനത്തിൽ മാറ്റങ്ങളുടെയും സൂചന നൽകിക്കഴിഞ്ഞു. ആദായ നികുതി ഘടന ഉൾപ്പടെ മാറുമെന്നും അഭ്യൂഹമുണ്ട്. ധനക്കമ്മി കുറഞ്ഞത് ആർക്കു ഗുണം ചെയ്യും? ഈ വിഷയങ്ങളെയെല്ലാം മുൻനിർത്തി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജോർജ് കുരുവിള നടത്തിയ അവലോകന റിപ്പോർട്ടിന് ലഭിച്ചത് മികച്ച സ്വീകാര്യത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചിയപ്പോൾ 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു തീരുമാനമെടുത്തു. പതിമൂന്നാം ലോക്സഭയുടെ കാലാവധി തീരാൻ എട്ടു മാസം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. പക്ഷേ ജനവിധി വന്നപ്പോൾ ‘തിളക്കം’ കെട്ടു. വാജ്‌പേയിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് എൻഡിഎയെ തോൽപിച്ച് യുപിഎ അധികാരത്തിലെത്തി. രണ്ട് പതിറ്റാണ്ടു മുൻപത്തെ ഈ തിരഞ്ഞെടുപ്പുഫലത്തിന്റെ സമാന അവസ്ഥയ്ക്ക് ബ്രിട്ടനും സാക്ഷ്യം വഹിച്ചപ്പോൾ, അതിന്റെ കാര്യകാരണങ്ങൾ വിശദീകരിച്ചുകൊണ്ട് മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച വാർത്ത പതിനായിരങ്ങളെയാണ് ആകർഷിച്ചത്. 

ബജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി നിർമല സീതാരാമൻ. മന്ത്രിസഭയിൽ തുടർച്ചയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപനത്തിൽ മാറ്റങ്ങളുടെയും സൂചന നൽകിക്കഴിഞ്ഞു. ആദായ നികുതി ഘടന ഉൾപ്പടെ മാറുമെന്നും അഭ്യൂഹമുണ്ട്. ധനക്കമ്മി കുറഞ്ഞത് ആർക്കു ഗുണം ചെയ്യും? ഈ വിഷയങ്ങളെയെല്ലാം മുൻനിർത്തി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജോർജ് കുരുവിള നടത്തിയ അവലോകന റിപ്പോർട്ടിന് ലഭിച്ചത് മികച്ച സ്വീകാര്യത.

ട്വന്റി20 ലോകകിരീടവുമായി ഇന്ത്യൻ താരങ്ങളുടെ ആഘോഷം (Photo by Ricardo Mazalan/AP)
ADVERTISEMENT

കളിക്കാരനായി ടീം ഇന്ത്യയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടും പലകാരണങ്ങളാൽ വേണ്ടത്ര അംഗീകാരങ്ങൾ ലഭിക്കാതെ പോയ താരം, ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡ്. എന്നാൽ, പരിശീലകന്റെ കുപ്പായത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഓരോ കാൽവയ്പ്പും ഇടംനേടിയത് ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ. ഒടുവിൽ  ടീം ഇന്ത്യയ്ക്ക് കുട്ടി ക്രിക്കറ്റിലെ (ട്വന്റി20) ലോക കിരീടവും സമ്മാനിച്ച് തലയെടുപ്പോടെ പടിയിറങ്ങിയ രാഹുൽ ദ്രാവിഡിന്റെ ക്രിക്കറ്റ് വിശേഷങ്ങൾ മനോരമ ഓൺലൈൻ പ്രീമിയം സമഗ്രമായി അവതരിപ്പിച്ചപ്പോൾ ലഭിച്ചത് വൻ സ്വീകാര്യത.  

യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ തമ്മിൽ നടക്കുന്ന സംവാദ പരമ്പരയിലെ സംഭവ വികാസങ്ങൾ വിവരിച്ചുകൊണ്ട് ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലൂടെ ഡോ.കെ.എൻ.രാഘവൻ നടത്തിയ ‘പ്രീമിയം’ വിശകലനത്തിലൂടെ ഒട്ടേറെ വായനക്കാർക്ക് ലഭിച്ചത് അറിവിന്റെയും വായനയുടെയും വ്യത്യസ്ത അനുഭവം. ഹാഥ്‌റസിലെ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ അവിടെ എത്തിയ മലയാള മനോരമ ഡല്‍ഹി ബ്യൂറോ പിക്ചർ എഡിറ്റർ ജോസ്‍കുട്ടി പനയ്ക്കൽ പകർത്തിയ ചിത്രങ്ങൾ ആയിരക്കണക്കിന് വായക്കാർക്ക് വേറിട്ട അനുഭവമായി.  പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.

2024 ഫെബ്രുവരി ഒന്നിന് വാർഷിക ബജറ്റ് അവതരണത്തിന് ബജറ്റ് രേഖകൾ അടങ്ങിയ ബാഗുമായി പാർലമെന്റിലേക്ക് യാത്രയാകുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. (Photo by Sajjad HUSSAIN / AFP)

ആ 2.11 ലക്ഷം കോടി സർക്കാർ എന്തു ചെയ്യും? ബജറ്റിൽ
ആദായ നികുതി കുറച്ചേക്കും! ഈ മേഖലകൾക്ക് പ്രതീക്ഷ

പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് എല്ലാവരുടെയും കണ്ണ്. സാമ്പത്തിക വളർച്ച, ചെലവ്, ധനപരമായ അച്ചടക്കം എന്നിവ ഇഴചേർന്നുള്ളതാണ് ബജറ്റ്. എന്നാൽ ഇക്കുറി തൽക്കാലം പിടിച്ചു നിൽക്കാനുള്ള മാർഗങ്ങൾ കയ്യിലുണ്ടെന്ന് വേണം കരുതാൻ. ബജറ്റിൽ ഉന്നം വയ്ക്കുന്ന പലതും സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ളതാണ്. ഒപ്പം ധനപരമായ അച്ചടക്കം എങ്ങനെ നിലനിർത്താനാകുമെന്നതും പ്രാധാന്യം അർഹിക്കുന്നതാണെന്നു ധനകാര്യ വിദഗ്ധർ പറയുന്നു.  മഹാരാഷ്ട്ര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ കരുതലോടെയാവും കേന്ദ്ര സർക്കാരിന്റെ കുരുനീക്കങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പാഠങ്ങൾ മനസ്സിലാക്കി കൂടുതൽ ജനപ്രിയ നടപടികൾക്കാവും ബജറ്റ് ഉൗന്നൽ നൽകുകയെന്ന അഭിപ്രായവുമുണ്ട്.   വിശദമായി വായിക്കാം

ബൈഡനും ട്രംപും തമ്മിലുള്ള സംവാദത്തിന്റെ ടെലിവിഷൻ സംപ്രേക്ഷണത്തിൽനിന്ന് (Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

കെന്നഡിയെ ജയിപ്പിച്ച അതേ ഡിബേറ്റ്: ട്രംപ് പറഞ്ഞു, ‘കേസ്
പിന്നാലെ വരും’: നുണകൾക്ക് മുന്നിൽ ‘തൊണ്ടയിടറി’ ബൈഡനും

യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ തമ്മിൽ നടക്കുന്ന സംവാദ പരമ്പരയിലെ ആദ്യത്തേതാണ് ജൂൺ 27ന് നടന്നത്. ജോ ബൈഡനും ഡോണൾഡ് ട്രംപും കൊമ്പു കോർത്ത സംവാദം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെപ്പറ്റി വ്യക്തമായ ചില സൂചനകൾ നൽകുന്നുണ്ട്. സ്ഥാനാർഥികളുടെ ജയ–പരാജയ സാധ്യതകളിൽ നിർണായകമാണ് ഈ സംവാദം എന്നാണ് അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രം പറയുന്നത്. എങ്ങനെയാണ് ഇത് ആരംഭിച്ചത്? ഇത്തവണ ആദ്യഘട്ട സംവാദം കഴിയുമ്പോൾ ആർക്കാണ് മുൻതൂക്കം? നവംബറിലെ വോട്ടെടുപ്പിൽ ഈ സംവാദം പ്രതിഫലിക്കുമോ? ‘ഗ്ലോബൽ കാൻവാസിൽ’ ഡോ.കെ.എൻ.രാഘവൻ വിശദമാക്കുന്നു.  വിശദമായി വായിക്കാം 

ഇന്ത്യയ്ക്ക് ട്വന്റി20 ലോകകിരീടം ലഭിച്ചപ്പോൾ സന്തോഷം പങ്കുവയ്ക്കുന്ന മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് (Photo by PTI)

ഒരേയൊരു വൻമതിൽ, ഒടുവിലൊരു കിരീടം;
കാലവും ക്രിക്കറ്റും ചേർന്നു കടം വീട്ടുമ്പോൾ

പിച്ചിൽ അപകടം കുതിച്ചുയരുന്ന വേളകളിലെല്ലാം ഇന്ത്യയുടെ തീരംകാത്ത വൻമതിൽ, വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ ചങ്കുറപ്പ്, മാന്യൻമാരുടെ കളി എന്ന വിശേഷണമുള്ള ക്രിക്കറ്റിന്റെ യഥാർഥ പ്രതിരൂപം, എന്നും നിശബ്ദനായി വിപ്ലവങ്ങൾ സൃഷ്ടിച്ച പോരാളി... എല്ലാറ്റിനും ഒരേ ഒരു ഉത്തരം, രാഹുൽ ദ്രാവിഡ്... വിക്കറ്റിന് മുന്നിലും പിന്നിലും ഇന്ത്യയ്ക്കായി നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ, തന്ത്രശാലിയായ പരിശീലകന്റെ കുപ്പായത്തിൽ ടീം ഇന്ത്യയ്ക്ക് കുട്ടി ക്രിക്കറ്റിലെ (ട്വന്റി20) ലോക കിരീടവും സമ്മാനിച്ച് രാഹുൽ ദ്രാവിഡ് എന്ന വൻമതിൽ പടിയിറങ്ങുകയാണ്. തിരിച്ചടികളുടെ ആടിയുലഞ്ഞ് ഇന്ത്യയ്ക്ക് ഇനിയും ഒരു രക്ഷകനെ ആവശ്യമായിവന്നാൽ ബിസിസിഐ തന്നെ ദ്രാവിഡിനെ തിരിച്ചുവിളിക്കും. ദ്രാവിഡ് ആ വിളി കേൾക്കും. കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷയും ഉറപ്പുമാണത്. അടുത്തറിയാം, രാഹുൽ ദ്രാവിഡ് എന്ന അനശ്വര പ്രതിഭയെ...  വിശദമായി വായിക്കാം

ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണലിനിടെ ലേബർ പാർട്ടി നേതാവ് കെയ്‌ർ സ്റ്റാർമറും ഭാര്യ വിക്ടോറിയയും ലണ്ടനിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ (Photo by JUSTIN TALLIS / AFP)
ADVERTISEMENT

അന്ന് വാജ്‌‍പേയി, ഇന്ന് ഋഷി സുനക്! ഇനി സ്റ്റാർ സ്റ്റാർമർ;
ഒരൊറ്റ വാക്കിൽ ടോറികൾ കടപുഴകി; സംഭവിച്ചത് ഇതാണ്

18 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ സമ്പ‌ദ്‌വ്യവസ്ഥയോടൊപ്പം ഏറെ ചൂടുപിടിച്ച വിഷയമായിരുന്നു കുടിയേറ്റവും. ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവുകൾ തോറ്റുപിന്മാറുമ്പോൾ, ആ തോൽവിക്ക് പിന്നിൽ ഏതെല്ലാം വിഷയങ്ങളാണ് നിർണായക പങ്ക് വഹിച്ചത്? സുനക്കിനും പാർട്ടിക്കും എവിടെയാണ് പാളിയത്? ഒരു വ്യാഴവട്ടത്തിലേറെക്കാലം അധികാരത്തിൽനിന്നു മാറി നിൽക്കേണ്ടി വന്ന ലേബർ പാർട്ടി ഒടുവിൽ നിർണായക വിജയം നേടിയെടുത്തത് എങ്ങനെയാണ്?       വിശദമായി വായിക്കാം

ഉത്തർപ്രദേശ് ഹാഥ്റസിലെ ദേശീയപാത 34 മുഗൾഗഡി ഫുൽറയിയിൽ പ്രാർഥനായോഗത്തിനിടെ ദുരന്തത്തിൽപ്പെട്ടു മരിച്ചവരുടെ സാധനസാമഗ്രികൾ ശേഖരിച്ചു ചാക്കിലാക്കി മാറ്റുന്ന ഫൊറൻസിക് ഉദ്യോഗസ്ഥർ. (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ)

ഭയാനകമായ ആ ദൃശ്യങ്ങൾ; എവിടെനിന്നു വന്നു
ദുരന്തസ്ഥലത്തെ വിവാഹ ക്ഷണപത്രികകൾ?

ഹാഥ്‌റാസിലെ ഫുൽറയിയില്‍ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള മനോരമ ഡല്‍ഹി ബ്യൂറോ പിക്ചർ എഡിറ്റർ ജോസ്‍കുട്ടി പനയ്ക്കൽ സംഭവസ്ഥലത്തെത്തി. അവിടെ അപ്പോൾ ആളും ആരവവും ഒഴിഞ്ഞിരുന്നു. എന്നാൽ, അപ്പോഴും കണ്ണീരുണങ്ങാത്ത ആ മണ്ണിൽ കാത്തിരുന്ന കാഴ്ചകൾ ഉള്ളുലയ്ക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ചവിട്ടി ഞെരിക്കപ്പെട്ട ആ ദുരന്ത ഭൂമിയിൽ കണ്ട കാഴ്ചകൾ ക്യാമറക്കണ്ണുകള്‍ക്കൊണ്ട് ഒപ്പിയെടുത്തപ്പോൾ... വിശദമായി വായിക്കാം

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week