കുതിപ്പിലും കൂടെയുണ്ട് കരുതൽ; സമ്പദ്വ്യവസ്ഥയുടെ കരുത്തില് ജപ്പാനും ഇന്ത്യയും ഒപ്പത്തിനൊപ്പം?
ഇതാണ് എക്സ്പ്രസ്‌വേ. സെൻസെക്സിന്റെയും നിഫ്റ്റിയുടെയും അതിവേഗ പാത. സെൻസെക്സ് 80,000, നിഫ്റ്റി 24,000 എന്നീ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുകയാണെങ്കിലും ഇരു സൂചികകളുടെയും ഈ പാതയിലൂടെയുള്ള മുന്നേറ്റത്തിന് ഇനിയുമേറെ ദൂരം പിന്നിടാനുള്ള ഇന്ധനം ബാക്കി. എന്നാൽ മുന്നേറ്റത്തിനു വേഗം കുറയുന്നുണ്ടോ എന്നു കടന്നുപോയ വ്യാപാരവാരത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ നേരിയ സംശയം. നിഫ്റ്റിയിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ നോക്കുക: സൂചികയുടെ ചലന പരിധി 408 പോയിന്റുകൾക്കിടിൽ പരിമിതപ്പെട്ടിരുന്നു. മുന്നേറ്റത്തിന് ആക്കം കുറയുന്നുണ്ടോ എന്ന സംശയത്തിന് ഇതാണു കാരണം.

ഇതാണ് എക്സ്പ്രസ്‌വേ. സെൻസെക്സിന്റെയും നിഫ്റ്റിയുടെയും അതിവേഗ പാത. സെൻസെക്സ് 80,000, നിഫ്റ്റി 24,000 എന്നീ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുകയാണെങ്കിലും ഇരു സൂചികകളുടെയും ഈ പാതയിലൂടെയുള്ള മുന്നേറ്റത്തിന് ഇനിയുമേറെ ദൂരം പിന്നിടാനുള്ള ഇന്ധനം ബാക്കി. എന്നാൽ മുന്നേറ്റത്തിനു വേഗം കുറയുന്നുണ്ടോ എന്നു കടന്നുപോയ വ്യാപാരവാരത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ നേരിയ സംശയം.
നിഫ്റ്റിയിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ നോക്കുക: സൂചികയുടെ ചലന പരിധി 408 പോയിന്റുകൾക്കിടിൽ പരിമിതപ്പെട്ടിരുന്നു. മുന്നേറ്റത്തിന് ആക്കം കുറയുന്നുണ്ടോ എന്ന സംശയത്തിന് ഇതാണു കാരണം. തൊട്ടു മുൻപത്തെ വ്യാപാരവാരത്തിൽ ഏറ്റക്കുറച്ചിലുകളുടെ പരിധി കൂടുതൽ വിപുലമായിരുന്നു: 824 പോയിന്റുകൾ.
∙ നിക്ഷേപകർക്ക് കരുതൽ
പരിധി പരിമിതമായതിനു കാരണം കരുതലാണ്. ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഏഷ്യൻ പെയിന്റ്സ്, അൾട്രാടെക് സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, നെസ്‌ലെ, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരത് ഇലക്ട്രോണിക്സ്, മാരുതി എന്നിങ്ങനെ വ്യത്യസ്ത വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ കമ്പനികളുടെ ഈ മാസം പ്രസിദ്ധീകരിക്കുന്ന പ്രവർത്തന ഫലം സംബന്ധിച്ച കണക്കുകൂട്ടലുകൾ കരുതൽ പാലിക്കാൻ നിക്ഷേപകരെ നിർബന്ധിക്കുന്നു. മോദി സർക്കാരിന്റെ മൂന്നാമൂഴത്തിലെ ആദ്യ സമ്പൂർണ ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടും കരുതലുണ്ട്.
വിപണി ഇത്രയേറെ മുന്നേറിയ സ്ഥിതിക്കു തിരുത്തലുണ്ടായാൽ അതു വലിയ തോതിലായിരിക്കുമോ എന്ന ആശങ്കയും കരുതലോടെയുള്ള കരുനീക്കത്തിനു നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. വലിയ തോതിലല്ലെങ്കിലും തിരുത്തലിനു സാധ്യതയുണ്ടെന്നുതന്നെ കരുതണം. പക്ഷേ അതു സമീപദിവസങ്ങളിലായിരിക്കാൻ സാധ്യത കുറവാണ്.
∙ പ്രതീക്ഷ പകരുന്ന വിദേശ നിക്ഷേപം
കരുതലിനും ആശങ്കകൾക്കുമൊക്കെ ഇടയിൽ വലിയ പ്രതീക്ഷകൾക്കു വകയുണ്ടുതാനും. ഫോറിൻ പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് (എഫ്പിഐ) എന്നു വിശേഷിപ്പിക്കപ്പെടുന്ന വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്കു കൂടുതലായി പ്രവഹിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ മാസത്തിന്റെ ആദ്യ ആഴ്ചയിൽത്തന്നെ 7962 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തി.
∙ ഡീമാറ്റ് അക്കൗണ്ടുകൾ 16 കോടിയിലേറെ
ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടാകുന്ന കനത്ത വർധനയും വിപണിയിൽ നിക്ഷേപകർക്കുള്ള വിശ്വാസക്കുതിപ്പിന്റെ തെളിവാണ്. ഇക്കഴിഞ്ഞ മാസം ആരംഭിച്ച അക്കൗണ്ടുകളുടെ എണ്ണം 43 ലക്ഷത്തോളം. മുൻപു 3 തവണ മാത്രമേ അക്കൗണ്ടുകളിൽ പ്രതിമാസ നിലവാരം ഈ തോതിലെത്തിയിട്ടുള്ളൂ. ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലും 2023 ഡിസംബറിലും മാത്രമാണ് 40 ലക്ഷത്തിനുമേൽ അക്കൗണ്ടുകൾ ആരംഭിച്ചത്. ഡീമാറ്റ് അക്കൗണ്ടുകളുടെ ആകെ എണ്ണം 16 കോടി പിന്നിട്ടിരിക്കുന്നുവെന്നതും ശ്രദ്ധേയം.
∙ ജപ്പാനും ഇന്ത്യയും ഒപ്പത്തിനൊപ്പം?
ഈ വർഷംതന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 4,00,000 കോടി യുഎസ് ഡോളറിന്റേതാകുമെന്നു കരുതാറായിരിക്കുന്നു. അതായത്, ജപ്പാനിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒപ്പം. ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കും പ്രമുഖ റേറിങ് ഏജൻസിയായ ഫിച്ചും ഇന്ത്യയുടെ ഈവർഷത്തെ സാമ്പത്തിക വളർച്ച 7 ശതമാനമായിരിക്കുമെന്നു പ്രവചിക്കുന്നു.
∙ നേട്ടം നഷ്ടപ്പെടാതെ, ഒഴുക്കിനൊപ്പം
നിഫ്റ്റിയിൽ 24,323.85 പോയിന്റ് നിലവാരത്തിലാണു കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിച്ചത്. 24,300 – 24,450 നിലവാരം ശക്തമായ പ്രതിരോധത്തിന്റേതാണെന്നു കരുതാം. ആ പ്രതിരോധം ലംഘിച്ചാലും 24,500 – 24,650 നിലവാരത്തിൽ വീണ്ടും കടമ്പ കടക്കേണ്ടിവരും. ഓരോ കടമ്പ പിന്നിടുമ്പോഴും വിപണിയുടെ കരുത്ത് ഇപ്പോഴുള്ളതിനെക്കാൾ ദുർബലമായിക്കൊണ്ടിക്കും.
കൈവരിച്ച നേട്ടം കാത്തുസൂക്ഷിച്ചുകൊണ്ടു വിപണിയിലെ ഒഴുക്കിനൊപ്പം നീന്തുന്നതായിരിക്കും നിക്ഷേപകർക്ക് അഭികാമ്യം. അതിനാൽ നഷ്ടസാധ്യതയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഓഹരികളിൽ പുതിയ ബാധ്യതകൾ ഒതുക്കുന്നതാകും നല്ലത്.
∙ ടിസിഎസ്, എച്ച്സിഎൽ, അവന്യൂ സൂപ്പർമാർക്കറ്റ്
ടിസിഎസ് 11നും എച്ച്സിഎൽ ടെക്നോളജീസ് 12നും അവന്യൂ സൂപ്പർമാർക്കറ്റ് 13നും പ്രവർത്തന ഫലം പ്രഖ്യാപിക്കുന്നു. ടിസിഎസ്, എച്ച്സിഎൽ എന്നിവയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇടക്കാല ലാഭവീതം ശുപാർശ ചെയ്യുന്നതും പരിഗണിക്കും.