ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസഷ്കിയാന്റെ വിജയം രണ്ടു ഘട്ടങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ നേടിയെടുത്തതാണ്. ഫലം പുറത്തുവന്നതിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ പെസഷ്കിയാൻ പറഞ്ഞത് ‘ഈ ജയം ഇറാൻ രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുറക്കും’ എന്നാണ്. 2013ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അവസാനനിമിഷം സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിലാകട്ടെ സ്ഥാനാർഥിയാകാനുള്ള അപേക്ഷതന്നെ തള്ളപ്പെട്ടു. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിലാകട്ടെ, പരിഷ്കരണവാദികളിൽ മത്സരാനുമതി കിട്ടിയ ഏകയാളുമായിരുന്നു പെസഷ്കിയാൻ. കാര്യമായ മാറ്റങ്ങൾക്കു വിധേയമാകാൻ വിസമ്മതിക്കുന്ന അയവില്ലാത്ത രാഷ്്ട്രീയ വ്യവസ്ഥ നിലവിലുള്ള രാജ്യമെന്ന ധാരണയാണ് ഇറാനെക്കുറിച്ചു പൊതുവേയുള്ളത്. ഇറാന്റെ ഭരണഘടനയും സർക്കാർ സംവിധാനങ്ങളും പരമോന്നത നേതൃത്വവും സൃഷ്ടിക്കുന്ന ചട്ടക്കൂടുകളുടെ പരിധിക്കുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസഷ്കിയാന്റെ വിജയം രണ്ടു ഘട്ടങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ നേടിയെടുത്തതാണ്. ഫലം പുറത്തുവന്നതിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ പെസഷ്കിയാൻ പറഞ്ഞത് ‘ഈ ജയം ഇറാൻ രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുറക്കും’ എന്നാണ്. 2013ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അവസാനനിമിഷം സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിലാകട്ടെ സ്ഥാനാർഥിയാകാനുള്ള അപേക്ഷതന്നെ തള്ളപ്പെട്ടു. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിലാകട്ടെ, പരിഷ്കരണവാദികളിൽ മത്സരാനുമതി കിട്ടിയ ഏകയാളുമായിരുന്നു പെസഷ്കിയാൻ.

കാര്യമായ മാറ്റങ്ങൾക്കു വിധേയമാകാൻ വിസമ്മതിക്കുന്ന അയവില്ലാത്ത രാഷ്്ട്രീയ വ്യവസ്ഥ നിലവിലുള്ള രാജ്യമെന്ന ധാരണയാണ് ഇറാനെക്കുറിച്ചു പൊതുവേയുള്ളത്. ഇറാന്റെ ഭരണഘടനയും സർക്കാർ സംവിധാനങ്ങളും പരമോന്നത നേതൃത്വവും സൃഷ്ടിക്കുന്ന ചട്ടക്കൂടുകളുടെ പരിധിക്കുള്ളിൽ നിൽക്കുമ്പോൾതന്നെ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നാഭിപ്രായങ്ങൾ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ പലതവണ ഉയർന്നുവന്നിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കും കൂടുതൽ പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളും രാഷ്ട്രീയ പരിശ്രമങ്ങളും ഇറാനിലെ ജനത നിരന്തരം നടത്തിക്കൊണ്ടുമിരിക്കുന്നു.

ADVERTISEMENT

ഇറാന്റെ ഈ ചലനാത്മക രാഷ്ട്രീയത്തിന്റെ ആശയതലത്തിലുള്ള പ്രതിഫലനമാണ് യാഥാസ്ഥിതികവാദം, പരിഷ്കരണവാദം എന്നിങ്ങനെ വ്യാഖ്യാനിക്കപ്പെടുന്ന നിലപാടുകൾ. മുൻ പ്രസിഡന്റുമാരായ മുഹമ്മദ് ഖാത്തമിയും ഹസൻ റൂഹാനിയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന പരിഷ്കരണവാദ പക്ഷത്താണ് മസൂദ് പെസഷ്കിയാൻ നിലകൊള്ളുന്നത്. ഖാത്തമി ഭരണകാലത്ത് ആരോഗ്യമന്ത്രിയായിരുന്നു ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ പെസഷ്കിയാൻ. ഖാത്തമിയുടെ പരിഷ്കരണവാദത്തിന്റെ പ്രധാന ഊന്നൽ സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും മേലുള്ള ഭരണകൂട ഇടപെടലുകൾ കുറയ്ക്കുക എന്നതിനാണ്.

മഹ്സ അമിനിയുടെ ചിത്രവുമായി ഇറാനിൽ പ്രതിഷേധിക്കുന്നവർ. 2022 സെപ്റ്റംബർ 20ലെ ചിത്രം. (Photo by Ozan KOSE / AFP)

പെസഷ്കിയാന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നും ഇതുതന്നെയായിരുന്നു. 2022ൽ മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടപ്പോൾ, ഭരണകൂടത്തെ വിമർശിക്കുകയും തുടർന്ന് സ്ത്രീകളുടെ നേതൃത്വത്തിലുയർന്നുവന്ന രാജ്യവ്യാപക പ്രതിഷേധം കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നു പ്രസ്താവനയിറക്കുകയും ചെയ്തയാളാണ് പെസഷ്കിയാൻ. ദീർഘകാലമായി പാർലമെന്റ് അംഗമായ അദ്ദേഹം 2016– 20 കാലഘട്ടത്തിൽ ഒന്നാം ഡപ്യൂട്ടി സ്പീക്കറുമായിരുന്നു. ഖാത്തമിയുടെ സഹപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ‘സംസ്കാരങ്ങൾ തമ്മിലുള്ള സംവാദം’ എന്ന ആശയത്തെ പെസഷ്കിയാനും പിന്തുണയ്ക്കുന്നു.

ADVERTISEMENT

പാശ്ചാത്യ രാജ്യങ്ങളുമായി സംഭാഷണങ്ങൾ നടത്തി, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം ഒഴിവാക്കിയെടുക്കാൻ പരിശ്രമിക്കുമെന്നതാണ് പെസഷ്കിയാന്റെ മറ്റൊരു വാഗ്ദാനം. 2015ൽ ഒപ്പിട്ട ആണവകരാറിൽനിന്ന് അമേരിക്കൻ ഭരണകൂടം ട്രംപിന്റെ കാലത്തു പിന്മാറിയതും അതിനുശേഷം കൂടുതൽ ഉപരോധം ഇറാനുമേൽ അടിച്ചേൽപിച്ചതും ഉണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറുക രാജ്യത്തിന് എളുപ്പമാവില്ല. മുൻ പ്രസിഡന്റുമാരായ അഹ്മദി നിജാദിന്റെയും ഇബ്രാഹിം റഈസിയുടെയും നേതൃത്വത്തിൽ സ്വീകരിച്ച കടുത്ത നിലപാടുകൾക്കു പകരം, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇടപെടൽ കൂടുതൽ സംഘർഷത്തിലേക്കു നീങ്ങാതിരിക്കാനുള്ള മുൻകരുതലെടുക്കുമെന്നാണ് പെസഷ്കിയാൻ പറയുന്നത്.

ലോകത്തിനു മുന്നിൽ ഇറാന്റെ പൊതുമുഖം പ്രസിഡന്റാണെങ്കിലും പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയാണ് യഥാർഥ രാഷ്ട്രത്തലവൻ. 

ഈ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ആയിരിക്കും പെസഷ്കിയാൻ അധികാരമേൽക്കുക. സൗദി അറേബ്യയുമായി കഴിഞ്ഞ വർഷമുണ്ടാക്കിയ സമാധാന ഉടമ്പടി ഗൾഫ് മേഖലയിൽ തുടരേണ്ട നയങ്ങൾ സംബന്ധിച്ചു പുതിയ സർക്കാരിനു മാർഗനിർദേശം നൽകുന്നതാണ്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളിൽ റഈസിയുടെ കാലത്തെപ്പോലെ കടുത്ത നിലപാടെടുക്കാൻ പെസഷ്കിയാനു താൽപര്യമില്ല. എങ്കിലും, പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുമായി ഉണ്ടാക്കുന്ന തന്ത്രപരമായ നീക്കുപോക്കുകളെ ആശ്രയിച്ചായിരിക്കും മേഖലയിലെ പ്രശ്നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ.

ADVERTISEMENT

ഈ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വലിയമാറ്റം ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ ആദ്യകാലം തൊട്ടേ ഇന്ത്യയുമായും ചേരിചേരാ പ്രസ്ഥാനവുമായുമൊക്കെ നല്ല ബന്ധം സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചിരുന്നു. അമേരിക്കയുടെ ഉപരോധം ഇറാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചത് ചരിത്രപരമായ ഇന്ത്യ–ഇറാൻ ബന്ധത്തിൽ വന്ന കരടായിട്ടാണ് ഇറാൻ കാണുന്നത്. ചാബഹാർ തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇന്ത്യയും ഇറാനും കഴിഞ്ഞ മേയിൽ ഒപ്പിട്ട ദീർഘകാല കരാറുമായി പുതിയ ഭരണകൂടം മുന്നോട്ടുപോകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

(Image creative: Jain David M/ Manorama Online)

∙ അന്തിമവാക്ക് ഖമനയിയുടേത്

ലോകത്തിനു മുന്നിൽ ഇറാന്റെ പൊതുമുഖം പ്രസിഡന്റാണെങ്കിലും പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയാണ് യഥാർഥ രാഷ്ട്രത്തലവൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 12 അംഗ ഗാർഡിയൻ കൗൺസിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകിയവരിൽനിന്ന് യോഗ്യരായ സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. നയപരമായ സുപ്രധാന തീരുമാനങ്ങളിൽ പ്രസിഡന്റിന് അന്തിമ തീരുമാനമെടുക്കാനാവില്ല. സായുധസേനയുടെ പരമാധികാരവും വിദേശനയത്തിലടക്കം നിർണായക നടപടികളിൽ അന്തിമ അധികാരവും ആയത്തുല്ല ഖമനയിയിൽ നിക്ഷിപ്തം. ഖമനയി അധികം വിദേശയാത്രകൾ നടത്താത്തതിനാൽ ലോകമെങ്ങും രാജ്യത്തെ പ്രതിനിധീകരിക്കുന്നതു ഭരണത്തലവനായ പ്രസിഡന്റാണ്. ഷാ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ 1979 ഏപ്രിൽ ഒന്നിനാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നിലവിൽ വന്നത്. 

(ഡൽഹി ജവാഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് മുൻ അധ്യക്ഷനാണ് ലേഖകൻ)

English Summary:

Iran's Political Landscape Shift: Massoud Pesashkian's Vision for Reform and Diplomacy