‘‘ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്ര സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കും’’. 2024 ഫെബ്രുവരിയിൽ ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കുകള്‍. തുടർഭരണമെന്ന ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു ഈ വാക്കുകൾ. മുന്നിൽ വെല്ലുവിളികൾ ഏറെയാണെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തണം, അതേസമയം വ്യക്തമായ കാഴ്ച്ചപ്പാടും വേണം. ജൂലൈ 23നാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ലോക്സഭയിൽ‍ നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. മാസവരുമാനക്കാർ, കർഷകർ, വ്യവസായികൾ, ഓഹരി വിപണി തുടങ്ങി സമസ്ത മേഖലകളും ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിലൂടെ യുവാക്കളുടെ വിശ്വാസം വീണ്ടെടുക്കാനും മോദിസർക്കാർ ബജറ്റിലൂടെ ശ്രമിക്കും. രാജ്യത്ത് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനം വ്യവസായ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നും പ്രതീക്ഷയുണ്ട്. ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാവുന്നത് എന്തെല്ലാമാണ്? വിദഗ്ദ്ധർ പ്രതികരിക്കുകയാണിവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്ര സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കും’’. 2024 ഫെബ്രുവരിയിൽ ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കുകള്‍. തുടർഭരണമെന്ന ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു ഈ വാക്കുകൾ. മുന്നിൽ വെല്ലുവിളികൾ ഏറെയാണെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തണം, അതേസമയം വ്യക്തമായ കാഴ്ച്ചപ്പാടും വേണം. ജൂലൈ 23നാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ലോക്സഭയിൽ‍ നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. 

മാസവരുമാനക്കാർ, കർഷകർ, വ്യവസായികൾ, ഓഹരി വിപണി തുടങ്ങി സമസ്ത മേഖലകളും ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിലൂടെ യുവാക്കളുടെ വിശ്വാസം വീണ്ടെടുക്കാനും മോദിസർക്കാർ ബജറ്റിലൂടെ ശ്രമിക്കും. രാജ്യത്ത് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനം വ്യവസായ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നും പ്രതീക്ഷയുണ്ട്. ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാവുന്നത് എന്തെല്ലാമാണ്? വിദഗ്ദ്ധർ പ്രതികരിക്കുകയാണിവിടെ.

ADVERTISEMENT

∙ മാസ വരുമാനക്കാരുടെ പ്രതീക്ഷകൾ വാനോളം

സ്ഥിരവരുമാനക്കാരുടേയും സർക്കാർ ജീവനക്കാരുടേയും പ്രതീക്ഷകൾ നികുതി ഇളവിലും ശമ്പള പരിഷ്കരണത്തിലുമാണ്. അതേസമയം മുതിർന്ന പൗരൻമാരടക്കമുള്ള ജനവിഭാഗങ്ങൾക്ക് ആരോഗ്യം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിലാണ് താൽപര്യം. ബജറ്റിൽ വിവിധ ജനവിഭാഗങ്ങളുടെ പ്രതീക്ഷകൾ എന്തെല്ലാമാണ്? വിലയിരുത്തുകയാണ് വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ്. 

വിവേക് കൃഷ്ണ ഗോവിന്ദ്

‘‘മാസ വരുമാനക്കാർ വളരെ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. നികുതി ഇളവിന്റെ പരിധി 5 ലക്ഷമാക്കി ഉയർത്തുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എട്ടാമത് ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുമെന്ന വിശ്വാസവും ജീവനക്കാർ പുലർത്തുന്നു. 2014ൽ ആണ് ഇതിന് മുൻപ് കമ്മിഷൻ രൂപീകരിച്ചത്. കമ്മിഷൻ മുന്നോട്ട് വച്ച ശുപാർശകൾ നടപ്പാക്കിയത് 2016ലും. നിലവിൽ 80സി വിവിധ വകുപ്പുകൾ ഉൾക്കൊള്ളിച്ചതാണ്. ഇതിൽ ഭവന വായ്പയുടെ പ്രിൻസിപ്പൽതുക, നികുതി ഇളവ് നൽകുന്ന നിക്ഷേപം, പ്രോവിഡന്റ് ഫണ്ട്, കുട്ടികളുടെ സ്കൂൾ ഫീ, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം തുക, തുടങ്ങിയവ ഉൾപ്പെടുന്നു. 

ഓരോ വിഭാഗത്തിനും പ്രത്യേകം നികുതി ഇളവ് നൽകണമെന്നതാണ് മറ്റൊരു ആവശ്യം. ഇത് നടപ്പായാൽ നികുതി ബാധ്യതകൾ കണക്കിലെടുത്ത് നിക്ഷേപം നടത്തുമ്പോൾ ഫലപ്രദമായ രീതിയിൽ അവ വിന്യസിക്കാൻ സാധിക്കും. 80സിയിലെ നികുതി ഇളവ് 2 ലക്ഷമാക്കി ഉയർത്തണമെന്ന ആവശ്യവും നിക്ഷേപകർക്കിടയിലുണ്ട്. ചികിത്സാ ചെലവ് ഗണ്യമായി ഉയർന്നു വരുന്നതിനാൽ മെഡിക്കൽ പ്രീമിയത്തിന്മേലുള്ള നികുതി ഇളവ് ഉയർത്തേണ്ടതിന്റെ ആവശ്യവും വർധിച്ചിട്ടുണ്ട്. നിലവിൽ വ്യക്തികൾക്ക് 25,000 രൂപയും മുതിർന്ന പൗരന്മാർക്ക് 50,000 രൂപയുമാണ്. ഇത് യഥാക്രമം 50,000 രൂപയും 75,000 രൂപയുമാക്കി ഉയർത്തണമെന്നാണ് ആവശ്യം.

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ
ADVERTISEMENT

‌ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ നികുതി പിടിക്കുന്ന രീതി മാറ്റണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. 5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് പൂർണമായും നികുതി ഒഴിവ് നൽകണം. വാർഷിക പലിശ 40,000 രൂപ കടന്നാൽ നിലവിൽ സ്രോതസ്സിൽ നികുതി പിടിക്കും. മുതിർന്ന പൗരന്മാർക്ക് ഇത് 50,000 രൂപയാണ്. മൂലധന നികുതി ഘടന ലളിതമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലിസ്റ്റ് ചെയ്തതും ചെയ്യാത്തതുമായ സെക്യൂരിറ്റികളിലുള്ള നികുതി നിർണയ മാനദണ്ഡങ്ങൾ ഏകീകരിക്കുക, കടപ്പത്രം, ഓഹരി എന്നിവയുടെ തരംതിരിക്കൽ കാര്യക്ഷമമാക്കുക തുടങ്ങിയവയും ബജറ്റിൽ പ്രതീക്ഷിക്കുന്നു. 

ബജറ്റ് രേഖകൾ അടങ്ങിയ ടാബ്‍ലറ്റുമായി ധനമന്ത്രി നിർമല സീതാരാമൻ (ഫയൽ ചിത്രം: മനോരമ)

നികുതി നിർണയ കാര്യങ്ങളിൽ ഇടത്തരം, ചെറുകിട സംരംഭങ്ങൾ കൂടുതൽ ആനുകൂല്യം ആഗ്രഹിക്കുന്നുണ്ട്. നിയമങ്ങളുടെ നൂലാമാലകൾ കാരണം ഇത്തരം സംരംഭങ്ങൾ പങ്കാളിത്ത സ്ഥാപനങ്ങളായി തുടരാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ മറ്റ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതി നിർണയ കാര്യങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല. പങ്കാളിത്ത സ്ഥാപനങ്ങൾക്കും, നികുതി 25 ശതമാനമായി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചെറുകിട സംരംഭകർ. പരിഷ്കരിച്ച വാർഷിക ജിഎസ്ടി ഫോം കൊണ്ടുവരണമെന്ന ആവശ്യവുമുണ്ട്. ബിടുബി ഇടപാടുകൾക്ക് ഇത് ഏറെ ഗുണകരമാകും. ജിഎസ്ടിആർ –9 ഫോമിലെ തെറ്റുകൾ അനായാസം തിരുത്താനും ഇത് സഹായകരമാകും’’.

∙ ബജറ്റിൽ വിപണിക്കുണ്ടോ പ്രതീക്ഷ?

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് ഓഹരി വിപണി. ബജറ്റിൽ വിപണിയുടെ ആവശ്യങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് വെർടെക്സ് സെക്യൂരിറ്റീസ് ലിമിറ്റഡ് ഡയറക്ടർ ആൻഡ് സിഎഫ്ഒ ജോർജ് മാമ്പിള്ളി. 

ജോർജ് മാമ്പിള്ളി
ADVERTISEMENT

‘‘വിപണി പുതിയ ഉയരങ്ങൾ കീഴടക്കി നിൽക്കുന്ന സാഹചര്യത്തിൽ വിപണിയുടെ പ്രതീക്ഷകൾക്ക് വിപരീതമായി എന്തെങ്കിലും ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായാൽ കനത്ത വിൽപന സമ്മർദം നേരിടേണ്ടി വരും. വ്യക്തികളും കമ്പനികളും നികുതി ഇളവ് പ്രതീക്ഷിക്കുന്നു. ഇതിൽ നികുതി നിരക്ക് കുറയ്ക്കൽ, വരുമാന നികുതി സ്‌ലാബുകളിലെ മാറ്റം, മാസവരുമാനക്കാർക്ക് ആനുകൂല്യം തുടങ്ങിയവ ഉൾപ്പെടുത്താം. സാമ്പത്തിക വളർച്ചയ്ക്ക് നിർണായക സ്വാധീനം ചെലുത്തുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റ് മുൻഗണന നൽകുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ഇതിൽ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. 

തൊഴിലവസരങ്ങൾ ഏറെ സൃഷ്ടിക്കുന്ന എംഎസ്എംഇ (Micro, Small & Medium Enterprises) മേഖലയ്ക്കും ബജറ്റിൽ മുൻ‍ഗണന ലഭിക്കുമെന്നാണ് വിലയിരുത്തൽ. നിക്ഷേപവും ഒപ്പം ചെലവും പ്രോൽസാഹിപ്പിക്കുന്ന നടപടികൾക്കാണ് വിപണി കാതോർത്തിരിക്കുന്നത്. ഭക്ഷ്യ ഉൽപന്ന വിലക്കയറ്റം നിയന്ത്രിക്കുന്ന നടപടികളും ഉൾപ്പെടുത്തേണ്ടതുണ്ട്. 

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ

ഓഹരി അവധി വ്യാപാരത്തിൽ (എഫ്ആൻഡ്ഒ) നിക്ഷേപകർക്ക് ഭീമമായ നഷ്ടം സംഭവിക്കുന്നുവെന്ന സെബിയുടെ കണ്ടെത്തലിനെത്തുടർന്ന് അതിലെ ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എഫ്ആൻഡ്ഒ വരുമാനത്തിനും അതുമായി ബന്ധപ്പെട്ട ഇടപാടുകൾക്കും കൂടുതൽ നികുതി ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന വാർത്ത ആശങ്ക ഉയർത്തുന്നു. 

ഇലക്ട്രിക്, ഇലക്ട്രോണിക്സ് മേഖലയിലുള്ള നികുതി പരിഷ്കാരം പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളിലും പുനരുപയോഗ ഊർജ മേഖലകളിലുമുള്ള നിക്ഷേപ അവസരം എന്നിവ വിപണി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇലക്ട്രിക് വാഹന നിർമാണവും അതുമായി ബന്ധപ്പെട്ട മേഖലകളിൽ നികുതി ഇളവും നൽകിയാൽ അത് ഗുണകരമാവും. മ്യൂച്വൽ ഫണ്ട് മേഖലയിൽ നിക്ഷേപം ഉയരുന്നത് വിപണിക്ക് ഗതിമാറ്റം വരുത്താവുന്ന ഘടകമാണ്. ഒപ്പം കോർപറേറ്റ് വ്യക്തിഗത നികുതികളുടെ ഏകീകരണവും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 

ബജറ്റിനെ അടുത്തറിയാൻ ഈ വാക്കുകൾ

∙ മൂലധന വസ്‌തുക്കൾ (Capital goods)

വ്യവസായവുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രയോഗം. പ്ലാന്റും യന്ത്രങ്ങളും മറ്റുമാണു മൂലധന വസ്‌തുക്കൾ എന്നതുകൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്. 

∙ മൂലധന വരവ് (Capital receipts) 

മൂലധന വരവ്. പൊതുജനങ്ങളിൽ നിന്നു വായ്പയായി സ്വീകരിക്കുന്ന പണം, റിസർവ് ബാങ്കിൽ നിന്നെടുക്കുന്ന വായ്പ, ട്രഷറി ബില്ലുകൾ ഒഴികെയുള്ള സർക്കാർ നിക്ഷേപപത്രങ്ങൾ, വിദേശ സ്ഥാപനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ദീർഘകാല വായ്പകൾ എന്നിവയെ മൂലധന വരവായി കണക്കാക്കുന്നു. വായ്പകളുടെ തിരിച്ചടവു വഴിയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിൽപന വഴിയും മറ്റും ലഭിക്കുന്ന പണത്തെയും മൂലധന വരവായി കണക്കാക്കാം.

∙ കസ്റ്റംസ് തീരുവ (CUSTOMS DUTY) 

കസ്റ്റംസ് തീരുവ അഥവാ ഇറക്കുമതിത്തീരുവ. ഇറക്കുമതിച്ചരക്കുകൾക്കു ചുമത്തുന്ന നികുതിയാണിത്. വരുമാനമുണ്ടാക്കൽ മാത്രമല്ല, ആഭ്യന്തര വ്യവസായത്തെയും കൃഷി തുടങ്ങിയ മേഖലകളെയും വിദേശ ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റത്തിൽനിന്നു രക്ഷിക്കുകയും കസ്റ്റംസ് തീരുവയുടെ ലക്ഷ്യമാണ്. 

∙ എക്സൈസ് തീരുവ ( EXCISE DUTY) 

എക്സൈസ് തീരുവ. രാജ്യത്തിനകത്തു നിർമിക്കുന്ന ഉൽപന്നങ്ങൾക്കുള്ള തീരുവയാണിത്.

∙ സർക്കാരിന്റെ ചെലവ് ( REVENUE EXPENDITURE)

സർക്കാരിന്റെ വിവിധ വിഭാഗങ്ങളുടെയും കോടതി, തിരഞ്ഞെടുപ്പു സംവിധാനം തുടങ്ങിയവയുടെയും നടത്തിപ്പിനു ചെലവിടേണ്ടുന്ന പണം (ശമ്പളം ഉൾപ്പെടെ), സർക്കാർ എടുത്തിട്ടുള്ള വിവിധ വായ്പകൾക്കു നൽകേണ്ടുന്ന പലിശ, സബ്സിഡികൾ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽ.

∙ റവന്യൂ വരവ് (REVENUE RECEIPTS)

നികുതി, സർക്കാർ നൽകുന്ന വായ്പകൾക്കും നിക്ഷേപങ്ങൾക്കും കിട്ടുന്ന പലിശ, വിവിധ സേവനങ്ങൾക്കുള്ള ഫീസ് തുടങ്ങിയവ ഇതിൽപ്പെടും. ആസ്തികൾ വിറ്റഴിച്ചുനേടുന്നതല്ലാത്ത വരുമാനം.

∙ റവന്യൂ കമ്മി (REVENUE DEFICIT)

റവന്യൂ ചെലവും വരവും തമ്മിലുള്ള അന്തരം. 

∙ ആസ്തികൾക്കുള്ള ചെലവ് (CAPITAL EXPENDITURE)

ആസ്തികൾ സൃഷ്ടിക്കാൻ ഉതകുന്ന ചെലവിടലാണിത്. വികസന പദ്ധതികൾക്കുള്ള ചെലവ്.

∙ ധന കമ്മി (FISCAL DEFICIT)

സർക്കാരിന്റെ മൊത്തം ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണിത്. കമ്മി നികത്തുന്നതു റിസർവ് ബാങ്കിൽനിന്നും മറ്റും കടം വാങ്ങിയും കടപ്പത്രങ്ങൾ വഴി പണം സമാഹരിച്ചുമാണ്.

∙ മൊത്ത ആഭ്യന്തര ഉൽപന്നം. (GROSS DOMESTIC PRODUCT (GDP)

രാജ്യത്തെ ഉൽപാദനത്തിന്റെയും സേവനത്തിന്റെയും ഒരു സാമ്പത്തിക വർഷത്തെ ആകെ മൂല്യം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലുപ്പമായി ഇതിനെ കാണുന്നു. 

∙ എക്സൈസ് തീരുവ. (EXCISE DUTY)

രാജ്യത്തിനകത്തു നിർമിക്കുന്ന ഉൽപന്നങ്ങൾക്കുള്ള തീരുവയാണിത്.

∙ പബ്ലിക്ക് അക്കൗണ്ട് ( PUBLIC ACCOUNT) 

 പ്രോവിഡന്റ് ഫണ്ട്, ചെറുകിട നിക്ഷേപ പദ്ധതികൾ തുടങ്ങിയവയിലെ പണം. സർക്കാർ ഇതിന്റെ സൂക്ഷിപ്പുജോലി മാത്രമാണു നിർവഹിക്കുന്നത്. അക്കൗണ്ടുടമകൾക്കു തിരികെ നൽകേണ്ട പണമാണിത്. 

∙ വാർഷിക ധനകാര്യ രേഖ ( ANNUAL FINANCIAL STATEMENT)

പാർലമെന്റിൽ സർക്കാർ സമർപ്പിക്കുന്ന സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ.