കേരളത്തിലും ബംഗാളിലും അത്ര ദൃശ്യമല്ലെങ്കിലും ക്ഷമ, സഹിഷ്ണുത എന്നിവ പല കമ്യൂണിസ്റ്റ് നേതാക്കൾക്കുമുള്ള ഗുണമാണ്; പ്രത്യേകിച്ചു ഡൽഹിയിൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം പരാജയം വിലയിരുത്തി, ഏതാണ്ട് ഒരേ കാരണങ്ങൾ കഴിഞ്ഞ 15 വർ‍ഷമായി എഴുതിവയ്ക്കാൻ അവർക്കു സാധിക്കുന്നതിൽപരം തെളിവ് അതിനു വേണ്ട. സാമാന്യം ആരോഗ്യത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മേൽപറഞ്ഞ ഗുണങ്ങൾ ഡൽഹിക്കാരെ സഹായിക്കുന്നുണ്ടാകാം. കേരളത്തിൽനിന്നു പണം എത്തിയാലേ ഡൽഹിയിൽ പാർട്ടി ഓഫിസിലെ ചായകുടി പോലും നടക്കൂ എന്നതിനാലാണ് അവർ ക്ഷമിച്ചും സഹിച്ചും ജീവിക്കുന്നതെന്ന കഥ കേരളത്തിൽ കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമായ അഹങ്കാരം പറച്ചിലാണ്. അത്യാവശ്യം നല്ല രീതിയിൽ കഴിഞ്ഞുപോകാനുള്ള വകയൊക്കെ ഡൽഹിയിലെ നേതാക്കൾക്കും പാർട്ടിക്കുമുണ്ട്. അതിന്റെ ധൈര്യം അവരിൽ പ്രകടവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലും ബംഗാളിലും അത്ര ദൃശ്യമല്ലെങ്കിലും ക്ഷമ, സഹിഷ്ണുത എന്നിവ പല കമ്യൂണിസ്റ്റ് നേതാക്കൾക്കുമുള്ള ഗുണമാണ്; പ്രത്യേകിച്ചു ഡൽഹിയിൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം പരാജയം വിലയിരുത്തി, ഏതാണ്ട് ഒരേ കാരണങ്ങൾ കഴിഞ്ഞ 15 വർ‍ഷമായി എഴുതിവയ്ക്കാൻ അവർക്കു സാധിക്കുന്നതിൽപരം തെളിവ് അതിനു വേണ്ട.

സാമാന്യം ആരോഗ്യത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മേൽപറഞ്ഞ ഗുണങ്ങൾ ഡൽഹിക്കാരെ സഹായിക്കുന്നുണ്ടാകാം. കേരളത്തിൽനിന്നു പണം എത്തിയാലേ ഡൽഹിയിൽ പാർട്ടി ഓഫിസിലെ ചായകുടി പോലും നടക്കൂ എന്നതിനാലാണ് അവർ ക്ഷമിച്ചും സഹിച്ചും ജീവിക്കുന്നതെന്ന കഥ കേരളത്തിൽ കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമായ അഹങ്കാരം പറച്ചിലാണ്. അത്യാവശ്യം നല്ല രീതിയിൽ കഴിഞ്ഞുപോകാനുള്ള വകയൊക്കെ ഡൽഹിയിലെ നേതാക്കൾക്കും പാർട്ടിക്കുമുണ്ട്. അതിന്റെ ധൈര്യം അവരിൽ പ്രകടവുമാണ്.

ചിത്രീകരണം : മനോരമ
ADVERTISEMENT

ഇത്തവണത്തെ തിരഞ്ഞെടുപ്പു വിലയിരുത്തൽ റിപ്പോർട്ടിലില്ലാത്ത ഒരു വാചകം വ്യക്തമാക്കുന്നത് ആ ധൈര്യമാണ്. 2014ലെ റിപ്പോർട്ടിൽ പറഞ്ഞു: ‘പരാജയത്തിന്റെ ഉത്തരവാദിത്തം പ്രാഥമികമായി പൊളിറ്റ്ബ്യൂറോയ്ക്കും ദേശീയ നേതൃത്വത്തിനുമാണ്.’ 2019ൽ അതിങ്ങനെ: ‘ഉത്തരവാദിത്തം പിബിയും ദേശീയ നേതൃത്വവും ഏൽക്കണം.’

ഇപ്രാവശ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്നു മാത്രമല്ല, കേരളത്തിൽ അഴിമതി നടക്കുന്നുവെന്നും ഡൽഹിക്കാർ പച്ചയ്ക്കു പറഞ്ഞു. പൊതുവിൽ സഖാക്കൾക്കുള്ള അഹങ്കാരത്തെക്കുറിച്ച് 2009ലെ തിരഞ്ഞെടുപ്പിനുശേഷം പറഞ്ഞതാണ്. കേരളത്തിൽ മുകളിൽ തുടങ്ങി താഴെവരെ അഹങ്കാരമെന്ന് ഇപ്പോൾ പറയുന്നത് ആരെയൊക്കെയോ ചൂണ്ടിക്കൊണ്ടെന്ന് ആർക്കും തോന്നുക സ്വാഭാവികം.

ഡൽഹിയിലെ സിപിഎം ആസ്ഥാനമന്ദിരമായ എകെജി ഭവൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

സാന്ദർഭികമായി പറയാവുന്നത്, സാമാന്യം നല്ല പ്രായമുള്ളവർ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നത് ശാസ്ത്രബോധമുള്ളവർക്കു ചേർന്നതല്ല. അല്ലെങ്കിൽത്തന്നെ, സഖാക്കൾ പലരും ശൈലി മാറ്റണമെന്നു കേരളത്തിലെ പാർട്ടിയും എത്രയോ വർഷമായി എഴുതിവയ്ക്കുന്നു. അതുകൊണ്ടു ഗുണമുണ്ടായെന്നു പിന്നീടേതെങ്കിലും റിപ്പോർട്ടിൽ കണ്ടിട്ടില്ല; കേട്ടിട്ടുമില്ല. ഇപ്പോൾ വീണ്ടും പറയുന്നതിനെ, നിരാശയോടെയും കടുത്ത ആശങ്കയോടെയും വിലാപ സ്വരത്തിലുള്ള ഉപദേശമെന്നു വിശേഷിപ്പിക്കാം.

പരാജയത്തിന്റെ ഉത്തരവാദിത്തം പങ്കിടാൻ ഡൽഹിയിലെ നേതാക്കൾ‍ തയാറാകാതിരുന്നതിനു പല കാരണങ്ങളുണ്ടാകാം. പ്രതീക്ഷയത്രയും കേരളത്തിലായിരുന്നു എന്നതുതന്നെ പ്രധാനം. ബംഗാളിലോ ത്രിപുരയിലോ പാർട്ടി പഴയ ശക്തി വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു. എന്നാൽ, വി.എസ്.അച്യുതാനന്ദൻ കളത്തിലില്ലാത്ത കേരളത്തിലെ പാർട്ടിയുടെയും സർക്കാരിന്റെയും കാര്യങ്ങളിൽ സീതാറാം യച്ചൂരി സുരക്ഷിത അകലം പാലിച്ചുപോരുന്നുവെന്നത് എടുത്തുപറയാതെ മനസ്സിലാകുന്ന വാസ്തവമാണ്.

ബംഗാളിലെ കൊൽക്കത്തിയിൽ സിപിഎം പതാകയുമായി നടന്നുനീങ്ങുന്ന സ്ത്രീ ( File Photo by Bikas Das/AP)
ADVERTISEMENT

മുൻകാലങ്ങളിൽ താൻ ഏറെ ന്യായീകരിച്ച് ഒപ്പം നിന്നെങ്കിൽ‍, ഇപ്പോൾ കേരളത്തിലെ പാർട്ടി അത് അർഹിക്കുന്നുണ്ടോയെന്നു സംശയിക്കാനും നിരാശപ്പെടാനും പ്രകാശ് കാരാട്ടിനും കാരണങ്ങളുണ്ടാകാം. രീതിപരമായി ശരിയോ തെറ്റോ ആകട്ടെ, കേന്ദ്രനേതൃത്വത്തിനു പങ്കില്ലാത്തതാണ് കേരളത്തിലൂടെ പാർട്ടിക്കു വീണ്ടും സംഭവിച്ച വലിയ പരാജയം .എന്നാൽ, ദേശീയമായി ഇടത് ദുർബലമാകുന്നത് തുടരുന്നുവെന്നു റിപ്പോർട്ടിൽ എഴുതുന്ന ഡൽഹി നേതാക്കൾ, പരോക്ഷമായി സമ്മതിക്കുന്നത് തങ്ങളുടെത്തന്നെ പരാജയമാണ്. ബിജെപിയെ തടുക്കാൻ കൃത്യമായ രാഷ്ട്രീയതന്ത്രം രൂപപ്പെടുത്താൻ അവർക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ 20 വർഷത്തെ തിരഞ്ഞെടുപ്പുകാല കൂട്ടുകെട്ടുകളിൽ സിപിഎം നടത്തിയ പരീക്ഷണങ്ങൾ അതിന്റെകൂടി തെളിവാണ്. ഇത്രയേറെ പരീക്ഷണങ്ങൾ നടത്തിയ മറ്റേതെങ്കിലും പാർട്ടിയില്ല. അതിനെ നിലനിൽപിനായുള്ള നെട്ടോട്ടമെന്നു മാത്രമല്ല, വ്യക്തതയില്ലായ്മയെന്നും വിളിക്കാം.

2004: ബിജെപിയെ തടയാൻ, കോൺഗ്രസ് നയിക്കുന്ന യുപിഎയ്ക്കു പിന്തുണ. 2008ൽ ഇന്ത്യ–യുഎസ് ആണവ കരാറിന്റെ മാത്രം പേരിൽ പിന്തുണ പിൻവലിച്ചു.

2009: കോൺഗ്രസ് ഇതര, ബിജെപി ഇതര ‘മൂന്നാം മുന്നണി’യുടെ ഭാഗം. ടിഡിപിയും അണ്ണാ ഡിഎംകെയും ഉൾപ്പെടുന്ന കൂട്ടുകെട്ട്. മതനിരപേക്ഷ ബദൽ സർക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനം ജനം സ്വീകരിച്ചില്ലെന്നു തിരഞ്ഞെടുപ്പിനുശേഷം വിലയിരുത്തി.

2014: പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ മൂന്നാം ബദൽ സാധ്യമല്ലെന്നു വിലയിരുത്തൽ. കോൺഗ്രസിനെ തള്ളിക്കളയുക, ബിജെപിയെ പരാജയപ്പെടുത്തുക, മത–നിരപേക്ഷ ബദലിനായി ഇടതിനെ ശക്തിപ്പെടുത്തുക എന്നീ ആഹ്വാനങ്ങൾ. കോൺഗ്രസിതര മതനിരപേക്ഷ ബദൽ എന്നതിനു വിശ്വാസ്യത നേടാനായില്ലെന്നും അതു ദേശീയമായി ബിജെപിയെ സഹായിച്ചെന്നും പിന്നീടു കണ്ടെത്തൽ.

2019: ബിജെപിയെയും സഖ്യത്തെയും പരാജയപ്പെടുത്തണമെന്നും മതനിരപേക്ഷ ബദൽ സർക്കാർ സാധ്യമാക്കണമെന്നും തീരുമാനം. കോൺഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി ധാരണയാകാം. എന്നാൽ, ബിജെപിയോടും കോൺഗ്രസിനോടും സമദൂരമല്ല; ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി ഒന്നിപ്പിക്കണം. പക്ഷേ, പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ കോൺഗ്രസിനു സാധിച്ചില്ലെന്നു തിരഞ്ഞെടുപ്പിനുശേഷം വിമർശനം.

2024: കോൺഗ്രസ് മുഖ്യകക്ഷിയായ ഇന്ത്യാസഖ്യത്തിന്റെ ഭാഗം. മതനിരപേക്ഷ വോട്ടുകൾ ഒന്നിപ്പിക്കുന്നതിൽ സിപിഎം മുഖ്യ പങ്കുവഹിച്ചു, പാർട്ടിപരമായി ഫലം തീർത്തും നിരാശയുണ്ടാക്കുന്നു എന്നിങ്ങനെ വിലയിരുത്തൽ.

ബിജെപിയെ ചെറുക്കുന്നതിന്, തിരഞ്ഞെടുപ്പിനു മുൻപേ ദേശീയമായി ധാരണയുണ്ടാക്കിയുള്ള ഇന്ത്യാസഖ്യ മാതൃകയാണ് നല്ലതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ പാർട്ടി എത്തിനിൽക്കുന്നത്. ബാക്കി, പാർട്ടിയെ രക്ഷപ്പെടുത്താൻ പരിശ്രമിക്കേണ്ടത് എങ്ങനെയൊക്കെ എന്നത് കഴിഞ്ഞ 20 വർഷമായി പറയുന്നതുതന്നെ. കേരളത്തിൽ എൻഡിഎ വോട്ടുശതമാനം വർധിപ്പിക്കുന്നതിലെ ആശങ്ക 2019ലും സിപിഎം പറഞ്ഞതാണ്; സംസ്ഥാനസർക്കാരിന്റെ മികച്ച പ്രവർത്തനമുണ്ടായിട്ടും എന്തുകൊണ്ട് ബിജെപി വളരുന്നു എന്നതു പരിശോധിക്കേണ്ടതുണ്ടെന്നും. ഇപ്പോൾ, സർക്കാരിന്റെ പ്രവർത്തനം മികച്ചത് എന്നൊരഭിപ്രായമില്ല; പാർട്ടിയുടെ അടിത്തറയിളക്കാൻ ബിജെപിക്കു സാധിച്ചതായി സൂചിപ്പിക്കുന്നുമുണ്ട്.

ബംഗാളിൽ സിപിഎം കോൺഗ്രസുമായി കൈകോർത്ത് മത്സരിക്കാനിറങ്ങിയപ്പോൾ സ്ഥാപിച്ച പ്രചാരണ ബോർഡ് (ഫയൽ ചിത്രം: മനോരമ)

മനസ്സിലാകുന്നിടത്തോളം, രണ്ടു തിരിച്ചറിവുകളിലേക്കു കേരളത്തിലെ പാർട്ടിയെ എത്തിക്കാനാണു കേന്ദ്രം ശ്രമിച്ചത്: 1– സിദ്ധാന്തങ്ങളുടെ പ്രയോഗങ്ങളും സഖാക്കളുടെ സമീപനങ്ങളും കാലോചിതമായി പരിഷ്കരിച്ചില്ലെങ്കിൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കും,  2 – കേരളത്തിലെ സവിശേഷ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ ഹിന്ദുത്വ രാഷ്ട്രീയം പ്രയോഗിച്ചു നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കുന്നു.

ആദ്യത്തേത് സംഘടനയിലെ കാര്യമാണ്, അതിനു ശ്രമിക്കാൻ തീരുമാനവുണ്ട്. രണ്ടാമത്തേത് കേരള സമൂഹവുമായി ബന്ധപ്പെട്ടതാണ്. ‘ഇന്ത്യ എന്ന ആശയം’ പോലെ ‘കേരളം എന്ന ആശയ’വുമുണ്ട്. അതിനെ സംരക്ഷിച്ചുനിർത്തുന്നതിൽ സിപിഎം പങ്കുവഹിച്ചിട്ടുണ്ട്; ആ സമീപനം പാർട്ടിയുടെ നിലനിൽപിനുതന്നെ സഹായിച്ചിട്ടുമുണ്ട്. ‌‌‌ കേരളം എന്ന സാമൂഹിക ആശയത്തിൽ ഉറച്ചുനിന്നു ബിജെപിയെ ചെറുക്കുകയെന്നതാണു പാർട്ടിയുടെ ജീവന്മരണ വെല്ലുവിളി. അതേറ്റെടുക്കാൻ പ്രതിഭയുള്ള നേതാക്കളുണ്ടോയെന്നതാണു ചോദ്യം.

English Summary:

CPM's electoral strategies, reasons for defeats, and future challenges - India File