ഫ്രാൻസിലെ പാർലമെന്റ് തിരഞ്ഞെടുപ്പു ഫലത്തിൽ ശരിക്കുമൊരു ഫ്രഞ്ച് സ്വഭാവം കാണാം. ആദ്യഘട്ട തിരഞ്ഞെടുപ്പിലും യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിലും കൂടുതൽ വോട്ടുനേടിയ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ നാഷനൽ‌ റാലി സഖ്യം ഇപ്പോൾ മൂന്നാം സ്ഥാനത്തായി. അവർ 142 സീറ്റിൽ ഒതുങ്ങിയേക്കും. 577 സീറ്റുള്ള നാഷനൽ അസംബ്ലിയിൽ ഇടതുസഖ്യത്തിന് (ന്യൂ പോപ്പുലർ ഫ്രണ്ട്–എൻഎഫ്പി) 188 സീറ്റ് കിട്ടുമെന്നാണു സൂചന. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യത്തിനു 161 സീറ്റ് കിട്ടിയേക്കാം. ഫ്രാൻസിൽ തീവ്രവലതുപക്ഷ (ആർഎൻ) സഖ്യം അധികാരത്തിലേറാനുള്ള സാധ്യതകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമാണ് ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും ഇതുവരെ ചർച്ച ചെയ്തിരുന്നത്. അതിനിടയിലാണ്, സോഷ്യലിസ്റ്റുകളും ഹരിതവാദികളും തീവ്ര ഇടതുപക്ഷക്കാരും ചേർന്നു തിരക്കിട്ടു രൂപീകരിച്ച എൻഎഫ്പി ഭരണത്തിലേറാനുള്ള സാധ്യത തെളിഞ്ഞത്. ആർഎൻ സഖ്യം ഭരണം പിടിക്കുന്നതു തടയാൻ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ മധ്യപക്ഷ കക്ഷികളുമായി ഇടതുസഖ്യം തന്ത്രപരമായ നീക്കുപോക്കുകൾ നടത്തിയിരുന്നു. തീവ്ര വലത് ആശയങ്ങൾ രാജ്യത്തു ശക്തിപ്പെടുന്നതിൽ ആശങ്കയുള്ള വലിയൊരു വിഭാഗം ആളുകൾ ബുദ്ധിപൂർവം വോട്ടു ചെയ്തതും ഇടതു നീക്കങ്ങൾക്കു സഹായകരമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാൻസിലെ പാർലമെന്റ് തിരഞ്ഞെടുപ്പു ഫലത്തിൽ ശരിക്കുമൊരു ഫ്രഞ്ച് സ്വഭാവം കാണാം. ആദ്യഘട്ട തിരഞ്ഞെടുപ്പിലും യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിലും കൂടുതൽ വോട്ടുനേടിയ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ നാഷനൽ‌ റാലി സഖ്യം ഇപ്പോൾ മൂന്നാം സ്ഥാനത്തായി. അവർ 142 സീറ്റിൽ ഒതുങ്ങിയേക്കും. 577 സീറ്റുള്ള നാഷനൽ അസംബ്ലിയിൽ ഇടതുസഖ്യത്തിന് (ന്യൂ പോപ്പുലർ ഫ്രണ്ട്–എൻഎഫ്പി) 188 സീറ്റ് കിട്ടുമെന്നാണു സൂചന. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യത്തിനു 161 സീറ്റ് കിട്ടിയേക്കാം. ഫ്രാൻസിൽ തീവ്രവലതുപക്ഷ (ആർഎൻ) സഖ്യം അധികാരത്തിലേറാനുള്ള സാധ്യതകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമാണ് ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും ഇതുവരെ ചർച്ച ചെയ്തിരുന്നത്. 

അതിനിടയിലാണ്, സോഷ്യലിസ്റ്റുകളും ഹരിതവാദികളും തീവ്ര ഇടതുപക്ഷക്കാരും ചേർന്നു തിരക്കിട്ടു രൂപീകരിച്ച എൻഎഫ്പി ഭരണത്തിലേറാനുള്ള സാധ്യത തെളിഞ്ഞത്. ആർഎൻ സഖ്യം ഭരണം പിടിക്കുന്നതു തടയാൻ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ മധ്യപക്ഷ കക്ഷികളുമായി ഇടതുസഖ്യം തന്ത്രപരമായ നീക്കുപോക്കുകൾ നടത്തിയിരുന്നു. തീവ്ര വലത് ആശയങ്ങൾ രാജ്യത്തു ശക്തിപ്പെടുന്നതിൽ ആശങ്കയുള്ള വലിയൊരു വിഭാഗം ആളുകൾ ബുദ്ധിപൂർവം വോട്ടു ചെയ്തതും ഇടതു നീക്കങ്ങൾക്കു സഹായകരമായി.

ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ വോട്ട് രേഖപ്പെടുത്തുന്നവർ. (Photo by Chantal BRIAND / AFP)
ADVERTISEMENT

കാലാവധി തീരുന്ന പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്ന മധ്യപക്ഷ സഖ്യം ഇടതുസഖ്യത്തെക്കാൾ പിന്നിലാകുന്നത് ഇമ്മാനുവൽ മക്രോയ്ക്കു ക്ഷീണമാണ്. കഴിഞ്ഞ മാസമാദ്യം നടന്ന യൂറോപ്യൻ  യൂണിയൻ പാർലമെന്റ്  തിരഞ്ഞെടുപ്പിൽ മക്രോയുടെ പാർട്ടി നാണംകെട്ട തോൽവി  ഏറ്റുവാങ്ങിയിരുന്നു. മക്രോയുടെ കക്ഷിക്കു കഷ്ടിച്ചു 15% വോട്ട് കിട്ടിയപ്പോൾ ആർഎൻ സഖ്യം 31.5 % വോട്ടുനേടി. ആ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഫ്രഞ്ച് പാർലമെന്റ്  പിരിച്ചുവിട്ട് മക്രോ ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. വലതുപക്ഷത്തിന്റെ ജനപിന്തുണ വിലയിരുത്താനായിരുന്നു ആ നീക്കം. തീവ്രവലതുപക്ഷം ശക്തിപ്പെടുന്നതു രാജ്യത്തിനു മാത്രമല്ല, രാജ്യാന്തരതലത്തിലും യൂറോപ്പിലും ഫ്രാൻസിനുള്ള സ്ഥാനത്തിനും അപകടമാണെന്നു മക്രോ വിശ്വസിച്ചു. തീവ്ര വലതുപക്ഷത്തിനു നേരെയുള്ള വെല്ലുവിളി തന്നെയായിരുന്നു മക്രോയുടെ തിരഞ്ഞെടുപ്പു പ്രഖ്യാപനം.

∙ ആദ്യഘട്ടം ആശങ്ക; പിന്നാലെ ആശ്വാസം

ADVERTISEMENT

സാധാരണയായി പല യൂറോപ്യൻ രാജ്യങ്ങളിലും യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക അതതു സ്ഥലത്തെ ഭരണവിരുദ്ധ വികാരമാണ്. മാത്രമല്ല, ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു ഘട്ടമായി നടക്കുന്ന ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിനു യൂറോപ്യൻ തിരഞ്ഞെടുപ്പുകളിൽനിന്നു കാര്യമായ വ്യത്യാസമുണ്ട്. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ, ആകെ പോൾ ചെയ്ത വോട്ടിന്റെ പകുതിയിലധികം കിട്ടണം. ഇതാകട്ടെ, ആകെ വോട്ടിന്റെ 25 ശതമാനത്തിൽ കുറയാനും പാടില്ല. അതിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ രണ്ടു സ്ഥാനാർഥികളും ആകെ വോട്ടിന്റെ 12.5 ശതമാനമെങ്കിലും കിട്ടിയ വേറെ ആരെങ്കിലുമുണ്ടെങ്കിൽ അവരും തമ്മിലാണു രണ്ടാംഘട്ടത്തിലെ മത്സരം. അതിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നവർ തിരഞ്ഞെടുക്കപ്പെടും.

ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലപ്രഖ്യാപനത്തിന് ശേഷം പ്രകടനം നടത്തുന്നവർ. (Photo by Dimitar DILKOFF / AFP)

ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മക്രോയുടെ തന്ത്രം ഫലിച്ചില്ല. ആർഎൻ സഖ്യം 33.3% വോട്ടുമായി ചരിത്രനേട്ടം കൊയ്തു. ഇടതുസഖ്യത്തിന് 28.6% വോട്ടു കിട്ടി. മക്രോയുടെ പാർട്ടി 20.9% മാത്രം വോട്ടുനേടി മൂന്നാം സ്ഥാനത്തായി. 76 സ്ഥാനാർഥികൾക്കു മാത്രമാണ് ആദ്യറൗണ്ടിൽ കേവല ഭൂരിപക്ഷം കിട്ടിയത്. അതിൽ ആർഎൻ സഖ്യത്തിനു 39; എൻ‌എഫ്പിക്ക് 32. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 501 സീറ്റുകളിലേക്കാണു രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്നത്. തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റം ഭയന്ന് ഇടതുസഖ്യത്തിന്റെയും മധ്യപക്ഷ സഖ്യത്തിന്റെയും ഉൾപ്പെടെ ഇരുനൂറോളം സ്ഥാനാർഥികൾ രണ്ടാംഘട്ട മത്സരത്തിൽ‌നിന്നു പിൻമാറിയിരുന്നു. ആർഎൻ സഖ്യ സ്ഥാനാർഥികൾക്കെതിരെ ജയസാധ്യത കൂടുതലുള്ള സ്ഥാനാർഥികൾക്ക് അവർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ത്രികോണമത്സരം 89 സീറ്റുകളിൽ മാത്രമായി ചുരുങ്ങി. ഈ തന്ത്രം നന്നായി ഫലിച്ചെന്നാണ് ഫലം തെളിയിക്കുന്നത്.

അൽപം വൈകുന്നു എന്നേയുള്ളൂ, ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ ഭരണം പിടിക്കും 

മരീൻ ലെ പെൻ ( ആർഎൻ നേതാവ്)

ADVERTISEMENT

∙ ജയിച്ചും തോറ്റും മക്രോ

തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ, മക്രോയുടെ തന്ത്രം ഭാഗികമായി ഫലിച്ചെന്നു പറയാം. തീവ്ര വലതുസഖ്യം അധികാരം പിടിക്കുന്നതു തടയാൻ സാധിച്ചു. പക്ഷേ, 53 സീറ്റുകൾ അധികമായി നേടാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. തൽക്കാലം ഇമ്മാനുവൽ മക്രോയുടെ പ്രസിഡന്റ് പദവിക്കു ഭീഷണിയില്ലെങ്കിലും, ഇടതുപക്ഷത്തിനു മുൻതൂക്കമുള്ളതും ആർക്കും ഭൂരിപക്ഷമില്ലാതെ ചിതറിക്കിടക്കുന്നതുമായ പാർലമെന്റിനെയാണ് അദ്ദേഹത്തിനു നേരിടേണ്ടി വരിക. പുതിയൊരു പ്രധാനമന്ത്രിയെ ഇടതുപക്ഷത്തുനിന്നു നിയമിക്കാൻ മക്രോ നിർബന്ധിതനാകും. പരസ്പരവിരുദ്ധമായ രാഷ്ട്രീയ നിലപാടുകളുള്ള പ്രസിഡന്റും പാർലമെന്റും എങ്ങനെയാണ് ഒത്തുപോവുകയെന്നു കണ്ടറിയണം. സോഷ്യലിസ്റ്റ് സഖ്യത്തിനു മുൻതൂക്കമുള്ള പാർലമെന്റിനെ അഞ്ചു വർഷം കൈകാര്യം ചെയ്യേണ്ടി വന്ന മുൻ പ്രസിഡന്റ് ജാക് ഷിറാക്കിന്റെ (1997) ഭരണകാലത്തെ ഓർമിപ്പിക്കുന്നുണ്ട് ഈ സാഹചര്യം.

ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ വോട്ട് ചെയ്ത ശേഷം മടങ്ങുന്ന പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഭാര്യ ബ്രിജിറ്റ് മാക്രോൺ. (Photo by Ludovic MARIN / AFP)

പ്രധാനമന്ത്രി നിയമനത്തെക്കുറിച്ച് മക്രോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കക്ഷിരാഷ്ട്രീയ ചായ്‌വില്ലാത്ത ഏതെങ്കിലും സാങ്കേതിക വിദഗ്ധനെയോ മറ്റോ ഒത്തുതീർപ്പു സ്ഥാനാർഥിയായി കണ്ടെത്താനും ശ്രമിച്ചേക്കാം. ആർക്കുംഭൂരിപക്ഷമില്ലാത്ത പാർലമെന്റ് നിലവിൽ വരുന്നതോടെ ഫ്രാൻസ് രാഷ്ട്രീയമായി ചലനശേഷിയില്ലാത്ത സ്ഥിതിയിലാണെന്നു പറയാം. എങ്കിലും, തീവ്ര വലതുപക്ഷ സഖ്യത്തെ തടയാൻ  കഴിഞ്ഞതിൽ ഫ്രാൻസിലെ ഭൂരിഭാഗം ആളുകളും സന്തോഷിക്കുന്നു. ഇനി അവർ വേനലവധിയുടെയും ഒളിംപിക്സിന്റെയും ആഘോഷങ്ങളിലായിരിക്കും. അതേസമയം, ഇടതുസഖ്യവും മധ്യപക്ഷസഖ്യവും പുതിയ സർക്കാർ രൂപീകരണത്തിന്റെ തിരക്കുകളിൽ മുഴുകും. അതിന് ആഴ്ചകളോ, ചിലപ്പോൾ മാസങ്ങളോ വേണ്ടി വന്നേക്കാം.

ഭരണസ്ഥിരത വെല്ലുവിളി

മിനിമം കൂലി ഉയർത്തുമെന്നും ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തൽ റദ്ദാക്കുമെന്നും അവശ്യവസ്തുക്കൾക്കു വിലനിയന്ത്രണം കൊണ്ടുവരുമെന്നുമാണ് ഇടതുസഖ്യത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ. ഭരണസ്ഥിരതയ്ക്കു ഇടതുമായി ധാരണയ്ക്കു തയാറാണെന്നാണു മധ്യപക്ഷ നേതാക്കളുടെ പ്രഖ്യാപനം. എന്നാൽ ഇടതുപക്ഷത്തെ തീവ്രനിലപാടുകാരായ ഫ്രാൻസ് അൺബൗഡുമായി ഒത്തുപോകുക എളുപ്പമാകില്ലെന്നാണു വിലയിരുത്തൽ. ‌അൺബൗഡിന്റെ നേതാവ് ഴാൻ ലുക് മിലോഷനാവട്ടെ, മക്രോയുമായി കടുത്ത എതിരാളിയുമാണ്.

English Summary:

French Parliamentary Elections: Major Shift as Left Alliance Grows