പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ കുതിച്ചുകയറുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വിപണിയിലെ കാഴ്ച. ഉദാഹരണത്തിന് കേന്ദ്രത്തിന്‍റെ 'വിൽപന' ലിസ്റ്റിൽ ഇടംപിടിച്ച കപ്പൽ നി‌ർമാണക്കമ്പനിയായ മാസഗോൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്സിന്‍റെ ഓഹരിവില ഒരുവർഷം മുൻപ് 1280 രൂപയായിരുന്നത് ഇപ്പോഴുള്ളത് 5685 രൂപയിൽ (ജൂലൈ 5ലെ കണക്കുപ്രകാരം). ഒരുവ‌ർഷത്തിനിടെ ഓഹരിക്കുതിപ്പ് 330%. മറ്റൊരു പൊതുമേഖലാ കമ്പനിയായ റെയിൽ വികാസ് നിഗത്തിന്‍റെ (RVNL) ഓഹരിവില ഒരുവ‌ർഷത്തിനിടെ കുതിച്ചത് 300 ശതമാനത്തോളം. മേൽപ്പറഞ്ഞ രണ്ട് കമ്പനികളുടെയും വിപണിമൂല്യം നിലവിൽ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഒരു വർഷം മുൻപ് മാസഗോണിന്‍റെ വിപണിമൂല്യം 24,000 കോടി രൂപ മാത്രമായിരുന്നു എന്ന് ഓർക്കണം. ഇത്തരത്തിൽ, ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരിവിലയും വിപണിമൂല്യവും ആശ്ചര്യപ്പെടുത്തുംവിധമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വ‌ർധിച്ചത്. മാസഗോൺ ഡോക്ക്, ആർവിഎൻഎൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (IRFC), ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ്, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, എൻഎംഡിസി, കോൾ ഇന്ത്യ, ഒഎൻജിസി, നാഷനൽ ഫെ‌ർട്ടിലൈസേ‌ഴ്സ് (NFL), രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെ‌ർട്ടിലൈസേഴ്സ് (RCF) എന്നിങ്ങനെ നിരവധി പൊതുമേഖലാ കമ്പനികൾ കേന്ദ്രത്തിന്‍റെ ഓഹരി വിൽപന വലയത്തിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ കുതിച്ചുകയറുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വിപണിയിലെ കാഴ്ച. ഉദാഹരണത്തിന് കേന്ദ്രത്തിന്‍റെ 'വിൽപന' ലിസ്റ്റിൽ ഇടംപിടിച്ച കപ്പൽ നി‌ർമാണക്കമ്പനിയായ മാസഗോൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്സിന്‍റെ ഓഹരിവില ഒരുവർഷം മുൻപ് 1280 രൂപയായിരുന്നത് ഇപ്പോഴുള്ളത് 5685 രൂപയിൽ (ജൂലൈ 5ലെ കണക്കുപ്രകാരം). ഒരുവ‌ർഷത്തിനിടെ ഓഹരിക്കുതിപ്പ് 330%. മറ്റൊരു പൊതുമേഖലാ കമ്പനിയായ റെയിൽ വികാസ് നിഗത്തിന്‍റെ (RVNL) ഓഹരിവില ഒരുവ‌ർഷത്തിനിടെ കുതിച്ചത് 300 ശതമാനത്തോളം. 

മേൽപ്പറഞ്ഞ രണ്ട് കമ്പനികളുടെയും വിപണിമൂല്യം നിലവിൽ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഒരു വർഷം മുൻപ് മാസഗോണിന്‍റെ വിപണിമൂല്യം 24,000 കോടി രൂപ മാത്രമായിരുന്നു എന്ന് ഓർക്കണം. ഇത്തരത്തിൽ, ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരിവിലയും വിപണിമൂല്യവും ആശ്ചര്യപ്പെടുത്തുംവിധമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വ‌ർധിച്ചത്. 

മാസഗോൺ ഡോക്ക് (Photo by mazagondock.in)
ADVERTISEMENT

മാസഗോൺ ഡോക്ക്, ആർവിഎൻഎൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (IRFC), ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ്, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, എൻഎംഡിസി, കോൾ ഇന്ത്യ, ഒഎൻജിസി, നാഷനൽ ഫെ‌ർട്ടിലൈസേ‌ഴ്സ് (NFL), രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെ‌ർട്ടിലൈസേഴ്സ് (RCF) എന്നിങ്ങനെ നിരവധി പൊതുമേഖലാ കമ്പനികൾ കേന്ദ്രത്തിന്‍റെ ഓഹരി വിൽപന വലയത്തിലുണ്ട്.

∙ കൈയിലുള്ളത് പൊൻമുട്ട ഇടുന്ന താറാവുകൾ!

പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള ഓഹരിവിലയിലെ കുതിപ്പിനെ ആശങ്കയോടെ കാണുന്നവരും ധാരാളം. ഇങ്ങനെ കുതിച്ചാൽ, തിരുത്തലുണ്ടാകുമ്പോൾ (Correction) വീഴ്ചയുടെ കാഠിന്യവും ഏറുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ, ഉടനൊരു തിരുത്തൽ പ്രതീക്ഷിക്കേണ്ട എന്ന വാദവുമുണ്ട്. മൂന്നാം നരേന്ദ്ര മോദി സ‌ർക്കാരിന്‍റെ ആദ്യ ബജറ്റിൽ പൊതുമേഖലയ്ക്ക്, പ്രത്യേകിച്ച് പ്രതിരോധ മേഖലയിലെ കമ്പനികൾക്ക് ശ്രദ്ധേയ പരിഗണന തന്നെ നൽകിയേക്കുമെന്നും ഇത് ഓഹരിവിലയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയേയുള്ളൂ എന്നും ചില‌‌ർ വാദിക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പ്രസംഗിക്കുന്നു. (PTI Photo)

∙ ഇപ്പോൾ വിറ്റാൽ ലോട്ടറി

ADVERTISEMENT

നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിലെത്തിയ 2014 മുതൽ ഇതിനകം പൊതുമേഖലാ ഓഹരി വിൽപനയിലൂടെ നേടിയ വരുമാനം 5.2 ലക്ഷം കോടി രൂപയാണ്. എന്നാൽ, നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 51 ശതമാനം ഓഹരികൾ കൈവശം നിലനി‌ർത്തി ബാക്കി 49 ശതമാനം വിറ്റൊഴിയാൻ കേന്ദ്രം തീരുമാനിച്ചാൽ 11.5 ലക്ഷം കോടി രൂപ സ്വരൂപിക്കാനാകുമെന്ന് റേറ്റിങ് ഏജൻസിയായ കെയ‌ർ എഡ്ജ് റേറ്റിങ്സ് ചൂണ്ടിക്കാട്ടുന്നു. ഷിപ്പിങ് കോ‌ർപറേഷൻ, കണ്ടെയ്‌നർ കോ‌ർപറേഷൻ, പവൻ ഹാൻസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരി വിൽപന കേന്ദ്രം സജീവമായി പരിഗണിക്കുന്നുണ്ട്.

∙ പാളിയ വിൽപനകൾ

ഭാരത് പെട്രോളിയം കോ‌ർപറേഷനെ (BPCL) പൂ‌ർണമായും സ്വകാര്യവൽകരിക്കാനും ഐഡിബിഐ ബാങ്കിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാനും കേന്ദ്രം ഏതാനും വ‌ർഷങ്ങളായി ശ്രമിക്കുകയാണെങ്കിലും ഫലം കണ്ടില്ല. ബിപിസിഎല്ലിന്‍റെ ഓഹരി വിൽപന നീക്കം കേന്ദ്രം പിന്നീട് ഉപേക്ഷിച്ചു. ‘‘വ‌ർഷം 50,000 കോടി രൂപ ലാഭമുണ്ടാക്കുന്ന കമ്പനിയെ വിൽക്കാൻ (സ്വകാര്യവൽകരിക്കാൻ) ആരെങ്കിലും തയാറാകുമോ?’’ - എന്നാണ് ബിപിസിഎൽ ഓഹരി വിൽപന ഉപേക്ഷിച്ചതിനെ കുറിച്ച് അടുത്തിടെ കേന്ദ്ര പെട്രോളിയം മന്ത്രി ഹ‌ർദീപ് സിങ് പുരി പറഞ്ഞത്. 

ബിപിസിഎലിന്റെ ലോഗോ വരയ്ക്കുന്ന തൊഴിലാളി. കൊച്ചിയിൽനിന്നുള്ള ദൃശ്യം (Photo by REUTERS/Sivaram V/File Photo)

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയത് മുതൽ ഓരോ ബജറ്റിലും കേന്ദ്രസർക്കാർ പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് നേടേണ്ട വരുമാന ലക്ഷ്യം സൂചിപ്പിക്കാറുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷ്യം കാണാൻ സർക്കാരിന് കഴിഞ്ഞതുമില്ല. കോവിഡ് പശ്ചാത്തലത്തിൽ വിപണിയിലെ സാഹചര്യങ്ങൾ പ്രതികൂലമായതും സാമ്പത്തിക ഞെരുക്കങ്ങളും ഇതിന്‍റെ കാരണങ്ങളാണ്.

ADVERTISEMENT

∙ നി‌ർമലയുടെ ബജറ്റിലെന്ത്?

ഇക്കഴിഞ്ഞ സാമ്പത്തിക വ‌ർഷം (2023-24) ധനക്കമ്മി (കേന്ദ്രത്തിന്‍റെ വരവും ചെലവും തമ്മിലെ അന്തരം) ജിഡിപിയുടെ 5.8 ശതമാനമായി നിയന്ത്രിക്കുകയായിരുന്നു ബജറ്റിലെ ലക്ഷ്യം. എന്നാൽ, ഇത് 5.6 ശതമാനമായി കുറയ്ക്കാൻ കേന്ദ്രത്തിന് കഴിഞ്ഞു. നടപ്പുവർഷത്തെ (2024-25) ലക്ഷ്യം 5.1 ശതമാനമാണെന്നും അടുത്തവർഷം 4.5 ശതമാനത്തിലേക്ക് താഴ്ത്തുമെന്നും ഇടക്കാല ബജറ്റിൽ ധനമന്ത്രി നി‌ർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

2024ലെ ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം കേന്ദ്ര മന്ത്രി നിർമല സീതാരാമൻ മാധ്യമങ്ങളെ കാണുന്നു. ചിത്രം : മനോരമ

നി‌‌ർമലയ്ക്ക് മുന്നിൽ കാര്യങ്ങൾ അത്ര കഠിനമല്ലെന്ന് വ്യക്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 

ഒന്ന്, റിസർവ് ബാങ്കിൽ നിന്ന് ലാഭവിഹിതമായി കിട്ടിയത് 'ബംപർ ലോട്ടറി'യാണ്. പരമാവധി 1.2 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചിടത്ത് റിസ‌ർവ് ബാങ്ക് നൽകിയത് 2.11 ലക്ഷം കോടി രൂപ! നടപ്പുവർഷം ഏപ്രിൽ-മേയിൽ കേന്ദ്രത്തിന്റെ ധനക്കമ്മി വെറും 50,600 കോടി രൂപയാണ്. മുൻവ‌ർഷത്തെ സമാനകാലത്തെ 2.10 ലക്ഷം കോടി രൂപയേക്കാൾ 76 ശതമാനം കുറവ്. റിസ‌വ് ബാങ്കിന്റെ ലാഭവിഹിതമാണ് ഇതിന് വഴിയൊരുക്കിയത്. എങ്കിലും, വീണ്ടുമൊരു സമ്പൂ‌‌ർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന നി‌‌ർമലയ്ക്കും കേന്ദ്രത്തിനും ഈ കണക്കുകൾ ആശ്വാസമാണ്.

400ലധികം സീറ്റുകൾ നേടി മൂന്നാംവട്ടവും കേന്ദ്രത്തിൽ അധികാരം പിടിക്കാമെന്ന് കിനാവുകണ്ട മോദിക്കും കൂട്ട‌ർക്കും കഷ്ടിച്ച് കടന്നുകൂടാനാണ് ഇക്കുറി കഴിഞ്ഞത്. പാ‌ർട്ടിക്ക് നല്ല അടിത്തറയുണ്ടെന്ന് കരുതിയ ഉത്ത‌ർപ്രദേശിലും മഹാരാഷ്ട്രയിലും ഹരിയാനയിലും കാലിടറിയത് വലിയ തിരിച്ചടിയായി. യുപിയും മഹാരാഷ്ട്രയും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയുമാണ്. മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റാണിതെങ്കിലും ഈ സംസ്ഥാനങ്ങളെ കാര്യമായി പരിഗണിക്കേണ്ടി വരും ബജറ്റിൽ നി‌ർമലയ്ക്ക്. 

എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിനിടെ നരേന്ദ്ര മോദി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ (PTI Photo)

എൻഡിഎയിലെ നി‌‌ർണായക സഖ്യകക്ഷികളായ ആന്ധ്രയിൽനിന്നുള്ള ടിഡിപിയേയും ബിഹാറിൽനിന്നുള്ള ജെഡിയുവിനെയും തൃപ്തിപ്പെടുത്തണം. ക‌ർഷക രോഷവും അണയ്ക്കേണ്ടതുണ്ട്. ഇതിനെല്ലാം പുറമേ, ആദായനികുതിയിൽ ഇളവ് വേണമെന്ന ആവശ്യം ഇക്കുറി കൂടുതൽ ശക്തമാണ്. ഇളവ് അനുവദിച്ചാൽ ആയിനത്തിൽ വരുമാനത്തിൽ കുറവ് വരും. അത് നികത്തണം. ഫലത്തിൽ, ഇത്തവണത്തേത് ‘ജനപ്രിയ’ ബജറ്റാക്കാനാണ് നി‌ർമല തീരുമാനിക്കുന്നതെങ്കിൽ പൊതുമേഖലാ ഓഹരി വിൽപനയിലേക്ക് കണ്ണെറിയാനുള്ള സാധ്യതയേറെ.

∙ വിൽക്കുമോ ഓഹരികൾ?

മാസഗോൺ ഡോക്ക്, ഐആ‌ർഎഫ്സി, ആർ‌വിഎൻഎൽ, ആ‌ർസിഎഫ്, എൻഡിഎൽ എന്നിവയുടെ ചെറിയ പങ്ക് ഓഹരി കേന്ദ്രം വിറ്റൊഴിഞ്ഞേക്കുമെന്ന സൂചനകളുണ്ട്. ഐഡിബിഐ ബാങ്കിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാനുള്ള നീക്കവും ഊ‌ർജിതമാക്കും. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽകരിക്കുമെന്ന് നി‌‌ർമല നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ തുട‌ർതീരുമാനമൊന്നും പിന്നീടുണ്ടായില്ല.

∙ നറുക്കുവീഴുമോ കേരളത്തിലെ കമ്പനികൾക്കും?

കേരളം ആസ്ഥാനമായ കൊച്ചിൻ ഷിപ്‌യാർഡ്, ഫാക്ട് എന്നിവയുടെ ഓഹരികളും കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരങ്ങളിലേക്ക് പറപറക്കുകയാണ്. ഒരുവ‌ർഷം മുൻപ് 7800 കോടി രൂപ മാത്രമായിരുന്ന കൊച്ചിൻ ഷിപ്പ്‌യാർഡിന്‍റെ വിപണിമൂല്യം ഇപ്പോഴുള്ളത് 70,000 കോടി രൂപയ്ക്ക് മുകളിൽ. കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന പട്ടവും സ്വന്തമാക്കി. 

പ്രതിരോധം, കപ്പൽ നിർമാണ മേഖലകളിലെ കമ്പനികളുടെ ഓഹരികളാണ് വൻതോതിൽ ഉയർന്നു നിൽക്കുന്നത്. ഇവയിൽ പലതും ഓവർ വാല്യൂഡ് (അധികരിച്ച വില) ആണെന്ന വിലയിരുത്തലുണ്ട്. ഉദാഹരണത്തിന്, കൊച്ചിൻ ഷിപ്പ്‌യാർഡിന്‍റെ പിഇ റേഷ്യോ 90 ശതമാനത്തിന് മുകളിലാണ്. മറ്റൊരു മൾട്ടിബാഗർ ഓഹരിയായ എച്ച്ഡിഎഫ്സി ബാങ്കിന് ഇത് 20 ശതമാനത്തിന് താഴെയേയുള്ളൂ എന്ന് ഓർക്കണം. നിക്ഷേപകർ പ്രതിരോധ, കപ്പൽ നിർമാണ കമ്പനികളുടെ ഓഹരി ബജറ്റിന് മുൻപേ വിറ്റൊഴിഞ്ഞാലും ആശ്ചര്യപ്പെടേണ്ട.

(ഡോ. വി.കെ. വിജയകുമാർ, ചീഫ് ഇൻവെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

ഫാക്ടിന്‍റെ വിപണിമൂല്യവും 60,000 കോടി രൂപയ്ക്ക് മേലെയാണ്. ഈ മികവുകൾ മുതലെടുത്ത് ഇവയുടെ ഓഹരികളിൽ ചെറിയപങ്ക് വിറ്റൊഴിയാൻ കേന്ദ്രം ശ്രമിക്കുമോ? സാധ്യത തള്ളാനാവില്ല. കൊച്ചിൻ ഷിപ്പ്‌യാർഡിന്‍റെ ഓഹരികളിൽ 73 ശതമാനത്തോളവും ഇപ്പോൾ കേന്ദ്രത്തിന്‍റെ കൈവശമാണ്. ഇതിൽ 5 ശതമാനത്തോളം വിറ്റഴിക്കാൻ ബജറ്റിൽ തീരുമാനിച്ചാലും അദ്ഭുതപ്പെടാനില്ലെന്ന് നിരീക്ഷകർ പറയുന്നു.

Show more

‘‘കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ലാ ബജറ്റിലും കേന്ദ്രം പൊതുമേഖലാ ഓഹരി വിൽപനയ്ക്ക് വരുമാനലക്ഷ്യം വയ്ക്കാറുണ്ട്. കോവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മൂലം പലപ്പോഴും കേന്ദ്രത്തിന് ലക്ഷ്യം കാണാനായില്ല. ഇക്കുറിയും ഓഹരി വിൽപന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. സഖ്യകക്ഷിയായ ജെഡിയുവിൽ നിന്ന് എതിർപ്പുണ്ടായേക്കാമെങ്കിലും അതത്ര ശക്തമായിരിക്കില്ല. ചന്ദ്രബാബു നായിഡു ഒരു ‘ഓഹരി വിപണി ചങ്ങാതി’യാണ്. അദ്ദേഹം എതിർക്കാനിടയില്ല’’– ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ വ്യക്തമാക്കുന്നു.

English Summary:

Huge Surge in the Share Prices of Public Sector Undertakings: Is the Centre Going to Sell Major Stakes?