എല്ലാ മൺസൂണിലും മഴപെയ്യുകയും മേൽക്കൂരകൾ ചോർന്നൊലിക്കുകയും ചെയ്യുക പതിവ്. ഈ മൺസൂണിൽ മറ്റൊരു ‘ചോർച്ച’യുടെ വാർത്തയാണ് രാജ്യമെങ്ങും പടർന്നത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറതന്നെ ഇളക്കുംവിധമുള്ള ചോദ്യക്കടലാസ് ചോർച്ച!. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ)യുടെ മേൽനോട്ടത്തിൽ മെഡിക്കൽ പ്രവേശനത്തിനു നടത്തുന്ന നീറ്റ്, കോളജ് അധ്യാപക നിയമനത്തിനു നടത്തുന്ന നെറ്റ് പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്ന സംഭവം ഇന്ത്യയിലെ പൊതുപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കുമേൽ വലിയ ചോദ്യമുയർത്തുന്നു. നമ്മുടെ പരീക്ഷകളെ വ്യവസ്ഥാപിതമായി തകർത്തുകൊണ്ടിരിക്കുന്ന നീണ്ടചങ്ങലയിലെ ഒടുവിലത്തെ കണ്ണിയാണ് ഈ ചോദ്യച്ചോർച്ചകൾ. ഏഴു വർഷത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നു മാത്രമല്ല നമ്മുടെ സംവിധാനത്തിലെ പുഴുക്കുത്ത് കൂടിയാണ്. എൻടിഎയുടെ പ്രവർത്തനത്തിൽ നിഴലിക്കുന്നത് വലിയൊരു അസ്വസ്ഥതയുടെ ലക്ഷണവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ. (ഫയൽ ചിത്രം: മനോരമ)

∙ രാഷ്ട്രീയ ഇടപെടൽ ഭീഷണി

ADVERTISEMENT

ദേശീയതലത്തിൽ ഒരു പൊതുപരീക്ഷാ ഏജൻസി എന്ന ആശയം മുന്നോട്ടുവച്ചത് 1986ലെ ദേശീയ വിദ്യാഭ്യാസ നയമാണ്. പ്രവർത്തനത്തിലെ സുതാര്യതയും സ്വയംനിർണയാവകാശവും ഉറപ്പാക്കാൻ പാർലമെന്റിലെ നിയമനിർമാണം വഴിയാകണം അതു രൂപീകരിക്കേണ്ടതെന്നും ശുപാർശ ചെയ്തു. എന്നാൽ, 2017ൽ എൻടിഎ രൂപീകരിച്ചത് പാർലമെന്റിലെ നിയമനിർമാണം വഴിയല്ല. 1860ലെ സൊസൈറ്റീസ് റജിസ്ട്രേഷൻ നിയമപ്രകാരം റജിസ്റ്റർ ചെയ്യുകയായിരുന്നു. സ്വാഭാവികമായും അതുതന്നെയൊരു വീഴ്ചയാണ്. ഭരണകക്ഷിയുമായി അടുത്തുനിൽക്കുന്നവരെയാണ് എൻടിഎയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തതെന്നു മുൻപുതന്നെ ആക്ഷേപമുണ്ട്. 

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളെ പരിശോധിക്കുന്ന ഉദ്യോഗസ്ഥ. (ഫയൽ ചിത്രം: മനോരമ)

ആവശ്യത്തിനു ജീവനക്കാരില്ലാത്തതും രാഷ്ട്രീയക്കാരുടെ ശുപാർശയിലെത്തുന്നവരുടെ പ്രാവീണ്യക്കുറവും കാരണം ജോലികൾ പലതും സ്വകാര്യ ഏജൻസികൾക്കു മറിച്ചുകൊടുത്തു. ഇവയെക്കുറിച്ചു പൊതുസമൂഹത്തിനു വിവരങ്ങൾ നന്നേ കുറവ്. ഇങ്ങനെ, എൻടിഎയെ ചൂഴ്ന്നുനിൽക്കുന്ന ഈ രാഷ്ട്രീയ താൽപര്യങ്ങളും ദുരൂഹതയും പരീക്ഷാസംവിധാനത്തെ ദുർബലമാക്കുകയും അതുവഴി തട്ടിപ്പുകാർക്കു വാതിൽ തുറന്നിടുകയും ചെയ്യുന്നു.

ADVERTISEMENT

∙ ഒഴിവാക്കാനുള്ള കസേരകളി

യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുക എന്നതിനൊപ്പം ‘ഒഴിവാക്കേണ്ടവരെ തിരഞ്ഞെടുക്കുക’ എന്നൊരു വശംകൂടിയുണ്ട് പ്രവേശനപരീക്ഷകൾക്ക്. പരിമിതമായ സീറ്റുകളിലേക്കു കണ്ണുംനട്ടിരിക്കുന്ന ഒട്ടേറെ കുട്ടികളിൽനിന്നു കുറച്ചുപേരെ മാത്രം കടത്തിവിട്ട്, ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കുന്നു എന്നർഥം. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ രാജ്യത്തെ 709 മെഡിക്കൽ കോളജുകളിലെ 1,09,170 സീറ്റുകളിലേക്കായി മത്സരിച്ചത് 24 ലക്ഷത്തോളം കുട്ടികളാണ്. ഒരു സീറ്റിലേക്കു മത്സരിക്കുന്നത് 24 കുട്ടികൾ; അതിൽ 23 പേരും ഒഴിവാക്കപ്പെടുന്നു! സ്വകാര്യ സ്ഥാപനങ്ങളിലെ താങ്ങാനാകാത്ത ഫീസിൽനിന്നു രക്ഷതേടി സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പാക്കാനുള്ള മത്സരം കൂടിയാകുമ്പോൾ സമ്മർദം എത്രയോ മടങ്ങ് കൂടും. 

എങ്ങനെയെങ്കിലും ജയിക്കണമെന്ന നിർബന്ധം കുട്ടികളെ ‘കോച്ചിങ് ഫാക്ടറി’കളിലേക്കും പരീക്ഷയ്ക്കുവേണ്ടി മാത്രമുള്ള യാന്ത്രിക പഠനസംസ്കാരത്തിലേക്കും തള്ളിയിടുന്നു. ഈ ചുറ്റുപാടിൽ, കുറുക്കുവഴികളുമായെത്തുന്ന തട്ടിപ്പുകാരുടെ കെണിയിൽ കുട്ടികൾ പെടാൻ എളുപ്പമാണ്. തട്ടിപ്പുകാർക്കു രാഷ്ട്രീയ പിൻബലം കൂടിയാകുന്നതോടെ പരീക്ഷാസംവിധാനത്തിൽ പൊതുജനവിശ്വാസം തകർന്നടിയുന്നു. വേണ്ടത്ര വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലവസരങ്ങളും ഇല്ലാത്തത്, ഇന്ത്യയെപ്പോലെ യുവജനസംഖ്യാ നിരക്കു കൂടുതലുള്ള ഒരു രാജ്യത്തെക്കൊണ്ടെത്തിക്കുന്ന പ്രതിസന്ധി ചെറുതല്ല. അതിനാൽത്തന്നെ പരീക്ഷകൾക്ക്, അതു സ്കൂൾ ബോർഡ് പരീക്ഷകൾ മുതൽ എൻടിഎ നടത്തുന്ന ദേശീയതല പരീക്ഷകൾ വരെ, അനുകൂലികളും പ്രതികൂലികളുമുണ്ടാകുക സ്വാഭാവികം. 

ADVERTISEMENT

ജോലിക്കും പഠനാവസരത്തിനും വേണ്ടിയുള്ള ഇവയെല്ലാം ഒരുതരം കസേരകളിയാണെന്നു പറയാതെവയ്യ; ഭൂരിഭാഗം പേരും പുറത്താക്കപ്പെടുന്ന, ചുരുക്കം ചിലർക്കു മാത്രം ഇരിപ്പിടം കിട്ടുന്ന കസേരകളി! എങ്ങനെ കൂടുതൽപേരെ എളുപ്പത്തിൽ ഒഴിവാക്കാം എന്നതിനു ‘യുക്തിസഹമായ’ മാർഗങ്ങൾ കണ്ടെത്തുന്നതു വഴിയാണ് ഈ സംവിധാനം മുന്നോട്ടുപോകുന്നതു തന്നെ. ‘മാന്യമായ’ തൊഴിൽ അവസരങ്ങളുടെയും നിലവാരമുള്ള സ്ഥാപനങ്ങളിലെ സീറ്റുകളുടെയും എണ്ണം പരിഗണിക്കുമ്പോൾ അവ ഏറക്കുറെ സ്ഥിരമാണെന്നു കാണാം; അഥവാ മത്സരാർഥികളുടെ എണ്ണത്തിലെ വർധനയ്ക്ക് ആനുപാതികമായി അവസരങ്ങളുണ്ടാകുന്നില്ല എന്നർഥം. നിലവിലുള്ള റിക്രൂട്മെന്റ്, അഡ്മിഷൻ രീതികളുടെയെല്ലാം പ്രശ്നവും ഇതുതന്നെ; പരീക്ഷകളും നടത്തിപ്പുകാരും മാറിയേക്കാം, പക്ഷേ അവസരങ്ങളിൽ കാര്യമായ മാറ്റമില്ല.

നീറ്റ് പരീക്ഷ ക്രമക്കേടിൽ ഡൽഹിയിൽ പ്രതിഷേധിക്കുന്ന ആം ആദ്മി പാർട്ടി പ്രവർത്തകർ. (ചിത്രം: മനോരമ)

∙ അവസരങ്ങൾ ഒരുക്കട്ടെ

കൂടുതൽ യുക്തിസഹവും പ്രായോഗികവുമായ പരിഹാരം അന്വേഷിക്കുമ്പോൾ ഒരു തുർക്കി നാടോടിക്കഥയാണ് ഓർമവരുന്നത്.  മുല്ലാ നസ്റുദ്ദീൻ എന്ന ബുദ്ധിമാനായ മനുഷ്യൻ ഒരിക്കൽ തന്റെ വീടിനു മുൻപിലെ വഴിവിളക്കിനു താഴെ, കളഞ്ഞുപോയ താക്കോൽക്കൂട്ടം തിരയുകയായിരുന്നു. വഴിയേവന്ന ചങ്ങാതിമാരും പരിചയക്കാരും തിരയാൻകൂടി. ഒടുവിൽ അവർ മുല്ലയോടു ചോദിച്ചു: എവിടെയാണു താക്കോൽ വച്ചതെന്ന് എന്തെങ്കിലും ഓർമയുണ്ടോ? അതെന്റെ വീട്ടിൽത്തന്നെ വച്ചിട്ടുണ്ടെന്നു മറുപടി! അദ്ഭുതപ്പെട്ട ചങ്ങാതിമാർ പിന്നെന്തിനു വഴിയിൽ തിരയുന്നുവെന്ന് അന്വേഷിച്ചു. മുല്ലയുടെ മറുപടി ഇങ്ങനെ: വീട്ടിനുള്ളിൽ ഉള്ളതിനെക്കാൾ വെളിച്ചം കൂടുതൽ ഇവിടെയാണ്!

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥി. (ഫയൽ ചിത്രം: മനോരമ)

നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള താക്കോൽ തിരയുമ്പോൾ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം അവഗണിക്കാൻ കഴിയില്ല. അതിനാൽ, പരമാവധി അവസരങ്ങളൊരുക്കുക എന്നതുതന്നെയാണു പ്രാഥമികമായി ചെയ്യേണ്ടത്. മറ്റേത് അഡ്മിഷൻ, റിക്രൂട്മെന്റ് രീതികളും ഗ്രാമീണ–നഗര, സർക്കാർ–സ്വകാര്യ സ്കൂൾ വേർതിരിവ് ഉൾപ്പെടെയുള്ള അസമത്വങ്ങൾ കൂട്ടുകയേയുള്ളൂ. അപേക്ഷകരുടെയും അവസരങ്ങളുടെയും എണ്ണത്തിലുള്ള ഭീകരമായ വിടവ് നിലനിൽക്കുന്നിടത്തോളം അഴിമതിക്കു സാധ്യത കൂടും. രാഷ്ട്രീയ പിൻബലം തട്ടിപ്പുകാർക്കു വേണ്ട നിലമൊരുക്കുകയും ചെയ്യും. നമ്മുടെ പരീക്ഷാ സംവിധാനത്തിനു പറ്റിയ ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ വേറിട്ടൊരു രാഷ്ട്രീയ ഇച്ഛാശക്തി കൂടി വേണമെന്നർഥം.

(ഡൽഹി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറും അക്കാദമിക് കൗൺസിൽ അംഗവുമാണ് ലേഖിക)

English Summary:

Question Paper Leak Scandal Rocks India's Public Examination System