വീട്ടുവാടക, കാർ ലോൺ, മറ്റു വായ്പകൾ, പെട്രോൾ, സ്കൂൾ ഫീസ്... ഇങ്ങനെ ഓരോ മാസവും വരുന്ന ചെലവുകൾ കൃത്യമായി കണക്കു കൂട്ടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാൻ എത്ര രൂപ ചെലവഴിക്കുന്നു എന്ന കണക്കു കൂട്ടലുകൾ പക്ഷേ, എല്ലാവർക്കുമുണ്ടാകില്ല. അങ്ങനെ ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴുമുള്ള ബില്ലുകൾ കൃത്യമായി സൂക്ഷിച്ചുവച്ച് ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങൾക്കുള്ള ചെലവ് കണക്കാക്കുന്ന ശീലമില്ലെങ്കിൽ ഇനി അതു തുടങ്ങാതിരിക്കുന്നതായിരിക്കും ഒരുപക്ഷേ, നല്ലത്. കാരണം ആ തുക നിങ്ങളെ വല്ലാതെ ഭയപ്പെടുത്തും. സമ്മർദത്തിലാക്കുകയും ചെയ്യും. അത്രയേറെയാണ്

വീട്ടുവാടക, കാർ ലോൺ, മറ്റു വായ്പകൾ, പെട്രോൾ, സ്കൂൾ ഫീസ്... ഇങ്ങനെ ഓരോ മാസവും വരുന്ന ചെലവുകൾ കൃത്യമായി കണക്കു കൂട്ടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാൻ എത്ര രൂപ ചെലവഴിക്കുന്നു എന്ന കണക്കു കൂട്ടലുകൾ പക്ഷേ, എല്ലാവർക്കുമുണ്ടാകില്ല. അങ്ങനെ ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴുമുള്ള ബില്ലുകൾ കൃത്യമായി സൂക്ഷിച്ചുവച്ച് ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങൾക്കുള്ള ചെലവ് കണക്കാക്കുന്ന ശീലമില്ലെങ്കിൽ ഇനി അതു തുടങ്ങാതിരിക്കുന്നതായിരിക്കും ഒരുപക്ഷേ, നല്ലത്. കാരണം ആ തുക നിങ്ങളെ വല്ലാതെ ഭയപ്പെടുത്തും. സമ്മർദത്തിലാക്കുകയും ചെയ്യും. അത്രയേറെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടുവാടക, കാർ ലോൺ, മറ്റു വായ്പകൾ, പെട്രോൾ, സ്കൂൾ ഫീസ്... ഇങ്ങനെ ഓരോ മാസവും വരുന്ന ചെലവുകൾ കൃത്യമായി കണക്കു കൂട്ടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാൻ എത്ര രൂപ ചെലവഴിക്കുന്നു എന്ന കണക്കു കൂട്ടലുകൾ പക്ഷേ, എല്ലാവർക്കുമുണ്ടാകില്ല. അങ്ങനെ ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴുമുള്ള ബില്ലുകൾ കൃത്യമായി സൂക്ഷിച്ചുവച്ച് ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങൾക്കുള്ള ചെലവ് കണക്കാക്കുന്ന ശീലമില്ലെങ്കിൽ ഇനി അതു തുടങ്ങാതിരിക്കുന്നതായിരിക്കും ഒരുപക്ഷേ, നല്ലത്. കാരണം ആ തുക നിങ്ങളെ വല്ലാതെ ഭയപ്പെടുത്തും. സമ്മർദത്തിലാക്കുകയും ചെയ്യും. അത്രയേറെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടുവാടക, കാർ ലോൺ, മറ്റു വായ്പകൾ, പെട്രോൾ, സ്കൂൾ ഫീസ്... ഇങ്ങനെ ഓരോ മാസവും വരുന്ന ചെലവുകൾ കൃത്യമായി കണക്കു കൂട്ടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാൻ എത്ര രൂപ ചെലവഴിക്കുന്നു എന്ന കണക്കു കൂട്ടലുകൾ പക്ഷേ, എല്ലാവർക്കുമുണ്ടാകില്ല. അങ്ങനെ ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴുമുള്ള ബില്ലുകൾ കൃത്യമായി സൂക്ഷിച്ചുവച്ച് ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങൾക്കുള്ള ചെലവ് കണക്കാക്കുന്ന ശീലമില്ലെങ്കിൽ ഇനി അതു തുടങ്ങാതിരിക്കുന്നതായിരിക്കും ഒരുപക്ഷേ, നല്ലത്. കാരണം ആ തുക നിങ്ങളെ വല്ലാതെ ഭയപ്പെടുത്തും. സമ്മർദത്തിലാക്കുകയും ചെയ്യും.

അത്രയേറെയാണ് ഓരോ ഉൽപന്നങ്ങളുടെയും വില വർധന. അതേസമയം, രാജ്യത്തിന്റെ വിലക്കയറ്റ സൂചികകളിൽ അത്ര ആശങ്കപ്പെടാനുള്ള കണക്കുകൾ ഇപ്പോൾ കാണുന്നില്ലെന്നതു വിരോധാഭാസമായി തോന്നാം.  റിസർവ് ബാങ്കിന്റെ സഹന പരിധിയായ 4 ശതമാനത്തിനു താഴെ വിലക്കയറ്റത്തോത് (ഇൻഫ്ലേഷൻ) വന്നില്ലെങ്കിലും ആശ്വാസനിരക്കിൽ തന്നെയാണ് രാജ്യത്തിന്റെ ചില്ലറവില സൂചികയും മൊത്ത വില സൂചികയും. എന്നാൽ വിലക്കയറ്റത്തോത് കണക്കാക്കുന്നതിലെ പ്രധാന സൂചികകളിലൊന്നായ ഭക്ഷ്യവിലക്കയറ്റം ഉയർന്നുതന്നെയാണു നിൽക്കുന്നത്.

വിൽപനയ്ക്ക് വച്ചിട്ടുള്ള ധാന്യങ്ങൾ (File Photo by Shailesh Andrade/ REUTERS)
ADVERTISEMENT

ചില ഉൽപന്നങ്ങളുടെ വില കുറഞ്ഞതായി കാണുന്നുണ്ടെങ്കിലും കേരളീയർക്ക് ആശ്വസിക്കാനുള്ള വകയൊന്നുമില്ല. ഭക്ഷ്യോൽപന്നങ്ങളുടെ വില നിശ്ചയിക്കുന്ന ചില്ലറ, മൊത്തവില സൂചികകളുടെ പട്ടികയിൽ (സിപിഐ, ഡബ്ല്യുപിഐ ബാസ്കറ്റ്) നമ്മൾ മലയാളികൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യോൽപന്നങ്ങളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് രാജ്യത്തെ വിലക്കയറ്റത്തോത് കുറഞ്ഞെന്നു പറഞ്ഞാലും ഇവിടെ വില കുറയണമെന്നില്ല. വിലക്കയറ്റത്തിന്റെ കാരണങ്ങളും കണക്കുകളും വിശദമായി പരിശോധിക്കാം.

∙ഭക്ഷ്യവിലക്കയറ്റത്തിന്റെ കാരണങ്ങൾ

കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം വിതരണ ശൃംഖലയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് രാജ്യത്താകെ ഭക്ഷ്യവിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ വർഷം നേരിട്ട വലിയ വരൾച്ചയും നിലവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടാകുന്ന ഉഷ്ണതരംഗവും വിളകളെ ബാധിച്ചതിനാൽ വിതരണശൃംഖലകളിലേക്കുള്ള ഉൽപന്നങ്ങളുടെ വരവു ഗണ്യമായി കുറഞ്ഞു. പച്ചക്കറികൾ, പയർ, പരിപ്പുവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ ഉൽപാദനത്തെയെല്ലാം ഈ കാലാവസ്ഥാ പ്രശ്നങ്ങൾ ബാധിച്ചു.

രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങളിലും കഴിഞ്ഞ വേനലിൽ താപനില 4 മുതൽ 9 ശതമാനം വരെ ഉയർന്നു. ഉള്ളി, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളുടെ വിളയെ മാത്രമല്ല, നടീലിനെപ്പോലും കാലാവസ്ഥ ബാധിച്ചു. വെള്ളത്തിന്റെ ലഭ്യത വല്ലാതെ കുറയുകയും ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലും ചൂട് വിളകളെ ബാധിച്ചു. എന്നാൽ മേയ് മാസം അവസാനത്തോടെ വന്ന മൺസൂൺ, വിളവെടുപ്പിനെ ബാധിച്ചതും പച്ചക്കറി വില പെട്ടെന്നു വലിയ തോതിൽ കൂടാനിടയാക്കി. അയൽ സംസ്ഥാനമായ കർണാടകയിലും തമിഴ്നാട്ടിലുമുണ്ടായ അധികമഴയാണ് കേരളത്തിൽ പച്ചക്കറി വില ഉയരാൻ കാരണമായത്.

ADVERTISEMENT

∙കാലവർഷം കനിയുമോ?

കാലവർഷമാണ് ഭക്ഷ്യോൽപന്നങ്ങളുടെ വില നിർണയിക്കുന്ന പ്രധാന ഘടകം. കാലവർഷം ഇത്തവണ ദക്ഷിണേന്ത്യയിൽ നേരത്തേയെത്തി. മഹാരാഷ്ട്ര ഉൾപ്പെടെ കൃഷി കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് വേഗമെത്തിയെങ്കിലും മഴ പിന്നീട് ഗണ്യമായി കുറയുന്നതാണ് കണ്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യ സീസണിൽതന്നെ മഴയിൽ 18 ശതമാനം കുറവ്. കൂടാതെ, ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം കൃഷിയെ ആകമാനം ബാധിക്കുന്നുമുണ്ട്.

(File Photo by Rupak De Chowdhuri/ REUTERS)

കൃഷിയാവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും കൃഷിയെ ബാധിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശരാശരിക്കു മുകളിൽ എന്നു മാത്രമാണ് ഇത്തവണത്തെ മഴ ലഭ്യത പ്രവചിക്കുന്നത്. പക്ഷേ, മഴ കുറഞ്ഞാൽ ഇനിയും വിലക്കയറ്റത്തിന്റെ നാളുകളായിരിക്കും വരാനിരിക്കുന്നത്.

∙എന്നു താഴും വില?

ADVERTISEMENT

പച്ചക്കറി വില 2024 ഓഗസ്റ്റ് മുതൽ കുറഞ്ഞേക്കുമെന്ന പ്രതീക്ഷ രാജ്യത്തെ വിപണിയിലാകെയുണ്ട്. ന്യായമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. അതേസമയം, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വലിയതോതിൽ മഴയും വെള്ളപ്പൊക്കവുമുണ്ടായാൽ വീണ്ടും വില കുതിച്ചുയരാം. പച്ചക്കറി വിലയിലാണ് ഈ സാധ്യതകൾ. അതേസമയം, പാൽ, ധാന്യങ്ങൾ, പരിപ്പുവർഗങ്ങൾ എന്നിവയുടെ വില ഉടനൊന്നും കുറയാനുള്ള സാധ്യതകളില്ല. ഉൽപാദനം കുറവായതിനാൽ വിതരണശൃംഖലയിൽ ആവശ്യത്തിന് ഉൽപന്നങ്ങളില്ല.

കശ്മീരിൽ വള്ളത്തിൽ പച്ചക്കറിയും പുല്ലും ഭക്ഷ്യവസ്തുക്കളുമായി പോകുന്ന സ്ത്രീ (File Photo by Danish Ismail/ REUTERS)

ഉൽപാദനം കുറഞ്ഞതുകൊണ്ട് ഗോതമ്പിന്റെ ഇറക്കുമതി കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇറക്കുമതി, വില ഇനിയുമുയരാൻ കാരണമാകും. താങ്ങുവില ഉയർത്താനുള്ള സർക്കാരിന്റെ തീരുമാനം അരിവിലയും കൂട്ടാനിടയാക്കും. 5.4 ശതമാനമാണ് താങ്ങുവില വർധിപ്പിച്ചത്. പഞ്ചസാര വിലയും വരും മാസങ്ങളിൽ ഉയർന്നുതന്നെ നിൽക്കാനാണു സാധ്യത. കാലാവസ്ഥാപ്രശ്നങ്ങൾകൊണ്ട് കൃഷി കുറഞ്ഞതിനാൽ ഉൽപാദനവും കുറയുമെന്നുറപ്പാണ്.

∙ സർക്കാർ നടപടി സഹായമാകുമോ?

ഭക്ഷ്യോൽപന്നങ്ങളുടെ വില നിയന്ത്രിക്കാൻ ഇറക്കുമതി ലളിതമാക്കുകയും കയറ്റുമതി കർശനമാക്കുകയും ചെയ്യുന്ന നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടലുകളുണ്ടാകുന്നത്. ഗോതമ്പിന്റെ കാര്യത്തിലൊക്കെ ഇറക്കുമതി ലളിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ പച്ചക്കറിവിലയിൽ സർക്കാരിന്റെ ഇടപെടൽ ഇല്ലെന്നതാണു വസ്തുത.

പഞ്ചസാര, ഉള്ളി, അരി, ഗോതമ്പ് എന്നിവയുടെ ഇറക്കുമതിക്കായി സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിലകുറയ്ക്കാനുള്ള ഇത്തരം നടപടികൾ കർഷകരിൽ നിന്ന് എതിർപ്പിനിടയാക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ നടപടികൾ തിരിച്ചടിച്ചെന്ന അഭിപ്രായം ബിജെപിയിലുമുണ്ട്. 

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ വിപണിയിലെ വില കുറയ്ക്കാനുള്ള ഇത്തരം നടപടികൾ സർക്കാർ ഇനിയും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. പ്രത്യേകിച്ചും ഈ രണ്ടു സംസ്ഥാനങ്ങളിലെയും കർഷക വോട്ടുകൾ പാർട്ടിക്കു നിർണായകമായതിനാൽ. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ്. അതുവരെ കാര്യമായ വിലക്കുറവ് ഇത്തരത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.

∙കേരളത്തിൽ സർക്കാർ ഇടപെടലുണ്ടോ?

കേരളത്തിൽ വിലക്കയറ്റംകൊണ്ട് ജനങ്ങൾ പൊറുതിമുട്ടുമ്പോഴും കാര്യമായ ഇടപെടലുകളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നില്ല. സാധാരണ ജനങ്ങൾക്ക് ആശ്വാസമാകേണ്ട സപ്ലൈകോ ഇപ്പോൾ നോക്കുകുത്തി മാത്രമാണ്. സബ്സിഡി വിലയ്ക്ക് 13 ഇനം സാധനങ്ങൾ വാഗ്ദാനം ചെയ്യുന്ന സപ്ലൈകോ സ്റ്റോറുകളിൽ ഇപ്പോൾ ആകെയുള്ളത് നാലോ അഞ്ചോ ഇനങ്ങൾ മാത്രം. പൊതുവിപണിയിൽ വില കുതിച്ചുകയറിയ തുവരപ്പരിപ്പ് സപ്ലൈകോയിൽ ഇല്ലാതായിട്ട് ഒരു മാസത്തിലേറെയായി.

പൊതുവിപണിയിൽ കിലോഗ്രാമിന് 160–190 രൂപയുള്ള തുവരപ്പരിപ്പിന് സപ്ലൈകോയിലെ സബ്സിഡി വില 111 രൂപയാണ്. സപ്ലൈകോയിൽ സബ്സിഡി വിലയായ 69, 75 രൂപയ്ക്കു ലഭിക്കുന്ന ഒരു കിലോ കടലയ്ക്കും, വൻപയറിനും പൊതുവിപണിയിൽ വില ഇപ്പോൾ 130, 120 രൂപ എന്നിങ്ങനെയും. സപ്ലൈകോയിൽ ഈ സാധനങ്ങളൊന്നും ഒരുമാസമായി ലഭ്യമല്ല. മല്ലിക്ക് ഏകദേശം 140 രൂപയാണ് പൊതുവിപണിയിൽ വില. 500 ഗ്രാം മല്ലി 40.95 രൂപയ്ക്കാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ നൽകുന്നത്. എന്നാൽ ആഴ്ചകളായി സപ്ലൈകോയിൽ മല്ലിയും ഇല്ല.

അരിയും മുളകും, വെളിച്ചെണ്ണയുമാണ് മിക്കയിടത്തും ആവശ്യമായ അളവിൽ ലഭ്യമായിട്ടുള്ളത്. ചിലയിടത്ത് ചെറുപയർ, ഉഴുന്ന് തുടങ്ങിയവയുമുണ്ട്. പഞ്ചസാര സപ്ലൈകോയിൽ ലഭ്യമല്ലാതായിട്ട് ഒരു വർഷമാകുന്നു. വിതരണക്കാർക്ക് കോടിക്കണക്കിനു രൂപ നൽകാനുള്ളതിനാൽ വളരെ കുറച്ചു സാധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമാണ് ടെൻഡറിൽ ഉൾപ്പെടുത്തുന്നത്.

സപ്ലൈകോയിൽ സാധനങ്ങളില്ലാതെ കാലിയായ തട്ടുകൾ (ഫയൽ ചിത്രം: മനോരമ)

2023 ജൂൺ മുതലാണ് സപ്ലൈകോയിൽ സബ്സിഡി – നോൺ സബ്സിഡി സാധനങ്ങളുടെ വരവ് കുറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന്റെ തോൽവിയുടെ കാരണങ്ങളിലൊന്ന് ഈ കാലിയായ സപ്ലൈകോ കൂടിയായിരുന്നു. വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് വിപണിയിടപെടലിന്റെ ശ്രമങ്ങളൊന്നുമുണ്ടാകുന്നില്ലെന്നതിന്റെ പ്രകടമായ തെളിവാണ് കാലിയായ സപ്ലൈകോ സ്റ്റോറുകൾ.

∙ കേരളം വിലക്കയറ്റം കുറഞ്ഞ സംസ്ഥാനമോ?

വിലക്കയറ്റത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്കെല്ലാം, വിപണിയിൽ ഇടപെടുന്നതിനു പകരം വിലക്കയറ്റമില്ലെന്ന വാദമാണ് കേരളത്തിൽ സർക്കാരിനുള്ളത്. വിലക്കയറ്റത്തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടിക്കടി പറയാറുണ്ട്. പക്ഷേ, അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ എല്ലാ ഉൽപന്നങ്ങൾക്കും വില കൂടുതലാണു താനും. പച്ചക്കറി, മത്സ്യം, മാംസം, അരി തുടങ്ങി എല്ലാ ഉൽപന്നങ്ങൾക്കും കേരളത്തിൽ വില കൂടുതലാണ്.

സവാളയുമായി പോകുന്ന സ്ത്രീ (File Photo by Manjunath Kiran / AFP)

എന്നിട്ടും വിലക്കയറ്റത്തോതിന്റെ കണക്കുകൾ നിരത്തി കേരളത്തിൽ വിലക്കയറ്റമില്ലെന്ന വാദവുമായി സർക്കാർ വരുന്നു. ഈ വിരോധാഭാസത്തിന്റെ പ്രധാന കാരണം വിലക്കയറ്റത്തോത് കണക്കാക്കുന്ന ബാസ്കറ്റിൽ കേരളത്തിലെ ജനങ്ങൾ ഉപയോഗിക്കുന്ന ഭക്ഷ്യോൽപന്നങ്ങൾ കുറവാണെന്നതാണ്. സിപിഐ (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്), ഡബ്ല്യുപിഐ (ഹോൾസെയിൽ പ്രൈസ് ഇൻഡെക്സ്) ബാസ്കറ്റുകളിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത് ഉത്തരേന്ത്യക്കാർ ഉപയോഗിക്കുന്ന ഭക്ഷ്യോൽപന്നങ്ങളാണ്.

കൂടാതെ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ റിപ്പോർട്ട് പ്രകാരം ജൂണിൽ വിലക്കയറ്റം ഏറ്റവും ഉയർന്ന അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവുമുണ്ട്. ദേശീയ തലത്തിൽ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് ജൂണിൽ 12 മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. എന്നാൽ സംസ്ഥാനത്ത് ജൂണിൽ വിലക്കയറ്റത്തോതിൽ വർധന 5.47%. 2023 സെപ്റ്റംബറിനുശേഷം കേരളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലക്കയറ്റത്തോതാണിത്.

ഗ്രാമീണമേഖലകളിൽ വിലക്കയറ്റം കൂടുന്നതായാണു കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്. മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പർമാർക്കറ്റുകളുമെല്ലാം വിലക്കയറ്റത്തിന്റെ തീവ്രത ജനങ്ങളെ ഞെരുക്കാതെ ഒരു കാലത്ത് സംരക്ഷിച്ചു നിർത്തിയിരുന്നു. മിക്ക അവശ്യസാധനങ്ങൾക്കും സബ്സിഡി നൽകുന്നതിലൂടെയായിരന്നു ഇത്. എന്നാൽ സബ്സിഡി സാധനങ്ങളുടെ എണ്ണവും സബ്സിഡിയും സർക്കാർ വെട്ടിക്കുറച്ചു. സബ്സിഡിയുള്ള ഇനങ്ങൾ ഇവിടെ കിട്ടാനുമില്ലാത്ത സ്ഥിതിയാണ്.

മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിന് മുന്നിലെ കാഴ്ച (File Photo by Shailesh Andrade/ REUTERS)

∙പലിശ കുറയുമോ

പലിശനിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്കിന്റെ മുന്നിലുള്ള പ്രധാന തടസ്സം വിലക്കയറ്റം ഉയർന്നുനിൽക്കുന്നതാണ്. 4 ശതമാനമാണ് റിസർവ് ബാങ്കിന്റെ സഹന പരിധി. വിലക്കയറ്റം ഉയർന്നു നിൽക്കുമ്പോൾ പലിശ നിരക്കു കുറയ്ക്കാത്തത് കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പകൾ ലഭിച്ചാൽ ഇതു വീണ്ടും വിപണിയിലേക്ക് എത്തി ഡിമാൻഡ് വർധനയുണ്ടാക്കുമെന്നതിനാലാണ്. ഡിമാൻഡ് ഉയരുന്നത് സ്വാഭാവികമായും വീണ്ടും വിലക്കയറ്റത്തിനും കാരണമാകും. ഇതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കും.

എന്നാൽ ഇപ്പോൾ 4.75% എന്ന ആശ്വാസകരമായ നിലവാരത്തിലാണ്. വിലക്കയറ്റത്തോത് 6% വരെ ആണെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിലവിലെ സാഹചര്യത്തിൽ വലിയ ഭീഷണിയില്ല. എങ്കിലും 4 ശതമാനത്തിലേക്ക് കുറഞ്ഞെങ്കിൽ മാത്രമേ അടിസ്ഥാന പലിശനിരക്കുകളിൽ കുറവു പ്രതീക്ഷിക്കേണ്ടതുള്ളു. മഴലഭ്യത കുറയുകയും ഉഷ്ണതരംഗം തുടരുകയും ചെയ്താൽ പലിശയിളവു തീരുമാനം ഇനിയും നീണ്ടുപോകുകയും ചെയ്യും.

English Summary:

Climate Change and Supply Chain Woes Drive Up Kerala's Food Prices