അപ്രതീക്ഷിതമായി സംഭവിച്ച ‘ലിഫ്റ്റ് ഡിപ്ലോമസി’യായിരുന്നു ഈയിടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചൂടുള്ള ചർച്ച. നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റിനു മുന്നിൽ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും അവിചാരിതമായി കണ്ടുമുട്ടിയതും ഒരുമിച്ചു പോയതും വലിയ അഭ്യൂഹങ്ങൾക്കു വഴിതുറന്നു. ബദ്ധവൈരികൾ വീണ്ടും കൈകോർക്കുന്നു എന്ന മട്ടിലായി കഥകൾ. എന്നാൽ, ലിഫ്റ്റിനകത്തു നടന്നതു മറ്റൊന്നാണ്. ഫഡ്‌നാവിസ് ഭരണപക്ഷ ഓഫിസ് ഇരിക്കുന്ന വശത്തേക്കും ഉദ്ധവ് പ്രതിപക്ഷം ഇരിക്കുന്ന വശത്തേക്കും ചേർന്നുനിന്നു. വീണ്ടുമൊരു കൈകോർക്കലിനു സാധ്യതയില്ലെന്ന സൂചനകളുമായി ഇരുവരും രണ്ടു ദിശകളിലേക്കു നടന്നുനീങ്ങി. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദ്ധവ് പിന്നീടു തീർത്തുപറഞ്ഞു; ഫഡ്നാവിസാകട്ടെ വിശദീകരണങ്ങൾക്കു തുനിഞ്ഞില്ല. ഇനിയൊരു കൈകോർക്കലിനോ എതിർപാളയത്തിൽ പിളർപ്പുണ്ടാക്കാനോ അദ്ദേഹം മുതിരുമെന്നു കരുതുക വയ്യ. ശിവസേനയെയും എൻസിപിയെയും പിളർത്തിയതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രതീക്ഷിതമായി സംഭവിച്ച ‘ലിഫ്റ്റ് ഡിപ്ലോമസി’യായിരുന്നു ഈയിടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചൂടുള്ള ചർച്ച. നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റിനു മുന്നിൽ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും അവിചാരിതമായി കണ്ടുമുട്ടിയതും ഒരുമിച്ചു പോയതും വലിയ അഭ്യൂഹങ്ങൾക്കു വഴിതുറന്നു. ബദ്ധവൈരികൾ വീണ്ടും കൈകോർക്കുന്നു എന്ന മട്ടിലായി കഥകൾ. എന്നാൽ, ലിഫ്റ്റിനകത്തു നടന്നതു മറ്റൊന്നാണ്. ഫഡ്‌നാവിസ് ഭരണപക്ഷ ഓഫിസ് ഇരിക്കുന്ന വശത്തേക്കും ഉദ്ധവ് പ്രതിപക്ഷം ഇരിക്കുന്ന വശത്തേക്കും ചേർന്നുനിന്നു. വീണ്ടുമൊരു കൈകോർക്കലിനു സാധ്യതയില്ലെന്ന സൂചനകളുമായി ഇരുവരും രണ്ടു ദിശകളിലേക്കു നടന്നുനീങ്ങി. 

അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദ്ധവ് പിന്നീടു തീർത്തുപറഞ്ഞു; ഫഡ്നാവിസാകട്ടെ  വിശദീകരണങ്ങൾക്കു തുനിഞ്ഞില്ല. ഇനിയൊരു കൈകോർക്കലിനോ എതിർപാളയത്തിൽ പിളർപ്പുണ്ടാക്കാനോ അദ്ദേഹം മുതിരുമെന്നു കരുതുക വയ്യ. ശിവസേനയെയും എൻസിപിയെയും പിളർത്തിയതിനു മഹാരാഷ്ട്രാ ജനത കൊടുത്ത പ്രഹരത്തിന്റെ ആഘാതത്തിൽനിന്നു ഫഡ്നാവിസ് ഇനിയും മുക്തനായിട്ടില്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റ് നേടിയ ബിജെപിയാണ് ഇത്തവണ ഒൻപതിലൊതുങ്ങിയത്; ശിവസേനയിലെയും എൻസിപിയിലെയും പ്രബലവിഭാഗങ്ങൾ ഒപ്പമുണ്ടായിട്ടും കൂപ്പുകുത്തി. കഴിഞ്ഞതവണ 48ൽ 41ലും ജയിച്ച എൻഡിഎയ്ക്ക് ഇത്തവണ നേടാനായത് 17 സീറ്റ് മാത്രം. 

ADVERTISEMENT

പാർട്ടി പിളർത്തപ്പെട്ടതിന്റെ സഹതാപം ഉദ്ധവിനും ശരദ് പവാറിനും അനുകൂലമായി വീശിയപ്പോൾ എൻഡിഎ കോട്ടകൾ തകർന്നു. ഒപ്പം, രാഹുലിന്റെ ജോഡോ യാത്ര കടന്നുപോയ വഴികളിലെല്ലാം കോൺഗ്രസ് ഉണർന്നെഴുന്നേൽക്കുകയും ചെയ്തു. 31 സീറ്റുമായി ഇന്ത്യാ മുന്നണി എൻഡിഎയെ ഞെട്ടിച്ചു. ഇതിന്റെ തനിയാവർത്തനം ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് അവർ സ്വപ്നം കാണുന്നു. എൻഡിഎയാകട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്ന് അവകാശപ്പെടുന്നു. 

തള്ളാനും കൊള്ളാനുമാകാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ കെട്ടടങ്ങും മുൻപാണ് മഹാരാഷ്ട്രയിൽ നിയമസഭാ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. കോൺഗ്രസും എൻസിപി ശരദ് പക്ഷവും ശിവസേനാ ഉദ്ധവ് വിഭാഗവും അടങ്ങുന്ന ഇന്ത്യാ മുന്നണി സഖ്യം തുടരുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ബിജെപിയും ശിവസേനാ ഷിൻഡെ പക്ഷവും എൻസിപി അജിത് വിഭാഗവും ഉൾപ്പെടുന്ന എൻഡിഎയുടെ ലോക്സഭാ തോൽവിക്കു കാരണം ചില കല്ലുകടികൾ കൂടിയാണ്. ഒട്ടേറെ അഴിമതിക്കേസുകളിൽ ആരോപണവിധേയനായ അജിത് പവാറുമായുള്ള കൂട്ടുകെട്ടാണ് തിരിച്ചടിക്ക് ഒരു കാരണമെന്നും സഖ്യം ഒഴിവാക്കണമെന്നും ആർഎസ്എസും ബിജെപിയിലെ ഒരു വിഭാഗവും അഭിപ്രായപ്പെടുന്നു. 

അജിത് പവാർ (PTI Photo/Kunal Patil)

ഒരു സീറ്റിലാണ് അജിത്തിന്റെ പാർട്ടിക്കു ജയിക്കാനായത്. എന്നാൽ, സഖ്യം ഉപേക്ഷിച്ചാൽ അതു തെറ്റായ സന്ദേശം നൽകുമെന്നും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പാർട്ടിയായി മുദ്രകുത്തപ്പെട്ടാൽ അത് അടുത്ത തിരിച്ചടിയാകുമെന്നുമാണ് ബിജെപി കോർ കമ്മിറ്റിയുടെ വിലയിരുത്തൽ. അതിനാൽ, അജിത്തുമായി ചേർന്നു തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടവും. 

അജിത്തിനു സ്വന്തം പാർട്ടിയിലും തലവേദനകളേറെ. ഒപ്പമുള്ള 40 എംഎൽഎമാരിൽ 22 പേർ ശരദ് പവാറുമായി ബന്ധപ്പെട്ടെന്നാണ് വാർത്തകൾ. മുതിർന്ന നേതാവായ ഛഗൻ ഭുജ്ബൽ നാസിക് ലോക്‌സഭാ സീറ്റും പിന്നീടു രാജ്യസഭാ സീറ്റും നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തിയിലാണ്.

നാണംകെട്ട് എൻഡിഎ സഖ്യത്തിൽ തുടരേണ്ടെന്നും ദലിത് നേതാവായ പ്രകാശ് അംബേദ്കറുടെ പാർട്ടിയുമായി കൈകോർക്കണമെന്നും അജിത് പക്ഷത്തെ ചില നേതാക്കൾ ശബ്ദമുയർത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാനായില്ലെങ്കിലും 7 മണ്ഡലങ്ങളിലെ ഫലം നിർണയിച്ച ശക്തിയായിരുന്നു പ്രകാശിന്റെ പാർട്ടി. 

ADVERTISEMENT

∙ എൻഡിഎക്ക് വെല്ലുവിളികൾ 

എൻഡിഎയിലെ 185 എംഎൽഎമാരിൽ 90 പേരുടെ മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണി പിന്നിലായിരുന്നു. ബിജെപിയുടെ 103 എംഎൽഎമാരിൽ 48 പേർ ഇൗ പട്ടികയിലുണ്ട്. നിലവിൽ 71 എംഎൽഎമാർ മാത്രമുള്ള ഇന്ത്യാമുന്നണിയിൽ 13 പേരുടെ മണ്ഡലങ്ങളിൽ മാത്രമാണ് എതിർപാർട്ടി ലീഡ് നേടിയത്. തിരിച്ചടികളെ മറികടക്കാൻ വൻ പ്രഖ്യാപനങ്ങളാണ് സർക്കാർ ബജറ്റിൽ നടത്തിയത്.

അർഹരായ സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ, യുവാക്കൾക്കു തൊഴിൽപരിശീലനത്തിനു മാസം 10,000 രൂപ സ്റ്റൈപൻഡ്, 44 ലക്ഷം കർഷകരുടെ വൈദ്യുതി ബിൽ എഴുതിത്തള്ളൽ, 54 ലക്ഷം കുടുംബങ്ങൾക്ക് 3 പാചകവാതക സിലിണ്ടർ സൗജന്യം, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കു സൗജന്യ ഉന്നതവിദ്യാഭ്യാസം എന്നിവയടക്കമുള്ള വാഗ്ദാനങ്ങൾ ലക്ഷ്യമിടുന്നതു ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടാണ്. 

∙ ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷ 

ADVERTISEMENT

288 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത്, ലോക്സഭാഫലം വച്ചു നോക്കിയാൽ 150ൽ അധികം മണ്ഡലങ്ങളിൽ ഇന്ത്യാമുന്നണിയാണു മുന്നിൽ. ഉദ്ധവിനും പവാറിനും അനുകൂലമായ സഹതാപതരംഗം തുടരുന്നതും കോൺഗ്രസ് വിദർഭ അടക്കമുള്ള ഗ്രാമീണമേഖലകളിൽ വീണ്ടും വേരുപടർത്തുന്നതും സഖ്യത്തിനു പ്രതീക്ഷ പകരുന്നു. മുസ്‌ലിം, ദലിത് വോട്ടർമാർ ഇന്ത്യാമുന്നണിയോടു ചേർന്നുനിൽക്കുന്നതാണ് മറ്റൊരു നിർണായകഘടകം. വിലക്കയറ്റവും തൊഴിലില്ലായ്മയും ഭരണവിരുദ്ധവികാരവും എൻഡിഎക്കു വെല്ലുവിളിയാണ്. 

ജനസംഖ്യയുടെ 28 ശതമാനമുള്ള മറാഠകളും 50 ശതമാനത്തിലേറെ വരുന്ന ഒബിസികളും സംവരണത്തിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്നതും ഭരണമുന്നണിക്കു ഭീഷണിയാകുമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ വിലയിരുത്തൽ. ശരദ് പവാറിന്റെ തന്ത്രങ്ങളാണ് മുന്നണിയുടെ മറ്റൊരു ബലം. നാലു തവണ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് ഉള്ളംകയ്യിലാണ് മഹാരാഷ്ട്ര. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും അജിത് പവാർ കയ്യൊഴിഞ്ഞിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പത്തിൽ എട്ടു സീറ്റിലും പാർട്ടിയെ ജയിപ്പിച്ച പവാർ 83–ാം വയസ്സിലും കരുത്തനായി തുടരുന്നു. 

∙ ചെന്നിത്തലയും കനുഗോലുവും 

കോൺഗ്രസ്, ഉദ്ധവ് പക്ഷം, എൻസിപി എന്നീ പാർട്ടികളെ ഒന്നിച്ചുകൊണ്ടുപോകുന്നതിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിർണായക പങ്കുവഹിക്കുന്നു. സംസ്ഥാന നേതൃത്വത്തെക്കാൾ ആവേശത്തോടെ  പ്രശ്‌നപരിഹാരത്തിനും മറ്റും മുന്നിട്ടിറങ്ങുന്ന ചെന്നിത്തല, പാർട്ടി പ്രവർത്തകരിലും പ്രാദേശിക നേതാക്കളിലും ഉന്മേഷമുണ്ടാക്കിയിട്ടുണ്ട്. എൻഎസ്‌യു, യൂത്ത് കോൺഗ്രസ് ദേശീയതലത്തിൽ പ്രവർത്തിച്ച കാലത്തെ സൗഹൃദങ്ങളും അദ്ദേഹം പ്രയോജനപ്പെടുത്തുന്നു. 

മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനം നടത്തുന്ന രമേശ് ചെന്നിത്തല. (PTI Photo/Shashank Parade)

കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ അണിയറയിൽ പ്രവർത്തിച്ച തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു മഹാരാഷ്ട്രയിലും കളത്തിലുണ്ടാകും. സർവേകളുടെയും കണക്കുകൂട്ടലുകളുടെയും ദിനങ്ങളാണ് ഇനി; ഒപ്പം കൂറുമാറ്റങ്ങളുടെയും. അജിത് പവാർ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങളിൽനിന്നു ശരദ് പവാറിന്റെയും ഉദ്ധവിന്റെയും പാർട്ടികളിലേക്കു നേതാക്കളുടെ ചെറിയ ഒഴുക്കിനുള്ള സാധ്യതയാണു നിരീക്ഷകർ പ്രവചിക്കുന്നത്. ഇരുമുന്നണികളിലും സീറ്റ് തർക്കങ്ങളെത്തുടർന്നുള്ള സംഘട്ടനരംഗങ്ങളും പ്രേക്ഷകരെ കാത്തിരിക്കുന്നു. 

ഏക്നാഥ് ഷിൻഡെ (PTI Photo/Kunal Patil)

∙ പിടിമുറുക്കി ഷിൻഡെ;
പതറി ഫഡ്നാവിസ്

ബജറ്റിലെ ആനുകൂല്യങ്ങളെല്ലാം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പേരിലുള്ള പദ്ധതികളായാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഏക്നാഥിന്റെ സഹായഹസ്തം’ എന്ന വിശേഷണവുമായി ഷിൻഡെപക്ഷം ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റിൽ മത്സരിച്ച ഷിൻഡെപക്ഷം ഏഴിൽ ജയിച്ചു; ബിജെപിയെക്കാൾ ഭേദപ്പെട്ട പ്രകടനം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മറാഠ പ്രക്ഷോഭം കൂടുതൽ സജീവമാകാനുള്ള സാധ്യത കൂടി കണക്കാക്കിയാൽ ആ സമുദായത്തിൽ നിന്നുള്ള ഷിൻഡെ തന്നെ എൻഡിഎയെ നയിക്കാനാണു സാധ്യത. 

ദേവേന്ദ്ര ഫഡ്നാവിസ് (Photo by Indranil MUKHERJEE / AFP)

28 ലോക്സഭാ സീറ്റിൽ മത്സരിച്ച ബിജെപി 9 സീറ്റിൽ ഒതുങ്ങിയതോടെ പാർട്ടിയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ കരുത്തു കുറഞ്ഞു. തന്റെ മേധാവിത്വം ഉറപ്പിക്കാൻ അദ്ദേഹം അകറ്റിനിർത്തിയ നേതാക്കളെ പദവികളിലേക്കു തിരിച്ചെത്തിക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വം. ഫഡ്നാവിസിനോടുള്ള എതിർപ്പുമൂലം പാർട്ടി വിട്ട മുതിർന്ന നേതാവ് ഏക്നാഥ് ഖഡ്സെ തിരിച്ചെത്തിയേക്കും. ഇടഞ്ഞുനിൽക്കുന്ന പങ്കജ മുണ്ടെയെ വൈകാതെ സംസ്ഥാന മന്ത്രിസഭയിൽ എത്തിക്കാനുള്ള നീക്കവും സജീവം. 

English Summary:

Maharashtra Assembly Elections: NDA's Budget Bonanza vs. India's Strategic Alliances

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT