അന്ന് വിഎസിനെതിരെ: ഇന്ന് പാർട്ടിക്കുള്ളിൽ ആദ്യമായി പിണറായി ചോദ്യം ചെയ്യപ്പെടുന്നു; തിരുത്തൽ എവിടെവരെ?
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ആഴത്തിലുള്ളതും ആത്മാർഥവുമായ തിരുത്തലുകൾക്കു തയാറെന്നു സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. അവ എന്തായിരിക്കുമെന്നും എത്രകണ്ട് നടപ്പാക്കുമെന്നുമാണ് ഇനി ആകാംക്ഷ. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണ പ്രഖ്യാപനത്തിനു മുഖ്യമന്ത്രി നിയമസഭയിൽ തയാറായത് മാറ്റങ്ങളുടെ തുടക്കവുമാണ്. സിപിഎം കേന്ദ്രകമ്മിറ്റി(സിസി)യുടെ റിപ്പോർട്ടുകൾ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു റിപ്പോർട്ടിന്റെ കാര്യത്തിലെ വേഗം ശ്രദ്ധേയമായിരുന്നു. അനുഭാവികളോടും ജനങ്ങളോടും കാര്യങ്ങൾ കഴിയും വേഗം തുറന്നുപറയണമെന്നും തിരുത്തലിന്റെ തുടക്കം അങ്ങനെയാകണമെന്നുമുള്ള കേന്ദ്രനേതൃത്വത്തിന്റെ സമീപനം ഇതിൽ പ്രതിഫലിക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കാറില്ല. ഈ രണ്ടു റിപ്പോർട്ടുകളും തോൽവിയുടെ

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ആഴത്തിലുള്ളതും ആത്മാർഥവുമായ തിരുത്തലുകൾക്കു തയാറെന്നു സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. അവ എന്തായിരിക്കുമെന്നും എത്രകണ്ട് നടപ്പാക്കുമെന്നുമാണ് ഇനി ആകാംക്ഷ. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണ പ്രഖ്യാപനത്തിനു മുഖ്യമന്ത്രി നിയമസഭയിൽ തയാറായത് മാറ്റങ്ങളുടെ തുടക്കവുമാണ്.
സിപിഎം കേന്ദ്രകമ്മിറ്റി(സിസി)യുടെ റിപ്പോർട്ടുകൾ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു റിപ്പോർട്ടിന്റെ കാര്യത്തിലെ വേഗം ശ്രദ്ധേയമായിരുന്നു. അനുഭാവികളോടും ജനങ്ങളോടും കാര്യങ്ങൾ കഴിയും വേഗം തുറന്നുപറയണമെന്നും തിരുത്തലിന്റെ തുടക്കം അങ്ങനെയാകണമെന്നുമുള്ള കേന്ദ്രനേതൃത്വത്തിന്റെ സമീപനം ഇതിൽ പ്രതിഫലിക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കാറില്ല. ഈ രണ്ടു റിപ്പോർട്ടുകളും തോൽവിയുടെ ആഘാതവും അതിന്റെ കാരണങ്ങളും ഒളിച്ചുവയ്ക്കാതെ പറയുന്നു.
ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ താഴെത്തട്ടുകളിൽ നടക്കുന്ന ചർച്ചകളിൽ ഏറ്റവും ശ്രദ്ധേയം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നു എന്നതു തന്നെ. വിഎസ് യുഗത്തിനു തിരശീല താഴ്ന്നശേഷം പിണറായിക്കെതിരെ പാർട്ടിയിൽ ചോദ്യങ്ങളുണ്ടായിട്ടില്ല. ഒന്നര പതിറ്റാണ്ടുനീണ്ട ഉൾപാർട്ടി യുദ്ധത്തിനൊടുവിൽ വിഎസിനെപ്പോലെ ഒരു നേതാവിനെ മെരുക്കാനായി എന്നതാണ് പാർട്ടിയിൽ പിണറായിയെ സർവശക്തനാക്കിയത്. വിഭാഗീയതയുടെ ആ ഘട്ടം പിണറായിക്ക് ഒട്ടും സുഖകരമായിരുന്നില്ലെങ്കിലും ആ പോരാട്ടവും അതിൽ കൈവരിക്കാനായ ജയവും അദ്ദേഹത്തിനു മൂലധനമായി. അതിന്റെ കരുത്തിലാണ് പിന്നീടു പാർട്ടിയും സർക്കാരും പിണറായി അടക്കിഭരിച്ചത്. ഏകാധിപത്യത്തിലേക്കും അധികാരപ്രമത്തതയിലേക്കും അതു മാറുകയാണോയെന്ന സംസാരങ്ങൾ തുറന്നവിമർശനങ്ങളായി മാറുന്നത് ഇക്കഴിഞ്ഞ ദിവസങ്ങൾ കണ്ടു.
∙ എന്തുചെയ്യും പിബി?
ഏതു വലിയ നേതാവിനും തെറ്റുപറ്റിയാൽ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ സംഘടനാരീതി. പിണറായി സെക്രട്ടറിയായിരുന്ന പാർട്ടി വിഎസിനെതിരെ അച്ചടക്കത്തിന്റെ ചൂരൽവടി നിരന്തരം വീശിയത് ഈ ലെനിനിസ്റ്റ് സംഘടനാതത്വങ്ങൾ ഓർമിപ്പിച്ചാണ്. ഗാന്ധിജിയെയും അബ്ദുൽ നാസർ മഅദനിയെയും താരതമ്യം ചെയ്തു ലേഖനമെഴുതാൻ മുതിർന്ന ഇഎംഎസിനെവരെ സിപിഎം തിരുത്തിയിട്ടുണ്ട്. ‘പീപ്പിൾസ് ഡെമോക്രസി’യിൽ ഇഎംഎസിന്റെ നിലപാട് നിരാകരിച്ച്, ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത് എഴുതി.
ഈ കാലയളവിൽ പിബി തീർത്തും കാഴ്ചക്കാരായിരുന്നു എന്നല്ല. മുഖ്യമന്ത്രിയുടെ ചില നിലപാടുകളിലെ അസംതൃപ്തി പിബി അദ്ദേഹത്തെ അറിയിക്കുകയും അത് അദ്ദേഹം ഉൾക്കൊള്ളുന്നെന്ന സൂചന നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, പിണറായിയുടെ നേതൃത്വത്തോടു സംഘർഷത്തിനു പോകാൻ അവർ തുനിഞ്ഞിട്ടില്ല.തോൽവിയുടെ പേരിൽ തിരക്കിട്ട് അതിനു ശ്രമിക്കുമെന്നും കരുതാനാവില്ല. എന്നാൽ, പിബിക്കു കുറച്ചുകൂടി ഇടപെടൽശേഷി കൈവരും.
ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുകയും കേരളത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും പൂർണനിയന്ത്രണം പിണറായിയിൽ കേന്ദ്രീകരിക്കുകയും ചെയ്തതോടെ പിബിയുടെ പിടി ഇവിടെ അയഞ്ഞിരുന്നു. അതു മുറുക്കാനുള്ള അവസരമാണ് ലോക്സഭാ തിരഞ്ഞെടുപ്പുഫലം കേന്ദ്രനേതൃത്വത്തിനു നൽകുന്നത്.
ഭരണവിരുദ്ധ വികാരം ഇല്ലെന്നു നിയമസഭയിൽ പിണറായി അവകാശപ്പെട്ട ശേഷവും തോൽവിയുടെ രണ്ടാമത്തെ കാരണം സർക്കാരിന്റെ ദൗർബല്യങ്ങളാണെന്നു സിസി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത് അതിന്റെ വ്യക്തമായ സൂചനയാണ്. ബിജെപിക്കെതിരെ സിപിഎമ്മിനെക്കാൾ മുൻഗണന കോൺഗ്രസിനു മതനിരപേക്ഷചേരി നൽകിയതാണ് സിസിയുടെ ദൃഷ്ടിയിൽ ഒന്നാമത്തെ കാരണം.
∙ വരുമോ മന്ത്രിസഭയിൽ മാറ്റം?
തോൽവിയുടെ പേരിൽ നേതൃമാറ്റം ആലോചനകളിൽ പോലുമില്ലെന്നു നേതാക്കൾ വ്യക്തമാക്കുന്നു. തുടർഭരണം സമ്മാനിച്ച മുഖ്യമന്ത്രിയെ ദേശീയ രാഷ്ട്രീയം പ്രധാനമായും വിലയിരുത്തപ്പെടുന്ന പൊതുതിരഞ്ഞെടുപ്പു തോൽവിയുടെ പേരിൽ മാറ്റണമെന്നു പറയുന്നതിൽ യുക്തിയില്ലെന്നു പറയാമെങ്കിലും അധികാരത്തിന്റെ പ്രതിപുരുഷനെപ്പോലെ പിണറായി പെരുമാറുന്നതിനോടു പാർട്ടി യോജിക്കുന്നില്ല. അകമ്പടി വ്യൂഹവും പൊതുവികാരത്തിനു വിരുദ്ധമായ ചില പ്രതികരണങ്ങളുമാണ് കാര്യമായ വിമർശനത്തിനു കാരണമായത്. മതിയായ സുരക്ഷാപരിശോധനകളിലൂടെ മാത്രം ആളുകളെ കയറ്റിവിടുന്ന നിയമസഭാവളപ്പിൽപോലും മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന മിനിറ്റുകളിൽ മറ്റു വാഹനങ്ങൾ ചലിച്ചുകൂടെന്ന നിർബന്ധബുദ്ധി ആരുടേതാണെന്ന് അദ്ദേഹവും പരിശോധിക്കേണ്ടി വരും. ഭയപ്പെടുത്തുന്ന ആ നിശ്ശബ്ദത മറ്റു മന്ത്രിമാരുടെ വാഹനങ്ങൾ കടന്നുവരുമ്പോൾ അവിടെയില്ല.
ധനകാര്യവകുപ്പിന്റെ മുൻഗണനകൾ തെറ്റിയെന്നു കേന്ദ്ര–സംസ്ഥാന റിപ്പോർട്ടുകളിൽ ഉള്ളതിനാൽ താഴെത്തട്ടിലെ ചർച്ചകളിൽ കൂടുതൽ പഴി കേൾക്കുന്നത് ആ വകുപ്പും മന്ത്രി കെ.എൻ.ബാലഗോപാലുമാണ്. ആർ.ബിന്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതുതന്നെ ജില്ലാ കമ്മിറ്റികളിൽ വിമർശനവിധേയമായി. മുൻഗാമിയായ കെ.കെ.ശൈലജയുമായുള്ള താരതമ്യമാണ് വീണാ ജോർജിനെ കുഴപ്പത്തിലാക്കുന്നത്. മന്ത്രിയെന്ന നിലയിൽ പി.എ.മുഹമ്മദ് റിയാസിനെതിരെ കാര്യമായ ആക്ഷേപമില്ലെങ്കിലും മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ പ്രാതിനിധ്യമുണ്ടാക്കുന്ന എതിർപ്രചാരണങ്ങളിലാണ് വിമർശകരുടെ ഊന്നൽ.
പുനഃസംഘടനയോ വകുപ്പുകളിൽ മാറ്റമോ കൂടിയേ തീരൂ എന്ന അഭിപ്രായം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്തൊട്ട് ജില്ലാ കമ്മിറ്റികളിൽ വരെ ഉയർന്നിട്ടുണ്ട്. എന്നാൽ, 2019ലെ 1–19 തോൽവിക്കുശേഷം അതുണ്ടായില്ലെന്നും അതേ മന്ത്രിസഭയാണ് തുടർഭരണത്തിനു കാരണമായതെന്നുമുള്ള നിലപാടിലാണ് മുഖ്യമന്ത്രി. ചർച്ചകളിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെയോ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെയോ സ്ഥിതിയും ഭദ്രമല്ല. വർഷാവസാനം ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങൾ സെക്രട്ടറിക്കു നിർണായകമാകും. ജയരാജനെ പദവിയിൽ തുടരാൻ അനുവദിച്ചാൽ നിങ്ങൾ തിരുത്തുന്നതു പിന്നെ എന്താണെന്ന ചോദ്യത്തിന്റെ ചൂട് മുന്നണിക്കുള്ളിൽ തന്നെ സിപിഎം അനുഭവിച്ചു തുടങ്ങും.