ആ നീക്കത്തിനു കാരണം ചൈനയുടെ ഭീഷണി; ‘അശാന്തിയുടെ താഴ്‌വര’; ഭീകരരുടെ പുതിയ ലക്ഷ്യം ജമ്മു?
കശ്മീർ താഴ്‌വര വിട്ട് ഭീകരർ ജമ്മു ലക്ഷ്യമിടുകയാണോ? 2 മാസത്തിനിടെ കശ്മീരിൽ ഒരു ഭീകരാക്രമണം നടന്നപ്പോൾ ജമ്മുവിൽ നടന്നത് 6 ആക്രമണം. ലോക്സഭാ തിരഞ്ഞെടുപ്പ് ഇവിടെ പ്രശ്നങ്ങളില്ലാതെ നടത്തിയതിനു പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അശാന്തി സൃഷ്ടിക്കാൻ ഭീകരാക്രമണമുണ്ടാകുമെന്ന് അധികൃതർ കണക്കുകൂട്ടിയിരുന്നു. അമർനാഥ് തീർഥാടനകാലത്തും ഈ ആശങ്കയുണ്ടായിരുന്നു. അതിനാൽ ശക്തമായ സുരക്ഷയൊരുക്കി. എന്നാൽ, ശ്രീനഗർ താഴ്‌വര താരതമ്യേന ശാന്തമായിരിക്കെ ജമ്മുവിലായി ഭീഷണി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയപ്പോൾ മുതൽ ജമ്മുവിലെയും കശ്മീരിലെയും സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു; പ്രത്യേകിച്ച് കശ്മീരിൽ. പൊതുവേ ഭീകരഭീഷണി കുറഞ്ഞ ജമ്മുവിൽ സുരക്ഷാവിന്യാസം താരതമ്യേന കുറവാണ്. ഭീകരർ കശ്മീർ വിട്ട് ജമ്മു ലക്ഷ്യമാക്കാൻ ഇതാണു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിനിടെ, ലഡാക്കിലെ ഗൽവാൻ പ്രദേശത്തു ചൈന ഭീഷണി ഉയർത്തിയതും പ്രശ്നമായി. ആഭ്യന്തരസുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പല സൈനിക യൂണിറ്റുകളെയും പിൻവലിച്ച് ഇവിടെ നിയോഗിക്കേണ്ടിവന്നു. കശ്മീരിലെ സുരക്ഷാനിരയിൽ കുറവ് വരുത്താനാകാത്തതിനാൽ താരതമ്യേന ഭീഷണി കുറഞ്ഞ ജമ്മുവിൽ നിന്ന് ഒട്ടേറെ യൂണിറ്റുകളെ അതിർത്തിയിലേക്കു നീക്കേണ്ടിവന്നുവെന്നാണ് വടക്കൻ കമാൻഡിന്റെ മുൻ മേധാവി ലഫ്റ്റനന്റ് ജനറൽ ബി.എസ്.ജയ്സ്വാൽ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
ജമ്മു–കശ്മീർ–ലഡാക്ക് പ്രദേശത്ത് സൈന്യം 3 തരം സുരക്ഷാസംവിധാനമാണൊരുക്കിയിരിക്കുന്നത്. ഒന്ന്: നിയന്ത്രണരേഖയുൾപ്പെട്ട അതിർത്തിയിൽ പാക്ക് സൈനികാക്രമണവും നുഴഞ്ഞുകയറ്റവും ചെറുക്കുന്ന കാവൽ. രണ്ട്: ഇന്ത്യൻ നിയന്ത്രിത ഭൂമിക്കുള്ളിൽ ഉയരാവുന്ന ഭീകരഭീഷണി തടയാൻ പൊലീസിനും മറ്റു സുരക്ഷാവിഭാഗങ്ങൾക്കും സഹായം നൽകുന്ന സേന. മൂന്ന്: ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലെ കാവൽ.
ലഡാക്കിൽ തർക്കം നിലനിന്നിരുന്ന പ്രദേശങ്ങളിൽ സൈന്യവും തർക്കമില്ലാത്ത പ്രദേശങ്ങളിൽ ഇന്തോ–ടിബറ്റൻ പൊലീസുമായിരുന്നു കാവൽ. എന്നാൽ, ഗൽവാൻ സെക്ടറിലടക്കം പലയിടങ്ങളിൽ ചൈനീസ് സൈന്യം ഭീഷണി ഉയർത്തിയതോടെ ഈ പ്രദേശത്തെമ്പാടും സൈന്യത്തെത്തന്നെ നിയോഗിക്കേണ്ടിവന്നു. ഇതാണു ജമ്മുവിൽ സൈനിക കാവൽ കുറയാൻ കാരണം. ഇത് ഭീകരർ മുതലെടുക്കുന്നുവെന്നാണു വിലയിരുത്തൽ.