മലരു പൊരിക്കുന്നവർക്കറിയാം പാകപ്പെടുത്തിയ നെന്മണികൾ വറക്കുമ്പോൾ, അതിവേഗം പൊരിഞ്ഞു ചാടി, ക്ഷണനേരത്തേക്കു മാത്രം പറന്നുനിൽക്കുമെന്ന്. അതിവേഗം അവ വറചട്ടിയിലേക്കുതന്നെ മടങ്ങും. ചില മനസ്സുകളും അങ്ങനെയാണ്. ഒന്നിനെപ്പറ്റിയും ഏകാഗ്രതയോടെ ചിന്തിക്കില്ല. ഓരോ വിഷയത്തിലും ക്ഷണനേരം മാത്രമേ മനസ്സ് തങ്ങിനിൽക്കൂ. ഉടൻതന്നെ മറ്റൊന്നിലേക്ക് ചാടി മാറിക്കളയും. ആ രീതി ആവർത്തിച്ചുകൊണ്ടേയിരിക്കും. വിഷയങ്ങൾ അനുക്ഷണം മാറിമറിയും. ഒന്നിനെക്കുറിച്ചും ഏകാഗ്രതയോടെ അൽപനേരംപോലും ചിന്തിക്കില്ല. ഇങ്ങനെ ചാടിമറിയുന്ന മനസ്സിന് പിന്നിലുള്ളതു ‘പോപ്കോൺ ബ്രെയിൻ’ ആണ്. ഒരേ സമയം പല കാര്യങ്ങൾ ചെയ്യുന്നതിനെ

മലരു പൊരിക്കുന്നവർക്കറിയാം പാകപ്പെടുത്തിയ നെന്മണികൾ വറക്കുമ്പോൾ, അതിവേഗം പൊരിഞ്ഞു ചാടി, ക്ഷണനേരത്തേക്കു മാത്രം പറന്നുനിൽക്കുമെന്ന്. അതിവേഗം അവ വറചട്ടിയിലേക്കുതന്നെ മടങ്ങും. ചില മനസ്സുകളും അങ്ങനെയാണ്. ഒന്നിനെപ്പറ്റിയും ഏകാഗ്രതയോടെ ചിന്തിക്കില്ല. ഓരോ വിഷയത്തിലും ക്ഷണനേരം മാത്രമേ മനസ്സ് തങ്ങിനിൽക്കൂ. ഉടൻതന്നെ മറ്റൊന്നിലേക്ക് ചാടി മാറിക്കളയും. ആ രീതി ആവർത്തിച്ചുകൊണ്ടേയിരിക്കും. വിഷയങ്ങൾ അനുക്ഷണം മാറിമറിയും. ഒന്നിനെക്കുറിച്ചും ഏകാഗ്രതയോടെ അൽപനേരംപോലും ചിന്തിക്കില്ല. ഇങ്ങനെ ചാടിമറിയുന്ന മനസ്സിന് പിന്നിലുള്ളതു ‘പോപ്കോൺ ബ്രെയിൻ’ ആണ്. ഒരേ സമയം പല കാര്യങ്ങൾ ചെയ്യുന്നതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലരു പൊരിക്കുന്നവർക്കറിയാം പാകപ്പെടുത്തിയ നെന്മണികൾ വറക്കുമ്പോൾ, അതിവേഗം പൊരിഞ്ഞു ചാടി, ക്ഷണനേരത്തേക്കു മാത്രം പറന്നുനിൽക്കുമെന്ന്. അതിവേഗം അവ വറചട്ടിയിലേക്കുതന്നെ മടങ്ങും. ചില മനസ്സുകളും അങ്ങനെയാണ്. ഒന്നിനെപ്പറ്റിയും ഏകാഗ്രതയോടെ ചിന്തിക്കില്ല. ഓരോ വിഷയത്തിലും ക്ഷണനേരം മാത്രമേ മനസ്സ് തങ്ങിനിൽക്കൂ. ഉടൻതന്നെ മറ്റൊന്നിലേക്ക് ചാടി മാറിക്കളയും. ആ രീതി ആവർത്തിച്ചുകൊണ്ടേയിരിക്കും. വിഷയങ്ങൾ അനുക്ഷണം മാറിമറിയും. ഒന്നിനെക്കുറിച്ചും ഏകാഗ്രതയോടെ അൽപനേരംപോലും ചിന്തിക്കില്ല. ഇങ്ങനെ ചാടിമറിയുന്ന മനസ്സിന് പിന്നിലുള്ളതു ‘പോപ്കോൺ ബ്രെയിൻ’ ആണ്. ഒരേ സമയം പല കാര്യങ്ങൾ ചെയ്യുന്നതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലരു പൊരിക്കുന്നവർക്കറിയാം പാകപ്പെടുത്തിയ നെന്മണികൾ വറക്കുമ്പോൾ, അതിവേഗം പൊരിഞ്ഞു ചാടി, ക്ഷണനേരത്തേക്കു മാത്രം പറന്നുനിൽക്കുമെന്ന്. അതിവേഗം അവ വറചട്ടിയിലേക്കുതന്നെ മടങ്ങും. ചില മനസ്സുകളും അങ്ങനെയാണ്. ഒന്നിനെപ്പറ്റിയും ഏകാഗ്രതയോടെ ചിന്തിക്കില്ല. ഓരോ വിഷയത്തിലും ക്ഷണനേരം മാത്രമേ മനസ്സ് തങ്ങിനിൽക്കൂ. ഉടൻതന്നെ മറ്റൊന്നിലേക്ക് ചാടി മാറിക്കളയും. ആ രീതി ആവർത്തിച്ചുകൊണ്ടേയിരിക്കും. വിഷയങ്ങൾ അനുക്ഷണം മാറിമറിയും. ഒന്നിനെക്കുറിച്ചും ഏകാഗ്രതയോടെ അൽപനേരംപോലും ചിന്തിക്കില്ല. ഇങ്ങനെ ചാടിമറിയുന്ന മനസ്സിന് പിന്നിലുള്ളതു ‘പോപ്കോൺ ബ്രെയിൻ’ ആണ്.

ഒരേ സമയം പല കാര്യങ്ങൾ ചെയ്യുന്നതിനെ മൾട്ടിടാസ്കിങ് എന്നു പറയാറുണ്ട്. കാര്യക്ഷമത മെച്ചപ്പെടുത്താനും കൃത്യനിർവഹണത്തിന്റെ വേഗം കൂട്ടാനും ഒരേ കംപ്യൂട്ടർകൊണ്ട് ഒരേ സമയം പല കൃത്യങ്ങളും ചെയ്യിക്കുന്ന രീതിയുണ്ട്. മനുഷ്യരെക്കൊണ്ടും ഇങ്ങനെ ചെയ്യിക്കുന്നത് ചെലവു കുറയ്ക്കാനും കൃത്യങ്ങൾ വേഗം ചെയ്തുതീർക്കാനും സഹായിക്കുമെന്ന ആശയമുണ്ട്. പക്ഷേ ഈ രീതി തെറ്റുകളും വീഴ്ചകളും കൂട്ടാനും സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ശതാവധാനി എന്ന സങ്കൽപം പണ്ടുണ്ടായിരുന്നു. നൂറു കാര്യങ്ങളിൽ ഒരേ സമയം ശ്രദ്ധിക്കാൻ കഴിയുന്ന അസാമാന്യ പ്രതിഭാശാലി. നൂറ് എന്ന കൃത്യസംഖ്യ എന്ന് ഇതിനെ വ്യാഖ്യാനിക്കേണ്ട. പലതിലും ഒരുമിച്ച് ശ്രദ്ധിക്കാൻ ശേഷിയുള്ളയാൾ എന്നു മനസ്സിലാക്കാം. ഇതു കേവലം സങ്കൽപമായി കരുതിയാൽ മതി. നമ്മെ സംബന്ധിച്ചു പ്രായോഗികമല്ല.

(Representative image by damircudic/istock)
ADVERTISEMENT

ഏതു കാര്യമായാലും ഏകാഗ്രതയോടെ ചെയ്യുന്നതായിരിക്കും നമുക്കു ഗുണം ചെയ്യുക. മനസ്സു തിരിച്ചുവിടുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതാവും പൊതുവേ നല്ലത്. ട്രെയിൻയാത്രയിൽ നോവൽ വായിക്കുക, റേഡിയോസംഗീതം കേട്ടുകൊണ്ട് ലഘുപാചകം ചെയ്യുക എന്നിവ പോലെയുള്ള ഏകകാലപ്രവർത്തനം (കൺകറന്റ് ഓപ്പറേഷൻ) ടൈംമാനേജ്മെന്റുകാർ ശുപാർശ ചെയ്യാറുണ്ട്. അതു ഫലപ്രദമായ രീതിയാണെന്നതു മറ്റൊരു കാര്യം. തികഞ്ഞ ഏകാഗ്രതയോടെ ചെയ്യേണ്ട കൃത്യങ്ങളെക്കുറിച്ചാണു നാം ചർച്ച ചെയ്യുന്നത്.

ഒരുദാഹരണം. തീപ്പെട്ടിക്കൊള്ളി വെയിലത്തു പിടിച്ചാൽ വിശേഷിച്ചൊന്നും സംഭവിക്കുകയില്ല. പക്ഷേ തീപ്പെട്ടിക്കൊള്ളിയിലെ മരുന്ന് 10 സെന്റിമീറ്റർ വ്യാസമുള്ള കോൺവെക്സ് ലെൻസിന്റെ ഫോക്കസിൽ വരുംവിധം സൂര്യന് അഭിമുഖമായി പിടിച്ചുനോക്കൂ. ഏതാനും മിനിറ്റിനകം തീപ്പെട്ടിക്കൊള്ളിയിൽ തീപിടിക്കും. ആദ്യം ചിതറിപ്പോയിരുന്ന താപരശ്മികൾ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചപ്പോഴുണ്ടായ ഫലമാണിത്. സമാനമാണ് മനസ്സിന്റെ പ്രവർത്തനവും. ചിന്ത ഒറ്റ മുനയിലേക്ക് (ഏകാഗ്രം) കേന്ദ്രീകരിച്ചാൽ നാം പ്രതീക്ഷിക്കാത്ത വിധത്തിൽപ്പോലും തീവ്രപ്രവർത്തനം സാധ്യമാകും.

(Representative image by AndreyPopov/istock)
ADVERTISEMENT

ശിഷ്യരായ കൗരവപാണ്ഡന്മാരുടെ അസ്ത്രവിദ്യാപാടവം പരീക്ഷിക്കാൻ ദ്രോണാചാര്യർ നടത്തിയ പരീക്ഷണത്തെപ്പറ്റി നിങ്ങൾ കേട്ടിരിക്കും. ഉയരത്തിലുള്ള മരക്കൊമ്പിലുറപ്പിച്ച കൃത്രിമപ്പക്ഷിയുടെ കണ്ണിൽ അമ്പുകൊള്ളിച്ച്, അതിനെ വീഴ്ത്തണം. ധർമ്മപുത്രരെ ആദ്യം വിളിച്ചു. വില്ലു കുലച്ച് ഉന്നം നോക്കുന്ന ധർമ്മപുത്രരോടു ചോദിച്ചു: ‘നീ എന്തു കാണുന്നു?’. പക്ഷിയെയും മരത്തെയും അങ്ങയെയും ഇവിടെയുള്ള ശിഷ്യന്മാരെയും കാണുന്നു എന്നായിരുന്നു മറുപടി. ‘ശരി, നീ മാറി നിൽക്ക്’ എന്നു ഗുരു പറഞ്ഞു. തുടർന്ന് മറ്റുള്ളവരെ ഓരോരുത്തരെയായി വിളിച്ചു വരുത്തി. ഉന്നം നോക്കുമ്പോൾ ഇതേ ചോദ്യം ആവർത്തിച്ചു. എല്ലാവരും ധർമ്മപുത്രരുടേതു പോലുള്ള ഉത്തരം പറഞ്ഞു. പക്ഷിയെ കാണുന്നുവെന്നു പറഞ്ഞവരും ഉണ്ടായിരുന്നു. ആരെയും അമ്പെയ്യാൻ അനുവദിച്ചില്ല.

പ്രിയശിഷ്യൻ അർജുനനെ ഒടുവിൽ വിളിച്ചു. ഉന്നം നോക്കുന്ന അർജുനനോട് ഗുരു ചോദിച്ചു, ‘‘നീ എന്താണു കാണുന്നത്?’’ പക്ഷിയുടെ കണ്ണു മാത്രം കാണുന്നെന്നു മറുപടി. നീ ഞങ്ങളെ കാണുന്നുണ്ടോ, മരം കാണുന്നുണ്ടോ, പക്ഷിയെ കാണുന്നുണ്ടോ എന്നെല്ലാം മുറയ്ക്കു ചോദിച്ചു. എല്ലാത്തിനും ഇല്ല, ഇല്ല എന്ന രീതിയിൽ അർജുനൻ മറുപടി നൽകി. അർജുനന്റെ അനന്യമായ ഏകാഗ്രതയിൽ സന്തുഷ്ടനായ ദ്രോണർ അമ്പെയ്യാൻ അനുവാദം കൊടുക്കുകയും അർജുനൻ പക്ഷിയെ ഉടൻ അമ്പെയ്തു വീഴ്ത്തി. വിജയിയാകുകയും ചെയ്തു. ഏകാഗ്രതയുടെ ഇക്കഥയിൽ വിവേകം ഏറെയുണ്ട്.

എന്തെങ്കിലും നേടണമെങ്കിൽ കണ്ണു തുറന്നുവയ്ക്കുക. എന്താണു വേണ്ടതെന്നു തിരിച്ചറിഞ്ഞ് അതിൽ ഏകാഗ്രത പുലർത്തുക

പൗലോ കൊയ്‌ലോ

ADVERTISEMENT

വിവിധ സ്രോതസ്സുകളിൽ നിന്ന് അറിവുകൾ മലവെള്ളച്ചാട്ടംപോലെ വന്നുചേരുമ്പോൾ നാം ബുദ്ധിപൂർവം ഏറ്റവും പ്രധാനപ്പെട്ടവ തിരിഞ്ഞെടുത്തില്ലെങ്കിൽ പൊരിയുന്ന മലരുപോലെയാകും മനസ്സ്. ചെയ്യുന്നതൊന്നും വേണ്ടവിധമാവില്ല. പ്രവർത്തനങ്ങൾ തൊലിപ്പുറത്ത് ഒതുങ്ങിനിൽക്കും; ആഴത്തിൽ ചിന്തയെത്തില്ല. പോപ്കോൺ–തലച്ചോറുമായി പുറപ്പെട്ടാൽ പല കാര്യങ്ങളും ഒറ്റയടിക്കു ചെയ്തുതീർക്കാനുള്ള വ്യഗ്രതയുണ്ടാകും. കാര്യക്ഷമത കുറയും. ഉൽപാദനക്ഷമത ഇടിയും. ഏകാഗ്രത പുലർത്താനുള്ള ശേഷി ക്രമേണ നഷ്ടപ്പെടും. 

പലതിലും ശ്രദ്ധിച്ച് ഒന്നും ശരിയാകാതെ പോകുന്നതിനു ചില പരിഹാരങ്ങൾ സ്വീകരിക്കാം. പോപ്കോൺ തലച്ചോറുണ്ടെങ്കിൽ, അതു സ്വയം അംഗീകരിക്കുക. സോഷ്യൽ മീഡിയയ്ക്കും ടെലിവിഷനും കളികൾക്കും മറ്റും പരമാവധി സമയങ്ങൾ എത്രയെന്നു നിശ്ചയിച്ചു പാലിക്കുക. ഏതു നേരവും മൊബൈൽ ഫോണിൽ കണ്ണു നട്ടിരിക്കുന്ന രീതിയുണ്ടെങ്കിൽ, അതുപേക്ഷിക്കുക. കൃത്യങ്ങൾ മുൻഗണനാക്രമത്തിലടുക്കി പ്രവർത്തിക്കുക. സ്വന്തം പ്രവർത്തനങ്ങൾക്കു പ്രതിദിന സമയക്രമം തീരുമാനിച്ച് അതിൽനിന്ന് ഏറെ അകന്നുപോകാതെ നോക്കുക.

ബിസിനസ്സിലൂടെ ലോകത്തിലെ കോടീശ്വരന്മാരിൽ മുൻനിരയിലെത്തിയ വാറൻ ബഫറ്റ് പറഞ്ഞു, ‘‘ഏറെക്കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാതിരുന്നാൽ, വളരെ കുറച്ചേ നിങ്ങൾക്കു ചെയ്യേണ്ടിവരൂ. ഒട്ടുമിക്ക കാര്യങ്ങളോടും ‘വേണ്ട’ എന്നു പറയുന്നതാണ് വിജയികളും മഹാവിജയികളും തമ്മിലുള്ള വ്യത്യാസം’’. ആഹ്ലാദം പകർന്നുതരുന്ന കാര്യങ്ങളിൽ നാം മനം പതറാതെ ചിന്തിക്കും. പക്ഷേ ചുമതലകളിൽപ്പെടുന്ന മറ്റു കാര്യങ്ങളിലും അതേ സമീപനം പുലർത്തിയേ പറ്റൂ. അദമ്യമായ ആഗ്രഹവും ആത്മവിശ്വാസവും ചേരുമ്പോൾ, ഏകാഗ്രത കൈവരും.

രാഷ്ട്രീയപ്രവർത്തനം, യുദ്ധം, വാണിജ്യം, എന്നല്ല മനുഷ്യരുമായി ബന്ധപ്പെട്ട സമസ്തപ്രവർത്തങ്ങളിലെയും ശക്തിയുടെ രഹസ്യം ഏകാഗ്രതയെന്ന് എമേഴ്സൺ. അതായത്, അലയുംമനസ്സുകൾക്കു നേടാനാവാത്ത പലതും നേടാൻ പതറാത്ത ശ്രദ്ധ സഹായിക്കും. വിജയത്തിന്റെ പര്യായം തന്നെയാണ് ഏകാഗ്രതയെന്നും പറയാം. ഇതു നമുക്കു നിയന്ത്രണത്തിലുള്ള ചുരുക്കം കാര്യങ്ങളിലൊന്നാണ്. അതു വേണ്ടപോലെ കൈകാര്യം ചെയ്യാം, ‘വേണ്ട’ എന്നു പറയാനുള്ള കഴിവാണ് ഏകാഗ്രതയെന്നു സ്റ്റീവ് ജോബ്സ്.

(Representative image by zeljkosantrac/istock)

അര ഡസനിലേറെ രാഷ്ട്രാന്തര ബെസ്റ്റ് സെല്ലറുകളെഴുതിയ അമേരിക്കൻ റോബർട്ട് ഗ്രീൻ :‘ഒരസ്ത്രം പായിച്ചു രണ്ടു ലക്ഷ്യങ്ങളിൽ കൊള്ളിക്കുക അസാധ്യം. മനസ്സു പതറിയാൽ ശത്രുവിന്റെ ഹൃദയം രക്ഷപ്പെടും. മനസ്സും അസ്ത്രവും ഒന്നാകണം’. ‘‘എന്തെങ്കിലും നേടണമെങ്കിൽ കണ്ണു തുറന്നുവയ്ക്കുക. എന്താണു വേണ്ടതെന്നു തിരിച്ചറിഞ്ഞ് അതിൽ ഏകാഗ്രത പുലർത്തുക’’ എന്നു ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ. സ്വപ്നലോകത്തു വിഹരിച്ച് ജീവിതം സങ്കീർണമാക്കാതെ, ഭൂമിയിലേക്കിറങ്ങി പ്രായോഗികമായി വിജയിക്കുന്ന രീതികൾ സ്വീകരിക്കുകയാണ് നമുക്കു ചെയ്യാവുന്നത്. ഏർപ്പെടുന്ന കാര്യങ്ങളുടെ ഗൗരവം മനസ്സിൽ വച്ച് ഏകാഗ്രത പുലർത്തുന്നതാണ് വിജയത്തിലേക്കുള്ള വഴി.

English Summary:

Mastering Concentration in a Distracted World