സാൻ ഫെർണാണ്ടോ വന്ന വഴി; പെട്രോളിലും പ്രതീക്ഷ; എഫ്‌ഡി ഇട്ടവർക്കും സന്തോഷം? കയ്യിലെത്തുമോ കോടികൾ?
വായനക്കാർ ഉത്തരം തേടിയലഞ്ഞ ഒരുപിടി ചോദ്യങ്ങൾ, അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികളുമായി മനോരമ ഓൺലൈൻ പ്രീമിയം. പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ എത്തിയത് ബജറ്റ്, വിഴിഞ്ഞം തുറമുഖം, ഓൺലൈൻ പണം തട്ടിപ്പ്, അമീബിക് മസ്തിഷ്ക ജ്വരം, ഇന്ത്യ – റഷ്യ നയതന്ത്ര ബന്ധം തുടങ്ങി ഏറ്റവും ഉദ്വേഗം നിറയ്ക്കുന്ന വിഷയങ്ങളിൽ അവർക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയായിരുന്നു. ഒരു തെങ്ങിന്റെ ഉയരവും വിഴിഞ്ഞം തുറമുഖത്തിന്റെ സ്വാഭാവിക ആഴവും തമ്മിലെന്താണ് ബന്ധം? വിഴിഞ്ഞത്തേയ്ക്ക് എത്തിയ മദർഷിപ്പിലെ കണ്ടെയ്നറും ഇന്ത്യൻ ആനയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? രണ്ടായിരത്തിലേറെ വമ്പൻ കണ്ടെയ്നറുകളെ മണിക്കൂറുകൾക്കകം എങ്ങനെയാണ് മദർഷിപ്പിൽനിന്നിറക്കി വിഴിഞ്ഞത്തെ

വായനക്കാർ ഉത്തരം തേടിയലഞ്ഞ ഒരുപിടി ചോദ്യങ്ങൾ, അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികളുമായി മനോരമ ഓൺലൈൻ പ്രീമിയം. പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ എത്തിയത് ബജറ്റ്, വിഴിഞ്ഞം തുറമുഖം, ഓൺലൈൻ പണം തട്ടിപ്പ്, അമീബിക് മസ്തിഷ്ക ജ്വരം, ഇന്ത്യ – റഷ്യ നയതന്ത്ര ബന്ധം തുടങ്ങി ഏറ്റവും ഉദ്വേഗം നിറയ്ക്കുന്ന വിഷയങ്ങളിൽ അവർക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയായിരുന്നു.
ഒരു തെങ്ങിന്റെ ഉയരവും വിഴിഞ്ഞം തുറമുഖത്തിന്റെ സ്വാഭാവിക ആഴവും തമ്മിലെന്താണ് ബന്ധം? വിഴിഞ്ഞത്തേയ്ക്ക് എത്തിയ മദർഷിപ്പിലെ കണ്ടെയ്നറും ഇന്ത്യൻ ആനയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? രണ്ടായിരത്തിലേറെ വമ്പൻ കണ്ടെയ്നറുകളെ മണിക്കൂറുകൾക്കകം എങ്ങനെയാണ് മദർഷിപ്പിൽനിന്നിറക്കി വിഴിഞ്ഞത്തെ യാർഡിൽ എത്തിച്ചത്? എന്താണ് ഇതിനുപയോഗിച്ച ക്രെയിനുകളുടെ പ്രത്യേകത? എന്താണ് മൂറിങ്, എങ്ങനെയാണ് ട്രാൻസ്‌ഷിപ്മെന്റ് നടക്കുന്നത്? തുടങ്ങി വിഴിഞ്ഞം തുറമുഖത്തെപ്പറ്റി വായനക്കാർ അറിയാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ മുഴുവൻ ഇൻഫോഗ്രാഫിക്സിലൂടെ അവതരിപ്പിച്ചപ്പോൾ, പതിനായിരക്കണക്കിന് പ്രീമിയം വായനക്കാർക്ക് മുന്നിൽ തുറന്നത് അറിവിന്റെ പുതുലോകം.
സാധാരണ അധികാരമേറ്റയുടൻ ആദ്യം അയൽരാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന പതിവ് തെറ്റിച്ച് എന്തുകൊണ്ടാണ് മോദി ഇത്തവണ റഷ്യയെ തിരഞ്ഞെടുത്തത്? ഇന്ത്യയിലെയും റഷ്യയിലെയും ജനത്തിന് ഗുണകരമായ കാര്യങ്ങളായിരിക്കും ഉഭയകക്ഷി ചർച്ചയിലുണ്ടാവുകയെന്നും സമാധാനവും സുസ്ഥിരതയും നിറഞ്ഞ മേഖലയ്ക്കാണ് ഇന്ത്യൻ ശ്രമമെന്നും മോദി ജൂലൈ എട്ടിന് മോസ്‌കോയിലിറങ്ങി പറഞ്ഞപ്പോൾ അത് വിരൽ ചൂണ്ടുന്നത് എവിടേക്കാണ്? തുടങ്ങിയ തന്ത്രപ്രധാനമായ ചോദ്യങ്ങൾക്കുള്ള വിശദീകരണങ്ങളുമായി പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് ലഭിച്ചത് വലിയ സ്വീകാര്യത.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ലോക്സഭയിൽ നിർമല സീതാരാമൻ അവതരിപ്പിക്കാൻ തയാറെടുക്കവേ വിവിധ മേഖലകളിൽ പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ എന്തൊക്കെയാവും? ഓഹരി വിപണിയെ ആശങ്കയിലാഴ്ത്തുന്ന ആ ‘നികുതി’ തീരുമാനവും സർക്കാരെടുക്കുമോ? യുവാക്കളുടെ ഉൾപ്പെടെ വിശ്വാസം വീണ്ടെടുക്കാൻ ബജറ്റിലൂടെ മോദിസർക്കാരിനു സാധിക്കുമോ? തുടങ്ങിയ പല ചോദ്യങ്ങൾക്കുള്ള മറുപടികൾക്കൊപ്പം ബജറ്റിനെ അടുത്തറിയാനുള്ള പ്രധാന വാക്കുകളും പരിചയപ്പെടുത്തിക്കൊണ്ട് സാമ്പത്തിക വിദഗ്ധരായ വിവേക് കൃഷ്ണ ഗോവിന്ദും ജോർജ് മാമ്പിള്ളിയും തയാറാക്കിയ പ്രീമിയം ലേഖനം പതിനായിരക്കണക്കിന് വായനക്കാരെയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിലേക്ക് എത്തിച്ചത്
മൊബൈൽ ഫോണിൽ വെറുതെ ടാപ് ചെയ്ത് കോടികളുണ്ടാക്കാനാകുമോ? ആ പണം കയ്യിൽ കിട്ടുമോ? ഹാംസ്റ്റർ കോംപാക്ട് എന്ന ക്രിപ്റ്റോ കറൻസി പ്രോജക്ടിനും ഗെയിമിനും പിന്നാലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഓടുന്നതിനു പിന്നിലെന്താണ്? ഫോണിൽ തോണ്ടിയാൽ കോടികൾ കിട്ടുമെന്നു പറയുന്ന ‘റീലു’കൾക്കു പിന്നിലെ സത്യമെന്താണ്? ഹാംസ്റ്റർ കോംപാക്ടിൽനിന്ന് പണം ലഭിച്ചാൽത്തന്നെ അതെങ്ങനെ, ആർക്കെല്ലാമായിരിക്കും? ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വായനക്കാർ അറിയാൻ ആഗ്രഹിച്ച പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ഒന്നിച്ചു ലഭിച്ച പ്രീമിയം വാർത്തയ്ക്ക് ലഭിച്ചത് മികച്ച പങ്കാളിത്തം.
അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിൽ കൂടുകയാണോ? ചികിത്സയിലുണ്ടായിരുന്നവരുടെ ആരോഗ്യ നിലയിൽ ഉണ്ടായ പുരോഗതി വൈദ്യശാസ്ത്ര ലോകത്തിന് പുതുപ്രതീക്ഷ നൽകുന്നതാണോ? തുടങ്ങി അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച സംശയങ്ങൾക്ക് ആരോഗ്യ വിദഗ്ധർ മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ നൽകിയ മറുപടികൾ ആശ്വാസം പകർന്നത് ആയിരക്കണക്കിന് വായനക്കാർക്ക്.
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.
നികുതിയിൽ ഇളവ്, ശമ്പളം കൂടും, എഫ്‌ഡി ഇട്ടവർക്കും സന്തോഷം? എന്തുകൊണ്ട് ഈ ബജറ്റ് ഏവരും ഉറ്റുനോക്കുന്നത്?
‘‘ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്ര സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കും’’. 2024 ഫെബ്രുവരിയിൽ ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കുകൾ. തുടർഭരണമെന്ന ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു ഈ വാക്കുകൾ. മുന്നിൽ വെല്ലുവിളികൾ ഏറെയാണെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തണം, അതേസമയം വ്യക്തമായ കാഴ്ച്ചപ്പാടും വേണം. ജൂലൈ 23നാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ലോക്സഭയിൽ നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. വിശദമായി വായിക്കാം
ഫോണിൽ ‘തോണ്ടി’യാൽ കയ്യിലെത്തുമോ കോടികൾ? ജൂലൈ 10ന് പണം പിൻവലിക്കാം? ഹാംസ്റ്റർ കോംപാക്ട് റഷ്യൻ ചാരനോ അതോ...?
‘‘ഫോണിൽ തോണ്ടിക്കൊണ്ടിരിക്കാതെ വല്ല പണിക്കും പോടാ...’’ എന്ന വീട്ടുകാരുടെ ക്ലീഷെ ഡയലോഗിനെ നേരിടാൻ ഇപ്പോൾ ഫോണിൽ ഹാംസ്റ്റർ കോംപാക്ട് ഉയർത്തിക്കാണിക്കുന്നതാണ് ട്രെൻഡ്. അക്ഷരാർഥത്തിൽ ഫോണിൽ വെറുതെ തോണ്ടിക്കൊണ്ടിരുന്നാൽ മതി, ഹാംസ്റ്റർ കോംപാക്ട് പ്രതിഫലം തന്നുകൊണ്ടേയിരിക്കുന്നു. ഈ ‘ടാപ് ടു ഏൺ’ ഗെയിമിലൂടെ ശതകോടീശ്വരന്മാരായി തീരാമെന്ന് സ്വപ്നം കണ്ട് ലോകമാകെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് പത്തും നൂറും പേരല്ല. കോടിക്കണക്കിന് ആളുകളാണ്. വിശദമായി വായിക്കാം
ചൈനയിൽനിന്ന് ഏതു വഴിയെത്തി സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത്? 2000 കണ്ടെയ്നറുകൾ എങ്ങനെ ഇത്ര പെട്ടെന്നിറക്കി!
ചൈനയിലെ സിയാമെൻ തുറമുഖത്തു നിന്ന് കൊളംബോ വഴി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപിന്റെ റൂട്ട് മാപ് മുതൽ, അതിലുണ്ടായിരുന്ന ചരക്കുകൾ എങ്ങനെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത് എന്നതുവരെയുള്ള മുഴുവൻ വിവരങ്ങളും ഗ്രാഫിക്സിലൂടെ. വിശദമായി വായിക്കാം
പുട്ടിന്റെ ഉറപ്പ് കിട്ടിയാൽ പിടിച്ചാൽ കിട്ടില്ല മോദിയുടെ ‘മൈലേജ്’: നിർണായക ലക്ഷ്യങ്ങൾ; പെട്രോളിലും പ്രതീക്ഷ
വെറും 24 ദിവസത്തിന്റെ ഇടവേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് കൊടുത്ത അതേ കൈ കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കരം പിടിക്കാൻ ഈ ലോകത്തിൽ ആർക്കൊക്കെ കഴിയും? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് സാധ്യമാക്കിയിരിക്കുന്നു. ജൂൺ 14ന് ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് നരേന്ദ്ര മോദി യുക്രെയ്ൻ പ്രധാനമന്ത്രിയെ കണ്ടത്. ജൂലൈ 8ന് റഷ്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുമ്പോൾ പുട്ടിന്റെ ആതിഥ്യവും ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കുന്നു. വിശദമായി വായിക്കാം
സൂക്ഷിക്കണം ഇത്തരം കുളങ്ങൾ! ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഒടുവിൽ ചികിത്സയിൽ പ്രതീക്ഷ
വൈദ്യശാസ്ത്രലോകം തന്നെ ഏറെ ആശ്വാസത്തോടെയാണ് ആ വിവരം ശ്രദ്ധിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നിലയിൽ പുരോഗതി. അതിലൊരാൾ വെന്റിലേറ്റർ സൗകര്യമില്ലാതെ ശ്വസിച്ചു തുടങ്ങി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാനും സാധ്യമായതരത്തിൽ ആരോഗ്യ നില ഉയർന്നു. മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സയിൽ ലോകത്തു തന്നെ ആശാവഹമായ വളർച്ചയിലേക്ക് ലോകം നീങ്ങുകയാണോ? വിശദമായി വായിക്കാം