കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു. വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്‌എഫ്‌ഐ. പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്.

കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു. വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്‌എഫ്‌ഐ. പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു. വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്‌എഫ്‌ഐ. പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു.

വിദ്യാർഥികളുടെ ന്യായമായ പല  ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്‌എഫ്‌ഐ.  പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്. എന്താണ് എസ്എഫ്ഐ പ്രതിക്കൂട്ടിലാവുന്നതിന് പിന്നിലെ വസ്തുതകൾ? എന്തുകൊണ്ടാണ് നിയന്ത്രണമില്ലാതെ പോകുന്നത്? രാഷ്ട്രീയ നിരീക്ഷകൻ കെ.വേണു ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുന്നു.

പൊലീസ് സംരക്ഷണയിൽ കൊയിലാണ്ടി ഗുരുദേവ കോളജിലെത്തിയ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ മർദനം പ്രിൻസിപ്പലിന് നേരെയും

അടുത്ത കാലത്തായി കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനകളിലൊന്നായ എസ്എഫ്ഐ കോളജ് ക്യാംപസുകളിൽ പലരീതിയിലുള്ള അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന റിപ്പോർട്ടുകൾ കാണാം. ഏറ്റവും അവസാനത്തേത് കൊയിലാണ്ടിയിലെ ഒരു കോളജിലെ പ്രിൻസിപ്പൽ ഒരു വിദ്യാർഥിയുടെ ചെകിട്ടത്തടിച്ചു എന്നാരോപിച്ചു കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ അദ്ദേഹത്തിന്റെ  മുഖത്തടിക്കുകയും രണ്ടു കാലിൽ നടന്ന് കോളജിൽ വരാൻ അനുവദിക്കുകയില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ്. ആ പ്രിൻസിപ്പൽ ഇപ്പോൾ കോടതി വഴി നേടിയ പൊലീസ് സംരക്ഷണത്തോടെയാണ് കോളജിൽ എത്തുന്നത്. ഇതോടൊപ്പം തന്നെ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിൽ ഒരു കെഎസ്‌യു വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ ഇടിമുറിയിൽ കൊണ്ടുപോയി മർദിച്ചവശനാക്കി എന്ന റിപ്പോർട്ടും നമ്മുടെ മുന്നിലുണ്ട്.

എസ്എഫ്ഐ പതാക (Image Credit:SFI.Kerala/facebook)

∙ മർദന പരമ്പരയിലേക്ക്

പാലക്കാട് വിക്ടോറിയ കോളജിലെ പ്രിൻസിപ്പൽ ടി.എൻ.സരസു പെൻഷൻ പറ്റി പിരിഞ്ഞ ദിവസം എസ്എഫ്ഐ അവരോടുള്ള വിരോധം തീർത്തത് കോളജിൽ അവരുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങ് നടത്തിക്കൊണ്ടാണ്. പിന്നോട്ടു നോക്കിയാൽ വീണ്ടും ഉദാഹരണങ്ങൾ കാണാം.

∙ 2017ൽ എറണാകുളം മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ മുറിയിൽ കയറി അവരുടെ കസേര കത്തിച്ചു.

∙ 2018ൽ മടപ്പള്ളി സർക്കാർ കോളജിനു മുന്നിൽ വെച്ച് എംഎസ്എഫിന്റെയും സാഹോദര്യ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു.

∙ 2019ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ക്യാംപസിനുള്ളിൽ വച്ച് ഒരു മൂന്നാം വർഷ വിദ്യാർഥിയുടെ നെഞ്ചിൽ എസ്എഫ്ഐ പ്രവർത്തകർ കത്തികുത്തികയറ്റി.

∙ 2023 മാർച്ചിൽ ഒരു മലയാളം വാർത്താ ചാനലിന്റെ ഓഫിസിലേക്ക് എസ്എഫ്ഐ നേതാക്കൾ ഇരച്ചുകയറി. അവരിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു.

∙ 2023 ഒക്ടോബറിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും ആറു മണിക്കൂർ സമയം ഓഫിസിൽ പൂട്ടിയിട്ടു.

∙ 2024 ജനുവരിയിൽ കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിന്റെ പേരിൽ എറണാകുളത്തെ രണ്ട് എസ്എഫ്ഐ നേതാക്കൾ അറസ്റ്റുചെയ്യപ്പെട്ടു. അതിൽ പ്രതിഷേധിച്ച് നേതാക്കന്മാർ എറണാകുളം ജനറൽ ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

∙ 2024 ഫെബ്രുവരിയിൽ വയനാട്ടിലെ കേരള വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ ആത്മഹത്യചെയ്തത് എസ്എഫ്ഐ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ഭീഷണിയും മർദനവും നിമിത്തമാണെന്ന ആരോപണം നിലനിൽക്കുന്നു.

ADVERTISEMENT

∙ എസ്എഫ്ഐ ഗുണ്ടാ സംഘങ്ങളെപ്പോലെ

കേരളത്തിലെ ഭൂരിപക്ഷം വരുന്ന സർക്കാർ, എയ്ഡഡ് കോളജുകളിലും എസ്എഫ്ഐ ആണ് മേധാവിത്തം നിലനിർത്തുന്നത്. എസ്എഫ്ഐ നേതാക്കൾ ഗുണ്ടാ സംഘങ്ങളെപ്പോലെ ഭീഷണിപ്രയോഗത്തിലൂടെയാണ് ഈ ആധിപത്യം നിലനിർത്തുന്നത്. സ്വതന്ത്രമായ അന്തരീക്ഷത്തിൽ ജനാധിപത്യ രീതിയിൽ വിദ്യാർഥികൾക്കിടയിൽ  സംഘടനാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എസ്എഫ്ഐ പിന്തള്ളപ്പെടുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പരാജയത്തിന്റെ രുചി അറിഞ്ഞു കഴിഞ്ഞു. ഈ പ്രവണത വ്യാപകമാവാൻ തുടങ്ങിയിട്ടുമുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ 30 വർഷമായി എസ്എഫ്ഐ നിലനിർത്തിയിരുന്ന ആധിപത്യവും കെഎസ്‌യു-എംഎസ്എഫ് കൂട്ടുകെട്ട് തിരിച്ചു പിടിച്ചിരിക്കുന്നു.

പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ സിദ്ധാർഥൻ അതിക്രൂരമായി മർദനമേറ്റ 21–ാം നമ്പർ മുറിയിലെ എസ്എഫ്ഐയുടെ പതാക. (ഫയൽ ചിത്രം: മനോരമ)

∙ അക്രമ രാഷ്ട്രീയത്തിന് ന്യായീകരണമില്ല

എസ്‌എഫ്‌ഐ, വിദ്യാർഥികളുടെ പല ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എബിവിപിയിലൂടെ വിദ്യാർഥികൾക്കിടക്ക് ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് തടയാനായി എസ്എഫ്ഐ ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. ഇതെല്ലാം നല്ല കാര്യങ്ങൾ തന്നെ. പക്ഷേ ഇതൊന്നും എസ്എഫ്ഐയുടെ ശക്തിപ്പെട്ടു വരുന്ന അക്രമ രാഷ്ട്രീയത്തിനും ജനാധിപത്യവിരുദ്ധ രീതികൾക്കും ന്യായീകരണമല്ല. ഈ പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടാനും പാടില്ല.

കെ. വേണു (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ പിന്തുണ നൽകുന്നത് സിപിഎം നേതൃത്വം

സിപിഎം നേതൃത്വം പ്രത്യേകിച്ചും മുഖ്യമന്ത്രി എസ്എഫ്ഐക്ക്, പ്രത്യേകിച്ചും അതിന്റെ അക്രമ പ്രവർത്തന ശൈലിക്ക് തുറന്ന പിന്തുണ നൽകിയിരിക്കുകയാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ താക്കീതിനെ അവഗണിച്ചു കൊണ്ടുള്ളതാണ് ഈ നടപടി എന്നത് ശ്രദ്ധേയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട കനത്ത പരാജയത്തിനു പിന്നിൽ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് ചൂണ്ടികാണിച്ച കൂട്ടത്തിൽ സിദ്ധാർഥന്റെ ആത്മഹത്യ പോലുള്ള വിഷയങ്ങളും പരിശോധിക്കണമെന്ന് കേന്ദ്ര നേതൃത്വം സൂചിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും കൂട്ടരും അത്തരം ആത്മ പരിശോധനയ്ക്ക് തയാറല്ല. അതിനു പിന്നിൽ കൃത്യമായ ഒരു രാഷ്ട്രീയ സമീപനമുണ്ട്.

∙ കുറ്റബോധമില്ലാതെ സിപിഎം

ടി.പി.ചന്ദ്രശേഖരനെ അൻപത്തിയൊന്ന് വെട്ടിനു കൊലപ്പെടുത്തിയതിൽ ഒരു കുറ്റബോധവും തോന്നാത്ത, ഒരു തിരുത്തലും ആവശ്യമുണ്ടെന്ന് തോന്നാത്ത ഒരു നേതൃത്വമാണ് കേരളത്തിലെ സിപിഎമ്മിനുള്ളത്. തങ്ങളുടെ പാർട്ടി പരിപാടിയെ, അതിന്റെ ആശയ സംഹിതയെ അവർ മനസ്സിലാക്കിയിട്ടുള്ള രീതിയുമായി ബന്ധപ്പെട്ട നിലപാടാണത്.

അക്രമ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ ഈ നിലപാടിനു പിന്നിലുള്ളത് അവരുടെ ആശയപരമായ അടിസ്ഥാനം തന്നെയാണ്. സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും മുന്നേറാനായി തൊഴിലാളി വർഗസർവാധിപത്യം സ്ഥാപിക്കുക എന്നതാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം.

ഈ ലക്ഷ്യം നേടണമെങ്കിൽ തങ്ങളുടെ പാർട്ടിക്കു മാത്രം പൂർണമായ ആധിപത്യമുള്ള ഏക പാർട്ടി മേധാവിത്തം സ്ഥാപിക്കുക മാത്രമേ വഴിയുള്ളു എന്ന് സോവിയറ്റ് യൂണിയൻ മുതൽക്കുള്ള മുൻ സോഷ്യലിസ്റ്റു രാജ്യങ്ങളുടെ അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളതാണ്. ആ അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റു പാർട്ടികളും ജനാധിപത്യ പാർട്ടികളായി സ്വയം മാറുകയും തൊഴിലാളിവർഗ സർവാധിപത്യം എന്ന ലക്ഷ്യം കയ്യൊഴിയുകയും ചെയ്തത്. ഇന്ത്യയിൽ അൽപം വൈകിയാണെങ്കിലും സിപിഐ ഇങ്ങനെ മാറുകയുണ്ടായി. അവരുടെ ഒരു പാർട്ടി കോൺഗ്രസിൽ വച്ച് പാർട്ടി പരിപാടിയിലെ തൊഴിലാളി വർഗ സർവാധിപത്യം എന്ന ലക്ഷ്യ പ്രഖ്യാപനം എടുത്തുകളയുകയും ജനാധിപത്യ പ്രക്രിയയിലൂടെ സോഷ്യലിസം സ്ഥാപിക്കുക എന്ന പുതിയ ലക്ഷ്യം എഴുതി ചേർക്കുകയും ചെയ്യുകയുണ്ടായി.

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം. (ഫയൽ ചിത്രം∙മനോരമ)

അതായത് സിപിഐ ഒരു ജനാധിപത്യ പാർട്ടി ആയിരിക്കുന്നു എന്ന് ചുരുക്കം. എന്നാൽ സിപിഎം അവരുടെ പരിപാടിയിൽ ഇങ്ങിനെയൊരു അടിസ്ഥാനമാറ്റം വരുത്തിയിട്ടില്ല. തൊഴിലാളിവർഗ സർവാധിപത്യ ലക്ഷ്യം അവരിപ്പോഴും നിലനിർത്തുന്നു. പാർട്ടിയാണ് പരമപ്രധാനമെന്നും പാർട്ടിയെ സംരക്ഷിക്കാനായി എന്തും ചെയ്യാം എന്നുമുള്ള അന്ധമായ പാർട്ടി ബോധം പ്രവർത്തകരിൽ വേരൂന്നുകയും ചെയ്യുന്നു. അൻപത്തിയൊന്നു വെട്ടും അതുപോലുള്ള എന്ത് ക്രൂരതകളും ചെയ്യാൻ പാർട്ടി പ്രവർത്തകർക്ക് കരുത്തു നൽകുന്നത് ഈ അന്ധമായ പാർട്ടി ബോധമാണ്.

എസ്എഫ്ഐയുടെ കരിങ്കൊടി പ്രകടനത്തിന് പിന്നാലെ വാഹനത്തിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിക്കുന്ന കേരള ഗവർണർ (File Photo by PTI)

∙ പഠനങ്ങളില്ല, അന്ധമായ പാർട്ടി ബോധം മാത്രം

മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ തൊഴിലാളി വർഗ സർവാധിപത്യം പോലുള്ള വിഷയങ്ങളുടെ സൈദ്ധാന്തിക പാഠങ്ങളൊന്നും പ്രവർത്തകരെ പഠിപ്പിക്കുന്ന രീതി ഇപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടികൾ തുടരുന്നില്ല. എങ്കിലും അന്ധമായ പാർട്ടി ബോധം വളർത്തുന്നുണ്ടു താനും. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണു കേരളത്തിലെ എസ്എഫ്ഐയുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കേണ്ടത്. പിണറായി വിജയനെപ്പോലുള്ളവരുടെ സ്റ്റാലിനിസ്റ്റ് പാർട്ടി ബോധവും ഈ അവസ്ഥയുടെ പ്രതിഫലനം തന്നെയാണ്. കമ്യൂണിസ്റ്റു ഫാസിസത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഇവരെയെല്ലാം നയിക്കുന്നത്. അതിവിശാലവും സങ്കീർണവുമായ ഇന്ത്യൻ ജനാധിപത്യത്തെ മനസ്സിലാക്കാൻ സിപിഎമ്മിനെപ്പോലുള്ള ഒരു പാർട്ടിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ കേരളത്തിലേക്ക് മാത്രമായി അവർ ഒതുങ്ങിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്.

കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളജ് പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനർ (ഫയൽ ചിത്രം: മനോരമ)

∙ കേരളത്തിൽ ഗുണ്ടായിസം വിജയിക്കില്ല

പശ്ചിമ ബംഗാളിൽ ഏഴു തവണ തുടർച്ചയായി അവർ അധികാരത്തിൽ വന്നത് ബൂത്തു പിടിത്തം പോലുള്ള അക്രമ രാഷ്ട്രീയത്തിലൂടെ ആയിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ടല്ലോ. കോൺഗ്രസിനും മറ്റു ജനാധിപത്യ പാർട്ടികൾക്കും ഈ ഗുണ്ടായിസത്തെ നേരിടാനാകുമായിരുന്നില്ല. സമാനമായ ഗുണ്ടായിസവുമായി വന്ന മമതാ ബാനർജിക്കു മാത്രമാണ് അവരെ നേരിടാനായത്. ജനാധിപത്യവൽക്കരണത്തിൽ ഏറെ മുന്നേറിയ കേരളത്തിൽ ഇത്തരം ഗുണ്ടായിസത്തിന് മുൻകൈ നേടാനാവുകയില്ല. ത്രിതല പഞ്ചായത്ത് തലത്തിലുള്ള അധികാര മേധാവിത്തവും സഹകരണ മേഖലയിലെ മുൻകയ്യും കേരളത്തിൽ അവരുടെ നിലനിൽപു തുടർന്നുപോകാൻ അവസരമൊരുക്കുന്നുണ്ട്. എന്നാൽ അവരുടെ അക്രമ രാഷ്ട്രീയത്തെ ഇവിടത്തെ പൊതു സമൂഹം പിന്തുണയ്ക്കില്ലെന്ന് തന്നെയാണ് ഇപ്പോൾ എസ്എഫ്ഐക്കെതിരെ  പ്രകടമായിട്ടുള്ള പൊതുവികാരം കാണിക്കുന്നത്.

English Summary:

Decline of SFI Dominance on Campus: The Change of Student Politics in Kerala