മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമം യുഎസിൽ കോളിളക്കം സൃഷ്ടിക്കുക മാത്രമല്ല, ലോകത്തെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡനും ട്രംപും തമ്മിൽ നടന്ന ആദ്യ സംവാദത്തിനുശേഷം ഇതുവരെ എല്ലാവരും ചർച്ച ചെയ്തിരുന്നത് ബൈഡന്റെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്. ഒരു തവണകൂടി പ്രസിഡന്റായിരിക്കാനുള്ള ആരോഗ്യം ബൈഡനുണ്ടോ എന്നു സംശയിക്കുന്നവരുടെ എണ്ണം അദ്ദേഹത്തിന്റെ പാർട്ടിയിൽതന്നെ കൂടിവരികയുമായിരുന്നു. പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഡെമോക്രാറ്റിക് പാർട്ടി മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തണമെന്നു ഹോളിവുഡിലെ പ്രശസ്ത ചലച്ചിത്രതാരവും ബൈഡന്റെ വലിയ അനുഭാവിയുമായ ജോർജ് ക്ലൂണി പരസ്യമായി അഭിപ്രായപ്പെട്ടത് അദ്ദേഹത്തിനു കനത്ത പ്രഹരമാവുകയും ചെയ്തു. എന്തായാലും, ചെവിയിൽ തൊട്ടുരുമ്മി കടന്നുപോയ വെടിയുണ്ടയിൽനിന്നു ഡോണൾഡ് ട്രംപ് അദ്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമം യുഎസിൽ കോളിളക്കം സൃഷ്ടിക്കുക മാത്രമല്ല, ലോകത്തെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡനും ട്രംപും തമ്മിൽ നടന്ന ആദ്യ സംവാദത്തിനുശേഷം ഇതുവരെ എല്ലാവരും ചർച്ച ചെയ്തിരുന്നത് ബൈഡന്റെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്. ഒരു തവണകൂടി പ്രസിഡന്റായിരിക്കാനുള്ള ആരോഗ്യം ബൈഡനുണ്ടോ എന്നു സംശയിക്കുന്നവരുടെ എണ്ണം അദ്ദേഹത്തിന്റെ പാർട്ടിയിൽതന്നെ കൂടിവരികയുമായിരുന്നു. പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഡെമോക്രാറ്റിക് പാർട്ടി മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തണമെന്നു ഹോളിവുഡിലെ പ്രശസ്ത ചലച്ചിത്രതാരവും ബൈഡന്റെ വലിയ അനുഭാവിയുമായ ജോർജ് ക്ലൂണി പരസ്യമായി അഭിപ്രായപ്പെട്ടത് അദ്ദേഹത്തിനു കനത്ത പ്രഹരമാവുകയും ചെയ്തു.

എന്തായാലും, ചെവിയിൽ തൊട്ടുരുമ്മി കടന്നുപോയ വെടിയുണ്ടയിൽനിന്നു ഡോണൾഡ് ട്രംപ് അദ്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തോടെ യുഎസിലെ രാഷ്ട്രീയചിത്രം മാറുകയാണ്. ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ചേരുന്ന കൺവൻഷനു ദിവസങ്ങൾ മാത്രം മുൻപാണു വധശ്രമം നടന്നിരിക്കുന്നത് എന്നതു തന്നെ പ്രധാന കാരണം. ജനങ്ങൾക്കിടയിൽ ഭിന്നത വർധിക്കുന്നതു തടയാൻ പ്രവർത്തകരോടു സംയമനം പാലിക്കാൻ കൺവൻഷൻ ആഹ്വാനം ചെയ്യുമെന്നാണു കരുതപ്പെടുന്നത്. അതേസമയം, വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ എതിരാളികൾക്കും സാങ്കൽപിക എതിരാളികൾക്കും നേരെയുള്ള ആക്രമണം ട്രംപ് വർധിപ്പിക്കാനാണു സാധ്യത. അതാണല്ലോ അദ്ദേഹത്തിന്റെ ശീലവും.

പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)
ADVERTISEMENT

∙ സിനിമാനടിയെ കാണിക്കാൻ പ്രസിഡന്റിനെ വെടിവച്ച നാട്

പ്രസിഡന്റ് പദവിയിലിരിക്കുന്നവരോ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നവരോ ആക്രമിക്കപ്പെടുന്നതു യുഎസ് ചരിത്രത്തിൽ ആദ്യമല്ല. 1835ൽ ആൻഡ്രൂ ജാക്‌സണും 1981ൽ റൊണാൾഡ് റെയ്ഗനും പ്രസിഡന്റായിരിക്കെ വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നു. 1865ൽ ഏബ്രഹാം ലിങ്കണും 1881ൽ ജയിംസ് എ.ഗാർഫീൽഡും 1901ൽ വില്യം മക് കിൻലിയും 1963ൽ ജോൺ എഫ്. കെന്നഡിയും പ്രസിഡന്റ് സ്ഥാനത്തിരിക്കെ കൊല്ലപ്പെട്ടു. 1912ൽ പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കാനിരിക്കെ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ട തിയഡോർ റൂസ്‌വെൽറ്റിനൊപ്പമായിരിക്കും ആ പട്ടികയിൽ ഇനി ഡോണൾഡ് ട്രംപിന്റെ സ്ഥാനം. പ്രോഗ്രസീവ് പാർട്ടി സ്ഥാനാർഥിയായിരുന്ന റൂസ്‌വെൽറ്റ് ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണുണ്ടായത്.

ADVERTISEMENT

1901ൽ മക് കിൻലി അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റായിരുന്ന റൂസ്‌വെൽറ്റ് പ്രസിഡന്റായത്. ഇടക്കാല പ്രസിഡന്റായിരുന്നിട്ടും വലിയ പരിഷ്‌കരണങ്ങൾക്കു റൂസ്‌വെൽറ്റ് തുടക്കമിട്ടു. യുഎസിലെ അനിയന്ത്രിതമായിരുന്ന മുതലാളിത്ത വ്യവസ്ഥയ്ക്കുമേൽ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയത് അദ്ദേഹമായിരുന്നു. വ്യാപാരമേഖലയിൽ കുത്തകകൾക്കു മൂക്കുകയറിടുന്ന 1890ലെ ഷെർമൻ ആന്റിട്രസ്റ്റ് നിയമം അദ്ദേഹം തിരികെ കൊണ്ടുവന്നു. തൊഴിലാളി-തൊഴിലുടമാ ബന്ധം മെച്ചപ്പെടുത്താനുതകുന്ന കരാറുകൾ ചർച്ചയിലൂടെ നടപ്പാക്കി. ദേശീയോദ്യാനങ്ങളുടെ സംരക്ഷണത്തിനു നടപടിയെടുത്തു. അമേരിക്കയുടെ രണ്ടു തീരങ്ങളെയും സമുദ്രം വഴി ബന്ധിപ്പിക്കുന്ന പാനമ കനാൽ നിർമാണത്തിനു മുൻകയ്യെടുത്തതും അദ്ദേഹമായിരുന്നു.

യുഎസ് പ്രസിഡന്റുമാരോ പ്രസിഡന്റ് സ്ഥാനാർഥികളോ ആക്രമിക്കപ്പെട്ടതിനു പിന്നിൽ എല്ലായ്പോഴും രാഷ്ട്രീയമായിരുന്നില്ല കാരണം. റൊണാൾഡ് റെയ്ഗനു നേരെ വെടിയുതിർത്ത ജോൺ ഹിൻക്‌ലി മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നു. അക്കാലത്തെ പ്രശസ്ത ഹോളിവുഡ് അഭിനേത്രി ജോഡി ഫോസ്റ്ററിന്റെ വലിയ ആരാധകനുമായിരുന്നു അയാൾ. ജോഡി ഫോസ്റ്ററിന്റെ ശ്രദ്ധയാകർഷിക്കാനാണു താൻ പ്രസിഡന്റിനെ വെടിവച്ചത് എന്നാണു ഹിൻക്‌ലി മൊഴി നൽകിയത്. ട്രംപിനെ ആക്രമിച്ചയാളിന്റെ ഉദ്ദേശ്യം ഇനിയും വ്യക്തമല്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ തന്നെ വോട്ടറായി റജിസ്റ്റർ ചെയ്തിട്ടുള്ള തോമസ് മാത്യു ക്രൂക്‌സ് (20) എന്ന വെള്ളക്കാരൻ യുവാവാണ് അക്രമിയെന്നാണു പ്രാഥമിക വിവരം.

തന്റെ കോട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന കണ്ണടക്കൂടിലും പ്രസംഗം കുറിച്ചുവച്ചിരുന്ന നോട്ട് ബുക്കിലുമാണു വെടിയുണ്ട കൊണ്ടത് എന്നു മനസ്സിലാക്കിയ റൂസ്‌വെൽറ്റ് അന്ന് ആക്രമണത്തിനു ശേഷവും 84 മിനിറ്റ് കൂടി പ്രസംഗിച്ചു

ADVERTISEMENT

1835നു ശേഷം യുഎസിൽ പ്രസിഡന്റുമാർക്കും പ്രസിഡന്റ് സ്ഥാനാർഥികൾക്കുമെതിരെ ഇത്രയധികം ആക്രമണങ്ങളുണ്ടായത് എന്തുകൊണ്ടായിരിക്കാം? വംശീയമായ ധ്രുവീകരണമാണ് ഒരു കാരണം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ അടിമക്കച്ചവടത്തെച്ചൊല്ലി തെക്കൻ സംസ്ഥാനങ്ങളിലും വടക്കൻ സംസ്ഥാനങ്ങളിലും കടുത്ത ഭിന്നത നിലനിന്നിരുന്നു. നേതാക്കൾക്കെതിരായ അക്രമമായാണ് ജനങ്ങളുടെ അമർഷം പലപ്പോഴും പുറത്തുവന്നത്. ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങൾ ജയിച്ചതിനു പിന്നാലെയായിരുന്നു ഏബ്രഹാം ലിങ്കണു നേരെയുണ്ടായ ആക്രമണം. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ആർക്കും എളുപ്പത്തിൽ കിട്ടും എന്നതും വലിയൊരു വിഭാഗം ചെറുപ്പക്കാരുടെ മാനസികാരോഗ്യത്തിലുണ്ടായ പ്രശ്‌നങ്ങളുമാണ് ഈ അക്രമങ്ങളുടെ മറ്റു കാരണങ്ങൾ.

∙ കണ്ണടക്കൂടിൽ തട്ടിയ വെടിയുണ്ട

അണികളെ ഹരം പിടിപ്പിക്കുന്നതിൽ വിരുതനായ ഡോണൾഡ് ട്രംപിനു നേരെയുണ്ടായ ഈ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നു കണ്ടറിയണം. കുടിയേറ്റത്തിന്റെയും വംശീയതയുടെയും പേരിൽ ജനങ്ങൾ ചേരിതിരിഞ്ഞു കഴിഞ്ഞ രാജ്യത്ത്, തന്റെ രോഷാകുലരായ അണികളെ കൂടുതൽ പ്രകോപിപ്പിക്കാൻ പറ്റിയ ഈ പുതിയ അവസരം ട്രംപ് നഷ്ടപ്പെടുത്താനിടയില്ല. അക്രമി വെള്ളക്കാരൻ തന്നെയായതു ഭാഗ്യമെന്നു കരുതാം. കാരണം, വെള്ളക്കാരല്ലാത്തവർക്കെതിരെ ഇതിനെച്ചൊല്ലി വംശീയ വിദ്വേഷം വളർത്താൻ ട്രംപിനും കൂട്ടർക്കും കഴിയില്ല.

ഈ സംഭവത്തിന്റെ പേരിൽ ഇതിനകം പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാൻ ട്രംപിനു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ബുദ്ധിയും വിവേകവും അനുവദിക്കുമെങ്കിൽ, സംയമനവും നയതന്ത്രജ്ഞതയും പ്രദർശിപ്പിച്ചു കൊണ്ടു ജനങ്ങളുടെ അനുഭാവം കൂടുതലായി നേടിയെടുക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാവും ട്രംപ് ചെയ്യുക (അല്ലെങ്കിലും, ബൈഡന്റെ മാനസികക്ഷമതയെക്കുറിച്ചു ജനങ്ങൾക്കുള്ള സംശയങ്ങൾ കണക്കിലെടുക്കുമ്പോൾ ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വളരെയേറെ കൂടിയിട്ടുമുണ്ട്).

പക്ഷേ, തിയഡോർ റൂസ്‌വെൽറ്റ് അല്ലല്ലോ ഡോണൾഡ് ട്രംപ്. തന്റെ കോട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന കണ്ണടക്കൂടിലും പ്രസംഗം കുറിച്ചുവച്ചിരുന്ന നോട്ട് ബുക്കിലുമാണു വെടിയുണ്ട കൊണ്ടത് എന്നു മനസ്സിലാക്കിയ റൂസ്‌വെൽറ്റ് അന്ന് ആക്രമണത്തിനു ശേഷവും 84 മിനിറ്റ് കൂടി പ്രസംഗിച്ചു. എന്നു മാത്രമല്ല, വെടിവച്ചയാളെ ആരും ഒന്നും ചെയ്യരുതെന്ന് അദ്ദേഹം വിളിച്ചു പറയുകയും ചെയ്തു. അല്ലെങ്കിൽ ആൾക്കൂട്ടം അക്രമിയെ കൈകാര്യം ചെയ്യുമായിരുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ധ്രുവീകരണ പ്രചാരണങ്ങൾ മാരകമായ അക്രമങ്ങളിലേക്കു നയിച്ചേക്കാം എന്നതാണു ട്രംപിനു നേരെയുണ്ടായ വധശ്രമം ഓർമിപ്പിക്കുന്നത്. പല നേതാക്കളും ഇതിൽനിന്നു പാഠം ഉൾക്കൊള്ളേണ്ടതുണ്ട്.

(ഇറാൻ, യുഎഇ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)

English Summary:

How Assassination Attempt on Trump Could Redefine the 2024 Presidential Race