ഉത്സാഹമുണ്ട്. മുന്നേറ്റത്തിനു കരുത്തുമുണ്ട്. ഓഹരി വിപണിക്കു പക്ഷേ, ഈ ആഴ്ച പിന്നിടേണ്ടത് ആശങ്കയുടെ വൻമതിലാണ്. മോദി സർക്കാരിന്റെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റ് നിർദശങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെ വൻമതിൽ. ബജറ്റിനു തൊട്ടുമുൻപുള്ള വ്യാപാരവാരത്തിന്റെ സ്വഭാവം മുൻകാലങ്ങളിൽ എങ്ങനെയായിരുന്നുവെന്നു പരിശോധിച്ചാൽ വ്യക്തമാകുന്നതു കൂടുതൽ സന്ദർഭങ്ങളിലും നിഫ്റ്റിയുടെ പ്രതികരണം നിലവിലെ പ്രവണതയ്ക്കു വിരുദ്ധമായിരുന്നുവെന്നാണ്. നിക്ഷേപകരിലെ ഒരു വിഭാഗത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനവും ഇതുതന്നെ. ജൂലൈ 15ന് ആരംഭിക്കുന്ന വ്യാപാരവാരം നാലു ദിവസത്തിലൊതുങ്ങുന്നതാണ് എന്നതും മുന്നേറ്റത്തിന് അത്ര അനുകൂലമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മാന്ത്രികസംഖ്യയിൽ മനസ്സുറപ്പിച്ച്

ADVERTISEMENT

ചരിത്രം ആവർത്തിക്കണമെന്നില്ലെന്നും ബജറ്റിനു മുൻപുതന്നെ നിഫ്റ്റി 25,000 പോയിന്റിൽ വിജയപതാക പാറിക്കുമെന്നും വിശ്വസിക്കുന്ന വിഭാഗക്കാരും കുറവല്ല. ആ മാന്ത്രികസംഖ്യയിലേക്കുള്ള ദൂരം 500 പോയിന്റിൽ താഴെ മാത്രമാണല്ലോ എന്നാണ് അവരുടെ പക്ഷം. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയതു വായ്പ നിരക്കുകളുടെ പടിയിറക്കം വൈകിപ്പിക്കുമെന്നതിൽ വിപണിക്കു നിരാശയുണ്ട്. എന്നാൽ വ്യവസായോൽപാദനം ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരിക്കുന്നതിൽ വിപണിക്കുള്ള ആശ്വാസം വലുതാണ്. ഈ വിരുദ്ധ വികാരങ്ങളുടെ പ്രതിഫലനം ഈ ആഴ്ച വിപണിയിൽ പ്രതീക്ഷിക്കണം.

∙ വിദേശ നിക്ഷേപം വർധിക്കുന്നു

കഴിഞ്ഞ മാസം 25,565 കോടി രൂപയാണു വിദേശ നിക്ഷേപകരിൽനിന്ന് ഇന്ത്യൻ വിപണിയിലേക്കു പ്രവഹിച്ചത്. ഈ മാസം പകുതി മാത്രം പിന്നിട്ടിരിക്കെ ഇന്ത്യൻ വിപണിയിൽനിന്നു വിദേശ നിക്ഷേപകർ വാങ്ങിയ ഓഹരികളുടെ മൂല്യം 19,374 കോടി രൂപയായിരിക്കുന്നു. വിദേശ നിക്ഷേപകരിൽനിന്നു കൂടിയ തോതിലുള്ള പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.

Representative Image by: iStock / Sakibul Hasan

വില സൂചികകൾ റെക്കോർഡ് നിലവാരത്തിലായിരിക്കെയാണു കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിച്ചത്. ഐടി കമ്പനികളിൽനിന്നു പുറത്തുവന്ന കണക്കുകളായിരുന്നു ആവേശത്തിനു കാരണം. വിവിധ വ്യവസായങ്ങളിൽനിന്നുള്ള അൻപതിലേറെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ ഈ ആഴ്ച പുറത്തുവരുന്നുണ്ട്. അവയിൽ പലതും വിപണിയെ വലിയ തോതിൽ സ്വാധീനിക്കാൻപോന്നവയായിരിക്കും.

ADVERTISEMENT

∙ നിഫ്റ്റിക്ക് 24,750 കനത്ത കടമ്പ

നിഫ്റ്റിയുടെ അവസാന നിരക്ക് 24,502.15 പോയിന്റാണ്. 24,592 പോയിന്റ് വരെ ഉയർന്ന ശേഷമാണു നിഫ്റ്റി ഈ നിലവാരത്തിലേക്കു താഴ്ന്നത്. 24,500 പോയിന്റിനു മുകളിൽ ‘ക്ലോസ്’ ചെയ്യാൻ കഴിഞ്ഞതുമൂലം പിന്തുണയുടെ നിലവാരവും മെച്ചപ്പെട്ടിരിക്കുന്നു. 24,200 പോയിന്റാണ് ഇപ്പോൾ പിന്തുണയുടെ നിലവാരം. 24,650 – 24,750 നിലവാരത്തിൽ മുന്നേറ്റത്തിനു ശക്തമായ പ്രതിരോധം അനുഭവപ്പെടാം. അതായത്, 24,200 – 24,750 പരിധികൾക്കുള്ളിലെ കയറ്റിറക്കങ്ങൾക്കാണ് ഈ വ്യാപാരവാരത്തിലെ സാധ്യത. 24,750 പോയിന്റ് മറികടക്കാനായാൽ ബജറ്റിനു മുൻപുതന്നെ 25,000 പോയിന്റ് നിഫ്റ്റിക്കു സ്വന്തമാക്കാം. പിന്നെയുള്ള കഥ കണ്ടുതന്നെ അറിയണം.

മുംബൈയിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖ (Photo by INDRANIL MUKHERJEE / AFP)

∙ റിലയൻസ്, ഇൻഫി, എച്ച്ഡിഎഫ്‌സി

ഈ ആഴ്ച പ്രവർത്തനഫലം പരിഗണിക്കുന്ന കമ്പനികളിൽ കേരളത്തിൽനിന്നുള്ള സൗത്ത് ഇന്ത്യൻ ബാങ്കും ഉൾപ്പെടുന്നു. ബാങ്കിന്റെ ഫല പ്രഖ്യാപനം 18ന്.

ADVERTISEMENT

ജൂലൈ 15ന്: ജിയോ ഫിനാൻഷ്യൽ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി എഎംസി, സ്പൈസ്ജെറ്റ്.

ജൂലൈ 16ന്: ബജാജ് ഓട്ടോ, എൽ & ടി ഫിനാൻസ്, ഡിബി കോർപ്, സെഞ്ചറി ടെക്സ്റ്റൈൽസ്, അഗ്രോടെക് ഫുഡ്സ്.

17ന്: ഏഷ്യൻ പെയിന്റ്സ്.

18ന്: ഇൻഫോസിസ്, ഹാവെൽസ്, എൽഐസി ഹൗസിങ്, ആന്ധ്ര സിമന്റ്സ്, സിയറ്റ്, റാലിസ് ഇന്ത്യ, കരൂർ വൈശ്യ ബാങ്ക്, മേനോൻ ബെയറിങ്സ്, ഷോപ്പേഴ്സ് സ്റ്റോപ്, സ്വരാജ് എൻജിൻസ്.

19ന്: റിലയൻസ്, ബിപിസിഎൽ, അൾട്രാടെക് സിമന്റ്, പതഞ്ജലി ഫുഡ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, വിപ്രോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.

20ന്: എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്.

English Summary:

Stock Preview Column on Union Budget and Stock Markets