കേന്ദ്ര സർക്കാരെടുക്കുന്ന തീരുമാനങ്ങളിൽ വിശദമായ ആലോചനയുടെ ബലം പ്രകടമാവണം. കാരണം, അവ 142 കോടി ജനതയുടെ സർക്കാരിന്റെ തീരുമാനങ്ങളാണ്. ജൂൺ 25 ഇനി ഭരണഘടന ഹത്യാദിവസമായിരിക്കുമെന്ന് ജൂലൈ 12ന് എടുത്ത തീരുമാനത്തിൽ പക്ഷേ, ആ ഗൗരവം പ്രകടമാകുന്നുണ്ടെന്നു പറയാൻ വയ്യ. അസാധാരണ സാഹചര്യങ്ങളിലൊഴികെ, സർക്കാരുകൾ രണ്ടു സമയത്താണ് തിടുക്കത്തിൽ തീരുമാനങ്ങളെടുക്കാറുള്ളത്: കാലാവധി തീരുന്നതിനു തൊട്ടുമുൻപും അധികാരത്തിൽ കയറി ഉടനെയും. ഇനി അധികാരത്തിലേക്കു തിരിച്ചുവരില്ലെന്ന ആശങ്കയാലും തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താമെന്ന ഉദ്ദേശ്യത്താലുമാണ് കാലാവധി തീരാറാകുമ്പോഴുള്ള ധൃതിപിടിച്ച തീരുമാനങ്ങൾ. തിരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനം പാലിക്കുന്നതിലുള്ള ഉത്സാഹമാവും അധികാരമേറ്റാലുടനെ വേഗത്തിലെടുക്കുന്ന തീരുമാനങ്ങൾക്കു പിന്നിൽ. 2014ൽ മോദി സർക്കാർ അധികാരമേറ്റയുടനെ കള്ളപ്പണക്കാരെ പിടികൂടാൻ നടപടി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് അത്തരമൊരു വാഗ്ദാനം നൽകിയിരുന്നു. അധികാരം ലഭിച്ചപ്പോൾ ആ വാക്കു പാലിക്കുകയാണുണ്ടായത്. ഇപ്പോൾ, മൂന്നാം തവണ മോദി സർക്കാർ അധികാരമേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാരെടുക്കുന്ന തീരുമാനങ്ങളിൽ വിശദമായ ആലോചനയുടെ ബലം പ്രകടമാവണം. കാരണം, അവ 142 കോടി ജനതയുടെ സർക്കാരിന്റെ തീരുമാനങ്ങളാണ്. ജൂൺ 25 ഇനി ഭരണഘടന ഹത്യാദിവസമായിരിക്കുമെന്ന് ജൂലൈ 12ന് എടുത്ത തീരുമാനത്തിൽ പക്ഷേ, ആ ഗൗരവം പ്രകടമാകുന്നുണ്ടെന്നു പറയാൻ വയ്യ. 

അസാധാരണ സാഹചര്യങ്ങളിലൊഴികെ, സർക്കാരുകൾ രണ്ടു സമയത്താണ് തിടുക്കത്തിൽ തീരുമാനങ്ങളെടുക്കാറുള്ളത്: കാലാവധി തീരുന്നതിനു തൊട്ടുമുൻപും അധികാരത്തിൽ കയറി ഉടനെയും. ഇനി അധികാരത്തിലേക്കു തിരിച്ചുവരില്ലെന്ന ആശങ്കയാലും തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താമെന്ന ഉദ്ദേശ്യത്താലുമാണ് കാലാവധി തീരാറാകുമ്പോഴുള്ള ധൃതിപിടിച്ച തീരുമാനങ്ങൾ. തിരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനം പാലിക്കുന്നതിലുള്ള ഉത്സാഹമാവും അധികാരമേറ്റാലുടനെ വേഗത്തിലെടുക്കുന്ന തീരുമാനങ്ങൾക്കു പിന്നിൽ. 

2018ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ആരംഭിച്ച ഭരണഘടനാ സംരക്ഷണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന രാഹുൽ ഗാന്ധി (Photo by CHANDAN KHANNA / AFP)
ADVERTISEMENT

2014ൽ മോദി സർക്കാർ അധികാരമേറ്റയുടനെ കള്ളപ്പണക്കാരെ പിടികൂടാൻ നടപടി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് അത്തരമൊരു വാഗ്ദാനം നൽകിയിരുന്നു. അധികാരം ലഭിച്ചപ്പോൾ ആ വാക്കു പാലിക്കുകയാണുണ്ടായത്. ഇപ്പോൾ, മൂന്നാം തവണ മോദി സർക്കാർ അധികാരമേറ്റ് 33–ാം ദിവസമാണ് ഭരണഘടന ഹത്യാദിവസ ആചരണം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇങ്ങനെയൊന്നിനെക്കുറിച്ചു പുതിയ സർക്കാർ ആദ്യ 100 ദിവസത്തിൽ ഉദ്ദേശിക്കുന്നുവെന്ന്, പ്രഖ്യാപിച്ച പരിപാടികളുടെ പട്ടികയിലോ ബിജെപിയുടെ പ്രകടനപത്രികയിലോ ഒരു സൂചനയും ഉണ്ടായിരുന്നില്ല. സഖ്യകക്ഷികളുടെ സഹായത്താലുള്ള ഭൂരിപക്ഷമാണെങ്കിലും, അധികാരത്തിൽ അധികനാൾ ഉണ്ടാവില്ലെന്നൊരു ആശങ്ക ഭരണപക്ഷത്തു പ്രകടവുമല്ല. 

ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെന്ന അപരാധത്തെക്കുറിച്ച് ഏതാണ്ട് അരനൂറ്റാണ്ടായി എല്ലാ ജൂൺ 25നും രാജ്യം പ്രത്യേകമായി ഓർക്കുന്നതാണ്. ഇത്തവണയും അതുണ്ടായി; പ്രധാനമന്ത്രിയുൾപ്പെടെ ബിജെപിയുടെ പ്രധാനനേതാക്കളെല്ലാംതന്നെ ജനാധിപത്യധ്വംസനവും ഭരണഘടന നിർജീവമാക്കപ്പെട്ടതും കഴിഞ്ഞ 25നു സ്മരിച്ചു. രണ്ടാഴ്ച കഴിഞ്ഞു മാത്രമാണ്, ഇനി മുതൽ ആ ദിവസം ഭരണഘടന ഹത്യാദിവസമായിരിക്കട്ടെയെന്നു തീരുമാനിച്ചത്. അതുകൊണ്ടുതന്നെ അത് ആർക്കോ വൈകിയുദിച്ച ബുദ്ധിയുടെ സന്തതിയാണെന്നും വ്യക്തം. കഴിഞ്ഞ 10 വർഷത്തിൽ ഇങ്ങനെയൊരു തോന്നൽ ഉണ്ടായില്ലല്ലോയെന്ന് എടുത്തുചോദിക്കേണ്ടതില്ല.

ചിത്രീകരണം: മനോരമ
ADVERTISEMENT

അടിയന്തരാവസ്ഥ പ്രഖ്യാപനം രാഷ്ട്രീയമായ സ്വാർഥതാൽപര്യത്താലുള്ള നടപടിയായിരുന്നു. അത്തരത്തിൽ ജനാധിപത്യസംവിധാനത്തെ ഹനിക്കുംവിധമുള്ളതല്ലെങ്കിലും, ഭരണഘടന ഹത്യാദിനവും രാഷ്ട്രീയമായ നടപടിയാണ്. അതിലൂടെ രാജ്യത്തെ ഏതെങ്കിലും അടിയന്തര പ്രശ്നം പരിഹരിക്കപ്പെടുന്നില്ല; ജനജീവിതത്തിൽ ഗുണകരമായ എന്തെങ്കിലും മാറ്റം സംഭവിക്കുന്നുമില്ല. 

തികച്ചും യാദൃച്ഛികമെന്നു പറയാം: ഭരണഘടന ഹത്യാദിന പ്രഖ്യാപനമുണ്ടായ കഴിഞ്ഞ 12ന് ആണ്, തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്; ഭരണഘടന ഉറപ്പുനൽകുന്ന, ജീവനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം പരാമർശിച്ചുള്ളതായിരുന്നു വിധി. 

ബിജെപിയുടേതു രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കാതെയുള്ള ഭരണമാണെന്നു കഴിഞ്ഞ പത്തു വർഷത്തിൽനിന്നെടുത്ത പല ഉദാഹരണങ്ങളുടെ സഹായത്തോടെ പ്രതിപക്ഷസഖ്യം തിരഞ്ഞെടുപ്പുകാലത്ത് ആരോപിച്ചിരുന്നു. രാജ്യത്തിന്റെ ഭരണഘടനയെ മാറ്റി ഹിന്ദുരാഷ്ട്ര താൽപര്യാർഥമുള്ള ഭരണസംവിധാനം സാധ്യമാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നതായിരുന്നു മറ്റൊരാരോപണം. ലോക്സഭയിൽ പ്രതിജ്ഞയെടുത്തപ്പോൾ പ്രതിപക്ഷ അംഗങ്ങളിൽ പലരും ഭരണഘടന ഉയർത്തിപ്പിടിച്ചതിനു ലഭിച്ച ലോകശ്രദ്ധയും പരിഗണിക്കാം. അങ്ങനെയൊരു സാഹചര്യത്തെ അതിജീവിക്കാൻ തയാറാക്കിയ കുറിപ്പടിയിലെ ദുർബലമായൊരു മരുന്നാണ് ഹത്യാദിനം. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ദിനവും ഉൾപ്പെടെയുള്ള രാഷ്ട്രദിനങ്ങളുടെ മഹനീയതയുമായി ചേരാത്ത ഒരു രാഷ്ട്രീയദിനം.

അംബേദ്‌കറുടെ ചിത്രമുള്ള ടി–ഷർട്ട് വിൽക്കുന്നയാൾ. ചെന്നൈയിൽനിന്നുള്ള ദൃശ്യം (Photo by Arun SANKAR / AFP)
ADVERTISEMENT

നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടത് 1949 നവംബർ 26ന് ആണെന്നതു കാരണമാക്കി, എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിനമായി കൊണ്ടാടുകയെന്ന നല്ല രീതി 2015 മുതലുണ്ട്. അതു തുടങ്ങിവച്ചത് ഒന്നാം മോദി സർക്കാരാണ്. ഭരണഘടനയുടെ ആമുഖം സർക്കാർ സ്ഥാപനങ്ങളിൽ വായിക്കുക, വിദ്യാർഥികൾ ഭരണഘടനയെക്കുറിച്ച് ഉപന്യസിക്കുകയും പ്രശ്നോത്തരികളിൽ പങ്കെടുക്കുകയും ചെയ്യുക തുടങ്ങിയ പരിപാടികൾ നവംബർ 26നു രാജ്യത്തു നടക്കാറുണ്ട്. വർഷത്തിലെ മറ്റു ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ പലതിലും ഭരണഘടന മറക്കപ്പെടുന്നു എന്നതുകൊണ്ട് ദിനാചരണത്തിന്റെ നന്മ നഷ്ടപ്പെടുന്നില്ല.  

പൗരർക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഭരണഘടനാ ദിനാചരണത്തിനു സർക്കാർ വിജ്ഞാപനം ചെയ്ത കാരണം. സാമൂഹികനീതി മന്ത്രാലയത്തിന്റേതായിരുന്നു 2015 നവംബർ 19ലെ ആ വിജ്ഞാപനം. ഭരണഘടന ഉറപ്പുനൽകുന്ന നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയുടെ പ്രാധാന്യവും അന്നത്തെ വിജ്ഞാപനത്തിൽ എടുത്തുപറഞ്ഞു. എന്നാൽ, ഹത്യ അഥവാ കൊലപ്പെടുത്തൽ കുറ്റകൃത്യമായതിനാലാവാം, ഭരണഘടന ഹത്യാദിനം കഴിഞ്ഞ 12നു വിജ്ഞാപനം ചെയ്തത് ആഭ്യന്തര മന്ത്രാലയമാണ്.

അടിയന്തരാവസ്ഥയിലെ അധികാര ദുർവിനിയോഗത്തെ ചെറുക്കുകയും അതുവഴി ദുരിതത്തിലാവുകയും ചെയ്തവർക്കുള്ള ആദരാഞ്ജലി, ഭാവിയിൽ അത്തരം അധികാര ദുർവിനിയോഗത്തെ പിന്തുണയ്ക്കാതിരിക്കാൻ ഇന്ത്യൻ ജനതയെ പ്രതിബദ്ധരാക്കുക എന്നിവയാണ് ദിനാചരണത്തിനു വിജ്ഞാപനത്തിൽ പറയുന്ന ലക്ഷ്യങ്ങൾ.

ഹത്യാദിനം എങ്ങനെ ആചരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ ആചരണത്തിന് ആരെങ്കിലും തയാറായില്ലെങ്കിൽ അതു ഭരണഘടനയോടുള്ള അനാദരവും രാജ്യസ്നേഹമില്ലായ്മയുമായി കണക്കാക്കപ്പെടുമോ, ആചരണവാദികളും ആചരണവിരുദ്ധരും തമ്മിൽ ഇപ്പോൾ തുടങ്ങിയിരിക്കുന്ന തർക്കം ഇനിയങ്ങോട്ട് എല്ലാ ജൂൺ 25നും മറ്റു രൂപങ്ങൾ സ്വീകരിക്കുമോ തുടങ്ങിയ സംശയങ്ങൾ അപ്രസക്തമല്ല. ആചരണത്തിലെ രാഷ്ട്രീയംതന്നെയാണ് കാരണം. മറ്റൊരു ഹത്യാദിനം രാജ്യം ആചരിക്കുന്നത് എല്ലാ വർഷവും ജനുവരി 30ന് ആണ്. മൗനമാണ് ഗാന്ധിഹത്യയുടെ ദിനത്തിലെ ആചരണത്തിന്റെ ഭാഷയെന്നും ഓർക്കാം.

കോടതിയിൽ നിന്ന് പുറത്തേക്കു വരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. (PTI Photo)

തികച്ചും യാദൃച്ഛികമെന്നു പറയാം: ഭരണഘടന ഹത്യാദിന പ്രഖ്യാപനമുണ്ടായ കഴിഞ്ഞ 12ന് ആണ്, തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്; ഭരണഘടന ഉറപ്പുനൽകുന്ന, ജീവനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം പരാമർശിച്ചുള്ളതായിരുന്നു വിധി. ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർഥികളെ മനുസ്മൃതി പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയതും അന്നേ ദിവസം തന്നെ.

നെഹ്റു മുതൽ വാജ്പേയിവരെയുള്ള പ്രധാനമന്ത്രിമാരിൽ മിക്കവരുടെയും ജന്മദിനത്തെ ആശയബലമുള്ള പേരുകൾ നൽകിക്കൂടി നമ്മൾ സവിശേഷമാക്കിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി വി.പി.സിങ്ങിന്റെ ജന്മദിനമാണ് ജൂൺ 25. അടിയന്തരാവസ്ഥക്കാലത്തെ കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹം ഉപമന്ത്രിയായിരുന്നു. വന്ധ്യംകരണ സാമഗ്രികളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന സഞ്ജയ് ഗാന്ധിയുടെ നിർദേശം അനുസരിക്കുക, ലോക്സഭാ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്നതു ശരിയല്ലെന്ന് ഇന്ദിരാഗാന്ധിയോടു പറയുക തുടങ്ങിയ കാര്യങ്ങൾ അന്നദ്ദേഹം ചെയ്തിട്ടുണ്ട്. 

1990ൽ ദേശീയ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്ന വി.പി.സിങ്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ, ദേശീയ സയൻസ് കോൺഗ്രസ് പ്രസിഡന്റ് പ്രഫസർ യശ്പാൽ, വിദ്യാഭ്യാസ മന്ത്രി കെ.ചന്ദ്രശേഖരൻ എന്നിവർ സമീപം. (Photo: Manorama Archives)

ബിജെപിയുടെകൂടി പിന്തുണയോടെ പ്രധാനമന്ത്രിയായപ്പോൾ പിന്നാക്ക സംവരണത്തിനു സിങ് മുൻകയ്യെടുത്തു, രഥയാത്രികൻ എൽ.കെ.അഡ്വാനിയെ അറസ്റ്റ് ചെയ്യാൻ ലാലു പ്രസാദ് യാദവിനോട് ആവശ്യപ്പെടുക വഴി ബിജെപിയുടെ പിന്തുണ നഷ്ടപ്പെടുത്തി, ബിജെപിയെ ഒരു വ്യാധിയെന്നു പിന്നീടു വിമർശിക്കുകയും ചെയ്തു. അതിനെയൊന്നും ഭരണഘടനാവധമെന്നല്ല, ഭരണഘടനാവിരുദ്ധമെന്നുപോലും വിളിക്കാനാവില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനത്തെ ഭരണഘടന ഹത്യാദിനമാക്കുന്നതു വല്ലാത്തൊരു ചെയ്ത്താണ്. പക്ഷേ, അത്തരത്തിലൊക്കെ ആലോചിച്ചിട്ടുകൂടിയാണ് മോദി സർക്കാരിന്റെ തീരുമാനമെന്നു കരുതാൻ പ്രത്യക്ഷത്തിൽ കാരണങ്ങളില്ലതാനും.

English Summary:

Why Modi Govt Decides to Observe June 25 as 'Samvidhaan Hatya Diwas'? India File Column Explains

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT