തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ ആരംഭിച്ച ഓപ്പറേഷൻ അനന്ത പദ്ധതിക്കായി 2015ൽ ഞാനും അന്നത്തെ കലക്ടർ ബിജു പ്രഭാകറും കൂടി റെയിൽവേ ടെർമിനൽ ഭാഗത്തു പരിശോധനയ്ക്കെത്തി. ഇതു തങ്ങളുടെ സ്ഥലമാണെന്നും മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ തൊടാൻ കഴിയില്ലെന്നുമായിരുന്നു റെയിൽവേ ഉദ്യോഗസ്ഥരുടെ നിലപാട്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനാണു വന്നതെന്നും നിങ്ങൾക്കു തീരുമാനമെടുക്കാൻ ധൈര്യമില്ലെങ്കിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരെ വിളിക്കാമെന്നും ഞാൻ പറഞ്ഞു. അപ്പോൾ‌തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ ആരംഭിച്ച ഓപ്പറേഷൻ അനന്ത പദ്ധതിക്കായി 2015ൽ ഞാനും അന്നത്തെ കലക്ടർ ബിജു പ്രഭാകറും കൂടി റെയിൽവേ ടെർമിനൽ ഭാഗത്തു പരിശോധനയ്ക്കെത്തി. ഇതു തങ്ങളുടെ സ്ഥലമാണെന്നും മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ തൊടാൻ കഴിയില്ലെന്നുമായിരുന്നു റെയിൽവേ ഉദ്യോഗസ്ഥരുടെ നിലപാട്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനാണു വന്നതെന്നും നിങ്ങൾക്കു തീരുമാനമെടുക്കാൻ ധൈര്യമില്ലെങ്കിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരെ വിളിക്കാമെന്നും ഞാൻ പറഞ്ഞു. അപ്പോൾ‌തന്നെ റെയിൽവേ ബോർഡ് ചെയർമാനെ ഫോണിൽ വിളിച്ചു. ഞങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ അവിടെ ശുചീകരണം നടത്തുന്നതിൽ സന്തോഷമേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

പിന്നാലെ റെയിൽവേ ഡിവിഷനൽ മാനേജരെ ചെയർമാൻ‌ നേരിട്ടു വിളിച്ചു നിർദേശങ്ങൾ നൽകി. റെയിൽവേക്കു കത്തെഴുതി മാസങ്ങൾ കാത്തിരിക്കേണ്ടി വരാമായിരുന്ന പ്രശ്നമാണ് ഒറ്റ ഫോൺവിളിയിലൂടെ പരിഹരിക്കാനായത്. പലവട്ടം കത്തയച്ചിട്ടും ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ റെയിൽവേ തയാറായില്ലെന്നു മന്ത്രിയും മേയറും ഒക്കെ പരാതി പറയുന്നതു കേട്ടപ്പോൾ ആ പഴയസംഭവം ഞാൻ ഓർത്തു. സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോൾ തടസ്സം നേരിട്ടാൽ ഇടപെടാനാണ് ചീഫ് സെക്രട്ടറിമാരെയും വകുപ്പു സെക്രട്ടറിമാരെയുമൊക്കെ വച്ചിരിക്കുന്നത്. ദേശീയദുരന്ത നിവാരണ നിയമം 2015 എന്നൊരു നിയമം ഇൗ നാട്ടിലുണ്ട്. 

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം മൂന്നിനു സമീപം ശുചീകരണ തൊഴിലാളി ജോയിക്കായി നടന്ന തിരച്ചിൽ. ചിത്രം: മനോരമ
ADVERTISEMENT

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മാത്രം അപ്പീൽ നൽകാൻ കഴിയുന്ന അതിശക്തമായ നിയമമാണിത്. സ്റ്റേ ലഭിക്കാൻ പോലും സാധ്യതയില്ല. മാലിന്യം സമയബന്ധിതമായി നീക്കാൻ റെയിൽവേ തയാറായില്ലെങ്കിൽ ഇൗ നിയമം അനുസരിച്ചു വേണമായിരുന്നു സർക്കാർ നടപടികൾ. കയ്യിലുള്ള പടക്കോപ്പുകളുടെ പ്രഹരശേഷി എത്രമാത്രമാണെന്നും അത് എപ്പോൾ, എവിടെ, എങ്ങനെ പ്രയോഗിക്കണമെന്നും ഭരണകർത്താക്കൾ മനസ്സിലാക്കണം. ദുരന്ത നിവാരണ നിയമം പ്രയോഗിക്കാൻ സമയമായിരുന്നില്ലെന്നു തദ്ദേശമന്ത്രി പറയുന്നതു കേട്ടു. ഇൗ നിയമം ദുരന്തം തടയുന്നതിനു വേണ്ടിക്കൂടിയുള്ളതാണ്. 

മുൻകൂട്ടിയുള്ള നടപടികൾക്കാണ് ഇൗ നിയമം കൂടുതൽ പ്രയോഗിക്കുന്നത്. 2015ൽ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ഒട്ടേറെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത് ഇൗ നിയമം പ്രയോഗിച്ചാണ്. ഇപ്പോൾ ആ ഓടകളിലൊക്കെ വീണ്ടും കയ്യേറ്റം കാണാം. ആമയിഴഞ്ചാൻ തോട്ടിൽ ജോയിയുടെ മരണത്തിനു കാരണമായ മാലിന്യക്കൂമ്പാരം സൃഷ്ടിച്ചതിൽ എല്ലാവരുടെയും ഭാഗത്തു വീഴ്ചകളുണ്ട്. മാലിന്യനിർമാർജനം കൃത്യമായി നടക്കാത്തതു തന്നെയാണ് അടിസ്ഥാനപ്രശ്നം. കോർപറേഷൻ പരിധിയിൽ അതു ചെയ്യേണ്ടതു കോർപറേഷനാണ്. റെയിൽവേയുടെ സ്ഥലത്ത് റെയിൽവേ ചെയ്യണം. ഇത്രയും ഏജൻസികൾ‌ കൃത്യമായി മാലിന്യം നീക്കിയില്ലെങ്കിൽ അതു ചെയ്യിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കു കഴിയണമായിരുന്നു. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ ചില നിർദേശങ്ങൾ പറയാം. 

അഗ്നിരക്ഷാ സേന കരയ്ക്കടുപ്പിച്ച മാലിന്യങ്ങൾ തിരുവനന്തപുരത്ത് തമ്പാനൂർ റയിൽവേ സ്റ്റഷനിൽ നിന്ന് നഗരസഭ നീക്കം ചെയ്യുന്നു. (ചിത്രം : മനോരമ)
ADVERTISEMENT

1. മാലിന്യം നീക്കുന്നതിനെക്കാൾ ശ്രദ്ധിക്കേണ്ടത് അവിടെ മാലിന്യം തള്ളുന്നത് ഒഴിവാക്കുന്ന കാര്യത്തിലാണ്. ആമയിഴഞ്ചാൻ‌ തോട് കടന്നുപോകുന്ന ഇടങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കണം. ഇപ്പോൾ കുറച്ചു ക്യാമറകൾ ഉണ്ടെന്നു പറയുന്നു. എന്നാൽ, മാലിന്യം തള്ളൽ തുടരുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല. വൻകിട ആശുപത്രികളും ഹോട്ടലുകളുമാണ് ഏറ്റവും കൂടുതൽ മാലിന്യം തള്ളുന്നത്. മാലിന്യം പരിശോധിച്ചാൽ ഇതു വ്യക്തമാകും. 

2.മാലിന്യം നീക്കുന്നതിൽ സർക്കാർ വകുപ്പുകളും ഏജൻസികളും തമ്മിൽ ഏകോപനം വേണം. അതില്ലാത്തതിനാലാണ് വകുപ്പുകൾ തമ്മിൽ കത്തുകളയച്ചു കളിക്കുന്നത്. കത്തയച്ചിട്ടും ഇടപെട്ടില്ലെങ്കിൽ റെയിൽവേയിലെ മേലധികാരികളെ നേരിട്ടു വിളിക്കണം. എന്നിട്ടും നടന്നില്ലെങ്കിൽ റെയിൽവേ ബോർഡ് ചെയർമാനെ ബന്ധപ്പെടണം.

3. മാലിന്യം നീക്കിയില്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്നു റെയിൽവേക്കു കത്തയച്ചിരുന്നെന്നു തദ്ദേശ മന്ത്രി പറയുന്നതു കേട്ടു. മന്ത്രിക്ക് അതിനു കഴിയില്ല. ചീഫ് സെക്രട്ടറിക്കാണ് ആ അധികാരമുള്ളത്. ഇത്തരം അധികാരങ്ങൾ കൃത്യതയോടെ പ്രയോഗിച്ചാലേ ഫലമുണ്ടാകൂ. നയം ഉണ്ടാക്കുകയും തീരുമാനം എടുക്കുകയുമാണു മന്ത്രിമാരുടെ ജോലി. അതു നടപ്പാക്കാൻ ഉദ്യോഗസ്ഥരെത്തന്നെ ചുമതലപ്പെടുത്തണം. പ്രശ്നപരിഹാരത്തിനു മന്ത്രിമാരെ ചുമതലപ്പെടുത്തുമ്പോൾ തന്നെ ഉദ്യോഗസ്ഥർക്കു സന്തോഷമാണ്. പഴിയെല്ലാം മന്ത്രിമാരുടെ തലയിലായിക്കൊള്ളുമല്ലോ!

ADVERTISEMENT

4.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വൻതോതിൽ ശേഖരിക്കുന്ന മാലിന്യം എവിടേക്കാണു കൊണ്ടുപോകുന്നതെന്നു പരിശോധിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ആമയിഴഞ്ചാൻ തോട്ടിൽനിന്നു നീക്കിയ മാലിന്യം എവിടെയാണു കളഞ്ഞത്? മാലിന്യ നിർമാർജനത്തിനു തിരുവനന്തപുരം കോർപറേഷനു സർക്കാരിൽ നിന്ന് 8 കോടി രൂപ ലഭിച്ചതിൽ 2 കോടി മാത്രമാണു ചെലവിട്ടതെന്ന കണക്കു നിയമസഭയിൽ വന്നിരുന്നു. ഫണ്ട് വിനിയോഗം ഫലപ്രദമാകണം. 

5. ജനങ്ങളുടെ എതിർപ്പുയരാത്ത തരത്തിലെ സാങ്കേതികവിദ്യകൾ മാലിന്യസംസ്കരണത്തിനു നടപ്പാക്കണം. ഭൂമിക്കടിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള രാജ്യങ്ങളിലെ മാതൃകകൾ കണ്ടുപഠിക്കണം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു സർക്കാർ മുൻഗണന നൽകേണ്ടത്. അതു കഴിഞ്ഞേ വൻകിട പദ്ധതികൾക്കു പിന്നാലെ പോകാവൂ. 

(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)

English Summary:

Effective Waste Management Solutions for Amayizhanchan Thodu