വിഴിഞ്ഞം ‘ചോദിച്ചു വന്നു’ ചൈനയെ ഓടിച്ചുവിട്ട് ഇന്ത്യ; ആപ്പിൾ ഉൾപ്പെടെ കൈവിടും, കാരണം ഈ മാറ്റം; അദാനി തകർക്കുമോ കുത്തക?
വിഴിഞ്ഞം തയാറായി. വൻകിട ചരക്കു കപ്പലുകൾ കേരള തീരത്തേക്ക് നീങ്ങാൻ തുടങ്ങി. ഇതു കാണുമ്പോൾ വിപണിയിലെ ലോകശക്തിയായ ചൈനയ്ക്ക് ചെറിയൊരു ആശങ്ക സ്വാഭാവികം. കിഴക്കൻ ചൈനാ കടലിൽ നിന്ന് കാർഗോ കാരിയറായ ഷെൻ ഹ്വാ–15 കപ്പൽ 2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയപ്പോൾ തുടങ്ങിയതാണ് ഈ ആശങ്ക. ഭീമൻ ക്രെയിനുകളുമായി വിഴിഞ്ഞത്ത് വൻ കപ്പൽ എത്തിയപ്പോൾ തന്നെ ചൈനീസ് മാധ്യമങ്ങളെല്ലാം ഇത് ഗൗരവമായി റിപ്പോർട്ടും ചെയ്തിരുന്നു. ചൈനീസ് സമ്പദ് മേഖലയ്ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖങ്ങളുടെ ഭൂപടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ജൂലൈ 11ന് പുലർച്ചെ വിഴിഞ്ഞത്തേക്ക് എത്തിയ കപ്പൽ വന്നതും ചൈനയിൽനിന്നു തന്നെ. ഇതോടൊപ്പം തന്നെ വിഴിഞ്ഞത്തു നിന്ന് ചരക്കുമായി തിരിച്ചും കപ്പലെത്തുന്ന ദിനം ഏറെ വിദൂരമല്ലെന്നും ചൈനയ്ക്കറിയാം. കടൽ വഴിയുളള ചരക്കുകടത്തിന്റെ മൂന്നിലൊന്നും പിടിച്ചടക്കി വച്ചിട്ടുള്ള ചൈനയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം ഭാവിയിൽ എല്ലാംകൊണ്ടും അവർക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിക്കഴിഞ്ഞു. അക്കാര്യം ചൈന വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് നടത്താൻ
വിഴിഞ്ഞം തയാറായി. വൻകിട ചരക്കു കപ്പലുകൾ കേരള തീരത്തേക്ക് നീങ്ങാൻ തുടങ്ങി. ഇതു കാണുമ്പോൾ വിപണിയിലെ ലോകശക്തിയായ ചൈനയ്ക്ക് ചെറിയൊരു ആശങ്ക സ്വാഭാവികം. കിഴക്കൻ ചൈനാ കടലിൽ നിന്ന് കാർഗോ കാരിയറായ ഷെൻ ഹ്വാ–15 കപ്പൽ 2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയപ്പോൾ തുടങ്ങിയതാണ് ഈ ആശങ്ക. ഭീമൻ ക്രെയിനുകളുമായി വിഴിഞ്ഞത്ത് വൻ കപ്പൽ എത്തിയപ്പോൾ തന്നെ ചൈനീസ് മാധ്യമങ്ങളെല്ലാം ഇത് ഗൗരവമായി റിപ്പോർട്ടും ചെയ്തിരുന്നു. ചൈനീസ് സമ്പദ് മേഖലയ്ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖങ്ങളുടെ ഭൂപടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ജൂലൈ 11ന് പുലർച്ചെ വിഴിഞ്ഞത്തേക്ക് എത്തിയ കപ്പൽ വന്നതും ചൈനയിൽനിന്നു തന്നെ. ഇതോടൊപ്പം തന്നെ വിഴിഞ്ഞത്തു നിന്ന് ചരക്കുമായി തിരിച്ചും കപ്പലെത്തുന്ന ദിനം ഏറെ വിദൂരമല്ലെന്നും ചൈനയ്ക്കറിയാം. കടൽ വഴിയുളള ചരക്കുകടത്തിന്റെ മൂന്നിലൊന്നും പിടിച്ചടക്കി വച്ചിട്ടുള്ള ചൈനയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം ഭാവിയിൽ എല്ലാംകൊണ്ടും അവർക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിക്കഴിഞ്ഞു. അക്കാര്യം ചൈന വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് നടത്താൻ
വിഴിഞ്ഞം തയാറായി. വൻകിട ചരക്കു കപ്പലുകൾ കേരള തീരത്തേക്ക് നീങ്ങാൻ തുടങ്ങി. ഇതു കാണുമ്പോൾ വിപണിയിലെ ലോകശക്തിയായ ചൈനയ്ക്ക് ചെറിയൊരു ആശങ്ക സ്വാഭാവികം. കിഴക്കൻ ചൈനാ കടലിൽ നിന്ന് കാർഗോ കാരിയറായ ഷെൻ ഹ്വാ–15 കപ്പൽ 2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയപ്പോൾ തുടങ്ങിയതാണ് ഈ ആശങ്ക. ഭീമൻ ക്രെയിനുകളുമായി വിഴിഞ്ഞത്ത് വൻ കപ്പൽ എത്തിയപ്പോൾ തന്നെ ചൈനീസ് മാധ്യമങ്ങളെല്ലാം ഇത് ഗൗരവമായി റിപ്പോർട്ടും ചെയ്തിരുന്നു. ചൈനീസ് സമ്പദ് മേഖലയ്ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖങ്ങളുടെ ഭൂപടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ജൂലൈ 11ന് പുലർച്ചെ വിഴിഞ്ഞത്തേക്ക് എത്തിയ കപ്പൽ വന്നതും ചൈനയിൽനിന്നു തന്നെ. ഇതോടൊപ്പം തന്നെ വിഴിഞ്ഞത്തു നിന്ന് ചരക്കുമായി തിരിച്ചും കപ്പലെത്തുന്ന ദിനം ഏറെ വിദൂരമല്ലെന്നും ചൈനയ്ക്കറിയാം. കടൽ വഴിയുളള ചരക്കുകടത്തിന്റെ മൂന്നിലൊന്നും പിടിച്ചടക്കി വച്ചിട്ടുള്ള ചൈനയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം ഭാവിയിൽ എല്ലാംകൊണ്ടും അവർക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിക്കഴിഞ്ഞു. അക്കാര്യം ചൈന വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് നടത്താൻ
വിഴിഞ്ഞം തയാറായി. വൻകിട ചരക്കു കപ്പലുകൾ കേരള തീരത്തേക്ക് നീങ്ങാൻ തുടങ്ങി. ഇതു കാണുമ്പോൾ വിപണിയിലെ ലോകശക്തിയായ ചൈനയ്ക്ക് ചെറിയൊരു ആശങ്ക സ്വാഭാവികം. കിഴക്കൻ ചൈനാ കടലിൽ നിന്ന് കാർഗോ കാരിയറായ ഷെൻ ഹ്വാ–15 കപ്പൽ 2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയപ്പോൾ തുടങ്ങിയതാണ് ഈ ആശങ്ക. ഭീമൻ ക്രെയിനുകളുമായി വിഴിഞ്ഞത്ത് വൻ കപ്പൽ എത്തിയപ്പോൾ തന്നെ ചൈനീസ് മാധ്യമങ്ങളെല്ലാം ഇത് ഗൗരവമായി റിപ്പോർട്ടും ചെയ്തിരുന്നു. ചൈനീസ് സമ്പദ് മേഖലയ്ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖങ്ങളുടെ ഭൂപടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ജൂലൈ 11ന് പുലർച്ചെ വിഴിഞ്ഞത്തേക്ക് എത്തിയ കപ്പൽ വന്നതും ചൈനയിൽനിന്നു തന്നെ. ഇതോടൊപ്പം തന്നെ വിഴിഞ്ഞത്തു നിന്ന് ചരക്കുമായി തിരിച്ചും കപ്പലെത്തുന്ന ദിനം ഏറെ വിദൂരമല്ലെന്നും ചൈനയ്ക്കറിയാം.
കടൽ വഴിയുളള ചരക്കുകടത്തിന്റെ മൂന്നിലൊന്നും പിടിച്ചടക്കി വച്ചിട്ടുള്ള ചൈനയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം ഭാവിയിൽ എല്ലാംകൊണ്ടും അവർക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിക്കഴിഞ്ഞു. അക്കാര്യം ചൈന വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് നടത്താൻ രണ്ട് ചൈനീസ് കമ്പനികൾ വർഷങ്ങൾക്ക് മുൻപ് നീക്കം നടത്തി പരാജയപ്പെട്ടതും ചരിത്രം. ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണെങ്കിലും വൈകാതെ കേരളത്തിന്റെ സ്വന്തം മദർ പോർട്ട് ലോക വിപണിയിലെ ശ്രദ്ധാകേന്ദ്രമാകും. അങ്ങനെ വന്നാൽ നയതന്ത്രപരമായും സാമ്പത്തികപരമായും ചൈനയ്ക്ക് വൻ തിരിച്ചടിയാകും. രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖം ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. നിലവിൽ ചൈന ആധിപത്യം പുലർത്തുന്ന രാജ്യാന്തര സമുദ്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാനും ഇത് രാജ്യത്തെ സഹായിക്കും.
രാജ്യത്തേക്കും പുറത്തേക്കും വരുന്ന ചരക്കുകളുടെ ലോജിസ്റ്റിക്‌സ് ചെലവ് കുറച്ചുകൊണ്ട് ഒരു ബദൽ ഉൽപാദന കേന്ദ്രമാകാനും വിഴിഞ്ഞത്തിനാകും. ഇതോടൊപ്പം തന്നെ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് നിർമാണ പ്ലാന്റുകൾ മാറ്റാൻ ആഗ്രഹിക്കുന്ന നിരവധി കോർപറേറ്റ് കമ്പനികൾക്കും വിഴിഞ്ഞം വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ആപ്പിൾ, സാംസങ്, തുടങ്ങിയ കമ്പനികൾക്ക് ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്ന കമ്പനികളെല്ലാം ഇന്ത്യയിലേക്ക് നിർമാണ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കാനും വിഴിഞ്ഞം വഴിയൊരുക്കിയേക്കും. ഇപ്പോൾ തന്നെ മിക്ക വൻകിട കമ്പനികളും പ്ലാന്റുകൾ ചൈനയിൽ നിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാൻ നീക്കം നടത്തുന്നുണ്ട്. ഇക്കാര്യം ചൈനയ്ക്കും അറിയാം. ഇതിനെല്ലാം കൂടുതൽ വഴിയൊരുക്കുന്നതാണ് വിഴിഞ്ഞം.
∙ ചൈനയ്ക്ക് അറിയാം തുറമുഖം ഖനിയാണെന്ന്
ഒരു കാലത്ത് സാമ്പത്തികമായി വൻ വെല്ലുവിളി നേരിട്ടിരുന്ന ചൈനയെ തന്ത്രപരമായ വികസനത്തിലൂടെയും വിപണി വിപുലീകരണത്തിലൂടെയും വൻ സാമ്പത്തിക ശക്തിയാക്കി മാറ്റിയത് വൻകിട തുറമുഖങ്ങളാണ്. 2023ലെ കണക്കനുസരിച്ച് ഷാങ്ഹായ്, നിങ്ബോ-ഷൗഷാൻ, ഷെൻഷെൻ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് കണ്ടെയ്നർ തുറമുഖങ്ങളിൽ ഏഴെണ്ണം ചൈനയിലാണ്. ഈ തുറമുഖങ്ങൾ രാജ്യാന്തര വ്യാപാരത്തിന്റെ നിർണായക കേന്ദ്രങ്ങളായി വർത്തിക്കുന്നു, ആഗോള കണ്ടെയ്നർ കയറ്റുമതിയുടെ 40 ശതമാനവും കൈകാര്യം ചെയ്യുന്നതും ഇവിടത്തെ തുറമുഖങ്ങളാണ്. അതായത് ചൈനീസ് ഉൽപന്നങ്ങൾ ലോക വിപണിയിലെത്തിക്കാനും അവിടേക്ക് അസംസ്കൃത വസ്തുക്കൾ കൊണ്ടുവരാനും ഈ തുറമുഖങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.
∙ ചൈന കുതിച്ചു, ഇന്ത്യ പിന്നോട്ടും
ലോകത്തിലെ ഏറ്റവും തിരക്കേറിയ കണ്ടെയ്‌നർ തുറമുഖമായ ഷാങ്ഹായ് 2022ൽ 4.7 കോടിയിലധികം ടിഇയു (2 ടിഇയു എന്നാൽ 40 അടി നീളമുള്ള ഒരു കണ്ടെയ്‌നറോളം ശേഷി വരും) കണ്ടെയ്നർ ചരക്കാണ് കൈകാര്യം ചെയ്തത്. ഇത് ആഗോള സമുദ്ര വ്യാപാരത്തിൽ ചൈനയുടെ ആധിപത്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഈ വിപുലമായ തുറമുഖ ശൃംഖല ചൈനയുടെ കയറ്റുമതി വളർച്ചയേയും സുഗമമാക്കി. ചൈനീസ് ജിഡിപിയുടെ പ്രധാന ഭാഗവും ഇവിടെ നിന്നാണ് വരുന്നത്. 2021ൽ ചൈനയുടെ മൊത്തം വ്യാപാര അളവ് 6.05 ലക്ഷം കോടി ഡോളറിലെത്തി. 2010ൽ ഇത് 3.87 ലക്ഷം കോടി ഡോളറായിരുന്നു. എന്നാൽ കടൽവഴിയുള്ള ചരക്കുകടത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും തീരദേശമായിട്ടും മികച്ച തുറമുഖങ്ങളില്ല എന്നത് വലിയ പരാജയമായിത്തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ചൈന വൻ മുന്നേറ്റം നടത്തുകയും ചെയ്തു. 2022ലെ റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം ചൈന 24.5 കോടി ടിഇയു ചരക്ക് കടത്തിയപ്പോൾ ആ വർഷം ഇന്ത്യയുടെ കണ്ടെയ്നർ ചരക്ക് കടത്ത് കേവലം 1.7 കോടി ടിഇയു മാത്രമായിരുന്നു.
∙ ലോക വിപണി പിടിച്ചടക്കാൻ പുതിയ വഴികൾ തേടി ചൈന
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതി ചൈനയുടെ സാമ്പത്തിക, നയതന്ത്രത്തിന്റെ ആണിക്കല്ലാണ്. തുറമുഖങ്ങൾ, റെയിൽവേ, റോഡുകൾ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ ആഗോള വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണിത്. ബിആർഐയുടെ ഘടകമായ മാരിടൈം സിൽക്ക് റോഡ് പദ്ധതിയും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വ്യാപാരം സുഗമമാക്കുന്നതിന് തുറമുഖങ്ങളുടെയും സമുദ്ര പാതകളുടെയും ഒരു നിര വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ചൈന ആഭ്യന്തര തുറമുഖങ്ങൾക്ക് പുറമേ മറ്റു രാജ്യങ്ങളുടെ തുറമുഖങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിൽ വൻ നിക്ഷേപം നടത്തി. ഈ നെറ്റ്‌വർക്കിന്റെ ഭാഗമാക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ നോക്കിനടത്താനും ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ രാജ്യ സുരക്ഷ മുൻനിരത്തി അന്നും ഇന്നും ചൈനീസ് കമ്പനികളെ തുറമുഖങ്ങളിൽ നിന്ന് ഇന്ത്യ അകറ്റിനിർത്തുകയാണ്. മറ്റ് നിരവധി വിപണികളിൽ സജീവമായ ചൈനയ്ക്ക് തുറമുഖങ്ങളെ കയ്യടക്കാൻ അവസരം നൽകാതെ വൻ തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യ.
∙ 50 രാജ്യങ്ങളിൽ ചൈനീസ് പോർട്ടുകൾ
ഏകദേശം 50 രാജ്യങ്ങളിലായി ചൈനീസ് കമ്പനികളുടെ നേതൃത്വത്തിൽ തുറമുഖങ്ങളോ, ടെർമിനലുകളോ പ്രവർത്തിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഗ്വാദർ, ഗ്രീസിലെ പിറേയസ്, ശ്രീലങ്കയിലെ കൊളംബോ തുടങ്ങിയ തുറമുഖങ്ങളിലെ നിക്ഷേപം ചൈനയുടെ വ്യാപാര വഴികൾ മെച്ചപ്പെടുത്തുകയും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം തന്നെ ചൈനീസ് തുറമുഖങ്ങൾ വ്യാപാരത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, പ്രാദേശിക വികസനത്തിന് ഉത്തേജനം നൽകുകയും ചെയ്തു. ഷാങ്ഹായ്, ഗ്വാങ്‌ഷോ, ടിയാൻജിൻ തുടങ്ങിയ തീരദേശ നഗരങ്ങളെ സാമ്പത്തിക ശക്തികേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തിയത് ഈ തുറമുഖങ്ങളാണ്. ചൈനയിൽ 34 വലിയ തുറമുഖങ്ങളും രണ്ടായിരത്തോളം ചെറിയ തുറമുഖങ്ങളും ഉണ്ട്. ഇത് തന്നെയാണ് അവരുടെ വികസനത്തിന്റെ രഹസ്യവും.
∙ ലോകത്തിന്റെ നിര്‍മാണ പ്ലാന്റ്
ഈ തുറമുഖങ്ങൾ വഴി വിദേശ നിക്ഷേപം ആകർഷിക്കാനും വ്യാവസായിക വളർച്ച വർധിപ്പിക്കാനും ചൈനയ്ക്ക് സാധിച്ചു. ലോകത്തിന്റെ നിർമാണ പ്ലാന്റായി ചൈന മാറി. മൊത്തത്തിൽ തുറമുഖങ്ങളുടെ വികസനം ചൈനയുടെ സാമ്പത്തിക ഉയർച്ചയുടെ ഒരു ആണിക്കല്ലാണെന്ന് പറയാം. ആഗോള വ്യാപാര ഭീമനാകാൻ ഇത് ചൈനയെ ഏറെ സഹായിക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ നിർമിക്കാൻ എന്നും മുന്നിലായിരുന്ന ചൈനീസ് നഗരങ്ങളിൽ നിന്ന്, ഇന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ വിദേശ വിപണികളിലേക്ക് കയറ്റി അയയ്ക്കുന്നു. യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലെ ഭൂരിഭാഗം രാജ്യങ്ങളിലും ചൈനീസ് ഉൽപന്നങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. ഇന്ത്യൻ വിപണിയിലെ മിക്ക ഉൽപന്നങ്ങളും ചൈനയിൽ നിന്നാണ് എത്തുന്നത്. എന്നാൽ യുഎസ് ചില നിയമങ്ങൾക്ക് കർശനമാക്കിയതോടെ ചൈനീസ് കമ്പനികളെല്ലാം അവരുടെ പ്ലാന്റുകൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
∙ തന്ത്രപ്രധാന തുറമുഖങ്ങളും നിക്ഷേപങ്ങളും
ശ്രീലങ്കയിലെ ഹംബൻതോട്ട, പാക്കിസ്ഥാനിലെ ഗ്വാദർ, കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടി എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള തന്ത്രപ്രധാന തുറമുഖങ്ങൾ വികസിപ്പിക്കുന്നതിലും ഏറ്റെടുക്കുന്നതിലും ചൈന വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കപ്പൽചാലുകൾ സുരക്ഷിതമാക്കുന്നതിനും വ്യാപാര ലോജിസ്റ്റിക്‌സ് മെച്ചപ്പെടുത്തുന്നതിനും രാഷ്ട്രീയ, നയതന്ത്ര സ്വാധീനം ചെലുത്തുന്നതിനുമുള്ള ചൈനയുടെ ശ്രമങ്ങളിൽ ഈ തുറമുഖങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. പ്രധാന സമുദ്ര ചോക്ക് പോയിന്റുകൾ നിയന്ത്രിക്കുന്നതിലൂടെ ചൈനയുടെ വ്യാപാരത്തിന്റെയും ഇന്ധന വിതരണത്തിന്റെയും സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നു.
∙ വിഴിഞ്ഞം ചൈനയ്ക്ക് വെല്ലുവിളിയാണോ?
ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാന വികസനമാറ്റമെന്ന നിലയിൽ അതിവേഗം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് വിഴിഞ്ഞം. തുറമുഖത്തിന്റെ പ്രാഥമിക ലക്ഷ്യം ഇന്ത്യയുടെ കടൽ വഴിയുള്ള ചരക്കുകടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതാണെങ്കിലും ലക്ഷ്യങ്ങൾ ദേശീയ താൽപര്യങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്നതാണ്. ഇത് ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ചരക്കുകടത്തിലെ ചൈനീസ് ആധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നതാണ്. ആഗോള ചരക്ക് ഗതാഗതത്തിന്റെ 30 ശതമാനവും വഹിക്കുന്ന രാജ്യാന്തര കപ്പൽചാലിന്റെ സാമീപ്യവും 24 മീറ്റർ വരെ ആഴമുള്ള പ്രകൃതിദത്ത ചാനലും ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളെ വരെ എത്തിക്കാൻ വിഴിഞ്ഞത്തെ അനുയോജ്യ കേന്ദ്രമാക്കി മാറ്റുന്നു. ഇതുവരെ ചൈനയ്ക്ക് ഇന്ത്യയിൽ നിന്ന് ഇത്തരമൊരു വെല്ലുവിളി നേരിടേണ്ടിവന്നിട്ടുമില്ല.
∙ വിഴിഞ്ഞം കെണിയാകുമെന്ന് ചൈന അന്നേ തിരിച്ചറിഞ്ഞു
വിഴിഞ്ഞത്ത് ഒരു തുറമുഖം നിർമിക്കാൻ ചർച്ച നടക്കുമ്പോൾ തന്നെ ചൈന പിന്നാലെയുണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി പിടിച്ചെടുക്കാനായി കൈഡി ഇലക്‌ട്രിക് പവർ, ചൈന ഹാർബർ എൻജിനീയറിങ് തുടങ്ങിയ ചൈനീസ് കമ്പനികൾ കേന്ദ്ര, സംസ്ഥാന സർക്കരുകളെ സമീപിച്ചിരുന്നു. എന്നാൽ ചൈനീസ് കമ്പനികൾക്ക് തുറമുഖ നടത്തിപ്പ് നൽകിയാൽ അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന കേന്ദ്ര റിപ്പോർട്ടിനെ തുടർന്ന് ആ നീക്കം തടഞ്ഞു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ചൈനീസ് കമ്പനികളെ വിലക്കി ആ സ്വപ്നങ്ങളെ തല്ലിക്കെടുത്തി. എന്നാൽ പിന്നീടും ചൈനീസ് കമ്പനികളും അധികൃതരും പലവഴിക്കും വഴിഞ്ഞം പദ്ധതിക്ക് പിന്നാലെയുണ്ടായിരുന്നു. അവസാനം അദാനി ഏറ്റെടുത്തതോടെ ചൈനയുടെ ആ സ്വപ്നവും തകർന്നു. എന്നാൽ വിഴിഞ്ഞത്തേക്ക് വേണ്ട ആദ്യ ഘട്ട ക്രെയിനുകൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് ചൈന തന്നെ വേണ്ടിവന്നു.
∙ ചൈനീസ് തുറമുഖങ്ങളെ ബാധിക്കുമോ?
ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിടാൻ സാധ്യതയുള്ള ഒരു ബദൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബായി മാറിയിരിക്കുകയാണ് വിഴിഞ്ഞം. ഇത് ചൈനയുടെ സമുദ്ര ചരക്കുകടത്ത് കുത്തകയ്ക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ ചൈന നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ സാമ്പത്തിക സാധ്യതയേയും തന്ത്രപരമായ പ്രാധാന്യത്തെയും കാര്യമായി ബാധിക്കുന്നതാണ് വിഴിഞ്ഞത്തിന്റെ സാന്നിധ്യം. കൊളംബോ തുറമുഖത്ത് വൻ നിക്ഷേപം നടത്തിയിട്ടുള്ള ചൈനീസ് കമ്പനികൾക്ക് വിഴിഞ്ഞം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ചൈനീസ് കമ്പനികളെ പോലെ വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ നിക്ഷേപമിറക്കുന്ന കമ്പനിയാണ് അദാനി ഗ്രൂപ്പും. അദാനി കമ്പനിയാണ് വിഴിഞ്ഞത്തിന് പിന്നിലും പ്രവർത്തിക്കുന്നത്. അദാനിയുടെ കുതിപ്പ് എല്ലാം കൊണ്ടും ചൈനീസ് കമ്പനികൾക്ക് ഭീഷണിയാണ്. ഇന്ത്യയുടെ സമുദ്രം വഴിയുള്ള ചരക്കുകടത്തിന്റെ കുതിപ്പ് ഭാവിയിൽ വൻ ഭീഷണിയാകുമെന്ന് ചൈന മനസ്സിലാക്കുകയും അദാനിയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അദാനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ചൈനയുമായി ബന്ധമുള്ളവരാണെന്നും ആരോപണമുണ്ട്. അദാനി ഓഹരികളിൽ കൃത്രിമം നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നിൽ പോലും ചൈനയുടെ കയ്യുണ്ടെന്ന വാർത്തകളും ഇതിനിടടെ പുറത്തുവന്നിരുന്നു.
∙ ചരക്കുകടത്ത് കുത്തകയാക്കിയവർ ചെറിയ ടീമല്ല
ലോകത്ത് ഏറ്റവും കൂടുതൽ മദർ പോർട്ടുകളും ചെറിയ പോർട്ടുകളുമുള്ള ചൈന ഒരു വര്‍ഷം കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ എണ്ണം അത്ര ചെറുതല്ല. 2024ൽ ആദ്യ അഞ്ച് മാസത്തിനുള്ളിൽ ചൈനീസ് തുറമുഖങ്ങൾ 13.28 കോടി കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ കണ്ടെയ്‌നറിന്റെ മൊത്തം അളവ് 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.8 ശതമാനം വർധിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ഷാങ്ഹായ് ഈ കാലയളവിൽ 2.09 കോടി ടിഇയു കണ്ടെയ്‌നർ ആണ് കൈകാര്യം ചെയ്തത്. ഇത് പ്രതിവർഷം 6.6 ശതമാനം വളർച്ച കാണിക്കുന്നു. അതുപോലെ, നിംഗ്‌ബോ ഷൗഷാൻ തുറമുഖത്തിന്റെ കണ്ടെയ്‌നർ കടത്ത് 1.58 കോടി ടിഇയു ആയി ഉയർന്നു, ഇത് മുൻ വർഷത്തേക്കാൾ 9.3 ശതമാനം വർധനയാണ്. ഈ കണക്കുകളെല്ലാം നോക്കുമ്പോൾ ചരക്കുകടത്തിൽ അത്ര പെട്ടെന്നൊന്നും ചൈനീസ് തുറമുഖങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല. വിഴിഞ്ഞത്ത് ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ചില വ്യവസായ മേഖലകളിൽ ഇന്ത്യയെ മുന്നേറാൻ വിഴിഞ്ഞം സഹായിച്ചേക്കും.
∙ ചൈനീസ് തുറമുഖങ്ങളിൽ മത്സര സമ്മർദം
വിഴിഞ്ഞത്തിന്റെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും മത്സരാധിഷ്ഠിത നിരക്കുകളും ചൈനീസ് തുറമുഖങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വിവിധ ഇടപാടുകൾക്കുള്ള തുക കുറയ്ക്കുന്നതിനും സമ്മർദം ചെലുത്തിയേക്കും. സമുദ്ര ചരക്കുകടത്തിന്റെ നിലവിലെ കുത്തക നിലനിർത്താൻ ചൈനീസ് തുറമുഖങ്ങൾ സൗകര്യങ്ങൾ നവീകരിക്കുന്നതിനും പ്രവർത്തന ശേഷി മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം നടത്തേണ്ടി വന്നേക്കാം. ഇപ്പോൾ തന്നെ കൊളംബോയിൽ വലിയതോതിൽ നവീകരണം നടക്കുന്നുണ്ട്. ഈ മത്സരാധിഷ്ഠിത സമ്മർദം ചൈനീസ് തുറമുഖ ഓപ്പറേറ്റർമാർക്ക് പ്രവർത്തന ചെലവുകൾ വർധിപ്പിക്കുന്നതിനും ലാഭം കുറയ്ക്കുന്നതിനും ഇടയാക്കും.
വിഴിഞ്ഞം തുറമുഖം ഒരു പ്രധാന സമുദ്ര കേന്ദ്രമായി ഉയർന്നുവരുന്നത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാഷ്ട്രീയ, നയതന്ത്രങ്ങളെയും മാറ്റിമറിച്ചേക്കാം. ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങൾക്ക് ബദലായി വിഴിഞ്ഞം ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനം വർധിപ്പിക്കുകയും മേഖലയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുകയും ചെയ്യും. വിഴിഞ്ഞം തുറമുഖ വികസനം ഇന്ത്യയുടെ സമുദ്ര ചരക്കുകടത്തിൽ നിർണായക പദ്ധതിയാണ്. ഇതോടൊപ്പം ചൈനയുടെ സാമ്പത്തികവും തന്ത്രപരവുമായ താൽപര്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.
∙ വിഴിഞ്ഞം: നാവികസേനയ്ക്കും നേട്ടം
ചൈനീസ് വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ താൽപര്യങ്ങൾ സുരക്ഷിതമാക്കാൻ തുറമുഖങ്ങളും നാവിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് രാജ്യത്തെ നാവികസേനയും കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രം നാവികസേനയുടെ ഒരു നിർണായക ഇടമാണ്. രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിന് പ്രവർത്തിക്കുന്ന കടൽ ആശയവിനിമയ (എസ്‌എൽഒസി) സംവിധാനവും ഇന്ത്യയ്ക്ക് ഉണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം നാവികസേനയുടെ ശേഷി വർധിപ്പിക്കുന്നതിനും വാണിജ്യ കപ്പൽ പാതകള്‍ കടൽകൊള്ളക്കാരിൽ നിന്ന് സുരക്ഷിതമാക്കുന്നതിനും മേഖലയിലെ പദ്ധതി ശക്തമാക്കാനും സഹായിക്കും.
∙ ചൈനീസ് ബെൽറ്റിനെ നേരിടാനും വിഴിഞ്ഞം
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്, സ്ട്രിങ് ഓഫ് പേൾസ് തിയറി എന്നിവ കേന്ദ്രീകരിച്ചാണ് ചൈനയുടെ മിക്ക നീക്കങ്ങളും നടക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം തുറമുഖങ്ങളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും ഒരു നെറ്റ്‌വർക്ക് സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിആർഐ. ഈ നെറ്റ്‌വർക്കിൽ പാകിസ്ഥാനിലെ ഗ്വാദർ, ശ്രീലങ്കയിലെ ഹംബന്‍തോട്ട, ആഫ്രിക്കയിലെ ജിബൂട്ടി തുടങ്ങിയ പ്രധാന തുറമുഖങ്ങൾ ഉൾപ്പെടുന്നതാണ്. ഈ തുറമുഖങ്ങൾ ചൈനയുടെ ഇരട്ട ലക്ഷ്യങ്ങളാണ് നിറവേറ്റുന്നത്. വ്യാപാരം സുഗമമാക്കാനും ചൈനീസ് നാവികസേനയ്ക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകാനും അതുവഴി ചൈനയുടെ തന്ത്രപരമായ നീക്കങ്ങള്‍ വർധിപ്പിക്കാനും സഹായിക്കുന്നതാണ് ഈ തുറമുഖങ്ങൾ. എന്നാൽ, ഇതിനെ മറികടക്കാൻ ഇറാൻ വഴി റെയിൽവേ മാർഗം യൂറോപ്പിലേക്ക് ചരക്കെത്തിക്കാനുള്ള, ഇന്ത്യയും റഷ്യയും ഉൾപ്പെടുന്ന നോർത്ത് സൗത്ത് ട്രാൻസ്പോർട് കൊറിഡോർ പദ്ധതി തയാറാകുന്നുണ്ട്. ഇതിലും വിഴിഞ്ഞം ഏറെ ഗുണം ചെയ്യും. ഇറാൻ തുറമുഖത്തിന്റെ വികസനവും ഇന്ത്യയാണ് ഏറ്റെടുത്ത് നടത്തുന്നത്. കൂടുതൽ രാജ്യങ്ങൾ ഈ ശൃംഖലയുടെ ഭാഗമാകുന്നതോടെ വിഴിഞ്ഞത്തിന്റെ ബിസിനസ് സാധ്യതകളും വികസിക്കും.
∙ വൻകിട കമ്പനികൾ ചൈന വിട്ട് ഇന്ത്യയിലേക്ക്
ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് കൊണ്ടുപിടിച്ച ആലോചനകൾ നടക്കുന്നുണ്ട്. ഇതിൽ മുന്നിലുള്ളത് യുഎസ്, ജപ്പാൻ കമ്പനികൾ തന്നെയാണ്. ചൈന വിടുന്ന കമ്പനികൾ ഇന്ത്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. എന്നാൽ, ഇന്ത്യയിലെ ചരക്കു കടത്ത് നെറ്റ്‌വർക്കുകൾ കാര്യക്ഷമമല്ലാത്തതിനാൽ മിക്ക കമ്പനികളും ചെറിയ രീതിയിൽ മാത്രമാണ് പ്ലാന്റുകൾ തുടങ്ങുന്നത്. ആപ്പിളിന്റെ ഉൽപന്നങ്ങൾ നിർമിക്കുന്നത് ചൈനയിൽ നിന്ന് പൂർണമായും ഇന്ത്യയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇപ്പോൾ തന്നെ ലോകത്ത് നിർമിക്കുന്ന 7 ഐഫോണിൽ ഒന്ന് ഇന്ത്യയിൽ നിന്നാണ് ഇറങ്ങുന്നത്. ആപ്പിളിന് വേണ്ടി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളും (ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ, ഗോർടെക്, ലക്‌സ്‌ഷെയർ) ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുകയാണ്. സാംസങ്, ബോട്ട്, ഡെൽ, എച്ച്പി, സിസ്കോ, തോഷിബ തുടങ്ങി കമ്പനികളും ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ട്.
വിഴിഞ്ഞം പോലുള്ള വൻ തുറമുഖങ്ങൾ വരുന്നതോടെ കൂടുതൽ കമ്പനികൾ ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നും കരുതുന്നു. ആയിരത്തോളം കമ്പനികൾ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. വൈകാതെ തന്നെ ചൈനീസ് ഇലക്ട്രോണിക്സ് മേഖലയിലെ ഒരുകൂട്ടം കമ്പനികളുടെ പ്ലാന്റുകളും ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിച്ചേക്കും. ഏകദേശം 300 കമ്പനികൾ ചൈന വിട്ട് ഇന്ത്യയിലേക്ക് വരാൻ പോകുന്നുവെന്ന് 2022ൽ റിപ്പോർട്ട് വന്നിരുന്നു. വിഴിഞ്ഞം പോലുള്ള തുറമുഖങ്ങൾ സജീവമായാൽ ചൈനീസ് നിർമാണ പ്ലാന്റുകൾ ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കുന്നത് അത്ര വിദൂരമല്ല.