നാടേതാണോ അതനുസരിച്ച്, മീൻകറി വയ്ക്കുമ്പോൾ കുടമ്പുളി നിർബന്ധമായവർ, വാളമ്പുളി പിഴിഞ്ഞൊഴിക്കുന്നവർ, തക്കാളി ചേർക്കുന്നവർ, പച്ചമാങ്ങ ഇഷ്ടമായവർ... ബഹുജനം പലവിധം. എന്നാൽ, സ്വഭാവത്തിന്റെ കാര്യത്തിൽ അങ്ങനെയൊരു വ്യത്യാസമില്ല. നല്ല ആളുകളും ചീത്ത ആളുകളും ഇടത്തരം ആളുകളുമെല്ലാം എല്ലാ നാട്ടിലും മതത്തിലും ജാതിയിലും തലമുറയിലും ഉണ്ടാകും എന്നെഴുതി വേണമെങ്കിൽ ചോരകൊണ്ട് അടിയിൽ ഒപ്പിട്ടും തരാം. നാട്, ജാതി, മതം, തലമുറ... ഇതൊക്കെയനുസരിച്ച് ആളുകളുടെ സ്വഭാവങ്ങളും വ്യത്യാസപ്പെട്ടിരിക്കുമെന്നൊരു പൊതുധാരണയുള്ളതുകൊണ്ടാണ് ഇതിത്രയും കടുപ്പിച്ചു പറഞ്ഞത്. ഇതിലും കടുപ്പമല്ലേ മറുവശത്തുള്ള ചില പഴഞ്ചൊല്ലുകൾ വരെ? തെക്കനും മുർഖനും വന്നാൽ... അയ്യോ, എമ്മാതിരി മെന്റൽ ചൊല്ല് എന്നാണ് ഒരു നടുക്കേരളനായ ഈയുള്ളവന്റെ അനുഭവം.

നാടനുസരിച്ചുള്ള സ്വഭാവവ്യത്യാസം വെറും മുൻവിധിയാണെന്നറിയാൻ ധാരാളം യാത്ര വേണ്ടിവരും. അല്ലെങ്കിൽ വിദേശവാസം. ഇതു രണ്ടും സാധ്യമല്ലെങ്കിൽ ഇതിൽ രണ്ടിലൊന്നിനു ഭാഗ്യം കിട്ടിയവരെ വിശ്വസിക്കണം. ഉദാഹരണത്തിന്, ഇക്കാര്യത്തിൽ ഇതെഴുതുന്ന ആളെ വിശ്വസിക്കാം. ഇയാൾ പന്ത്രണ്ടു വർഷം ദുബായിൽ ജീവിച്ചു. അങ്ങനെയാണ് പലനാടുകളിൽ നിന്നുള്ള മലയാളികളെ അടുത്തുകണ്ട് എല്ലാ നാട്ടുകാരിലും എല്ലാത്തരക്കാരുമുണ്ടെന്നറിഞ്ഞത്.
ഇതിൽത്തന്നെ തലമുറകളുടെ കാര്യത്തിൽ, അതായത് എല്ലാ തലമുറയിലും എല്ലാത്തരം ആളുകളും ഉണ്ടാകുമെന്നുറപ്പിക്കാൻ കടലല്ല , ഒരു കൈത്തോടുപോലും കടക്കണമെന്നുമില്ല; ഒരു ഉച്ചനേരത്ത് കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ താഴത്തെ സർവീസ് റോഡിലേക്കു വന്നാൽ മതി. പുതിയ പിള്ളേരൊന്നും ശരിയല്ല എന്നു വിചാരിക്കുന്നവർക്കും ഹൊ, ഈ പഴയ തലമുറയെ ഒരു തരത്തിലും സഹിക്കാൻ പറ്റില്ല എന്നു വാതിലടയ്ക്കുന്ന ന്യൂജനത്തിനും ഒരുപോലെ ഇഷ്ടമാകുന്ന നെയ്‌ച്ചോർപ്പൊതികളോടെ അവിടെ കുഞ്ഞുബാനറുമായി ഒരാളെക്കാണാം.
അബിൻ ഹോംലി ഫുഡ്‌സ്, നെയ്‌ച്ചോറ്– ചിക്കൻകറി 60 രൂപ എന്നാണ് ബാനറിൽ. പഠിപ്പില്ലാത്ത ദിവസമാണെങ്കിൽ അവിടെ അതുമായി നിൽക്കുന്നത് 12-ാം ക്ലാസുകാരൻ അബിനാകാം, അല്ലെങ്കിൽ സഹോദരൻ എട്ടാം ക്ലാസുകാരൻ എഡിസൺ. പഠിപ്പുള്ള ദിവസം അവരുടെ അപ്പൻ ഏഞ്ചലും. ദിവസവും അൻപതിലേറെ നെയ്‌ച്ചോർ-ചിക്കൻ കോംബോയാണ് അവിടെ വിറ്റുപോകുന്നത്. ഒപ്പം പൊതിച്ചോറുമുണ്ട്. ഇങ്ങനെ നെയ്‌ച്ചോർപ്പൊതികളുമായി നിൽക്കുന്ന എഡിസന്റെ ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതുകണ്ട് വിവരങ്ങളന്വേഷിച്ച് സിനിമാനിർമാതാവും ബിസിനസുകാരനുമായ ജോളി ജോസഫ് ഇട്ട പോസ്റ്റ് വഴിയാണ് ഈ കുറിപ്പെഴുതാൻ ഏഞ്ചലിനോടു സംസാരിച്ചത്.
നെയ്‌ച്ചോറും വാങ്ങി മുന്നോട്ടുപോയി അടുത്തുള്ള ഇടപ്പള്ളിയിലെ പെട്രോൾ പമ്പിൽ കയറിയാലോ, പെട്രോളാണോ ഡീസലാണോ എന്നു ചോദിക്കാൻ വരുന്നതും ചിലപ്പോൾ ഒരു പയ്യനായിരിക്കും. രണ്ടാം വർഷ എൻജിനീയറിങ്ങിനു പഠിക്കുന്ന അനയ്. ഇന്ത്യൻ ഓയിലിന്റെ ലോഗോയുള്ള ഓറഞ്ച് കളർ ടീഷർട്ടുമിട്ട് പെട്രോളടിക്കാൻ നിൽക്കുന്ന അനയിന്റെ ഫോട്ടോയും അതുപോലെ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കുട്ടികൾ പഠനത്തോടൊപ്പം ഇങ്ങനെ ചെറിയ ജോലികൾ ചെയ്യുന്നതു പുതിയ കാര്യമൊന്നുമല്ല. പാശ്ചാത്യരാജ്യങ്ങളിലാണെങ്കിൽ അതു പണ്ടു മുതലേ വൻതോതിൽ ഉണ്ടായിരുന്നെന്നും വായിച്ചിട്ടുണ്ട്.
1985ൽ കാനഡയിലേക്കു കുടിയേറിയ, ഗ്വെൽഫ് യൂണിവേഴ്‌സിറ്റിയിൽ സയന്റിസ്റ്റായിരുന്ന കസിന്റെ മകൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അവിടെ രാവിലെ പത്രമിടാൻ പോയിരുന്ന കാര്യം നേരിട്ടും അറിയാം. എന്നാലും, ഇക്കാലത്ത് ഇങ്ങനെ കാണുമ്പോഴുള്ള ആളുകളുടെ വൻസന്തോഷം ഒന്നു വേറെതന്നെയാണ്. കാരണം ലളിതം. അങ്ങനെ സന്തോഷിക്കുന്നവരിൽ ഭൂരിപക്ഷം പേരുടെയും കുട്ടികളെ അവർതന്നെ ലാളിച്ച് കുറച്ചൊക്കെ വഷളാക്കിക്കഴിഞ്ഞിട്ടുണ്ട്. കവി പാടിയപോലെ മറ്റൊരുവിധമായിരുന്നെങ്കിൽ എന്ന മട്ടിലുള്ള അവരുടെ വ്യാമോഹമാണ് വല്ലവരുടെയും ഒന്നും രണ്ടും കുട്ടികൾ ഇങ്ങനെ മിടുക്കു കാട്ടുമ്പോൾ സന്തോഷമായി പ്രവഹിക്കുന്നത്.
പൊതുവിൽ ആളുകൾ പണ്ടത്തെക്കാൾ സമ്പന്നരാണ്. അടിസ്ഥാനസൗകര്യങ്ങൾ ഒരുമാതിരി എല്ലാവർക്കുമായി. നിത്യവൃത്തിക്കായി മാതാപിതാക്കളെ പിന്തുണയ്ക്കാൻ കുട്ടികൾ ജോലി ചെയ്യേണ്ട അവസ്ഥയും സാധാരണമല്ല. അതെല്ലാം നല്ലതു തന്നെ. എന്നാലും കുഞ്ഞുന്നാൾ മുതൽ ഇങ്ങനെ എന്തെങ്കിലും ചെറിയ ജോലികൾ ചെയ്തുതുടങ്ങുമ്പോൾ നമ്മുടെ കുട്ടികൾ സാമൂഹികബന്ധങ്ങളുടെ ആദ്യപാഠം കൂടി പഠിക്കുന്നുണ്ട്; ഇക്കാലത്തെ കുട്ടികൾക്കു പൊതുവിൽ ഇല്ലെന്ന് ആളുകൾ സങ്കടപ്പെടുന്ന ഒരു കാര്യം. സാമ്പത്തിക പ്രക്രിയയിൽ പങ്കാളിയാകുമ്പോൾ സംഭവിക്കുന്ന കരിയർ വളർച്ചയുടെ ഭാവികാല ബോണസാണ് മറ്റൊരു ആകർഷണം.
വൻനഗരങ്ങളിൽപ്പോയി ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ എംബിഎ പഠിക്കുന്നവരെക്കാൾ അല്ലെങ്കിൽ അത്രത്തോളമെങ്കിലും സാധ്യതയുണ്ട് അബിനും എഡിസണും നാളെ മികച്ച ഹോട്ടൽ ബിസിനസുകാരാകാൻ. കേരളത്തിലെ ഏറ്റവും വലിയ ട്രാവൽ- ടൂർ ബിസിനസുകാരിലൊരാളായ ഇ.എം.നജീബ് (എയർട്രാവൽ എന്റർപ്രൈസ്, ഗ്രേറ്റ് ഇന്ത്യ ടൂർ കമ്പനി) പറഞ്ഞ ഒരു കാര്യം ഓർക്കുന്നു. തിരുവനന്തപുരത്തിനു കുറച്ചകലെയുള്ള മുരുക്കുംപുഴ എന്ന ഗ്രാമത്തിൽനിന്നു പ്രീഡിഗ്രി പഠിക്കാൻ ദിവസേന നഗരത്തിൽ വന്നുപോയിരുന്ന കാലത്താണ് അന്ന് ഒട്ടേറെ ഗൾഫുകാരുണ്ടായിരുന്ന മുരുക്കുംപുഴയിൽ നിന്നുള്ള പലരുടെയും വിമാനടിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നജീബ് ഏറ്റെടുത്തു തുടങ്ങിയത്.
ഇതിനെക്കാളെല്ലാം വളരെ പ്രധാനപ്പെട്ട ഒരു സംഗതി കൂടിയുണ്ട്. വിഡിയോ ഗെയിമുകൾ തുടങ്ങി ഒന്നും നേടിത്തരാത്തതും അപകടകരവുമായ പലതരം ലഹരികളിൽ ഒരുപാടു കുട്ടികൾ അടിമപ്പെടുന്നതിന്റെ ഭവിഷ്യത്തുകൾക്കു തടയിടാനും ഈ ‘ഇന്റേൺഷിപ്പുകൾ’ സഹായിക്കും. ഇതു ബാലവേലയാണോ, ഈ ബിസിനസുകൾക്കെല്ലാം ലൈസൻസുണ്ടോ, ഇവർക്കു പഠിക്കാൻ സമയം കിട്ടുമോ, ചെറുപ്രായത്തിൽ സ്വന്തമായി പണം കയ്യിൽ വന്നുചേരുമ്പോൾ ഇവർ കൂടുതൽ വഴിതെറ്റുമോ എന്നെല്ലാമുള്ള ചോദ്യങ്ങളും ഇതോടൊപ്പം ആളുകൾ ചോദിക്കും. ഇതിനെല്ലാമുള്ള ഉത്തരങ്ങൾ സമൂഹവും സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ചേർന്നാണ് ഉരുത്തിരിച്ചു കൊണ്ടുവരേണ്ടത്.
പല കാര്യങ്ങളിലും കേരളം പാശ്ചാത്യരാജ്യങ്ങളുടെ നിലവാരത്തിലാണെന്നു പണ്ടേ അഭിമാനിച്ചിരുന്നവരാണ് നമ്മൾ. നമ്മുടെ ജീവിതനിലവാരങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടേയുള്ളൂ. അതിനൊപ്പം നമ്മുടെ ഒരുപാടു മക്കൾ ഇപ്പോൾ പാശ്ചാത്യരാജ്യങ്ങളിൽപ്പോയി ജോലിയും പഠിപ്പുമായി മുന്നേറ്റം ആരംഭിക്കുന്ന കാലവുമാണിത്. പാശ്ചാത്യരിൽനിന്ന് എല്ലാം അപ്പടി പകർത്തുക വയ്യ, സമ്മതിച്ചു. എന്നാലും, എഡിസണും അനയ്‌യും മറ്റെന്തോ വലിയ പാഠം നമ്മളെ പഠിപ്പിക്കുന്നുണ്ട്, തീർച്ച.
ലാസ്റ്റ് seen: എറണാകുളത്തെ ഇപ്പോൾ മറ്റൊരു ലോകനഗരമായി കരുതണം. അഥവാ, എറണാകുളത്തുകാരും നെയ്‌ച്ചോറുവച്ചു തുടങ്ങി. തലശ്ശേരി ബിരിയാണിപോലെ മാഞ്ഞാലി ബിരിയാണിയുമുണ്ട്. ഇന്നു മീൻകറി കുടമ്പുളിയിട്ട്, നാളെ വാളമ്പുളി ചേർത്ത്, നാളെ കഴിഞ്ഞ് ചൊറുക്ക (നാടൻ വിനാഗിരി) ഒഴിച്ചും.