2024–25 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. ഇത് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാം ബജറ്റും സ്വതന്ത്ര ഇന്ത്യയിലെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2023–24) ജിഡിപി വളർച്ച 8.2 ശതമാനവും ജിവിഎ വളർച്ച 7.2 ശതമാനവുമായിരുന്നു. നടപ്പു സാമ്പത്തിക വർഷം (2024–25) പ്രതീക്ഷിക്കുന്നത് 7.2 ശതമാനം വളർച്ചയാണ്. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നികുതി – നികുതിയേതര വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. എന്നാൽ ഇതിനൊക്കെ മറുവശമുണ്ട്. ഉയർന്ന സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നില്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കുന്നു. ഒരു ശതമാനം വരുന്ന അതിസമ്പന്നർ ദേശീയ വരുമാനത്തിന്റെ 40 ശതമാനം കയ്യടക്കുന്നു. ജിഡിപി വളർച്ചയ്ക്കനുസരിച്ച് തൊഴിലവസരങ്ങൾ കൂടുന്നില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്...

2024–25 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. ഇത് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാം ബജറ്റും സ്വതന്ത്ര ഇന്ത്യയിലെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2023–24) ജിഡിപി വളർച്ച 8.2 ശതമാനവും ജിവിഎ വളർച്ച 7.2 ശതമാനവുമായിരുന്നു. നടപ്പു സാമ്പത്തിക വർഷം (2024–25) പ്രതീക്ഷിക്കുന്നത് 7.2 ശതമാനം വളർച്ചയാണ്. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നികുതി – നികുതിയേതര വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. എന്നാൽ ഇതിനൊക്കെ മറുവശമുണ്ട്. ഉയർന്ന സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നില്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കുന്നു. ഒരു ശതമാനം വരുന്ന അതിസമ്പന്നർ ദേശീയ വരുമാനത്തിന്റെ 40 ശതമാനം കയ്യടക്കുന്നു. ജിഡിപി വളർച്ചയ്ക്കനുസരിച്ച് തൊഴിലവസരങ്ങൾ കൂടുന്നില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024–25 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. ഇത് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാം ബജറ്റും സ്വതന്ത്ര ഇന്ത്യയിലെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2023–24) ജിഡിപി വളർച്ച 8.2 ശതമാനവും ജിവിഎ വളർച്ച 7.2 ശതമാനവുമായിരുന്നു. നടപ്പു സാമ്പത്തിക വർഷം (2024–25) പ്രതീക്ഷിക്കുന്നത് 7.2 ശതമാനം വളർച്ചയാണ്. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നികുതി – നികുതിയേതര വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. എന്നാൽ ഇതിനൊക്കെ മറുവശമുണ്ട്. ഉയർന്ന സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നില്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കുന്നു. ഒരു ശതമാനം വരുന്ന അതിസമ്പന്നർ ദേശീയ വരുമാനത്തിന്റെ 40 ശതമാനം കയ്യടക്കുന്നു. ജിഡിപി വളർച്ചയ്ക്കനുസരിച്ച് തൊഴിലവസരങ്ങൾ കൂടുന്നില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024–25 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. ഇത് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാം ബജറ്റും സ്വതന്ത്ര ഇന്ത്യയിലെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ്.

∙ രാജ്യത്തെ പൊതു സാമ്പത്തികനില ശക്തം

ADVERTISEMENT

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്. ഒട്ടുമിക്ക സ്ഥൂല സാമ്പത്തിക സൂചകങ്ങളും (മാക്രോ ഇക്കണോമിക്സ് ഇൻഡെക്സ്) ഏറക്കുറെ അനുകൂലമായാണ് നിൽക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം (2023–24) ജിഡിപി വളർച്ച 8.2 ശതമാനവും ജിവിഎ വളർച്ച 7.2 ശതമാനവുമായിരുന്നു. നടപ്പു സാമ്പത്തിക വർഷം (2024–25) പ്രതീക്ഷിക്കുന്നത് 7.2 ശതമാനം വളർച്ചയാണ്. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നികുതി – നികുതിയേതര വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. ആകെ നികുതി വരുമാനം 34.65 ലക്ഷം കോടി രൂപയായിരുന്നു. അറ്റ പ്രത്യക്ഷ നികുതി വരുമാനം 17.7 ശതമാനം ഉയർന്ന് 19.58 ലക്ഷം കോടി രൂപയിലെത്തി.

Representative image by: istock

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു മാസം കൊണ്ട് മുൻകൂർ നികുതി വരുമാനം 27.3 ശതമാനമാണ് ഉയർന്നത്. 1,48,823 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ധനക്കമ്മി 5.8 ശതമാനമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ കറന്റ് അക്കൗണ്ട് 570 കോടി ഡോളറിന്റെ മിച്ചമാണ് കാണിച്ചത്. ഇക്കഴിഞ്ഞ ജൂൺ ഏഴിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം 66,581.7 കോടി ഡോളർ എന്ന റെക്കോർഡ് തലത്തിലെത്തി. ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ പ്രതീക്ഷയാണ് പകരുന്നത്. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

∙ മറച്ചുവയ്ക്കാനാകാത്ത മറുവശം

എന്നാൽ ഇതിനൊക്കെ മറുവശമുണ്ട്. ഉയർന്ന സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നില്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കുന്നു. ഒരു ശതമാനം വരുന്ന അതിസമ്പന്നർ ദേശീയ വരുമാനത്തിന്റെ 40 ശതമാനം കയ്യടക്കുന്നു. ജിഡിപി വളർച്ചയ്ക്കനുസരിച്ച് തൊഴിലവസരങ്ങൾ കൂടുന്നില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ജൂൺ മാസത്തിൽ 9.2 ശതമാനത്തിലെത്തിയിരിക്കുന്നു. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രണമില്ലാതെ ഉയർന്നു കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് താഴ്ന്ന തലത്തിലാണ്.

മാനവവികസന സൂചികയിൽ ആഗോള തലത്തിൽ തന്നെ ഇന്ത്യ വളരെ പിന്നിലാണ്. ഉയർന്ന പലിശ നിരക്ക് സ്വകാര്യ മുതൽ മുടക്കിനെയും ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കുന്നു. 

ADVERTISEMENT

സ്വകാര്യ ഉപഭോഗം ജിഡിപിയുടെ 53 ശതമാനത്തിൽ താഴെയാണ്. ഇന്ത്യയിൽ 45 ശതമാനത്തോളം പേർക്ക് തൊഴിൽ പ്രദാനം െചയ്യുന്ന കാർഷിക മേഖലയുടെ വാർഷിക വളർച്ച രണ്ടു ശതമാനത്തിൽ താഴെയാണ്. സ്വകാര്യ മേഖലയിൽ മുതൽ മുടക്ക് കൂടുന്നില്ല. വിദേശ പ്രത്യക്ഷ നിക്ഷേപം കഴിഞ്ഞ മൂന്നു വർഷമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിദേശ കടം 663 ബില്യൻ (66,300 കോടി) ഡോളറിലെത്തിയിരിക്കുന്നു. കടം – ജിഡിപി അനുപാതവും പലിശ– റവന്യു വരുമാന അനുപാതവും കുറയ്ക്കാൻ കഴിയുന്നില്ല. ഇതാണ് ഇന്ത്യയുടെ ഇന്നത്തെ പൊതു സാമ്പത്തിക നില.

Representative image by: istock/ Stock Mark

∙ സാമ്പത്തിക പരിഷ്കരണത്തിൽ വ്യതിയാനമുണ്ടാവുമോ?

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഒരു കൂട്ടുകക്ഷി മന്ത്രിസഭയാണിന്ന് േകന്ദ്രത്തിൽ അധികാരത്തിലുള്ളത്. എങ്കിലും പ്രധാനപ്പെട്ട വകുപ്പുകൾ എല്ലാം തന്നെ ബിജെപിയുടെ മുൻമന്ത്രിമാർക്ക് ഏറക്കുറെ അതേപടി നൽകിയിരിക്കുകയാണ്. ഇതു കാണിക്കുന്നത് മുൻസർക്കാരിന്റെ അതേ പാത തന്നെയാണ് ഈ സർക്കാരും പിന്തുടരുകയെന്നാണ്. നിർമല സീതാരാമൻ സത്യപ്രതിജ്ഞയ്ക്കു ശേഷം പറഞ്ഞത് സർക്കാർ പരിഷ്കരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ്.

ഇന്ത്യയുടെ ശക്തമായ വളർച്ചാ ഔട്ട്ലു‌ക്ക് അതേപടി നിലനിൽക്കുന്നുണ്ട്. സർക്കാറിന്റെ മൂലധനച്ചെലവും കോർപറേഷനുകളുടെയും ബാങ്കുകളുടെയും ആസ്തിബാധ്യത പട്ടികകളുമാണ് ഇതിന് അടിസ്ഥാനമുറപ്പിക്കുന്നത്. എന്നാൽ പരിഷ്കരണങ്ങളുമായി മുന്നോട്ടു പോകുന്നതിന് ചില തടസ്സങ്ങളുമുണ്ട്. പൊതുമൂലധനച്ചെലവ് ഉയർത്തി സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകണം. അതേസമയം ധനദൃഢീകരണത്തിന്റെ ആവശ്യകത അനിവാര്യവുമാണ്. ഇതുരണ്ടും സമന്വയിപ്പിച്ച് മുന്നോട്ടു പോകേണ്ടത് അത്യാവശ്യമാണ്. കൂട്ടുകക്ഷി മന്ത്രിസഭയിലെ കക്ഷികളുടെ പൂർണ പിന്തുണയും സഹകരണവും ഇതിന് അനിവാര്യമാണ്. ഘടക കക്ഷികൾ പല ആവശ്യങ്ങളും ഉന്നയിക്കും.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരു ലക്ഷം കോടി രൂപയുടെയും ബിഹാർ മുഖ്യമന്ത്രി മുപ്പതിനായിരം കോടി രൂപയുടെയും പാക്കേജുകളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തികബാധ്യത ഗണ്യമായി ഉയർത്തുന്നതാണ്. അതേസമയം ഘടകകക്ഷികളെ പിണക്കാനും പറ്റില്ല.

ADVERTISEMENT

അതിനാൽ സാമ്പത്തിക വളർച്ചയും സാമ്പത്തിക അച്ചടക്കവും പുതിയ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉയർന്നു വരുന്ന അധിക ചെലവുകളും എങ്ങനെ കൂട്ടിയിണക്കി കൊണ്ടു പോകാമെന്നത് ഒരു കീറാമുട്ടി തന്നെയാണ്. അതുപോലെ തന്നെ ഭൂമി സംബന്ധവും തൊഴിൽ സംബന്ധവുമായുള്ള പരിഷ്കരണങ്ങളിൽ സഖ്യകക്ഷികൾ എന്തു നിലപാട് എടുക്കുമെന്നതും പ്രധാനമാണ്. പരിഷ്കരണത്തിന്റെ പുതു പാതകൾ നമുക്ക് നോക്കി കാണാം.

∙ ബജറ്റിൽ എന്തിനെല്ലാം പ്രാധാന്യം

സമ്പദ്ഘടനയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം തിരഞ്ഞെടുപ്പു ഫലത്തോടെ കേന്ദ്രസർക്കാരിനും കേന്ദ്രധനമന്ത്രിക്കും ഏറക്കുറെ ബോധ്യപ്പെട്ടിട്ടുണ്ടാവണം. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ജൂൺ മാസത്തിൽ 9.2 ശതമാനമായി ഉയർന്നിരിക്കുന്നു. മൂലധനോന്മുഖമായ (capital intensive) മേഖലയെക്കാൾ തൊഴിലോന്മുഖ (labour intensive) മായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. സംഘടിത മേഖലയിൽ ആവശ്യത്തിന് മൂലധനം ലഭ്യമാണ്. കൃഷി പോലുള്ള തൊഴിൽ പ്രദാനം ചെയ്യുന്ന മേഖലകളിൽ കൂടുതൽ പണം ചെലവഴിക്കേണ്ടത് അനിവാര്യമാണ്.

ഭക്ഷ്യവിലക്കയറ്റം, വരൾച്ച, കാലാവസ്ഥാ വ്യതിയാനം, വർധിച്ചു വരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ, ചിലയിനങ്ങൾക്ക് അമിതമായി ഇറക്കുമതിയെ ആശ്രയിക്കൽ, കാർഷിക നിവേശങ്ങളുടെ (inputs) അമിതമായ വിലക്കയറ്റം, കുറഞ്ഞ താങ്ങുവില തുടങ്ങിയവയ്ക്ക് അടിയന്തരമായ പരിഹാരങ്ങൾ ഉണ്ടാവണം. കിസാൻ സമ്മാന പദ്ധതിയുടെ തുക നിലവിലെ ആറായിരം രൂപയിൽ നിന്നും എണ്ണായിരം രൂപയായി ഉയർത്തണം. ഇവ പുതിയ കേന്ദ്രബജറ്റിൽ പ്രതിഫലിക്കണം.

ഇന്ത്യയിൽ നിർമിതമേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന 13 ശതമാനത്തോളമാണ്. 2025 ആകുമ്പോഴേക്കും ഇത് 25 ശതമാനമായി ഉയർത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ മേഖലയിൽ 12 ശതമാനത്തോളം പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. വിയറ്റ്നാം, ബംഗ്ലദേശ്, മലേഷ്യ, ഇന്തൊനീഷ്യ മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം നിർമിത മേഖലയിൽ നമ്മേക്കാൾ മുന്നിലാണ്. നിർമിത മേഖലയെ തൊഴിലിന്റെയും ഉൽപാദനത്തിന്റെയും ശക്തമായ കേന്ദ്രങ്ങളാക്കി മാറ്റണം. നമ്മുടെ വ്യാപാരക്കമ്മി കുറയ്ക്കണമെങ്കിൽ നിർമിത മേഖലയ്ക്ക് ശക്തി പകരണം.

പിഎൽഐ (PLI) പദ്ധതി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്ക് (MSME) കൂടുതലായി വ്യാപിപ്പിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ സ‍ൃഷ്ടിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും. ഓട്ടമൊബീൽ, ഭക്ഷ്യസംസ്കരണം, സ്റ്റീൽ, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്, ടെക്സ്റ്റൈൽ, ഗാർമെന്റ്, കരകൗശല വസ്തുക്കൾ തുടങ്ങിയവയെ വലിയതോതിൽ PLI സ്കീമിൽ ഉൾപ്പെടുത്തണം. അതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവണം. ചെറുകിട ബിസിനസുകളാണ് നമ്മുടെ കയറ്റുമതിയുടെ 45 ശതമാനവും നിർമിത മേഖലയിലെ ജിവിഎയുടെ നാൽപതു ശതമാനവും സംഭാവന െചയ്യുന്നത്.

ഫയല്‍ ചിത്രം: മനോരമ

ഇന്ത്യയുടെ മൊത്തം സംയോജിത മൂല്യത്തിന്റെ (GVA) 44 ശതമാനവും തൊഴിലിന്റെ എൺപതു ശതമാനത്തോളവും സംഭാവന ചെയ്യുന്നത് അസംഘടിത മേഖലയാണ്. സാമൂഹ്യസുരക്ഷയുടെ അഭാവം, പരിമിതമായ നിയമസംരക്ഷണം, ആവശ്യത്തിന് ധനസഹായം ലഭിക്കായ്ക, നൈപുണ്യവികസനത്തിന്റെ അഭാവം, കുറഞ്ഞ വേതനം, നീണ്ട ജോലി സമയം, വിലപേശാനുള്ള ശക്തിക്കുറവ്, ജോലിയുടെ അരക്ഷിതാവസ്ഥ തുടങ്ങിയവ ഈ മേഖല നേരിടുന്ന പ്രശ്നങ്ങളാണ്. അവർക്ക് ഈ ബജറ്റിലെങ്കിലും പരിഹാരങ്ങൾ ഉണ്ടാവണം.

∙ ശ്രദ്ധവേണം, ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും

ബജറ്റിൽ പ്രത്യേകം ശ്രദ്ധ പതിയേണ്ട രണ്ടു മേഖലകളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ (144 കോടി). മൊത്തം ജനസംഖ്യയുടെ 29 ശതമാനം പേർ യുവതീയുവാക്കളാണ്. 14 വയസ്സിൽ താഴെയുള്ളവർ 25 ശതമാനത്തോളം വരും. 68 ശതമാനം പേർ 15 നും 65 നും ഇടയിൽ പ്രായമുള്ളവരാണ്. ഏഴു ശതമാനത്തോളം പേർ 65 വയസ്സ് കഴിഞ്ഞവരാണ്. പ്രായഘടനയിലെ ഈ വർഗീകരണം ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ പ്രാധാന്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Representative image : iStocks.com/ Deepak Sethi

ജിഡിപിയുടെ 3.9 ശതമാനം വിദ്യാഭ്യാസത്തിനും 2.6 ശതമാനം ആരോഗ്യമേഖലയ്ക്കുമാണ് വിനിയോഗിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. ജിഡിപിയുടെ 5 ശതമാനം വീതം ഈ രണ്ട് മേഖലകൾക്ക് ബജറ്റിൽ നീക്കി വയ്ക്കണം. എങ്കിൽ മാത്രമേ ജനസംഖ്യയെ നേട്ടമാക്കി മാറ്റാൻ കഴിയൂ. ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ ഇടക്കാല ബജറ്റിലെ മുൻഗണനകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. ഉയർന്ന നികുതി വരുമാനവും ആർബിഐയിൽ നിന്ന് ലഭിച്ച മുൻപില്ലാത്ത വിധമുള്ള ലാഭ വീതവും ചെലവ് വിനിയോഗത്തിൽ ഒരു പുനരവലോകനം ആവശ്യമാക്കുന്നുണ്ട്.

പ്രത്യേകിച്ച് സബ്സിഡികളുടെയും തൊഴിലുറപ്പു പദ്ധതികളുടെയും കാര്യത്തിൽ. ജിഡിപി വളർച്ചയ്ക്ക് ശക്തി പകരാൻ മൂലധനച്ചെലവ് ഉയർത്തുകയും കടം ജിഡിപി അനുപാതവും പലിശ– റവന്യു വരുമാന അനുപാതവും കുറയ്ക്കണം. വിലക്കയറ്റം, പ്രത്യേകിച്ച് ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഇടക്കാല– ദീർഘകാല നയങ്ങൾക്ക് രൂപം നൽകണം. പലിശ നിരക്കുകൾ കുറച്ചു കൊണ്ട് സ്വകാര്യ നിക്ഷേപത്തേയും ഉപഭോഗത്തേയും പരിപോഷിപ്പിക്കണം.

Representative image by: istock/ jxfzsy

ഏഴു ശതമാനം ജിഡിപി വളർച്ച ഉറപ്പുവരുത്തണമെങ്കിൽ യഥാർഥ മുതൽ മുടക്ക് നിരക്ക് 35 ശതമാനമായി ഉയർത്തണം. ആഗോള സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെടുന്നതിനാൽ ഇന്ത്യയ്ക്ക് ആഭ്യന്തര വളർച്ചാ സാരഥികളെ തന്നെ കൂടുതൽ ആശ്രയിക്കേണ്ടതുണ്ട്. വില സുസ്ഥിരതയും ധനസുസ്ഥിരതയും ഉറപ്പു വരുത്തുന്നതാവണം ബജറ്റ്.

∙ നികുതി പ്രതീക്ഷകൾ

നികുതി പരിഷ്കരണങ്ങൾക്ക് ധനമന്ത്രി എത്രത്തോളം മുതിരുമെന്ന് പറയാൻ കഴിയില്ല. തിരഞ്ഞെടുപ്പിനു മുൻപുള്ള ഇടക്കാല ബജറ്റിൽ പോലും നികുതിരംഗത്ത് കാര്യമായ മാറ്റങ്ങൾ വരുത്താൻ ധനമന്ത്രി ശ്രമിച്ചിട്ടില്ല. എങ്കിലും കാർഷിക, വ്യാവസായിക, സേവന മേഖലയിലുള്ളവരും ഉദ്യോഗസ്ഥരും ധനമന്ത്രമാരിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നുണ്ട്.

∙ ആദായ നികുതിരംഗത്ത് ചില മാറ്റങ്ങൾ ധനമന്ത്രി കൊണ്ടു വരേണ്ടതുണ്ട്. ഇന്നുള്ള രണ്ടു തരം ആദായ നികുതി റിട്ടേണുകളിൽ നിന്ന് പുതിയതിലേക്ക് പൂർണമായും മാറ്റുക.
∙ആദായനികുതിയുടെ പരിധി ഇന്നുള്ള മൂന്നു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തുക. അത് വ്യക്തികളുടെ നികുതി കഴിച്ചുള്ള വരുമാനം (disposable income) ഉയർത്തുകയും ഉപഭോഗാഭിനിവേശവും (propensity to consume) സമ്പാദ്യാഭിനിവേശവും (propensity to save) വർധിപ്പിക്കും. അത് രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനു സഹായകമാവും.
∙2019 മുതൽ തുടങ്ങുന്ന സ്റ്റാൻഡേർഡ് റിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരുലക്ഷമായി ഉയർത്തുക. ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസകരമാണ്. അത് ഗ്രാമീണമേഖലയിൽ പോലും സാധനങ്ങളുടേയും സേവനങ്ങളുടേയും ഡിമാൻഡ് ഉയർത്തുന്നത് തൊഴിലും വരുമാനവും ഉയർത്തും.
∙ 20 ലക്ഷം വരെ വരുമാനമുള്ളവരുടെ ആദായനികുതി നിരക്ക് ഇന്നുള്ള 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കുക.
∙ ശതകോടീശ്വരന്മാരുടെ അറ്റ വരുമാനത്തിന്മേൽ 2 ശതമാനം പ്രത്യേക നികുതി ചുമത്തുക. ഇതുവഴി തൊഴിലുറപ്പു പദ്ധതിക്ക് ചെലവഴിക്കുന്ന തുകയുടെ രണ്ടിരട്ടിയെങ്കിലും അധികവിഭവ സമാഹരണം നടത്താൻ കഴിയും. ഇത് രാജ്യത്തെ സാമ്പത്തികസമത്വം നേരിയ തോതിലെങ്കിലും കുറയ്ക്കാൻ സഹായിക്കും.
∙ ബാങ്ക് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ വരുമാനത്തിന്റെ നികുതി ദീർഘകാല മൂലധന നേട്ടത്തിന്മേൽ ചുമത്തുന്ന നികുതിക്ക് തുല്യമായി മാറ്റുക. ഇത് ബാങ്ക് നിക്ഷേപം കൂട്ടുകയും വികസന പ്രോജക്ടുകൾക്ക് ഫണ്ട് സമാഹരിക്കുന്നതിന് സഹായകമാവും.
∙ സൂക്ഷ്മ– ചെറുകിട– ഇടത്തരം സംരംഭങ്ങൾക്ക് (MSME) അനിവാര്യമായ നിവേശങ്ങൾ (inputs) ഇറക്കുമതി ചെയ്യുമ്പോൾ അവയ്ക്ക് ചുമത്തുന്ന ഇറക്കുമതി തീരുവയുടെ നിരക്ക് കുറയ്ക്കുന്നത് കയറ്റുമതിക്ക് പ്രോത്സാഹനവും തൊഴിലവസരങ്ങൾ കൂട്ടുന്നതിന് സഹായകവും ആവും.
∙ ആരോഗ്യഇൻഷുറൻസ് പ്രീമിയത്തിന്റെ സെക്‌ഷൻ 80 ഡി പ്രകാരമുള്ള കിഴിവ് 50,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയായി ഉയർത്തുക.
∙ നികുതി വ്യവസ്ഥകൾ ലഘൂകരിക്കുക. ധന ഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ് നിയമം (FRBM Act) അവലോകനം ചെയ്ത് ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്നതിന് ഒരു ഉന്നതാധികാര സമിതിക്ക് രൂപം നൽകുക.
∙ വിവിധ സംഘടനകളും സാമ്പത്തിക വിദഗ്ധരും മുന്നോട്ടു വച്ച വിവിധ നിർദേശങ്ങൾ കണക്കിലെടുത്ത് കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരിക. ‍

(ലേഖകന്റെ. ഫോൺ – 9447550896. ഇമെയിൽ: prnathan22@gmail.com)

English Summary:

Union Budget 2024-25: Key Highlights Expected from Nirmala Sitharaman's 7th Presentation