എലിസബത്തൻ കാലഘട്ടത്തിലെ ശ്രദ്ധേയനായി കവി സർ ഫിലിപ്പ് സിഡ്നി (1554 -1586) സൈനികനുമായിരുന്നു. 1586ൽ സ്പെയിൻകാരുമായി നടന്ന സുട്ഫെൻ യുദ്ധത്തിൽ തുടയെല്ലിനു വെടിയേറ്റ് അവശനായി, ഒരു തുള്ളി വെള്ളത്തിനു വേണ്ടി ദാഹിച്ച് കിടക്കുകയായിരുന്നു കുലീനനായ ആ ക്യാപ്റ്റൻ. ഒരു കപ്പു വെള്ളവുമായി ഒരു ഭടൻ ഓടിയെത്തി. കപ്പു ചുണ്ടോടുചേർത്ത നിമിഷം. മരണത്തോടു മല്ലടിച്ച് അടുത്തു കിടക്കുന്നൊരു ഭടന്റെ ദയനീയനോട്ടം ഫിലിപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ‘വെള്ളം അയാൾക്കു കൊടുക്കൂ’ എന്ന് ഉടൻ നിർദ്ദേശിച്ചിട്ട്, അയാളെ നോക്കിപ്പറഞ്ഞു, ‘എനിക്കുള്ളതിനെക്കാൾ‌ വലിയ ആവശ്യം തനിക്കാണ്’. കാരുണ്യം നിറഞ്ഞുപതയുന്ന ഹൃദയസ്പർശിയായ സംഭവം. 26 ദിവസത്തിനുശേഷം 31–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അക്കഥ നാമോർക്കുന്നു!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലിസബത്തൻ കാലഘട്ടത്തിലെ ശ്രദ്ധേയനായി കവി സർ ഫിലിപ്പ് സിഡ്നി (1554 -1586) സൈനികനുമായിരുന്നു. 1586ൽ സ്പെയിൻകാരുമായി നടന്ന സുട്ഫെൻ യുദ്ധത്തിൽ തുടയെല്ലിനു വെടിയേറ്റ് അവശനായി, ഒരു തുള്ളി വെള്ളത്തിനു വേണ്ടി ദാഹിച്ച് കിടക്കുകയായിരുന്നു കുലീനനായ ആ ക്യാപ്റ്റൻ. ഒരു കപ്പു വെള്ളവുമായി ഒരു ഭടൻ ഓടിയെത്തി. കപ്പു ചുണ്ടോടുചേർത്ത നിമിഷം. മരണത്തോടു മല്ലടിച്ച് അടുത്തു കിടക്കുന്നൊരു ഭടന്റെ ദയനീയനോട്ടം ഫിലിപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു.

‘വെള്ളം അയാൾക്കു കൊടുക്കൂ’ എന്ന് ഉടൻ നിർദ്ദേശിച്ചിട്ട്, അയാളെ നോക്കിപ്പറഞ്ഞു, ‘എനിക്കുള്ളതിനെക്കാൾ‌ വലിയ ആവശ്യം തനിക്കാണ്’. കാരുണ്യം നിറഞ്ഞുപതയുന്ന ഹൃദയസ്പർശിയായ സംഭവം. 26 ദിവസത്തിനുശേഷം 31–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അക്കഥ നാമോർക്കുന്നു!

ADVERTISEMENT

സഹതാപം : ‘എനിക്കു ദുഃഖമുണ്ട്’; കാരുണ്യം : ‘ഞാൻ നിങ്ങളോടൊപ്പമുണ്ട്’

സഹതാപം : ‘എനിക്കു സഹായിക്കണമെന്നുണ്ട്’; കാരുണ്യം : ‘ഞാൻ സഹായിയാണ്.’

സഹതാപം : ‘നിങ്ങളുടെ ഭാരം താങ്ങണമെന്നുണ്ട്; കാരുണ്യം : ‘ആ ഭാരം എന്റെ ചുമലിലേക്കു വയ്ക്കൂ’

Representative image: (Photo by Oli SCARFF / AFP)

ഇതിഹാസങ്ങളിലെ ശിബി മഹാരാജാവിന്റെ കഥ നമുക്കു സുപരിചിതമാണ്. ദാനധർമ്മത്തിന്റെയു കാരുണ്യത്തിന്റെയും ധർമ്മനിഷ്ഠയുടെയും പര്യായമാണു ശിബി. പരുന്തിന്റെ ആക്രമണത്തിന് ഇരയായൊരു പ്രാവ് പറന്നുവന്ന് പ്രാണരക്ഷാർഥം ശിബിയുടെ മടിയിലിരുന്നു. അഭയം തേടിവന്ന പ്രാവിനെ വിട്ടുതരില്ലെന്നും തുല്യഭാരം മാംസം പകരം തരാമെന്നും രാജാവു പരുന്തിനോടു പറഞ്ഞു. രാജാവിന്റെ ശരീരത്തിൽ നിന്നാണെങ്കിൽ സമ്മതം എന്നായി പരുന്ത്. എത്ര മാംസം അറുത്തു ത്രാസിൽ വച്ചിട്ടും പ്രാവിന്റെ ഭാരം കൂടുതൽ. കാരുണ്യത്തിൽനിന്നു വ്യതിചലിക്കാനാകാതെ, രാജാവ് ഒടുവിൽ ത്രാസിന്റെ മറുതട്ടിൽ കയറിയിരിക്കാൻ തുടങ്ങി. പ്രാവും പരുന്തും വേഷംമാറിയ അഗ്നിയും ഇന്ദ്രനും ആയിരുന്നു. ശിബിയുടെ അനന്യഗുണങ്ങളിൽ സംതൃപ്തരായ അവർ ശിബിയുടെ മുറിവുണക്കി, അനുഗ്രഹിച്ചു പറന്നുപോയി.

ADVERTISEMENT

ഇതിനെല്ലാം മറുവശവുമുണ്ട്. കൂട്ടിനിർത്തി വെടിവച്ചും വിഷവാതകയറകളിൽ അടച്ചും മറ്റും 60 ലക്ഷം യഹൂദരെ നിഷ്കരുണം കൊലപ്പെടുത്തിയ ഹിറ്റ്‌ലറുടെ അന്ത്യനാളുകൾ നാമോർക്കണം. റഷ്യൻപട സ്വന്തം ഭൂഗർഭയറയുടെ അടുത്തെത്തി. 1945 ഏപ്രിൽ 30. മുസോളിനിയും ഭാര്യ ക്ലാരെറ്റ പെറ്റക്സിയും രണ്ടുനാൾ മുൻപ് വധിക്കപ്പെട്ടിരുന്നു. ജനങ്ങൾ അവരുടെ ജഡങ്ങൾ തലകീഴായി കെട്ടിത്തൂക്കി അധിക്ഷേപിച്ചു. ആ ഗതി തനിക്കു വരരുതെന്നു തീരുമാനിച്ച ഹിറ്റ്‌ലർ അതിവേഗം തന്റെ പ്രണയിനി ഈവാ ബ്രൗണിനെ വിവാഹം കഴിച്ചു. മണിക്കൂറുകൾക്കകം സ്വയം വെടിവച്ചു മരിച്ചു. ഹിറ്റ്‌ലർ കൊടുത്തിരുന്ന വിഷഗുളിക വിഴുങ്ങി ഈവയും ആത്മഹത്യ ചെയ്തു. ഇരുവരുടെയും ജഡങ്ങൾ അനുയായികൾ പെട്രോളൊഴിച്ചു ദഹിപ്പിക്കുകയുമുണ്ടായി.

ജെങ്കിസ് ഖാന്റെ പ്രതിമ. (Photo by MARK RALSTON / AFP)

മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകചക്രവർത്തി ജെങ്കിസ് ഖാൻ (1162–1227) അന്യരാജ്യങ്ങളെ ആക്രമിച്ചുകീഴടക്കുന്നതിന്റെ ഭാഗമായി നാലു കോടിയോളം ജനങ്ങളെ കൂട്ടക്കൊല െചയ്തു. മരിച്ചവരുടെ തലയോട്ടികൾ കൂട്ടിയിട്ട കുന്നുകൾ നോക്കി അദ്ദേഹം ആനന്ദിക്കുമായിരുന്നത്രേ. ഇറ്റലിയുടെ ഭാഗമായ സിസിലി ദ്വീപിൽ ബിസി 550നോടടുത്തു ഭരിച്ചിരുന്ന ഫലാരിസ് എന്ന ഏകാധിപതി ഓടുകൊണ്ടുണ്ടാക്കിയ കാള (ബ്രേസൺ ബുൾ) എന്ന പീഡനയന്ത്രമുണ്ടാക്കി. സങ്കരലോഹത്തിൽ തീർത്ത വലിയ കാളയുടെ വശത്തെ വാതിലിലൂടെ ആളെ ഉള്ളിൽക്കടത്താം.

എന്നിട്ട് താഴെ തീയ് കത്തിച്ച് മനുഷ്യനെ സാവധാനം ചുട്ടുകരിക്കുന്ന അതിക്രൂരവിനോദം. ഉള്ളിൽ ചില കുഴലുകൾ ഘടിപ്പിച്ച് മരിക്കുന്നയാളിന്റെ കരച്ചിലിന്റെ ശബ്ദം മുക്രയിടുന്ന കാളയുേടതു പോലെയാക്കിയിരുന്നു. കരിഞ്ഞ മാംസത്തിന്റെ പുക കാളയുടെ മൂക്കിലൂടെ പുറത്തേക്കു വരുന്നതും ചേർത്ത്  ആകെ ജീവനുള്ള കാളയെപ്പോലെ തോന്നിക്കും. ഈ കാളയെ ഉണ്ടാക്കിക്കൊണ്ടുവന്ന പെരിലോസെന്ന പണിക്കാരന്റെ വിവരണം ഫലാരിസിനു രുചിച്ചില്ല. പ്രവർത്തനം വിശദമാക്കാനെന്ന മട്ടിൽ കാളയ്ക്കകത്ത് പെരിലോസിനെക്കടത്തി. ഉടൻ കതകു പൂട്ടി കാളയ്ക്കടിയിൽ തീയിട്ട് അയാളെ പൊരിച്ച് അയാളുടെ ദീനരോദനം കേട്ട്  പരമദുഷ്ടനായ ആ ഏകാധിപതി രസിച്ചു.

ക്രൂരതയുടെ കഥകൾ എന്തിനേറെ കേൾക്കണം? നമുക്കു കാരുണ്യത്തിലേക്കു മടങ്ങാം. ദുർബലരെ സഹായിക്കുന്നതിനെയല്ലേ നാം വാഴ്ത്തേണ്ടത്? സന്മാർഗത്തിന്റെ അടിത്തറ കാരുണ്യമാണെന്നു ജർമ്മൻ ദാർശനികൻ ആർതർ ഷോപ്പനൗവർ. ‘എല്ലാവരോടും കരുണ കാട്ടുക; അവരെല്ലാം കൂടുതൽ കഠിനമായ യുദ്ധത്തിലാണ്’ എന്നു പ്ലേറ്റോ. ജനങ്ങളെ ഉയർത്തുന്നതിനെക്കാൾ വലിയ വ്യായാമം ഹൃദയത്തിനില്ലത്രേ. ‘കൂടുതൽ പുഞ്ചിരിച്ചാൽ മനഃപ്രയാസം കുറയും. അന്യരെ വിലയിരുത്തുന്നതിനുപകരം കാരുണ്യം കാട്ടാം. സ്നേഹം കൂടുതലും വെറുപ്പു കുറവുമാകട്ടെ’ എന്ന് അമേരിക്കൻ പ്രതിഭ റോയ് ടി ബെന്നറ്റ്. ദലൈ ലാമ പറഞ്ഞു,‘അന്യർ സന്തോഷിക്കണമെങ്കിൽ കരുണ കാട്ടുക; നിങ്ങൾക്കു സന്തോഷിക്കണമെങ്കിൽ കരുണ കാട്ടുക’.

ഡീട്രിക് ബോണോഫർ എന്ന ജർമ്മൻ ദൈവശാസ്ത്രജ്ഞൻ: ‘എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നതിന്റെ പേരിലല്ല നാം മറ്റുള്ളവരെ കാണേണ്ടത്, മറിച്ച് അവരെന്തു ക്ലേശമാണ് അനുഭവിക്കുക എന്നതു നോക്കിയാണ്.’ കാരുണ്യം ഏതു പ്രവൃത്തിയിലായാലും അതു വ്യർഥമല്ലെന്നു കുട്ടിക്കഥകളുടെ തലതൊട്ടപ്പൻ ഈസോപ്പ്. ഷേക്സ്പിയർകൃതികളിൽ കാരുണ്യത്തെപ്പറ്റി ഏറ്റവും പ്രശസ്തമായ വരികൾ ‘മെർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലാണ്. കടംവീട്ടാനാകാത്ത അന്റോണിയോയെ സഹായിക്കാൻ പണക്കൊള്ളക്കാരനായ ഷൈലോക്കിനു മുന്നിൽ പുരുഷവക്കീലിന്റെ വേഷം കെട്ടിവരുന്ന പോർഷ്യ എന്ന സുന്ദരി പറയുന്ന വാക്കുകൾ.

ADVERTISEMENT

‘കഷ്ടപ്പെട്ടു വരേണ്ടതല്ല കാരുണ്യം. അത് ഇളംമഴയായി ഊർന്നുവീഴണം. അത് ഇരട്ട അനുഗ്രഹമാണ്. കരുണ കാട്ടുന്നയാൾക്കും കിട്ടുന്നയാൾക്കും’ എന്നു രത്നച്ചുരുക്കം,

The quality of mercy is not strain'd;

It droppeth as the gentle rain from heaven

Upon the place beneath. It is twice blest:

It blesseth him that gives and him that takes. (Merchant of Venice – IV: 1)

കാരുണ്യമർഹിക്കുന്നവരുടെ ദൈന്യം ചങ്ങമ്പുഴ മനോഹരമായി വിവരിച്ചു:

അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-

രവരുടെസങ്കടമാരറിയാന്‍?

അവരാര്‍ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-

ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന്‍?

ആൽബർട്ട് ഐൻസ്റ്റൈൻ. (Photo by AFP)

ഐൻസ്റ്റൈൻ ശ്രദ്ധേയമായി പറഞ്ഞു, ‘നമ്മുെട ശ്രമം നമ്മെ സ്വതന്ത്രരാക്കാനാവണം. കാരുണ്യം കാട്ടേണ്ട മേഖല വിശാലമാക്കുകയാണ് ഇതിനുള്ള വഴി. സമസ്തജീവികളെയും, സൗന്ദര്യമടക്കം പ്രകൃതിയെ മുഴുവനായും ഇതിലുൾപ്പെടുത്താം’. ‘പരസ്പരം ദയയും കാരുണ്യവും ഉള്ളവരായിരിക്കുക’ എന്നു ബൈബിൾ (എഫെസ്യർ 4:32). സമാനചിന്ത, സഹതാപം, പരസ്പരസ്നേഹം, കാരുണ്യം, വിനയം എന്നിവയുള്ളവരായിരിക്കുക (1 പത്രോസ് 3:8).

‘സ്വസുഖത്തിനായി ഭക്ഷണം പാകം ചെയ്യുന്നവർ പാപം മാത്രം ഭക്ഷിക്കുന്നു’ എന്നു ഭഗവദ്ഗീത. (ഭുഞ്ജതേ തേ ത്വഘം പാപ യേ പചന്ത്യാത്മകാരണാത് – 3:13). വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത് കാരുണ്യത്തിന്റെ ബാലപാഠവുമാണ്.

‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ഭാരതീയാദർശത്തിൽ ഏറ്റവും  വിശാലമായ ആശയം കുടികൊള്ളുന്നു. ജനങ്ങൾക്കെല്ലാം ക്ഷേമമുണ്ടാകട്ടെ എന്ന പ്രാർഥന. ദുരിതമനുഭവിക്കുന്നവർക്ക് അതിൽനിന്നു കരകയറാൻ മറ്റുള്ളവർ സഹായിക്കണം എന്ന സൂചന. ഇതു കാരുണ്യത്തിന്റെ സന്ദേശം.

English Summary:

The Power of Mercy: Historical Lessons from Sir Philip Sidney to the Dalai Lama

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT