ഈയിടെ നടന്ന മൂന്നു സംഭവങ്ങൾ കാണുക. മൂന്നും വാർത്തകളിലൂടെ വായനക്കാർക്കു പരിചിതമാണ്. ജൂലൈ 12ന്, പരീക്ഷണാർഥം വിഴിഞ്ഞം തുറമുഖത്തെത്തിയ ചരക്കുകപ്പലിന് സ്വീകരണം നൽകുന്നു. ജൂലൈ 13ന്, തലസ്ഥാനത്തിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന തമ്പാനൂരിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ കുടുങ്ങി ജോയി എന്ന ശുചീകരണത്തൊഴിലാളി മരിക്കുന്നു. അന്നുതന്നെ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ എന്ന രോഗി 42 മണിക്കൂർ കുടുങ്ങുന്നു. ഈ മൂന്നു സംഭവങ്ങളെയും കൂട്ടിയിണക്കുന്ന രണ്ടു കണ്ണികളുണ്ട്: ഒന്ന്, പിതൃത്വം അവകാശപ്പെടൽ; രണ്ട്, ഉത്തരവാദിത്തം ഒഴിയൽ. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം സ്വന്തമാക്കാൻ ഭരണകൂടവും രാഷ്ട്രീയപ്പാർട്ടികളും നടത്തിയ പിടിവലി കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിച്ചു. തുറമുഖത്തെ മുൻപ് എതിർത്തവർ അതു കുമ്പസാരിക്കുന്നതും കണ്ടു: നന്നായി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിഴുപ്പലക്കലുകളും പരന്നൊഴുകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈയിടെ നടന്ന മൂന്നു സംഭവങ്ങൾ കാണുക. മൂന്നും വാർത്തകളിലൂടെ വായനക്കാർക്കു പരിചിതമാണ്. ജൂലൈ 12ന്, പരീക്ഷണാർഥം വിഴിഞ്ഞം തുറമുഖത്തെത്തിയ ചരക്കുകപ്പലിന് സ്വീകരണം നൽകുന്നു. ജൂലൈ 13ന്, തലസ്ഥാനത്തിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന തമ്പാനൂരിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ കുടുങ്ങി ജോയി എന്ന ശുചീകരണത്തൊഴിലാളി മരിക്കുന്നു. അന്നുതന്നെ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ എന്ന രോഗി 42 മണിക്കൂർ കുടുങ്ങുന്നു. ഈ മൂന്നു സംഭവങ്ങളെയും കൂട്ടിയിണക്കുന്ന രണ്ടു കണ്ണികളുണ്ട്: ഒന്ന്, പിതൃത്വം അവകാശപ്പെടൽ; രണ്ട്, ഉത്തരവാദിത്തം ഒഴിയൽ.

വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം സ്വന്തമാക്കാൻ ഭരണകൂടവും രാഷ്ട്രീയപ്പാർട്ടികളും നടത്തിയ പിടിവലി കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിച്ചു. തുറമുഖത്തെ മുൻപ് എതിർത്തവർ അതു കുമ്പസാരിക്കുന്നതും കണ്ടു: നന്നായി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിഴുപ്പലക്കലുകളും പരന്നൊഴുകി. 

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോയിൽ നിന്നും കണ്ടെയ്‌നറുകൾ ഇറക്കുന്നു (ഫയൽ ചിത്രം മനോരമ)
ADVERTISEMENT

വിഴിഞ്ഞത്ത് ഒരു കപ്പൽ വന്നതിനെപ്പറ്റിയുള്ള അവകാശവാദം കേരളത്തിലെ ഭരണവർഗങ്ങൾ മുഴക്കിയത് മലയാളികൾ ഒന്നടങ്കം ‘ബാലക് ബുദ്ധി’കളാണെന്ന രീതിയിലാണ്; നരേന്ദ്ര മോദിയുടെ പ്രശസ്തമായ പ്രയോഗം! ഏതായാലും, നാം  പുച്ഛിക്കാനിഷ്ടപ്പെടുന്ന മുതലാളിത്തം എല്ലാവരുടെയും രാജകുമാരനായി. തുറമുഖത്തിന്റെ നന്മതിന്മകൾ അറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ, അതിന്റെ യഥാർഥ പിതൃത്വം കേരളത്തിലെ കെണികളെ അതിജീവിച്ച് അതു പണിതീർത്തവർക്കാണെന്നു ചിലരെങ്കിലും പറഞ്ഞേക്കാം.

ഈ തുറമുഖ പിതൃത്വാവകാശ ആഘോഷത്തിന്റെ പിറ്റേന്നാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ ജോയി എന്ന ശുചീകരണത്തൊഴിലാളി മരിച്ചത്. തലേന്നത്തെ അവകാശവാദങ്ങളും പിറ്റേന്നത്തെ നിലപാടുകളുമായി എന്തൊരു വ്യത്യാസം! പിറ്റേന്നുണ്ടായത് ആമയിഴഞ്ചാൻ സംഭവത്തിന്റെ പിതൃത്വം നിഷേധിക്കാനുള്ള പരക്കംപാച്ചിലും പഴിചാരാനുള്ള ഭഗീരഥ പ്രയത്നങ്ങളുമാണ്. മുഖ്യമന്ത്രിയുടെയും മേയറുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജീവൻപോലെ തന്നെ വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെട്ടതിന് ആരും ഉത്തരവാദികളല്ലാതായി. 

മേയര്‍ ആര്യ രാജേന്ദ്രൻ (ഫയൽ ചിത്രം മനോരമ)
ADVERTISEMENT

മേയറും റെയിൽവേയും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും ഒന്നുചേർന്നു ചെയ്തത് ഒറ്റക്കാര്യമാണ്: ജോയി എന്ന നിർധനനായ പൗരന്റെ മരണത്തിനിടയാക്കിയ ഉദ്യോഗസ്ഥ നിഷ്ക്രിയത്വത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയ അനാസ്ഥയുടെയും പിതൃത്വം എന്തെല്ലാം പഴുതുകൾ കണ്ടെത്താമോ അവയെല്ലാം ഉപയോഗിച്ച് അവർ നിഷേധിച്ചു. തലേന്നത്തെ പിതൃത്വാവകാശത്തിന്റെ വാചാലത ഒഴിഞ്ഞുമാറലിന്റെ പിറുപിറുപ്പായി മാറി. ജോ‌യിയുടെ മൃതദേഹം കണ്ടെടുത്തതോടുകൂടി അതും അവസാനിച്ചു. ആമയിഴഞ്ചാൻ തോട് അടുത്ത ജോയിക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു. ഒരു കപ്പലിനോളം വരുമോ ഏതോ ഒരു ജോയിയുടെ ജീവൻ! 

ഈ ഒളിച്ചോട്ടങ്ങൾക്കിടയിലൂടെ സ്വന്തം ഉത്തരവാദിത്തം കുറ്റമറ്റു നിർവഹിച്ചത് ഒരു സംഘം ആളുകൾ മാത്രമായിരുന്നു: ആമയിഴഞ്ചാൻ തോട്ടിലെ ക്ഷുദ്രകീടങ്ങൾ പോലും തൊടാനറയ്ക്കുന്ന മാലിന്യക്കൂമ്പാരത്തിൽ ജോയിക്കുവേണ്ടി മണിക്കൂറുകൾ പരതിയ അഗ്നിരക്ഷാ സേനയുടെ സ്കൂബാ ഡൈവിങ് ടീമംഗങ്ങൾ. അവരുടെ ആത്മാർഥതയ്ക്കും അർപ്പണബോധത്തിനും കേരളം അവരോട് എന്നെന്നേ ക്കും കടപ്പെട്ടവരാണ്. 

തിരുവനന്തപുരത്ത് മാലിന്യം നിറഞ്ഞ് അനക്കവും ഒഴുക്കും നിലച്ച ആമയിഴഞ്ചാൻ തോടിൽ നിന്നും ജോയിയുടെ മൃതദേഹം ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നു. (ഫയൽ ചിത്രം മനോരമ)
ADVERTISEMENT

ബഹുനിലക്കെട്ടിടത്തിനുള്ളിൽ കേടുവന്ന് തൂങ്ങിക്കിടക്കുന്ന ലിഫ്റ്റിൽ‍ കാറ്റും വെളിച്ചവും കുടിവെള്ളവും ആഹാരവുമില്ലാതെ, ആരുമറിയാതെ, രണ്ടു ദിവസം പൂട്ടിക്കിടക്കുകയെന്നത് ആരോഗ്യമുള്ളവർക്കുപോലും അചിന്ത്യമാണ്. അൻപത്തൊൻപതുകാരനും രോഗിയുമായ രവീന്ദ്രൻ നായർക്കാണ് (ശനിയാഴ്ച ഉച്ചമുതൽ തിങ്കളാഴ്ച രാവിലെവരെ) ഹൊറർ സിനിമയിലെന്നപോലെയുള്ള ആ ഭീകരാനുഭവം ഉണ്ടായത്. 

അദ്ദേഹം പറഞ്ഞതിൽനിന്ന്: ‘‘ലിഫ്റ്റിലെ ഫോൺ പ്രവർത്തിച്ചില്ല. എമർജൻസി അലാമും പ്രവർത്തിച്ചില്ല. ലൈറ്റ് അണഞ്ഞതോടെ ഇരുട്ടായി. വായു കിട്ടിയതിനാൽ മരിച്ചില്ല. ഒരു കുപ്പി വെള്ളം പോലും കരുതിയിരുന്നില്ല. ജീവിതം അവസാനിച്ചെന്നു കരുതി.’’ രവീന്ദ്രൻ നായർ വോട്ടു ചെയ്യുന്ന, നികുതി അടയ്ക്കുന്ന, തൊഴിൽ ചെയ്യുന്ന, കുടുംബം പോറ്റുന്ന ഒരു പൗരനാണ്; അദ്ദേഹം സിപിഐ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. ഭരണകൂടത്തിൽനിന്നു പൗരനു ലഭിക്കേണ്ട എല്ലാ സേവനങ്ങൾക്കും അവകാശമുള്ളവനാണ്. അദ്ദേഹം ദയനീയ മരണത്തെ മുന്നിൽ കണ്ടത് ഒരു സർക്കാർ സ്ഥാപനത്തിന്റെ ക്രിമിനൽ അനാസ്ഥമൂലമാണ്. 

രവീന്ദ്രൻ നായർ 42 മണിക്കൂർ കുടുങ്ങിക്കിടന്ന ലിഫ്റ്റ് (മനോരമ ആർക്കൈവ്സ്)

പക്ഷേ, വിഴിഞ്ഞത്തു പിതൃത്വത്തിനുവേണ്ടി ഇളകിയാടിയ നാവുകൾ നിശ്ശബ്ദമായി. രവീന്ദ്രൻ നായർ എന്ന പൗരൻ 42 മണിക്കൂർ അനുഭവിച്ച കൊടുംക്രൂരതയ്ക്കു ക്ഷമ ചോദിക്കാൻപോലും ഭരണകൂടം തയാറായില്ല. സംസ്കാരമുള്ള ഒരു രാഷ്ട്രത്തിലായിരുന്നെങ്കിൽ രവീന്ദ്രൻ നായരുടെ പീഡാനുഭവത്തിനു ഭരണകൂടം ഭീമമായ വില കൊടുക്കേണ്ടിവരുമായിരുന്നു. അതെ, ഒരു ചരക്കുകപ്പലിനെക്കാൾ വലുതാണോ ഏതോ ഒരു രവീന്ദ്രൻ നായരുടെ ജീവൻ!

മൂന്നു ജീവനക്കാർ സസ്പെൻഡ് ചെയ്യപ്പെട്ടു. അവർ ഭരണകൂടം എന്ന ഉത്തരവാദിത്ത ശൃംഖലയിലെ ഏറ്റവും എളിയ കണ്ണികൾ മാത്രമാണ്. യഥാർഥ ഉത്തരവാദികൾ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരല്ലാതെ മറ്റാരാണ്? മുൻപൊരിക്കൽ ഈ പംക്തിയിൽ അമേരിക്കൻ പ്രസിഡന്റ് ട്രൂമാന്റെ മേശപ്പുറത്തുണ്ടായിരുന്ന ഫലകത്തിലെ വാചകം ഉദ്ധരിച്ചിരുന്നു. അതിന്റെ പ്രസക്തി അൽപംപോലും കുറയാത്തതിനാൽ വീണ്ടും എടുത്തുപറയുകയാണ്: “The buck stops here”; പഴിചാരൽ ഇവിടെ അവസാനിക്കുന്നു. പ്രസിഡന്റായ ഞാനാണ് എല്ലാറ്റിനും ഉത്തരവാദി. ഇങ്ങനെ പറയാനുള്ള ജനാധിപത്യബോധം ഉൾക്കൊള്ളുന്ന ഒരു ഭരണകൂട മേധാവിയും കേരളത്തിലോ ഇന്ത്യയിലോ ഇതുവരെ ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ അടുത്ത രവീന്ദ്രൻ നായർക്കായി കാത്തിരിക്കുന്നു. 

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ (ഫയൽ ചിത്രം മനോരമ)

വിഴിഞ്ഞത്ത് ഒരു കപ്പൽ വന്നതിന്റെ ആഘോഷ മഹാമഹം കണ്ട് കുടിയേറ്റ മലയാളികൾക്കിടയിലെ കപ്പൽ കമ്പനി – തുറമുഖ ഉടമകൾ മൂക്കത്തു കൈവച്ചിരിക്കും. ഇങ്ങനെയെങ്കിൽ അവർ എത്രയാഘോഷങ്ങൾ നടത്തണം? തുറമുഖം ഉണ്ടായാൽ കപ്പൽ വരും. അതൊരു സാധാരണ വസ്തുതയാണ്. ഇനിയെത്രയായിരം കപ്പൽ വന്നാലാണ് വിഴിഞ്ഞം ഫലപ്രാപ്തിയിലെത്താൻ ആരംഭിക്കുകപോലും ചെയ്യുക? പരിഷ്കൃതം എന്നു സ്വയം അവകാശപ്പെടുന്ന, ആഗോളമായി വേരുകളിറക്കിയ മലയാളി സമൂഹത്തിന്മേലാണ് ഈ കപ്പൽവരവിന്റെ പ്രഹസനം അടിച്ചേൽപിച്ചത് എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? ആ കേരളത്തിൽതന്നെയാണ് ഈ വിധത്തിൽ ജോയി മരിച്ചതും രവീന്ദ്രൻ നായർ മരിക്കാതെ മരിച്ചതും. അതിന് ഉത്തരവാദികളില്ല എന്നുകൂടി പറഞ്ഞുകഴിയുമ്പോൾ നമ്മുടെ പരിതാപകരമായ അവസ്ഥയുടെ ചിത്രം പൂർത്തിയാകുന്നു.

English Summary:

Political and bureaucratic failures exposed in three incidents 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT