കൊല്ലം സുധിയുടെ ശരീരഗന്ധം പെർഫ്യൂമാക്കിയതിനു പിന്നിലുമുണ്ട് ശാസ്ത്രം: നമുക്കു മാത്രം സ്വന്തം ‘ഓഡർ പ്രിന്റ്’
മിമിക്രി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധിയുടെ ശരീരഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര, സുധിയുടെ ഭാര്യ രേണുവിനു സമ്മാനിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട്. വിരലടയാളം പോലെ ആളെ തിരിച്ചറിയാനുള്ള ഒരു സവിശേഷതയായ ഇതിനെ ഓഡർ പ്രിന്റ് (odor print) എന്നാണു വിളിക്കുന്നത്. വിയർപ്പ് ശരീരത്തിനുള്ളിൽ നിന്നു വരുമ്പോൾ അതിനു ഗന്ധമുണ്ടാവില്ല. നമ്മുടെ തൊലിപ്പുറത്തുള്ള ബാക്ടീരിയകളാണ് വിയർപ്പിനു ഗന്ധം ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ കക്ഷത്തിൽ ഏകദേശം ഒരു ചതുരശ്ര സെന്റിമീറ്ററിൽ ഏകദേശം 10 ലക്ഷം ബാക്ടീരിയയുണ്ട്. ഇവ നമ്മുടെ വിയർപ്പുമായി പ്രവർത്തിക്കും. ഗന്ധങ്ങൾ പലതരം, അവയുണ്ടാക്കുന്ന രാസവസ്തുക്കളും പലതാണ്. 3-മീഥൈൽ -2- ഹെക്സനോയിക് ആസിഡ് ആടിന്റെ ശരീരഗന്ധത്തിനു സമാനമായ മണവും 3-ഹൈഡ്രോക്‌സി -3-മീഥൈൽ -2-ഹെക്സനോയിക് ആസിഡ് ജീരകമണവും 3-മീഥൈൽ -3-സൾഫാനിൽഹെക്സെയ്ൻ-1-ഓൾ ഉള്ളിയുടേതു പോലുള്ള ഗന്ധവും ഉണ്ടാക്കും.

മിമിക്രി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധിയുടെ ശരീരഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര, സുധിയുടെ ഭാര്യ രേണുവിനു സമ്മാനിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട്. വിരലടയാളം പോലെ ആളെ തിരിച്ചറിയാനുള്ള ഒരു സവിശേഷതയായ ഇതിനെ ഓഡർ പ്രിന്റ് (odor print) എന്നാണു വിളിക്കുന്നത്. വിയർപ്പ് ശരീരത്തിനുള്ളിൽ നിന്നു വരുമ്പോൾ അതിനു ഗന്ധമുണ്ടാവില്ല. നമ്മുടെ തൊലിപ്പുറത്തുള്ള ബാക്ടീരിയകളാണ് വിയർപ്പിനു ഗന്ധം ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ കക്ഷത്തിൽ ഏകദേശം ഒരു ചതുരശ്ര സെന്റിമീറ്ററിൽ ഏകദേശം 10 ലക്ഷം ബാക്ടീരിയയുണ്ട്. ഇവ നമ്മുടെ വിയർപ്പുമായി പ്രവർത്തിക്കും.
ഗന്ധങ്ങൾ പലതരം, അവയുണ്ടാക്കുന്ന രാസവസ്തുക്കളും പലതാണ്. 3-മീഥൈൽ -2- ഹെക്സനോയിക് ആസിഡ് ആടിന്റെ ശരീരഗന്ധത്തിനു സമാനമായ മണവും 3-ഹൈഡ്രോക്‌സി -3-മീഥൈൽ -2-ഹെക്സനോയിക് ആസിഡ് ജീരകമണവും 3-മീഥൈൽ -3-സൾഫാനിൽഹെക്സെയ്ൻ-1-ഓൾ ഉള്ളിയുടേതു പോലുള്ള ഗന്ധവും ഉണ്ടാക്കും. പലർക്കും വിയർപ്പിൽ ഈ പല രാസവസ്തുക്കളും പല അനുപാതത്തിലായിരിക്കും. അതാണ് എല്ലാവരുടെയും വിയർപ്പിനു പ്രത്യേകഗന്ധം ഉണ്ടാവാൻ കാരണം.
ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം ഗന്ധമായിരിക്കും. ഭക്ഷണത്തിന്റെ വ്യതിയാനം അനുസരിച്ചു ചില മാറ്റങ്ങൾ ഉണ്ടാകാം. നമ്മുടെ ശരീരം പുറപ്പെടുവിക്കുന്ന അമിനോ ആസിഡുകളാണ് വ്യത്യസ്ത മണങ്ങൾ നൽകുന്നത്. ബാക്ടീരിയകളും ഇതിനെ സ്വാധീനിക്കും. എങ്കിലും എല്ലാവർക്കും ഒരു സ്ഥായിയായ ഗന്ധമുണ്ട്. ഇതുപയോഗിച്ചാണു വളർത്തുനായ്ക്കൾ നമ്മെ തിരിച്ചറിയുന്നത്.
ഈയിടെ സ്വിസ് ഗവേഷകർ നടത്തിയ പഠനങ്ങൾ സ്ത്രീക്കും പുരുഷനും പ്രത്യേക ശരീരഗന്ധങ്ങളുണ്ടെന്നു കണ്ടെത്തി. പുരുഷ കക്ഷത്തിൽ ചീസിനു സമാനമായ ഗന്ധം കൂടുതലായി കണ്ടെത്തിയപ്പോൾ ഉള്ളിക്കു സമാനമായ ഗന്ധം സ്ത്രീയുടെ കക്ഷത്തിൽ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും വിയർപ്പിൽ 3-ഹൈഡ്രോക്‌സി-3-മീഥൈൽ ഹെക്‌സനോയിക് ആസിഡും 3-മീഥൈൽ-3-സൾഫാനിൽഹെക്‌സെയ്ൻ-1-ഓളും ഉണ്ട്. എന്നാൽ അവ തുല്യ അളവിൽ കാണപ്പെടുന്നില്ല.
∙ വിയർപ്പിന്റെ കുറ്റാന്വേഷണം
കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന വിയർപ്പടങ്ങിയ വസ്തുക്കൾ പ്രതികളെ തിരിച്ചറിയാൻ ഫൊറൻസിക് കെമിസ്റ്റ് ഉപയോഗിക്കുന്നു. ഒരു ശരാശരി മനുഷ്യന്റെ ഒരു ചതുരശ്ര ഇഞ്ച് ചർമത്തിൽ ഏകദേശം 650 വിയർപ്പുഗ്രന്ഥികൾ ഉണ്ടാവും. നമ്മൾ തൊടുന്ന എല്ലാറ്റിലും നമ്മുടെ ശരീരം ചെറിയ അളവിൽ വിയർപ്പ് പുറന്തള്ളുന്നുണ്ട്.
കുറ്റകൃത്യം ചെയ്യപ്പെട്ട സ്ഥലങ്ങൾ കൃത്യമായി പരിശോധിച്ചാൽ ഈ വിയർപ്പുകണങ്ങൾ കണ്ടെത്താം. പ്രശസ്ത രസതന്ത്രജ്ഞനും പ്രഫസറുമായ ജാൻ ഹലാമെക്, ‘അനലിറ്റിക്കൽ കെമിസ്ട്രി’ എന്ന പ്രശസ്ത ജേണലിൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് അവശേഷിക്കുന്ന വിയർപ്പ് വിശകലനം ചെയ്യുന്നത് അവിടെയുണ്ടായിരുന്ന ആളുകളുടെ എണ്ണം നിർണയിക്കാൻ സഹായിക്കും എന്നായിരുന്നു ഇത്.
ചർമസ്രവങ്ങളിൽ ധാരാളം അമിനോ ആസിഡുകളും, ലാക്റ്റേറ്റ്, യൂറിയ, ഗ്ലൂട്ടമേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. 2 ആളുകൾക്ക് ഈ രാസവസ്തുക്കൾ ഒരേ അളവിൽ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ഒരു കുറ്റകൃത്യം നടന്നയിടത്ത് എത്ര പേരുണ്ടായിരുന്നു, എന്നതുൾപ്പെടെ, പ്രതികളെ കണ്ടെത്താനുള്ള ധാരാളം തെളിവുകൾ വിയർപ്പു കണികകളിൽനിന്നു കണ്ടെത്താം. പൊലീസ് നായ്ക്കൾ വസ്ത്രങ്ങൾ മണപ്പിച്ചു പ്രതികളെ കണ്ടുപിടിക്കുന്നതും മനുഷ്യഗന്ധം തിരിച്ചറിഞ്ഞാണ്.