‘കേരള മോഡലിന്’ മരണമണി? നേപ്പാളിന് ‘ലോട്ടറി’; എന്നിട്ടും പേടിക്കാതെ ബൈഡൻ; എളുപ്പവഴിയിൽ ടാക്സ് അടയ്ക്കാം
വായനക്കാരുടെ മുന്നിൽ വ്യക്തമായ ഉത്തരം ലഭിക്കാതെ തുടർന്ന ചില സംശയങ്ങൾ. അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികളുമായി മനോരമ ഓൺലൈൻ പ്രീമിയം. പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ എത്തിയത് കേരളത്തിലെ ആരോഗ്യസംവിധാനത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ, ഇൻകം ടാക്സ് റിട്ടേൺസ്
വായനക്കാരുടെ മുന്നിൽ വ്യക്തമായ ഉത്തരം ലഭിക്കാതെ തുടർന്ന ചില സംശയങ്ങൾ. അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികളുമായി മനോരമ ഓൺലൈൻ പ്രീമിയം. പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ എത്തിയത് കേരളത്തിലെ ആരോഗ്യസംവിധാനത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ, ഇൻകം ടാക്സ് റിട്ടേൺസ്
വായനക്കാരുടെ മുന്നിൽ വ്യക്തമായ ഉത്തരം ലഭിക്കാതെ തുടർന്ന ചില സംശയങ്ങൾ. അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികളുമായി മനോരമ ഓൺലൈൻ പ്രീമിയം. പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ എത്തിയത് കേരളത്തിലെ ആരോഗ്യസംവിധാനത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ, ഇൻകം ടാക്സ് റിട്ടേൺസ്
വായനക്കാരുടെ മുന്നിൽ വ്യക്തമായ ഉത്തരം ലഭിക്കാതെ തുടർന്ന ചില സംശയങ്ങൾ. അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികളുമായി മനോരമ ഓൺലൈൻ പ്രീമിയം. പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ എത്തിയത് കേരളത്തിലെ ആരോഗ്യസംവിധാനത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ, ഇൻകം ടാക്സ് റിട്ടേൺസ് ഫയലിങ്ങിലെ സങ്കീർണതകൾ, യുഎസ് സംഘത്തിന്റെ ധരംശാല സന്ദർശനം, ‘പണം കായ്ക്കുന്ന’ അർഗേലി ചെടിയെപ്പറ്റിയുള്ള സംശയങ്ങൾ, നാലമ്പല ദർശനവുമായി ബന്ധപ്പെട്ട സങ്കൽപങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളില്‍ അവർക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയായിരുന്നു.
കോഴിക്കോട് വീണ്ടും നിപ്പ മരണം, തിരുവനന്തപുരത്ത് കോളറ, ഭയപ്പെടുത്തി അമീബിക് മസ്തിഷ്കജ്വരം... പകർച്ചവ്യാധികൾ കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. എങ്ങനെ പടരുന്നുവെന്ന് അറിയാവുന്ന, കൃത്യമായ ചികിത്സയുള്ള രോഗങ്ങൾക്കു പോലും ഇത്രയധികം ആളുകൾ പ്രതിവർഷം മരിക്കുന്നു എന്നത് അതീവ ഗുരുതര സാഹചര്യമല്ലേ? പുതിയ വൈറസുകൾ വരാനും പടരാനും അനുകൂലഘടകങ്ങൾ ഉണ്ടെന്നത് നേരത്തേ തിരിച്ചറിഞ്ഞിട്ടും നമ്മുടെ ആരോഗ്യ സംവിധാനത്തിന് എന്തുകൊണ്ടാണ് അത് പിടിച്ചുനിർത്താൻ കഴിയാത്തത്? ലോകാരോഗ്യ സംഘടന പോലും പ്രകീർത്തിച്ച ‘കേരള മോഡലിന്’ എന്തുസംഭവിച്ചു? എന്നീ സംശയങ്ങൾക്കുള്ള വ്യക്തമായ മറുപടിയുമായാണ് ഡോ.എ.അല്‍ത്താഫ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവച്ചത്.
ഇൻകം ടാക്സ് റിട്ടേൺസ് ഫയലിങ് പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ടാക്സ് വിദഗ്ധരെ തേടി അലഞ്ഞ് സമയം കളയുന്നതിന് പകരം എന്തു ചെയ്യാനാകുമെന്ന ചോദ്യം ഒട്ടേറെപ്പേരുടെ മനസ്സിലും ഉള്ളതാണ്. ഈ സാഹചര്യത്തിലാണ് പരസഹായം തേടാതെ ഓൺലൈനിലൂടെ എങ്ങനെ വളരെ എളുപ്പത്തിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാം എന്ന നിർദേശങ്ങൾ ചിട്ടയോടും വിശദമായും മനോരമ ഓൺലൈൻ പ്രീമിയം അവതരിപ്പിച്ചത്. പുതിയ രീതിയോടൊപ്പം പഴയ രീതിയിലും എങ്ങനെ ഫയലിങ് പൂർത്തിയാക്കാമെന്നുള്ള സംശയങ്ങൾക്ക് ഉൾപ്പെടെയുള്ള പരിഹാര മാർഗങ്ങൾ അവതരിപ്പിച്ച ലേഖനത്തിന് ലഭിച്ചത് വലിയ സ്വീകാര്യത. ഓർക്കുക, ടാക്സ് റിട്ടേൺസ് ഫയലിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
ദലൈ ലാമയുമായി സമ്പർക്കം വേണ്ടെന്ന ചൈനീസ് ഭീഷണി വകവയ്ക്കാതെ യുഎസ് സംഘം എന്തിനാണ് ധരംശാലയിലെത്തി അദ്ദേഹത്തെ കണ്ടത്? അമേരിക്കൻ ഇടപെടലിലൂടെ, വലിയൊരു ഇടവേളയ്ക്കു ശേഷം ടിബറ്റൻ പ്രശ്നം വീണ്ടും തീപിടിക്കുകയാണ്. ഈ സംഘർഷം വിരൽ ചൂണ്ടുന്നത് എവിടേക്കാണ്? പ്രത്യേകിച്ച് ചൈന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ... എന്താണ് യുഎസിന്റെ ഈ നീക്കത്തിനു പിന്നിൽ? ഈ സംശയങ്ങൾക്കുള്ള വിശദീകരണവുമായാണ് പോയ വാരം ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലൂടെ ഡോ. കെ.എൻ. രാഘവൻ മനോരമ ഓൺലൈൻ ‘പ്രീമിയത്തിൽ’ എത്തിയത്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എന്തെന്നറായാനും പുതിയ അറിവുകൾ തേടിയും പതിനായിരക്കണക്കിന് വായനക്കാരെയാണ് മനോരമ ഓൺലൈൻ സന്ദർശിച്ചത്
അടുത്തകാലം വരെ നേപ്പാളുകാർക്ക് ആർക്കും വേണ്ടാതെ ശല്യമായി പടർന്ന് പന്തലിച്ച് കിടന്നിരുന്ന കുറ്റിച്ചെടിയുടെ ‘സ്റ്റാറ്റസ്’ പെട്ടെന്ന് ഉയർന്നത് എങ്ങനെയാണ്? വേലികെട്ടാനും, വെട്ടി വിറകാക്കി വെള്ളം ചൂടാക്കാനുമൊക്കെ ഗ്രാമീണർ ഉപയോഗിച്ചിരുന്ന അർഗേലി എന്ന കാട്ടുചെടി ഇപ്പോൾ വളർത്തി പരിപാലിക്കാൻ ഗ്രാമീണർ തിരക്കുകൂട്ടുന്നത് എന്തിനാണ്? എങ്ങനെയാണ് ഈ ചെടി ‘പണം കായ്ക്കുന്ന’ മരമായി വളർന്നത്? നേപ്പാളിന് അടിച്ച ഈ ‘ലോട്ടറിയുടെ’ ഫലം വൈകാതെ ഇന്ത്യയ്ക്കും മുതൽക്കൂട്ടാകുമോ? അർഗേലി ചെടിയെപ്പറ്റിയുള്ള എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങൾ ലഭിച്ച പ്രീമിയം ലേഖനം മനോരമ ഓൺലൈനിലേക്ക് എത്തിച്ചത് പതിനായിരക്കണക്കിന് വായനക്കാരെ.
കർക്കടക മാസത്തിലെ രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നാണു വിശ്വാസം. തൃശൂരിൽ മാത്രമല്ല, കേരളത്തിലെ മറ്റു ജില്ലകളിലുമുണ്ട് ശ്രീരാമപുണ്യം നിറയുന്ന നാലമ്പലങ്ങൾ. ഇവിടങ്ങളിലേക്ക് ഒറ്റദിവസംകൊണ്ട് പോയി വരാനാകുമോ? എങ്ങനെ എത്തിച്ചേരാം? എപ്പോഴെല്ലാമാണ് ദർശന സമയം? വഴിപാടുകൾ എന്തെല്ലാം? ഭക്തർക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഈ ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്? തുടങ്ങിയ സംശയങ്ങൾക്കുള്ള വിശദമായ മറുപടികളുമായി പ്രസിദ്ധീകരിച്ച ലേഖനം പ്രീമിയം വായനക്കാർക്ക് മുന്നിൽ തുറന്നത് അറിവിന്റെ പുതുലോകം.
∙ നിപ്പ വീണ്ടും! ‘ആദ്യത്തെ കേസുകളുടെ ഉറവിടം പോലും ഇന്നും അജ്ഞാതം: എലിപ്പനിയിലും ഗുരുതര മാറ്റം’; കേരള മോഡൽ കൈവിടുന്നു?
ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലേക്കാണോ കേരളം നീങ്ങുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളുടെ എണ്ണവും അതുവഴിയുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കണ്ടാൽ ആർക്കും തോന്നാനിടയുള്ള സംശയമാണത്. ഇപ്പോൾ ഇതാ വീണ്ടും നിപ്പ മരണം. കോഴിക്കോടാണ് പതിനാലുകാരനിൽ നിപ്പ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കേരളത്തിൽനിന്ന് എന്നന്നേക്കുമായി ഓടിച്ചുവിട്ടുവെന്ന് കരുതിയ കോളറ തിരിച്ചു വന്നതും അടുത്തിടെയാണ്. വിശദമായി വായിക്കാം...
∙ രേഖകൾ കൃത്യമാണോ? ആദായനികുതി റിട്ടേൺ ഫയലിങ് പൂർത്തിയാക്കാന്‍ പരസഹായം വേണ്ട! ഇങ്ങനെ ചെയ്തു നോക്കൂ...
കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദായനികുതി ഇ–ഫയലിങ് (Income Tax E-Filing) പൂർത്തിയാകാനുള്ള അവസാന തീയതി അടുത്തിരിക്കുന്നു. ശമ്പള– പെൻഷൻ വരുമാനക്കാരിൽ പലരും ഇ – ഫയലിങ് സ്വയം ചെയ്യാൻ മടിച്ച് ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സഹായം തേടുകയാണ് പതിവ്. എന്നാൽ, ഏതാനും ക്ലിക്കുകളിൽ വളരെ എളുപ്പത്തിൽ സ്വയം പൂർത്തിയാക്കാവുന്ന കാര്യമേ ഇതിലുള്ളൂ. അതിനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നു മാത്രം. അതും എളുപ്പത്തിൽ മനസ്സിലാക്കാൻ വഴിയുണ്ട്. വിശദമായി വായിക്കാം...
∙ ‘ശത്രുക്കൾ’ ഒരുമിച്ച് ദലൈ ലാമയെ കണ്ടു: ‘ദൃഢമായ’ നടപടി വരുമെന്ന് ചൈന; പേടിക്കാതെ ഒപ്പിട്ട് ബൈഡൻ: ഇനി പുതിയ യുദ്ധം?
അന്താരാഷ്ട്രബന്ധങ്ങള്‍ അവലോകനം ചെയ്യുന്ന പ്രമുഖ നിരീക്ഷകരെല്ലാവരും തന്നെ തങ്ങളുടെ ദൃഷ്ടികള്‍ ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന യുക്രെയ്നിലും ഗാസയിലും, സംഘര്‍ഷം പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള തയ്‌വാന്‍, തിരഞ്ഞെടുപ്പ് നടന്ന യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഉറപ്പിച്ചുവച്ചിരുന്ന 2024 ജൂണ്‍ മാസത്തില്‍, ഈ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി ആളും ആരവവും ഇല്ലാതെ അമേരിക്ക ഒരു പഴയ പോര്‍മുഖത്തു പുതിയൊരു നീക്കം നടത്തി. വിശദമായി വായിക്കാം...
∙ ഹിമാലയത്തിലുണ്ട് പണം ‘കായ്ക്കുന്ന’ ചെടി; കണ്ടെത്തിയത് ജാപ്പനീസ് കമ്പനി; നേപ്പാളിന് അടിച്ചത് കോടികളുടെ ലോട്ടറി, ഇന്ത്യയ്ക്കും
‘പണം കായ്ക്കുന്ന മരത്തെ’ ആരും കണ്ടിട്ടില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. കാരണം, ‘എന്റെ കയ്യിൽ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ’ എന്നല്ലേ നമ്മൾ പറയുക. എന്നാൽ നോട്ടടിക്കുന്നതിന് പറ്റിയ ഒരു ചെടിയെ കുറിച്ചാണ് ഇനി പറയുന്നത്. കുപ്പയിലെ മാണിക്യം എന്നപോലെ ആർക്കും വേണ്ടാതെ പടർന്നു കിടന്ന ഒരു കാട്ടുചെടി രണ്ടു രാജ്യങ്ങളുടെ തലവരമാറ്റിയ അപൂർവ സംഭവം. വിശദമായി വായിക്കാം...
∙ രാമായണം നിറയുന്ന നാലമ്പലങ്ങൾ: ഏതാണ് നിങ്ങളുടെ ഏറ്റവും അടുത്ത്? എങ്ങനെ ഒറ്റദിവസത്തില്‍ പോയിവരാം? അറിയേണ്ടതെല്ലാം
ഇത് ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. വിശദമായി വായിക്കാം...