‘‘കൊഞ്ചം പേശമുടിയുമാ...’’ തിരുവനന്തപുരത്ത് കടലിന്റെ മക്കൾക്ക് മുന്നിൽ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞുതുടങ്ങി. 2017ലെ ഓഖി ചുഴലിക്കാറ്റിന്റെ സമയത്തായിരുന്നു അത്. ഉറ്റവരെ കാണാതായതിന്റെ വേദനയും രക്ഷിക്കാൻ ആരുമില്ലെന്ന വിഷമവും ദേഷ്യത്തിനു വഴിമാറിയവർക്ക് മുന്നിലായിരുന്നു അന്ന് ‘സംസാരിക്കാൻ അനുവദിക്കൂ’ എന്ന അപേക്ഷയുടെ സ്വരവുമായി നിർമല വന്നുനിന്നത്. മണിക്കൂറുകൾക്ക് മുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സുരക്ഷ മുൻനിർത്തി പിൻവാങ്ങിയ സ്ഥലത്താണ്, ചുറ്റിലും സുരക്ഷാഭടൻമാരെ നിർത്താതെ നിർഭയം നിർമല സംസാരിക്കാനെത്തിയതെന്നും ഓർക്കണം. ഡൽഹിയിലെ ഹിന്ദിയും ഒഴുക്കോടെ പതിവായി സംസാരിക്കുന്ന ഇംഗ്ലിഷും അന്ന് അവർ മാറ്റിവച്ചു. മലയാളി മത്സ്യത്തൊഴിലാളികളോട് അയൽപക്കത്തെ തമിഴിൽ സംസാരിച്ചപ്പോൾ മൊഴിമാറ്റേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഹൃദയത്തിൽ തട്ടിയുള്ള ആശ്വാസവാക്കുകളിൽ, അതുവരെ ശബ്ദം ഉയർത്തിയവർ ശാന്തരായി. അക്രമാസക്തരായ ജനക്കൂട്ടത്തെ എത്ര മിടുക്കോടെയാണ് നിർമല കയ്യിലെടുത്തത്. തീരദേശത്ത് അന്ന് കൂടിയിരുന്ന ജനക്കൂട്ടം മാത്രമല്ല, വർഷങ്ങളായി അടുത്തറിയുന്നവർ പോലും പുതിയൊരു നിർമല സീതാരാമനെയാണ് അന്ന് തിരുവനന്തപുരത്ത് കണ്ടത്. ബിജെപിയുടെ വക്താവായിരുന്ന, കേന്ദ്രമന്ത്രിയായ നിര്‍മല ഇങ്ങനെയായിരുന്നില്ല. പാർട്ടി നിലപാടുകൾ വിശദീകരിക്കുന്ന മൂർച്ചയേറിയ വാക്കുകൾ തൊടുത്തുവിട്ട് എതിരാളിയെ നിശ്ശബ്ദയാക്കുന്ന ബിജെപിയുടെ സമർഥയായ നേതാവായിരുന്നു അവർ. ഇന്നും ആ സാമർഥ്യത്തിന് കുറവില്ല. തന്ത്രപ്രധാനമായ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഭാവി കൈപ്പിടിയിൽ ഭദ്രമാക്കുന്ന ധനമന്ത്രാലയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമലയെ തിരഞ്ഞെടുത്തതിന്റെ കാരണവും മറ്റൊന്നല്ല. മൂന്നാം മോദിസർക്കാരിലെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രാജ്യത്ത് കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കുകയാണ്. നിർമല സീതാരാമൻ പിന്നിട്ട വെല്ലുവിളികൾ നിറഞ്ഞ വഴികളും, രാഷ്ട്രീയത്തിലും ജീവിതത്തിലും പുലർത്തുന്ന മൂല്യങ്ങളും ഈ വനിതാ നേതാവിന് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകളും അടുത്തറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കൊഞ്ചം പേശമുടിയുമാ...’’ തിരുവനന്തപുരത്ത് കടലിന്റെ മക്കൾക്ക് മുന്നിൽ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞുതുടങ്ങി. 2017ലെ ഓഖി ചുഴലിക്കാറ്റിന്റെ സമയത്തായിരുന്നു അത്. ഉറ്റവരെ കാണാതായതിന്റെ വേദനയും രക്ഷിക്കാൻ ആരുമില്ലെന്ന വിഷമവും ദേഷ്യത്തിനു വഴിമാറിയവർക്ക് മുന്നിലായിരുന്നു അന്ന് ‘സംസാരിക്കാൻ അനുവദിക്കൂ’ എന്ന അപേക്ഷയുടെ സ്വരവുമായി നിർമല വന്നുനിന്നത്. മണിക്കൂറുകൾക്ക് മുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സുരക്ഷ മുൻനിർത്തി പിൻവാങ്ങിയ സ്ഥലത്താണ്, ചുറ്റിലും സുരക്ഷാഭടൻമാരെ നിർത്താതെ നിർഭയം നിർമല സംസാരിക്കാനെത്തിയതെന്നും ഓർക്കണം.

ഡൽഹിയിലെ ഹിന്ദിയും ഒഴുക്കോടെ പതിവായി സംസാരിക്കുന്ന ഇംഗ്ലിഷും അന്ന് അവർ മാറ്റിവച്ചു. മലയാളി മത്സ്യത്തൊഴിലാളികളോട് അയൽപക്കത്തെ തമിഴിൽ സംസാരിച്ചപ്പോൾ മൊഴിമാറ്റേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഹൃദയത്തിൽ തട്ടിയുള്ള ആശ്വാസവാക്കുകളിൽ, അതുവരെ ശബ്ദം ഉയർത്തിയവർ ശാന്തരായി. അക്രമാസക്തരായ ജനക്കൂട്ടത്തെ എത്ര മിടുക്കോടെയാണ് നിർമല കയ്യിലെടുത്തത്.

നിർമല സീതാരാമൻ (File Photo by Manvender Vashist/ PTI)
ADVERTISEMENT

തീരദേശത്ത് അന്ന് കൂടിയിരുന്ന ജനക്കൂട്ടം മാത്രമല്ല, വർഷങ്ങളായി അടുത്തറിയുന്നവർ പോലും പുതിയൊരു നിർമല സീതാരാമനെയാണ് അന്ന് തിരുവനന്തപുരത്ത് കണ്ടത്. ബിജെപിയുടെ വക്താവായിരുന്ന, കേന്ദ്രമന്ത്രിയായ നിര്‍മല ഇങ്ങനെയായിരുന്നില്ല. പാർട്ടി നിലപാടുകൾ വിശദീകരിക്കുന്ന മൂർച്ചയേറിയ വാക്കുകൾ തൊടുത്തുവിട്ട് എതിരാളിയെ നിശ്ശബ്ദയാക്കുന്ന ബിജെപിയുടെ സമർഥയായ നേതാവായിരുന്നു അവർ. ഇന്നും ആ സാമർഥ്യത്തിന് കുറവില്ല. തന്ത്രപ്രധാനമായ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഭാവി കൈപ്പിടിയിൽ ഭദ്രമാക്കുന്ന ധനമന്ത്രാലയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമലയെ തിരഞ്ഞെടുത്തതിന്റെ കാരണവും മറ്റൊന്നല്ല.  

മൂന്നാം മോദിസർക്കാരിലെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രാജ്യത്ത് തുടർച്ചയായി  കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കുകയാണ്. നിർമല സീതാരാമൻ പിന്നിട്ട വെല്ലുവിളികൾ നിറഞ്ഞ വഴികളും, രാഷ്ട്രീയത്തിലും ജീവിതത്തിലും പുലർത്തുന്ന മൂല്യങ്ങളും ഈ വനിതാ നേതാവിന് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകളും അടുത്തറിയാം.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (ഫയൽ ചിത്രം: മനോരമ)

∙ തമിഴകത്തിന്റെ മകൾ, ആന്ധ്രയുടെ മരുമകൾ, മേൽവിലാസത്തിൽ കർണാടക

ബിജെപിക്ക് പിടികൊടുക്കാത്ത ദക്ഷിണേന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള നേതാവാണ് നിർമല സീതാരാമൻ. തമിഴ് അയ്യങ്കാർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച നിർമലയുടെ കുടുംബം കാവേരി തീരത്തു നിന്ന് മധുരയിലേക്ക് താമസം മാറി വന്നവരാണ്. ഇന്ത്യന്‍ റെയിൽവേയിൽ ജോലി ചെയ്തിരുന്ന പിതാവിന് അടിക്കടി സ്ഥലംമാറ്റം ലഭിക്കുന്നതിനാൽ പഠനകാലത്ത് കൂടുതലും നിർമല ബന്ധുക്കൾക്കൊപ്പം ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലുമായിരുന്നു. മകളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാനായിരുന്നു രക്ഷിതാക്കൾ ഈ തീരുമാനമെടുത്തത്.

ADVERTISEMENT

തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജിൽ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം പൂർത്തിയാക്കിയ നിർമല ഡൽഹിയിൽ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) ബിരുദാനന്തര ബിരുദത്തിന് ചേർന്നു. രാജ്യതലസ്ഥാനത്ത് ഇടത് വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐയുടെ കോട്ടയായിരുന്നു അന്ന് ജെഎൻയു. തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്കെതിരെ മത്സരിച്ച സുഹൃത്തായ സ്ഥാനാർഥിക്ക് വേണ്ടി നിർമലയും പ്രചാരണത്തിനിറങ്ങി. എസ്എഫ്ഐയെ തോൽപിച്ച് നേടിയ  ജയത്തിന് അന്നേറെ പ്രാധാന്യമുണ്ടായിരുന്നു.

ജെഎന്‍യുവിൽ പഠനകാലത്ത് എസ്എഫ്ഐക്കെതിരെ മത്സരിച്ച സുഹൃത്തിന് വേണ്ടി പ്രചാരണത്തിറങ്ങിയ നിർമല സീതാരാമൻ (image credit : nsitharaman/x)

ഡൽഹിയിൽ പഠനകാലത്ത് വിദ്യാർഥി പ്രക്ഷോഭങ്ങളിലും രാഷ്ട്രീയ പക്ഷം പിടിക്കാതെ നിർമല സജീവമായി പങ്കെടുത്തിരുന്നു.  ജെഎൻയു പഠനകാലത്താണ് നിർമല ആന്ധ്ര സ്വദേശിയായ പറകാല പ്രഭാകറിനെ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തി. താമസിയാതെ, സമപ്രായക്കാരായ ഇരുവരും വിവാഹിതരായി. രാഷ്ട്രീയത്തിൽ കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന പ്രഭാകറിന്റെ സുഹൃത്തായിരുന്നു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായ പി.വി. നരസിംഹ റാവു.

ജെഎൻയുവിൽ ഗവേഷണം ആരംഭിച്ച നിർമല പക്ഷേ പാതിവഴിയിൽ പഠനം നിർത്തി ലണ്ടനിലേക്ക് പോയി. ഭർത്താവ് പറകാല പ്രഭാകർ ബ്രിട്ടനിൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഉന്നതപഠനത്തിന് സ്കോളർഷിപ് ലഭിച്ചതോടെ ഗവേഷണം അവസാനിപ്പിച്ച് നിർമലയും ഒപ്പം പോവുകയായിരുന്നു. ലണ്ടനിൽ വീടുകള്‍ അലങ്കരിക്കുന്ന സാധനങ്ങൾ വിൽക്കുന്ന ഷോപ്പിൽ സെയിൽസ് ഗേളായും നിർമല ജോലിചെയ്തിട്ടുണ്ട്. പിന്നീട് ലോകപ്രശസ്തമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന കൺസൽറ്റസി കമ്പനിയിലും നിർമല ജോലിചെയ്തിട്ടുണ്ട്.

1991ൽ ദമ്പതികൾ ഇന്ത്യയിലേക്ക് മടങ്ങി. മകളെ മാതൃരാജ്യത്ത് വളർത്തണമെന്ന ആഗ്രഹമാണ് ഇന്ത്യയിലേക്കുള്ള മടക്കത്തിനുള്ള കാരണമായി പിൽക്കാലത്ത് നിർമല വിശദീകരിച്ചത്. മാധ്യമപ്രവർത്തകയായ മകൾ പറകാല വാഗ്മയി  അടുത്തിടെയാണ് വിവാഹിതയായത്.  തമിഴകത്തിന്റെ മകളായി, ആന്ധ്രയുടെ മരുമകളായ നിർമല സീതാരാമന് കർണാടകയുമായും ബന്ധമുണ്ട്. ഔദ്യോഗിക രേഖകളിൽ നിർമലയുടെ വിലാസം കർണാടകയിലാണ്.

ചെന്നൈയിലെ മൈലാപ്പൂർ പച്ചക്കറി ചന്ത സന്ദർശിക്കാനെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (File Photo by PTI)
ADVERTISEMENT

മത്സ്യത്തൊഴിലാളികളെ പ്രസംഗത്തിലൂടെ കയ്യിലെടുത്തതിന് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം മണ്ഡലത്തിലും നിർമല സ്ഥാനാര്‍ഥിയാവുമെന്ന് പ്രചാരണമുണ്ടായിരുന്നു. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നിർമലയുടെ പേര് ഉയരുമെങ്കിലും രാജ്യസഭയിലൂടെ നിർമലയെ സുരക്ഷിതമായി സർക്കാരിന്റെ ഭാഗമാക്കാനാണ് ബിജെപിക്കും നിർമലയ്ക്കും താൽപര്യം. 

∙ തുടക്കം ബിജെപിയുടെ മൂർച്ചയുള്ള നാവായി... 

2008ലാണ് നിർമല സീതാരാമൻ ബിജെപിയിൽ അംഗത്വമെടുക്കുന്നത്. ഹിന്ദിയിൽ ഒഴുക്കോടെ സംസാരിക്കാനാവില്ലെങ്കിലും ഇംഗ്ലിഷ് കൈകാര്യം ചെയ്യുന്നതിൽ നിർമലയ്ക്കുള്ള കഴിവ് പാർട്ടി കണക്കിലെടുത്തു. 2010ൽ പാർട്ടിയുടെ  ഔദ്യോഗിക വക്താവാക്കി. ബിജെപിയിൽ സുഷമ സ്വരാജിന് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരുന്നു നിർമല. പാർട്ടിക്കുള്ളിൽ  33 ശതമാനം വനിതാ സംവരണം ബിജെപി ഏർപ്പെടുത്തിയതും നിർമലയ്ക്ക് ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിൽ സ്ഥാനം നേടാൻ സഹായകമായി. 2003 മുതൽ 2005 വരെ ദേശീയ വനിതാ കമ്മീഷനിൽ അംഗമായും നിർമല പ്രവർത്തിച്ചിട്ടുണ്ട്.

ബജറ്റവതരണത്തിന് മുന്നോടിയായി പത്രസമ്മേളനത്തിനെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (File Photo by Kamal Singh/PTI)

2014 വരെ  ബിജെപി പ്രതിപക്ഷത്തായിരുന്ന നാളുകളിൽ പാർട്ടിയുടെ നാവായി പ്രവർത്തിക്കുവാനുള്ള അവസരം നിർമല ഭംഗിയായി നിർവഹിച്ചു. ഇക്കാലയളവിൽ പ്രവർത്തന മണ്ഡലം ഹൈദരാബാദിൽനിന്ന് ഡൽഹിയിലേക്ക് മാറ്റി. പത്രക്കാരുടെ ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മടികൂടാതെ മറുപടി പറഞ്ഞ നിർമലയുടെ നാവ് ഇംഗ്ലിഷിലേക്ക് മാറുമ്പോൾ ആക്രമണമുന കൂട്ടി. പാർട്ടിയിലേക്കുള്ള തന്റെ വരവിനെ നിർമല പിന്നീട് വിലയിരുത്തിയത് ഇപ്രകാരമായിരുന്നു.

താൻ ബിജെപിയിലേക്ക് വന്നുകയറുമ്പോൾ അത് പാർട്ടിയുടെ പ്രതാപകാലമായിരുന്നില്ല, തനിക്ക് പറ്റിയ ഇടമെന്ന തിരിച്ചറിവാണ് ബിജെപി അംഗത്വമെടുക്കാൻ കാരണമായത്. ആന്ധ്രയിലും ബിജെപിയുടെ അവസ്ഥ അക്കാലത്ത് മികച്ചതായിരുന്നില്ല. സ്ഥാനമാനങ്ങൾ മോഹിച്ചായിരുന്നില്ല തന്റെ വരവെന്നാണ് ഈ വാക്കുകളിലൂടെ നിർമല വ്യക്തമാക്കിയത്. 

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (File Photo by PTI)

∙ തുടക്കം മുതൽ മോദി സർക്കാരിൽ, പടിപടിയായി സ്ഥാനക്കയറ്റം 

രണ്ടാം മോദി സർക്കാരിൽ നിന്നും മൂന്നിലേക്ക് എത്തിയപ്പോൾ വകുപ്പുകളിൽ മാറ്റമുണ്ടാവാത്ത തുടർച്ച കേവലം പത്ത് മന്ത്രിമാർക്കാണ് ലഭിച്ചത്. അതിലൊരു പേര് തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത നിർമലയായിരുന്നു. 2024 ഫെബ്രുവരിയിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ ജൂലൈയിൽ തന്റെ സര്‍ക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് നിർമല പ്രഖ്യാപിച്ചത്. ആ വാക്കുകൾ യാഥാർഥ്യമായപ്പോൾ ബജറ്റ് അവതരിപ്പിക്കാനുള്ള നിയോഗവും നിർമലയ്ക്കു ലഭിച്ചു. ഇക്കുറി നിർമലയുടെ ബജറ്റ് റെക്കോർഡാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച മന്ത്രിയായി നിർമലയുടെ പേര് ചരിത്രം രേഖപ്പെടുത്തും. 6 തവണ ബജറ്റവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡാണ് പഴങ്കഥയായത്. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച വനിതാമന്ത്രിയും നിർമല തന്നെ.

ജി20 ഉച്ചകോടിക്കെത്തുന്ന നിർമല സീതാരാമൻ (File Photo by Ajit Solanki/AP Photo)

2014ൽ നരേന്ദ്രമോദിയിലൂടെ രാജ്യഭരണം ബിജെപി തിരിച്ചുപിടിച്ചപ്പോള്‍ കേന്ദ്ര ധന– കോർപറേറ്റ് കാര്യ സഹമന്ത്രിയായി നിർമലയും മന്ത്രിസഭയിൽ സ്ഥാനം പിടിച്ചു. താമസിയാതെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര വാണിജ്യ– വ്യവസായ സഹമന്ത്രിയായി ഉയർത്തപ്പെട്ടു. ബിജെപിയിലെ ഉന്നത നേതാവായ അരുൺ ജെയ്റ്റ്‍ലിയാണ് നിർമല സീതാരാമന്റെ രാഷ്ട്രീയ പാതയിൽ ഏറെ പ്രോത്സാഹനം നൽകി സഹായിച്ചത്. കേന്ദ്രമന്ത്രിയായ ശേഷമാണ് നിർമല രാജ്യസഭയിൽ എംപിയായത്. മരുമകളായെത്തിയ ആന്ധ്ര വഴി 2014ൽ നിർമല രാജ്യസഭയിലെത്തി. ആന്ധ്രയിൽ നിന്നുള്ള എംപി നെടുമല്ലി ജനാർദ്ദന റെഡ്ഡിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന സീറ്റായിരുന്നു ഇത്.

രണ്ട് വർഷം കഴിഞ്ഞ് കാലാവധി പൂർത്തിയായപ്പോൾ 2016ൽ കർണാടകയിലൂടെ രാജ്യസഭ എംപിയായി. ഇതോടെ മൂന്നാമത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയുമായും നിർമല ബന്ധം സ്ഥാപിച്ചു. 2022ല്‍ മൂന്നാമതും കർണാടകയിലൂടെ നിർമല രാജ്യസഭാംഗമായി. 

പ്രതിരോധമന്ത്രിയായ സമയത്ത് സുഖോയ് യുദ്ധവിമാനത്തിൽ നിർമല സീതാരാമൻ യാത്ര ചെയ്തപ്പോൾ (image credit : nirmala.sitharaman/facebook)

2017 സെപ്റ്റംബർ 3, ഡൽഹിയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തില്‍ സുപ്രധാനമായ  അധികാരകൈമാറ്റം. സ്വതന്ത്ര ഇന്ത്യയുടെ 28-ാമത്തെ പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു. ഇന്ദിര ഗാന്ധിക്ക് (1970–71) ശേഷം രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയായി നിർമല. 2014ൽ മോദിസർക്കാരിൽ സഹമന്ത്രിയായി പ്രവർത്തനം ആരംഭിച്ച നിർമലയുടെ പ്രാപ്തിയിൽ ബിജെപി ഉന്നതനേതൃത്വത്തിനുള്ള വിശ്വാസത്തിന്റെ തെളിവുകൂടിയായിരുന്നു ഈ സ്ഥാനം.

നിർമല പ്രതിരോധ മന്ത്രിയായ സമയത്താണ് ഇന്ത്യൻ വ്യോമസേന അതിർത്തി ഭേദിച്ച് പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെത്തി ബോംബുകൾ വർഷിച്ചത്. ഇതിന് പിന്നാലെയാണ് യുദ്ധസമാനമായ സാഹചര്യങ്ങളും പാക്കിസ്ഥാൻ ബന്ദിയാക്കിയ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ച സംഭവങ്ങളുമുണ്ടായത്. 

∙ ബജറ്റിനെ തുണിയിൽ പൊതിഞ്ഞെടുത്തു, കോവിഡിൽ കരുതലായി

2019ൽ രണ്ടാം മോദി സർക്കാരിൽ നിർമല ധനകാര്യമന്ത്രിയായിട്ടാണ് ചുമതലയേറ്റത്. ഓട്ടമൊബീൽ, എഫ്എംസിജി (Fast-moving consumer goods)  രംഗത്തടക്കമുണ്ടായ തളർച്ച കാരണം രാജ്യം മാന്ദ്യത്തിലേക്ക് പോവുകയാണോ എന്ന സന്ദേഹത്തിലെത്തിയ സമയമായിരുന്നു ഇത്. തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി എത്തിയ കോവിഡ് രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ നിശ്ചലമാക്കിയപ്പോൾ ശക്തമായ നടപടികൾ സ്വീകരിച്ചാണ് നിർമല രാജ്യത്തെ തിരികെ വളർച്ചയുടെ പാതയിൽ എത്തിച്ചത്.

2019 മുതൽ ബജറ്റ് അവതരണത്തിനെത്തുന്ന നിർമല സീതാരാമൻ (Photo Arranged)

ഇക്കണോമിക് റെസ്‌പോൺസ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയും നിർമലയ്ക്കായിരുന്നു. തുടർച്ചയായി ദിവസങ്ങളോളം രാജ്യത്തെ അഭിസംബോധന ചെയ്ത് സമ്പദ്‍വ്യവസ്ഥയ്ക്ക് ശക്തിപകരുന്ന ഉത്തേജക പാക്കേജുകൾ കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെയൊക്കെ ഫലമായി കോവിഡ് കാലത്തെ തളർച്ച മാറി 2022ൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഉയർന്നു. 

ധനമന്ത്രിയായി ബജറ്റ് അവതരിപ്പിച്ചപ്പോഴും നിർമല ഒപ്പമെത്തിയത് ഇന്ദിര ഗാന്ധിക്കൊപ്പമാണ്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഏക വനിത എന്ന ഇന്ദിരയുടെ റെക്കോർഡിനൊപ്പമാണ് നിർമല കൂട്ടൂചേർന്നത്. ഇതിന് പുറമേ മറ്റുചില പ്രത്യേകതകളും ഈ ബജറ്റിനുണ്ടായിരുന്നു. പതിവ് തുകൽപ്പെട്ടി ഒഴിവാക്കി ചുവന്ന പട്ടുസഞ്ചിയിൽ ബജറ്റ് രേഖകൾ പൊതിഞ്ഞെടുത്താണ് നിർമല പാർലമെന്റിൽ എത്തിയത്. തന്റെ അമ്മയിൽ നിന്നുമാണ് ഈ ആശയം തനിക്ക് കിട്ടിയതെന്ന് പിന്നീട് അവർ പറഞ്ഞു.

കോവിഡ് സമയത്ത് ചെന്നൈയിൽ വനിതാ ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്കെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (File Photo by R Senthil Kumar/PTI)

ഇതിലൂടെ, ബ്രിട്ടിഷ് കാലത്തെ തുകൽപ്പെട്ടിയിൽ ബജറ്റുമായി വരുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കാൻ നിർമലയ്ക്കായി. പിന്നീടുള്ള വർഷങ്ങളിൽ ചുവന്ന പട്ടുസഞ്ചിയിൽ ടാബ്‍ലറ്റിൽ ബജറ്റുമായി എത്തുന്ന പതിവിനും നിർമല തുടക്കം കുറിച്ചു. ഇന്ത്യയെ 5 ലക്ഷം കോടി വളർച്ചയുള്ള സമ്പദ്‍വ്യവസ്ഥയാക്കുക എന്ന ലക്ഷ്യം മുന്നോട്ടുവച്ചതും നിർമലയാണ്. പല തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ഏറെ ഉത്തേജകമായിരുന്നു ഇത്.

∙ ലളിത ജീവിതം, വീട്ടിലുണ്ട് മുഖ്യ വിമർശകൻ

കേരളത്തിൽ സന്ദർശനത്തിനെത്തുന്ന വേളയിൽ സർക്കാർ ഗെസ്റ്റ് ഹൗസിൽ താമസിക്കുവാനാണ് നിർമല താൽപര്യപ്പെടുന്നത്. ഡൽഹിയിൽ നിർമല സ്ഥിരമായി ഉപയോഗിക്കുന്നത് സാധാരണ സെഡാൻ കാറാണ്. ബജറ്റുകളിൽ മാറ്റമില്ലാതെ പാർലമെന്റിലേക്ക് എത്തുന്ന മാരുതി സിയാസ്  കാറും വാർത്തകളിൽ ഇടംനേടുന്നു.  രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിലെ ആഡംബരം ലോകം മുഴുവൻ ചർച്ചയായപ്പോൾ, അതേരാജ്യത്തെ ധനമന്ത്രിയായ നിർമലയുടെ മകളുടെ വിവാഹം ചര്‍ച്ചയായത് ചടങ്ങിലെ ലാളിത്യം കൊണ്ടായിരുന്നു. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലും മെട്രോയിലും സഞ്ചരിച്ചും പൊതുഇടങ്ങളിൽ നേരിട്ടിറങ്ങിയും നിർമല പൊതുജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് നിർമലയുടെ രീതി. 

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (ഫയൽ ചിത്രം: മനോരമ)

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏതു സീറ്റ് വേണമെന്നു ബിജെപി ദേശീയ നേതൃത്വം നിർമലയോട് ചോദിച്ചപ്പോൾ മത്സരിക്കുന്നില്ലെന്ന മറുപടിയാണ് നിർമല നൽകിയത്. ദിവസങ്ങളെടുത്തു ആ മറുപടി പറയാൻ. കയ്യില്‍ പണമില്ലാത്തതാണു കാരണമെന്ന് പരസ്യമായി പറയുകയും ചെയ്തു. തിരുവനന്തപുരത്തടക്കം നിർമല സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിർമല എത്തിയെങ്കിൽ സംസ്ഥാനത്ത് രണ്ടാമത്തെ മണ്ഡലത്തിലും താമര വിരിഞ്ഞേനെ എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഏറെയുണ്ട് കേരള ബിജെപിയിൽ.

ഒന്നാം മോദി മന്ത്രിസഭയിൽ മെയ്‌ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിദേശങ്ങളിലടക്കം നിർമല സന്ദർശനങ്ങൾ നടത്തിയിരുന്നു. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ‘ലോക്കൽ വോക്കൽ’ എന്നു പേരിട്ട പ്രാദേശിക ഉൽപന്നങ്ങളുടെ പ്രചാരണത്തിലാണ് നിർമല ശ്രദ്ധ കേന്ദ്രീകരിച്ചത്. ബജറ്റ് അവതരണവേളയിൽ നിർമല ധരിക്കുന്ന സാരിപോലും ഇപ്രകാരം രാജ്യത്ത് ചർച്ചയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാങ്ങുന്ന, കൈകളാൽ നെയ്തെടുക്കുന്ന സാരികളാണ് അവർ ബജറ്റവതരണവേളയിൽ ധരിച്ചെത്തിയിരുന്നത്.  

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ പറകാല പ്രഭാകർ (File Photo by Swapan Mahapatra/PTI)

രാഷ്ട്രീയ നേതാക്കൾക്ക് വിമർശകരുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ സ്വന്തം വീട്ടിലുള്ളയാൾ നാടു നീളെ നടന്ന് വിമർശിച്ചാലോ?  ഭർത്താവ് പറകാല പ്രഭാകറാണ് നിർമല സീതാരാമന്റെ പ്രധാന വിമർശകൻ എന്ന് പറയാവുന്ന വിധത്തിലാണ് ചില നേരങ്ങളിൽ അദ്ദേഹത്തിന്റെ വിമർശനം. ബിജെപി സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനത്തെയടക്കം ഇദ്ദേഹം പരസ്യമായി വിമർശിക്കുന്നു. ധനമന്ത്രിയുടെ ഭർത്താവിന്റെ  വിമര്‍ശനങ്ങൾക്ക് വലിയ പ്രാധാന്യവും ലഭിക്കാറുണ്ട്. പല പാർട്ടികളിൽ പ്രവർത്തിച്ച പാരമ്പര്യമാണ് പറകാല പ്രഭാകറിന്റേതെങ്കിൽ നിർമല എന്നും ബിജെപിയിൽ അടിയുറച്ച് നിന്നു. സ്ഥിരോത്സാഹിയായി പ്രവർത്തിച്ചു, പടിപടിയായി ഉയർന്നു. ആ ഉയർച്ചയുടെ തട്ട് ഇന്ന് ഇന്ത്യയുടെ തുടർച്ചയായ ഏഴാം ബജറ്റ് അവതരണത്തിലെത്തി നിൽക്കുന്നു.

ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയിൽ കഴിഞ്ഞ 5 വർഷമായി ഇടം നേടിയ നിർമല ഓരോ വർഷം കഴിയുന്തോറും ആ സ്ഥാനം ഉയർത്തിക്കൊണ്ടു വരികയാണ്. 2020ൽ  ഫോബ്‌സ് പട്ടികയിൽ 41ാം സ്ഥാനം നേടിയ നിര്‍മല 2023ൽ മുപ്പത്തിരണ്ടാം സ്ഥാനത്തെത്തി. രാജ്യത്തെ 2024–25 വർഷത്തിലേക്കുള്ള പൂർണ ബജറ്റ് അവതരിപ്പിക്കാൻ നിർമല പാർലമെന്റിലേക്ക് വരുമ്പോള്‍ ചരിത്രം ഒരിക്കൽ കൂടി തിരുത്തിയെഴുതപ്പെടുകയാണ്.

ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ നടന്ന ഹൽവ പാചകം (image credit : nirmala.sitharaman/facebook)

ഏഴ് തവണ രാജ്യത്തിന്റെ ചെലവ്– വരവു കണക്കുകൾ ലോക്സഭയിൽ അവതരിപ്പിച്ച നിർമല ഇന്ത്യൻ വനിതകൾക്ക് നൽകുന്ന സന്ദേശം പ്രചോദനത്തിന്റേതാണ്. സെയിൽസ് ഗേളിൽ നിന്നും ലോകത്തെ ശ്രദ്ധേയമായ സമ്പദ്‍വ്യവസ്ഥയുടെ വളയം പിടിക്കുന്ന സ്ഥാനത്തേക്കു വരെ നിർമല സീതാരാമന് എത്താനായത് കഠിനമായ പരിശ്രമത്തിലൂടെയാണ്.

English Summary:

Sales Girl to Finance Minister: The Inspiring Journey of Nirmala Sitharaman