കഴിഞ്ഞ വർഷങ്ങളിൽ ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനുശേഷം ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി വില കൊടുത്തു വാങ്ങിയെന്നതു തൊട്ടറിയാവുന്ന തെളിവുകളില്ലാത്ത ആരോപണമാണ്. എന്നാൽ, കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണ ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിനു ബിജെപി വില നൽകുന്നുണ്ടെന്നത് അങ്ങനെയൊരു ആരോപണമല്ല. ആ വിലയുടെ പണക്കണക്ക് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ വ്യക്തമാകുമെന്നു കരുതാം. പണം എന്നു പറഞ്ഞതുകൊണ്ട് കൈക്കൂലിയെന്ന് അർഥമില്ല; ഭൂരിപക്ഷത്തിനുള്ള പ്രതിഫലം എന്നു പറഞ്ഞാൽ അധികമാവില്ല. ലോക്സഭയിൽ 16 സീറ്റുള്ള തെലുങ്കുദേശം പാർട്ടിയും 12 സീറ്റുള്ള ജനതാദളു(യു)മാണ് ഭൂരിപക്ഷം സാധ്യമാക്കിയതിനുള്ള പ്രതിഫലത്തിന്റെ ആദ്യഗഡു ഇന്നു പ്രതീക്ഷിക്കുന്നത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവിയെന്നതാണ് ടിഡിപിയുടെ ആവശ്യം; ബിഹാറിനും അതേ പദവി വേണമെന്നു ജെ‍‍ഡിയു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രത്യേക പദവിയെന്ന ഏർപ്പാട് ഏതാനും വർഷം മുൻപ് അവസാനിച്ചെന്നു മോദി സർക്കാരും ബിജെപിയും നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാൽ, പദവിക്കൊത്ത പ്രത്യേക സാമ്പത്തിക പാക്കേജ് തന്നാൽ മതിയെന്നു മുഖ്യമന്ത്രിമാരായ എൻ.ചന്ദ്രബാബു നായിഡുവും നിതീഷ്കുമാറും പറഞ്ഞിട്ടുണ്ട്. നായിഡുവിന്റെയും നിതീഷിന്റെയും ഈ ‘വാക്കുമാറ്റം’ സാഹചര്യബോധമുള്ള പ്രായോഗിക സമീപനമെന്നു ഡൽഹിയിൽ വിശേഷിപ്പിക്കപ്പെടുന്നു. തങ്ങൾക്കു തനിച്ചു ഭൂരിപക്ഷമില്ലാത്തതിനാൽ കേന്ദ്രത്തിലെ പുതിയ ഭരണസംവിധാനത്തെ ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) സർക്കാർ എന്നു വിളിക്കാൻ ബിജെപിക്കാർ പഠിച്ചുവരികയാണ്. പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ കഴിഞ്ഞമാസം എൻഡിഎയുടെ പാർലമെന്ററി പാർട്ടി ചേർന്നപ്പോൾ, പഴയ ഓർമവച്ച് ‘മോദി സർക്കാരിനു ജയ്’ വിളിച്ച ഒരു മന്ത്രിയെ ‘എൻ‍ഡിഎ സർക്കാരിനു ജയ്’  വിളിക്കൂ എന്നു മറ്റൊരു മന്ത്രി തിരുത്തിയ കാഴ്ച അതിനു തെളിവായിരുന്നു.

എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും. (PTI Photo)
ADVERTISEMENT

നിർണായക കക്ഷികളെന്ന വസ്തുതവച്ച്, ആന്ധ്രയ്ക്കും ബിഹാറിനും എന്തിനൊക്കെ എത്ര പണം വീതം വേണമെന്നു ഡൽഹിയിലേക്കു കത്തെഴുതിയാൽ മതിയാകുമായിരുന്നു. അങ്ങനെയൊരു ധാർഷ്ട്യം നായിഡുവോ നിതീഷോ പ്രകടിപ്പിച്ചില്ല. പകരം, തനിക്കെന്തൊക്കെ വേണമെന്നു പറയാൻ നായിഡു ഈ മാസംതന്നെ രണ്ടു തവണ ഡൽഹിയിൽവന്നു; നിതീഷിന്റെ അധ്യക്ഷതയിൽ ജെഡിയു ദേശീയ നിർവാഹകസമിതി ഡൽഹിയിൽ ചേർന്ന് ആവശ്യപ്രമേയം പാസാക്കി. ചില പ്രവൃത്തികൾ അങ്ങനെ പരസ്യമായി ചെയ്യുന്നതിനു രാഷ്ട്രീയ പ്രാധാന്യമുണ്ട്. പക്ഷേ, ആവശ്യം ഡൽഹിയിൽ വന്നു പറഞ്ഞതിലൂടെ രണ്ടു നേതാക്കൾ സൃഷ്ടിച്ച സംശയമിതാണ്: ബജറ്റ് എൻഡിഎ സർക്കാരിന്റേതല്ലേ? അതു തയാറാക്കുന്നതിൽ സഖ്യകക്ഷികൾക്കുകൂടി പങ്കില്ലേ? അതോ കഴിഞ്ഞ 10 വർഷത്തേതുപോലെ, ഇത്തവണയും ബിജെപി സർക്കാരിന്റെ ബജറ്റാവുമോ അവതരിപ്പിക്കുക?

എൻഡിഎ രൂപീകരിച്ചത് 1998 മേയ് 15ന് ആണെന്നു നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെങ്കിലും, 1983 ഓഗസ്റ്റിൽ രണ്ടു പാർ‍ട്ടികളുടേതായ എൻഡിഎ രൂപംകൊണ്ടിരുന്നു; ബിജെപിയും ചരൺ സിങ്ങിന്റെ ലോക്ദളും ചേർന്ന്. പ്രതിപക്ഷത്തെ മറ്റ് ഒൻപതു പാർട്ടികളുടെ ഐക്യമുന്നണിയുമായി ചേർന്ന് ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിനെ നേരിടാമെന്ന് അവർ ആഗ്രഹിച്ചു. എന്നാൽ, രണ്ടു പാർട്ടികളുടെ ദേശീയസഖ്യം ഒരു വർഷത്തിനുശേഷം ഇല്ലാതായി. 1998 മുതലുള്ള എൻഎഡിഎക്ക് ‘ഭരണത്തിനുള്ള ദേശീയ അ‍‍ജൻഡ’ എന്നൊന്നുണ്ടായിരുന്നു; ഒരു പൊതു മിനിമം പരിപാടി. എന്നാൽ, കഴിഞ്ഞ 10 വർഷത്തിൽ അങ്ങനെ എൻഡിഎയുടേതായ അജൻഡയോടെയല്ല കേന്ദ്രത്തിലെ ഭരണം. അങ്ങനെയൊന്നിന്റെ ആവശ്യമില്ലാത്തവിധം വലുതായിരുന്നു ബിജെപിയുടെ ഭൂരിപക്ഷം. അതുകൊണ്ടത് മോദി സർക്കാരായിരുന്നു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് ‘ഡബിൾ എൻജിൻ സർക്കാർ’ എന്ന വിശേഷണമുണ്ടായതും അക്കാരണത്താലാണ്.

എൻഡിഎ സംഘടിപ്പിച്ച ‘സങ്കൽപ്’ റാലിക്കിടെ പ്രധാനമന്ത്രി മോദിയ്ക്കൊപ്പം നിതീഷ് കുമാര്‍ (Photo by STR/AFP)
ADVERTISEMENT

ആന്ധ്രയ്ക്കു പ്രത്യേകപദവി നൽകാത്തതിൽ‍ പ്രതിഷേധിച്ചാണ് 2018ൽ ടിഡിപി, എൻഡിഎയിൽനിന്നു പോയതെന്നും അതുകൊണ്ട് കേന്ദ്രത്തിലെ സർക്കാരിന് ഇളക്കം തട്ടിയില്ലെന്നും സാന്ദർഭികമായി ഓർക്കാം. പോകാനും വരാനും താൻ പറഞ്ഞ സന്ദർഭാനുസൃത കാരണങ്ങൾ നിതീഷ് ഓർക്കുന്നുണ്ടാവില്ല! ഇത്തവണ അങ്ങനെയൊരു ഭൂരിപക്ഷം ബിജെപിക്കില്ലെങ്കിലും, എൻഡിഎയുടേതായൊരു അജൻഡ‍ ഇനിയും പുറത്തുവന്നിട്ടില്ല. നാനൂറിലധികം സീറ്റോടെ അധികാരത്തിൽവരാൻ പോകുന്ന സർ‍ക്കാരിനായി മോദി പ്രഖ്യാപിച്ച 100 ദിവസ പരിപാടി പുതിയ സാഹചര്യത്തിൽ പരിഷ്കരിച്ചതായി അറിയിപ്പില്ല.

അതുകൊണ്ടുതന്നെ പ്രസക്തമായൊരു ചോദ്യമുണ്ട്: വികസിത ഭാരതത്തിനായി ഇന്നത്തെ ബജറ്റിൽ‍ രൂപരേഖ അവതരിപ്പിക്കുമെന്നു ധനമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. അതു ലോക്സഭയിലും രാജ്യസഭയിലുമായി സാന്നിധ്യമുള്ളതും 10 സംസ്ഥാനങ്ങളിൽനിന്നുള്ളതുമായ മറ്റ് 18 എൻഡിഎ കക്ഷികളുടെകൂടി അഭിപ്രായം ഉൾക്കൊള്ളിച്ചുള്ളതായിരിക്കുമോ അതോ ബിജെപിയുടേതു മാത്രമായിരിക്കുമോ? ജനസംഖ്യാനയം പോലെയുള്ള കാര്യങ്ങളിൽ ബിജെപിയെപ്പോലെയല്ല മറ്റു പലരും ചിന്തിക്കുന്നത് എന്നതുകൊണ്ടുകൂടി പ്രസക്തമാണ് ചോദ്യം.

തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ‘ഡബിൾ എ‍ൻജിൻ’ എന്ന വിളിപ്പേര് നൽകിയതിലൂടെ, ഒപ്പം നിന്നാൽ പരിഗണനയെന്നു മറ്റു സംസ്ഥാനങ്ങളോടു പറയുകയാണ് ബിജെപി ചെയ്തത്. അതു സഹകരണാധിഷ്ഠിത ഫെഡറലിസം എന്ന സങ്കൽപത്തിനു നിരക്കാത്ത രീതിയായിരുന്നുവെന്നു പ്രത്യേകം പറയേണ്ടതില്ല.

ADVERTISEMENT

പണത്തിന്റെയും പദ്ധതികളുടെയും കാര്യത്തിൽ തങ്ങളോടു പ്രതികൂല സമീപനമാണെന്നു കേരളത്തിനും കർണാടകയ്ക്കും സുപ്രീം കോടതിയോടു പറയേണ്ടിവന്നു. കഴിഞ്ഞവർഷം നികുതിയിനത്തിൽ തങ്ങൾ കേന്ദ്രത്തിന് 2.32 ലക്ഷം കോടി രൂപ നൽകിയെങ്കിൽ വികസനപദ്ധതികൾക്കായി ഒരു രൂപപോലും കേന്ദ്രത്തിൽനിന്നു ലഭിച്ചില്ലെന്നാണ് ഡൽഹി ധനമന്ത്രി അതിഷിയുടെ പരാതി. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ‘ഡബിൾ എ‍ൻജിൻ’ എന്ന വിളിപ്പേര് നൽകിയതിലൂടെ, ഒപ്പം നിന്നാൽ പരിഗണനയെന്നു മറ്റു സംസ്ഥാനങ്ങളോടു പറയുകയാണ് ബിജെപി ചെയ്തത്. അതു സഹകരണാധിഷ്ഠിത ഫെഡറലിസം എന്ന സങ്കൽപത്തിനു നിരക്കാത്ത രീതിയായിരുന്നുവെന്നു പ്രത്യേകം പറയേണ്ടതില്ല.

ഇപ്പോൾ, പ്രാദേശികകക്ഷികളുടെ സഹായസഹകരണങ്ങളാലുള്ള ഭരണത്തിലും അതേ രീതി തുടരുമോ? അതോ ഭരണകക്ഷിയേതെന്ന ഭേദമില്ലാതെ എല്ലാ സംസ്ഥാനങ്ങളെയും ചേർത്തുപിടിച്ചുള്ള വികസിത ഭാരത സങ്കൽപമാണോ ഉദ്ദേശിക്കുന്നത്? ഭരണസഹായികളായ ആന്ധ്രയും ബിഹാറും, ബിജെപിയെ ഭരണത്തിലേറ്റിയതിനു നന്ദി അർഹിക്കുന്ന ഒഡീഷ, ഉടനെ നിയമസഭാ തിരഞ്ഞെടുപ്പുള്ള ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മു കശ്മീർ – ഇവയ്ക്കു പുറമേ ആരൊക്കെ  ഇന്നത്തെ ബജറ്റിൽ പരിഗണിക്കപ്പെടുന്നു, എത്രത്തോളം എന്നത് അതിന്റെ തെളിവാകും.

English Summary:

Finance Minister's Budget Dilemma: Catering to NDA Allies or Upholding BJP's Economic Vision?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT