ഐസിയുകളിൽ സ്ഥലമില്ല, മരുന്നുമില്ല; പ്രതിസന്ധി സർക്കാർ സമ്മതിക്കണം; ‘വൺ ഹെൽത്ത്’ പദ്ധതിക്ക് എന്തുപറ്റി?
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം അതീവ ഗുരുതര പ്രതിസന്ധിയിലാണ്. പുതിയതും പഴയതുമായ സാംക്രമികരോഗങ്ങൾ ശക്തമായി ആക്രമിക്കുന്നു. 6 വർഷം മുൻപ് ഇവിടെ ആദ്യമായി റിപ്പോർട്ട് ചെയ്ത നിപ്പ, അഞ്ചാം തവണയും എത്തി ഒരു കുഞ്ഞിന്റെ ജീവനെടുത്തു. ഒരുകാലത്ത് കേരളത്തിൽനിന്നു തുടച്ചുനീക്കിയ മലമ്പനിക്കു പുറമേ ഡെങ്കി, ചിക്കുൻഗുനിയ, എച്ച്1എൻ1, എലിപ്പനി, വെസ്റ്റ് നൈൽ പനി, മസ്തിഷ്കജ്വരം, സ്ക്രബ് ടൈഫസ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടരുന്നു. ഇവയിൽ പലതും ഒട്ടേറെ ജീവൻ കവർന്നു.

രോഗികൾ ആശുപത്രികളിലെത്തുമ്പോൾ കിടത്താൻ ഇടമില്ലാത്ത അവസ്ഥ. ഗുരുതര രോഗമുള്ളവരെ ചികിത്സിക്കാൻ പലയിടത്തും ഐസിയുവിൽ സ്ഥലമില്ല. ചികിത്സിക്കാൻ മരുന്നില്ല, ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ പ്രവർത്തിക്കാത്തതിനാൽ സർക്കാർ-സ്വകാര്യാശുപത്രികളിൽ ചികിത്സ കിട്ടാത്ത അവസ്ഥയും. ചില പ്രധാന ആരോഗ്യസൂചികകളുടെ കാര്യത്തിൽ നമ്മൾ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലെത്തുകയും വികസിതരാജ്യങ്ങളുടെ സമീപത്തേക്ക് അടുക്കുകയുമായിരുന്നു. അവിടെനിന്നാണ് ഈ അവസ്ഥയിലേക്കുള്ള മാറ്റം.
∙ കേരള മോഡലിന് സംഭവിച്ചത്?
സാംക്രമികരോഗങ്ങളുടെ നിയന്ത്രണത്തിനു പരമപ്രധാനം ശക്തമായ ആരോഗ്യ സംവിധാനങ്ങളാണെന്നു ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിന്ന പ്രദേശമായിട്ടും മെച്ചപ്പെട്ട ആരോഗ്യ സൂചികകളുണ്ടായതിനാലാണ് ഏതാണ്ട് അരനൂറ്റാണ്ടായി കേരളത്തിന്റെ ആരോഗ്യരംഗം ആഗോളതലത്തിൽ ചർച്ചയായത്. ‘കേരള മോഡൽ’ എന്ന പേര് തന്നെ അങ്ങനെയാണുണ്ടായത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളും ശുദ്ധജല ലഭ്യതയും ഉയർന്ന സാക്ഷരതയുമൊക്കെ കൂടാതെ മുൻ സർക്കാരുകൾ സശ്രദ്ധം നടപ്പാക്കിയ പദ്ധതികളും ജനങ്ങളുടെ ഉയർന്ന ആരോഗ്യ അവബോധവുമൊക്കെ ചേർന്നാണ് കേരള മോഡൽ രൂപപ്പെട്ടത്. എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളീയ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായി. കാലാവസ്ഥ മാറി. ജനസംഖ്യാവർധനയും വർധിച്ച നിർമാണപ്രവർത്തനങ്ങളും പ്രകൃതിയെ തകിടം മറിച്ചു.
ഭക്ഷണരീതി പാടേ മാറി. ജലമലിനീകരണവും ശുദ്ധജലദൗർലഭ്യവും സാധാരണമായി. വർധിച്ച ഉപഭോഗമുണ്ടാക്കുന്ന അധിക മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനങ്ങളില്ല. ഒരുകാലത്ത് പ്രാദേശിക സർക്കാരുകൾ നടത്തിയിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇന്നു പഴങ്കഥയാണ്. മെച്ചപ്പെട്ട തൊഴിൽ തേടി മലയാളി അന്യനാടുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നു. ഇവിടത്തെ അടിസ്ഥാന തൊഴിലുകൾ ചെയ്യാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നു മനുഷ്യർ ഒഴുകിയെത്തുന്നു. കേരളത്തിൽ ഇല്ലാതിരുന്ന ചില രോഗങ്ങളും അവരിലൂടെ ഇവിടെത്തി. കൂടുതലും ദരിദ്രരായ ആ മനുഷ്യർ നമ്മുടെ നാട്ടിൽ ജീവിക്കുന്നത് മിക്കപ്പോഴും അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ്.
മാറിയ സാഹചര്യങ്ങൾ പഴയതും പുതിയതുമായ രോഗങ്ങൾ കൂടുതലായി പടരാനിടയാക്കുന്നു. ഇതെല്ലാം കൂടി ആരോഗ്യരംഗത്തു സൃഷ്ടിക്കുന്നതു വലിയ സമ്മർദം. ഓരോ പ്രശ്നത്തിനും താൽക്കാലിക പരിഹാരം ഉണ്ടാക്കിയതല്ലാതെ ആരോഗ്യരംഗത്തു ദീർഘവീക്ഷണത്തോടെ ഇടപെടുന്നതിൽ കേരളം പരാജയപ്പെട്ടു. ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ സംവിധാനങ്ങൾ ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്നു. ഇന്നതു പാടേ നിശ്ചലം. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടാൻ കാലതാമസമുണ്ടാകുന്നു. സംസ്ഥാനത്ത് 70 ശതമാനത്തോളം പേർ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതായി കണക്കാക്കപ്പെടുന്നു. സർക്കാരിന്റെ രോഗനിരീക്ഷണ സംവിധാനങ്ങൾ അവിടെ കാര്യമായി നടപ്പാക്കിയിട്ടില്ല. ആരോഗ്യവകുപ്പിന്റെ പരാജയമാണിത്.
സമീപകാല സർക്കാരുകളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും കേരളത്തിലെ ആരോഗ്യരംഗം തകരാനിടയാക്കി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന്റെ അധികാരിയെന്നാണ് പുതിയ പൊതുജനാരോഗ്യ ബില്ലിലും പറയുന്നത്. എന്നാൽ, ആരോഗ്യവകുപ്പ് ഡയറക്ടർമാരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സർക്കാർ അവഗണന കാരണം കോവിഡ്കാലത്ത് ഒരു ഡയറക്ടർ സ്വയം ഒഴിഞ്ഞുപോയി. പിന്നീട് 2 കൊല്ലം ആരോഗ്യവകുപ്പിൽ സ്ഥിരം ഡയറക്ടറുണ്ടായില്ല. സാങ്കേതികകാര്യങ്ങളിൽ പോലും ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രിമാർ തീരുമാനമെടുക്കുന്ന അവസ്ഥയായി. ആരോഗ്യവകുപ്പിലെ വിദഗ്ധർ നോക്കുകുത്തികൾ മാത്രം.
ആരോഗ്യരംഗം അർഹിക്കുന്നതിന്റെ ചെറിയൊരു ശതമാനമാണ് സർക്കാർ ചെലവഴിക്കുന്നത്. ആ പണം തന്നെ ഇഷ്ടക്കാരെ നിയമിക്കാനും സർക്കാരിന്റെ പ്രചാരണങ്ങൾക്കായി അനാവശ്യ സമ്മേളനങ്ങൾ നടത്താനും ഉപയോഗിക്കുന്നു. ലോകബാങ്ക് വായ്പയെടുത്ത് വലിയ ആഘോഷങ്ങളോടെ സ്ഥാപിച്ച ‘വൺ ഹെൽത്ത്’ പരിപാടി വെള്ളാനയായി തുടരുന്നു.
നിപ്പ പോലുള്ള ജന്തുജന്യരോഗങ്ങൾ പടരുമ്പോൾ വൺ ഹെൽത്തിനു വലിയ ഉത്തരവാദിത്തമുണ്ടായിരുന്നു. പൊതുജനാരോഗ്യരംഗത്തു വേണ്ടത് സത്യസന്ധതയും സുതാര്യതയുമാണ്. യാഥാർഥ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാലേ നടപടികളെടുക്കാനും ഗവേഷണങ്ങൾ നടത്താനും കഴിയൂ. സ്ഥിതിവിവരക്കണക്കുകൾ രഹസ്യമായി സൂക്ഷിക്കുന്നതും അവയിൽ കൃത്രിമം നടത്തുന്നതും നാണക്കേടുണ്ടാക്കുന്നതാണ്.
∙ ഏതാനും നിർദേശങ്ങൾ
ആരോഗ്യരംഗത്തു പ്രതിസന്ധിയുണ്ടെന്നു സർക്കാർ സമ്മതിക്കണം. എങ്കിലേ പരിഹാരം കാണാനും ആരോഗ്യ സംവിധാനങ്ങളിലെ വിടവുകൾ നികത്താനുമാകൂ. ആരോഗ്യവകുപ്പ് ഡയറക്ടറെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം. രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം. നിലവിലെ സാഹചര്യത്തെപ്പറ്റി നിഷ്പക്ഷ അന്വേഷണം വേണ്ടതാണ്. കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നതിൽ വിമുഖത പാടില്ല. രോഗങ്ങളുടെ ഉറവിടങ്ങളും പകർച്ചാരീതികളും ശാസ്ത്രീയമായി അന്വേഷിക്കണം. മാധ്യമങ്ങൾക്കും ജനങ്ങൾക്കും കൃത്യമായ വിവരങ്ങൾ നൽകണം.
ഐസിയു സൗകര്യം ഉൾപ്പെടെ സർക്കാർ ആശുപത്രികളിലെ ചികിത്സാസംവിധാനങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്താൻ ഉടൻ പണം കണ്ടെത്തണം. ഒഴിവുകൾ നികത്തണം. സ്വകാര്യാശുപത്രികളിലും രോഗ നിരീക്ഷണ പരിപാടി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അടിയന്തരഘട്ടങ്ങളിൽ സ്വകാര്യാശുപത്രികളിലെ സൗകര്യങ്ങൾ കൂടി ഉപയോഗപ്പെടുത്തണം. എല്ലാ മേഖലകളിലെയും ആശുപത്രികൾ ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
മാലിന്യസംസ്കരണം മെച്ചപ്പെടുത്താൻ പ്രാദേശിക സർക്കാരുകളുമായി ഏകോപനമുണ്ടാകണം. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ രോഗനിരീക്ഷണം കാര്യക്ഷമമാക്കണം. ആരോഗ്യസന്ദേശങ്ങൾ സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിയിൽ പ്രചരിപ്പിക്കണം. ആരോഗ്യവകുപ്പിലെ ധൂർത്തും അനാവശ്യ ആഘോഷങ്ങളും ഒഴിവാക്കണം.