മൂലധന നേട്ട നികുതി സംബന്ധിച്ച് സുപ്രധാനമായ ചില മാറ്റങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികൾ, ഓഹരിഅധിഷ്ഠിത ഫണ്ടുകൾ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂണിറ്റുകൾ, സീറോ കൂപ്പൺ ബോണ്ടുകൾ തുടങ്ങിയവ 12 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തിയായി തുടർന്നും കണക്കാക്കും. അതുപോലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികളും ഭൂമി, കെട്ടിടം തുടങ്ങിയ സ്ഥാവര വസ്തുക്കളും 24 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തി ആയി നിലവിൽ കണക്കാക്കിയിരുന്നത് തുടരും. എന്നാൽ, ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലധന നേട്ട നികുതി സംബന്ധിച്ച് സുപ്രധാനമായ ചില മാറ്റങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികൾ, ഓഹരിഅധിഷ്ഠിത ഫണ്ടുകൾ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂണിറ്റുകൾ, സീറോ കൂപ്പൺ ബോണ്ടുകൾ തുടങ്ങിയവ 12 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തിയായി തുടർന്നും കണക്കാക്കും. അതുപോലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികളും ഭൂമി, കെട്ടിടം തുടങ്ങിയ സ്ഥാവര വസ്തുക്കളും 24 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തി ആയി നിലവിൽ കണക്കാക്കിയിരുന്നത് തുടരും. 

എന്നാൽ, ഇവ ഒഴികെയുള്ള ദീർഘകാല മൂലധന ആസ്തിയുടെ നിർവചനം മാറ്റി. ബജറ്റ് പ്രഖ്യാപന ദിനം മുതൽ ഇവ ഒഴികെയുള്ള സാമ്പത്തിക, സാമ്പത്തികേതര ആസ്തികളെല്ലാം 24 മാസം കൈവശം വച്ചശേഷം വിറ്റാൽ അത് ദീർഘകാല മൂലധന വർധന ലാഭമായി (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻ) കണക്കാക്കും.നിലവിൽ ഇത് 36 മാസം ആയിരുന്നു. ചുരുക്കത്തിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളും മറ്റും ഒഴികെയുള്ള സാമ്പത്തിക, സാമ്പത്തികേതര ആസ്തികളെല്ലാം 24 മാസം കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തിയായും അല്ലാത്തവ ഹ്രസ്വകാല മൂലധന ആസ്തിയായും കണക്കാക്കും.

(Photo by Getty Images/iStockphoto)
ADVERTISEMENT

ബജറ്റ് പ്രഖ്യാപനമുണ്ടായ ജൂലൈ 23 മുതൽ എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെയും ദീർഘകാല മൂലധന നേട്ടത്തിന് 12.5% നികുതി നിരക്ക് പ്രഖ്യാപിച്ചു. എന്നാൽ നാണ്യപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയുള്ള (കോസ്റ്റ് ഇൻഫ്ലേഷൻ ഇൻഡക്സ്), വാങ്ങിയ വിലയുടെ പുനർ നിർണയത്തിനുള്ള സൗകര്യം ജൂലൈ 23 മുതൽ പൂർണമായി നിർത്തലാക്കി. ഇത് ഭൂമി, കെട്ടിടം, ഓഹരി തുടങ്ങി എല്ലാവിധ ആസ്തികൾക്കും ബാധകമാണ്. വകുപ്പ് 48-ൽ വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. നിലവിൽ ഇൻഡക്സേഷൻ കണക്കാക്കി ലാഭം നിർണയിച്ചാൽ നികുതി നിരക്ക് 20 ശതമാനവും അല്ലാത്തപക്ഷം 10 ശതമാനവും ആയിരുന്നു. നികുതി പൊതുവേ ഉയരുകയാണു ചെയ്യുന്നത്.

ഓഹരികൾ തിരികെ വാങ്ങുമ്പോൾ ബാധ്യത

ADVERTISEMENT

നിലവിൽ കമ്പനി നിയമമനുസരിച്ച്‌ കമ്പനികൾ അവരുടെ തന്നെ ഓഹരികൾ തിരികെ വാങ്ങുമ്പോൾ ഓഹരി ഉടമയ്ക്കു കൊടുക്കുന്ന തുകയിന്മേലുള്ള നികുതി കമ്പനികൾ ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. എന്നാൽ, ഒക്ടോബർ 1 മുതൽ ഓഹരി വാങ്ങിയപ്പോഴുള്ള മുതൽമുടക്കും കമ്പനിയിൽനിന്ന് കിട്ടുന്ന തുകയും തമ്മിലുള്ള വ്യത്യാസം ഡിവിഡൻഡ് ആയി കണക്കാക്കി ഓഹരി ഉടമ നികുതി അടയ്ക്കണം. നികുതി നിയമത്തിലെ വകുപ്പ് 2(22)എഫിലും 2 (34 എയിലും) വരുത്തിയ ഭേദഗതിയെ തുടർന്നാണ്.

∙എൻപിഎസിൽ ഇളവ് കൂടി

ADVERTISEMENT

സർക്കാരിതര ജീവനക്കാരുടെ ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (എൻപിഎസ്) തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിനുള്ള നികുതിയിളവിന്റെ പരിധി ശമ്പളത്തിന്റെ 10 ശതമാനത്തിൽനിന്ന് 14 ശതമാനമായി വർധിപ്പിച്ചു. നിലവിൽ കേന്ദ്ര സംസ്ഥാന ജീവനക്കാർക്കു മാത്രമായിരുന്നു 14 ശതമാനത്തിന്റെ ആനുകൂല്യം. വകുപ്പ് 80 സിസിഡിയിൽ വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. തൊഴിലുടമ തൊഴിലാളിയുടെ ശമ്പളത്തിൽ നിന്ന് സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്) ചെയ്യുമ്പോൾ ജീവനക്കാരന്റെ 26 എഎസിൽ പ്രതിഫലിക്കുന്ന ടിഡിഎസ് കൂടി ഇനി മുതൽ കണക്കിലെടുക്കാം. നടപ്പു സാമ്പത്തിക വർഷം മുതൽ ഈ ഭേദഗതികളുടെ ആനുകൂല്യം ലഭിക്കും.

(Representative Image: Getty Images/iStockphoto)

പാർട്ണർമാർക്കുള്ള ശമ്പളം 

പാർട്ണർഷിപ് സ്ഥാപനങ്ങളുടെ അറ്റാദായത്തിൽ നിന്ന് നിശ്ചിത നിരക്കിൽ പാർട്ണർമാരുടെ ശമ്പളം കിഴിക്കാവുന്നതാണ്. നഷ്ടകണക്കാണെങ്കിൽ പരമാവധി ഒന്നര ലക്ഷം രൂപയും ലാഭമാണെങ്കിൽ ആദ്യത്തെ 3 ലക്ഷം രൂപയ്ക്ക് 90 ശതമാനവും ബാക്കി ലാഭത്തിന്റെ 60% വരെയും ആയിരുന്നു പരമാവധി കിഴിവ് തേടാമായിരുന്നത്. ഇത് യഥാക്രമം 3 ലക്ഷം രൂപയും 6 ലക്ഷം രൂപയും ആയി ഉയർത്തി. നടപ്പ് സാമ്പത്തിക വർഷം മുതൽ ഇതിന്റെ ആനുകൂല്യം ലഭിക്കും.

English Summary:

Budget 2024: Changes in Capital Asset Definition and Impact on Taxpayers