രാജ്യത്ത്‌ ധനകാര്യ സ്ഥിരതയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നൽ നല്‍കിയിട്ടുള്ള ബജറ്റാണ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്‌. 2025 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ലക്ഷ്യം ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന്‌ 4.9 ശതമാനമായി കുറച്ചത്‌ ധനകാര്യ സ്ഥിരതയോടെയുള്ള വളര്‍ച്ചയ്ക്ക്‌ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ക്രെഡിറ്റ്‌ റേറ്റിങ് ഉയര്‍ത്തുന്നതിന്‌ ഇത്‌ സഹായിക്കും. പാവപ്പെട്ടവരുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജഞാബദ്ധമാണെന്ന്‌ ധനമന്ത്രി തന്റെ പ്രസംഗത്തില്‍ ഈന്നിപ്പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമഗ്ര പരിഷ്കാരങ്ങള്‍ ആവശ്യമുണ്ട്. അതിനായി ഒൻപതു മേഖലകള്‍ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത്‌ ധനകാര്യ സ്ഥിരതയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നൽ നല്‍കിയിട്ടുള്ള ബജറ്റാണ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്‌. 2025 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ലക്ഷ്യം ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന്‌ 4.9 ശതമാനമായി കുറച്ചത്‌ ധനകാര്യ സ്ഥിരതയോടെയുള്ള വളര്‍ച്ചയ്ക്ക്‌ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ക്രെഡിറ്റ്‌ റേറ്റിങ് ഉയര്‍ത്തുന്നതിന്‌ ഇത്‌ സഹായിക്കും.

പാവപ്പെട്ടവരുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജഞാബദ്ധമാണെന്ന്‌ ധനമന്ത്രി തന്റെ പ്രസംഗത്തില്‍ ഈന്നിപ്പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമഗ്ര പരിഷ്കാരങ്ങള്‍ ആവശ്യമുണ്ട്. അതിനായി ഒൻപതു മേഖലകള്‍ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

ADVERTISEMENT

സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ ചുമത്തിയിരുന്ന ഏഞ്ചല്‍ ടാക്സ്‌ നിര്‍ത്തലാക്കാനുള്ള തീരുമാനം ഒരു നല്ല ചുവടുവയ്പ്പാണ്‌. കേരളത്തില്‍ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റത്തിന്‌ ഇത്‌ വലിയ ഉത്തേജനം നല്‍കും. സ്വര്‍ണത്തിന്റെ അടിസ്ഥാന കസ്റ്റംസ്‌ തീരുവ 10 ശതമാനത്തില്‍നിന്ന്‌ 6 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദേശവും സ്വാഗതാര്‍ഹമാണ്‌; ഇത്‌ സ്വര്‍ണത്തിന്റെ വലിയ വിപണിയായ കേരളത്തില്‍ സ്വര്‍ണവില കുറയ്ക്കുകയും ഡിമാന്‍ഡ്‌ ഉയര്‍ത്തുകയും സ്വര്‍ണക്കള്ളക്കടത്ത്‌ കുറയ്ക്കുകയും ചെയ്യും.

(Representative image by Ground Picture/shutterstock)

∙ നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്...

ADVERTISEMENT

ഓഹരിനിക്ഷേപകരെ സംബന്ധിക്കുന്ന നികുതി വർധനകളാണ്‌ ഇത്തവണ ഉണ്ടായത്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓഹരിവിപണിയില്‍ ഉണ്ടായിട്ടുള്ള അനിതരസാധാരണമായ ചെറുകിട നിക്ഷേപകരുടെ താല്‍പര്യം ചെറുതായൊന്ന്‌ കുറയ്ക്കാന്‍ കൂടിയാണ്‌ പുതിയ നികുതി നിര്‍ദേശങ്ങള്‍ എന്നു കരുതുന്നു.

ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്‌സിടിജി) 15 ശതമാനത്തില്‍നിന്ന്‌ 20 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്‌. ദീര്‍ഘകാല മൂലധന നേട്ട നികുതി (എൽടിസിജി) 10 ശതമാനത്തില്‍ നിന്ന്‌ 12.5 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്‌. അതേസമയം, ദീര്‍ഘകാല മൂലധന നേട്ട നികുതി ഇളവ്‌ ഒരു ലക്ഷം രൂപയില്‍നിന്ന്‌ 1.25 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്‌. 

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നിലെ ദൃശ്യം (Photo by Sreeyash Lohiya/shutterstock)
ADVERTISEMENT

നിക്ഷേപകര്‍ നികുതി വര്‍ധനയെയല്ല, മറിച്ച്‌ വിപണിയിലെ ഉയര്‍ന്ന വാല്യുവേഷനെയാണ്‌ ജാഗ്രതയോടെ കാണേണ്ടത്‌. ശക്തമായ അടിത്തറയുള്ളതും ന്യായമായ വാല്യുവേഷന്‍ ഉള്ളതുമായ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ നിക്ഷേപകര്‍ ശ്രദ്ധ ക്രേന്ദ്രീകരിക്കണം. ഓഹരി വിപണിയില്‍ ഓഹരിവിലകള്‍ കമ്പനികളുടെ ലാഭത്തെ അപേക്ഷിച്ച്‌ വളരെയധികം കൂടിയതിനാല്‍ ചെറുകിടനിക്ഷേപകര്‍ ഒരു ഇടിവ്‌ പ്രതീക്ഷിച്ച്‌ പുതിയ നിക്ഷേപങ്ങള്‍ എസ്‌ഐപി (Systematic Investment Plan) വഴി നടത്തുന്നതായിരിക്കും ഉത്തമം.

ഓഹരി വിപണിയില്‍ ബജറ്റ്‌ മൂലം വലിയ പ്രത്യാഘാതം ഉണ്ടായില്ലെങ്കിലും നിക്ഷേപകര്‍ സൂക്ഷിക്കേണ്ടത്‌ അവര്‍ നിക്ഷേപിക്കുന്ന കമ്പനികളുടെ ലാഭത്തില്‍ വളര്‍ച്ച ഉണ്ടാകുന്നുണ്ടോ എന്നതായിരിക്കണം.

എഫ്‌ ആന്‍ഡ്‌ ഒ (Futures and Options) ഇടപാടുകള്‍ക്ക്‌ ഉയര്‍ന്ന നികുതി പ്രതീക്ഷിച്ചിരുന്നു. ചെറുകിടക്കാരുടെ, വിപണിയിലെ അമിതമായ ഈഹക്കച്ചവടം തടയുക എന്നതാണ്‌ ഈ നികുതി നീക്കത്തിന്റെ ഉദ്ദേശം. റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ സംബന്ധിച്ചിടത്തോളം ഇന്‍ഡെക്സേഷന്‍ ആനുകൂല്യം നീക്കം ചെയ്തു എന്നതാണ്‌ ബജറ്റില്‍ ധനമന്ത്രി മുന്നോട്ടുവച്ച മറ്റൊരു പ്രധാന നിര്‍ദ്ദേശം. വസ്തു വില്‍പനയുടെ ദീര്‍ഘകാല മൂലധന നേട്ട നികുതി 20 ശതമാനത്തില്‍നിന്ന്‌ 12.5 ശതമാനമായി കുറച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്‍ഡെക്സേഷന്‍ ആനുകൂല്യം നീക്കം ചെയ്യുന്നതിനാല്‍ പഴയതോ പൂര്‍വികമായി ലഭിച്ചതോ ആയ സ്വത്തു വില്‍പനയുടെ നികുതി ഭാരം കുത്തനെ ഉയരും.

(image by Harshit Srivastava S3/shutterstock)

അടിസ്ഥാന സൗകര്യ വികസനത്തിനായി 11.11 ലക്ഷം കോടി രൂപ മൂലധനച്ചെലവ്‌ (ജിഡിപിയുടെ 3.4%) സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്താന്‍ സഹായിക്കും. ഔപചാരിക മേഖലയില്‍ തൊഴിലുടമകള്‍ സൃഷ്ടിക്കുന്ന അധിക ജോലികൾക്ക് വിവിധ ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സ്വകാര്യമേഖലയെ കൂടുതല്‍ നിക്ഷേപം നടത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ്‌. ഓഹരി വിപണിയില്‍ ബജറ്റ്‌ മൂലം വലിയ പ്രത്യാഘാതം ഉണ്ടായില്ലെങ്കിലും നിക്ഷേപകര്‍ സൂക്ഷിക്കേണ്ടത്‌ അവര്‍ നിക്ഷേപിക്കുന്ന കമ്പനികളുടെ ലാഭത്തില്‍ വളര്‍ച്ച ഉണ്ടാകുന്നുണ്ടോ എന്നതായിരിക്കണം.

English Summary:

Geojit Chairman and MD C.J.George Analysis Union Budget 2024