നികുതി പരിഷ്കാരം ഓഹരി വിപണിക്ക് ആഘാതമായി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 1277.76 പോയിന്റും നിഫ്റ്റി 435.05 പോയിന്റും തകർന്നു നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 8 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിയെങ്കിലും ഇടപാടുകൾ അവസാനിക്കുമ്പോഴേക്കു വിപണി ഏറക്കുറെ കരകയറി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സിലെ നഷ്ടം 73.04 പോയിന്റ് മാത്രമായിരുന്നു; നിഫ്റ്റിയിലെ ഇടിവ് 30.20 പോയിന്റിൽ ഒതുങ്ങി. സെൻസെക്സിന്റെ അവസാന നിരക്ക് 80,429.04 പോയിന്റ്; നിഫ്റ്റി അവസാനിച്ചത് 24,479.05 പോയിന്റിൽ. റെക്കോർഡ് ഉയരത്തിലെത്തുകയും ബജറ്റ് സംബന്ധിച്ചു വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുകയും ചെയ്ത വിപണിയെ നിരാശപ്പെടുത്തിയ ചില നിർദേശങ്ങളുണ്ട്. ഒപ്പം നിക്ഷേപകർക്ക് ലാഭത്തിനുള്ള വഴികളും ബജറ്റിൽ തുറന്നുവച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണിക്ക് ആഘാതമാകുന്നതായിരുന്നു ബജറ്റിലെ നികുതി പരിഷ്കാരം. ജൂലൈ 23ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 1277.76 പോയിന്റും നിഫ്റ്റി 435.05 പോയിന്റും തകർന്നു നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 8 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിയെങ്കിലും ഇടപാടുകൾ അവസാനിക്കുമ്പോഴേക്കു വിപണി ഏറക്കുറെ കരകയറി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സിലെ നഷ്ടം 73.04 പോയിന്റ് മാത്രമായിരുന്നു; നിഫ്റ്റിയിലെ ഇടിവ് 30.20 പോയിന്റിൽ ഒതുങ്ങി. സെൻസെക്സിന്റെ അവസാന നിരക്ക് 80,429.04 പോയിന്റ്; നിഫ്റ്റി അവസാനിച്ചത് 24,479.05 പോയിന്റിൽ.

റെക്കോർഡ് ഉയരത്തിലെത്തുകയും ബജറ്റ് സംബന്ധിച്ചു വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുകയും ചെയ്ത വിപണിയെ നിരാശപ്പെടുത്തിയത് ഈ നിർദേശങ്ങളാണ്:

∙ ഹ്രസ്വകാല മൂലധന നേട്ടത്തിന്മേലുള്ള നികുതിയുടെ വർധന: നിലവിൽ 15 ശതമാനമായിരുന്ന നിരക്ക് 20% ആകും. ഒരു വർഷത്തിൽ താഴെയുള്ള കാലയളവിലെ നേട്ടത്തിനാണ് ഈ നികുതി ബാധകം.

∙ ദീർഘകാല മൂലധന നേട്ടത്തിന്മേലുള്ള നികുതിയുടെ വർധന: നിലവിലെ 10% നിരക്ക് 12.5 ശതമാനത്തിലേക്ക് ഉയർത്തി. ഒരു വർഷത്തിനു മുകളിലുള്ള കാലയളവിലെ നേട്ടത്തിനാണ് ഈ നികുതി ബാധകം.

∙ ഇടപാടു നികുതി (എസ്ടിടി – സെക്യുരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്സ്) നിരക്കിന്റെ വർധന: ഊഹക്കച്ചവടത്തിനു കടിഞ്ഞാണിടാൻ ഉദ്ദേശിച്ചുള്ള നടപടിയാണിത്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽപ്പെട്ട ഇടപാടുകളുടെ എസ്ടിടിക്കാണു വർധന ബാധകം.

ADVERTISEMENT

ഈ മാറ്റങ്ങളെല്ലാം നിക്ഷേപകർക്കുണ്ടാക്കുന്ന അധിക ബാധ്യത അത്ര ഭാരിച്ചതല്ലെന്നു തിരിച്ചറിഞ്ഞതിനാലുമാണു വിപണി ക്രമേണ മെച്ചപ്പെട്ടത്.

∙ അത്ര ഊഹിക്കേണ്ട!

ഡെറിവേറ്റീവ് ട്രേഡിങ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) നിരുത്സാഹപ്പെടുത്താനായി നികുതി (സെക്യൂരിറ്റീസ് ട്രാൻസാക‍്ഷൻ ടാക്സ്) വർധിപ്പിച്ചു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിനെ ‘ഊഹക്കച്ചടവം’ എന്ന് കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേ വിശേഷിപ്പിച്ചതിന്റെ പിറ്റേന്നാണു നികുതി വർധിപ്പിച്ചത്. വികസനത്തിന്റെ പാതയിലുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഊഹക്കച്ചടവത്തിന് യാതൊരു സ്ഥാനവുമില്ലെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

(Representative image by Shutterstock AI Generator/shutterstock)

ഭാവിയിലെ ഏതെങ്കിലും ദിവസം കണക്കാക്കി അന്നുണ്ടാകാൻ സാധ്യതയുള്ള വിലയിൽ വാങ്ങലും വിൽക്കലും നടത്താൻ ഏർപ്പെടുന്ന കരാറുകളാണ് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ്. നഷ്ടസാധ്യത ഏറെയുള്ള ഈ രീതിക്കെതിരെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’യടക്കം മുന്നറിയിപ്പ് നൽകിയിരുന്നു.

ADVERTISEMENT

ഓപ്ഷൻ സെയിലിന് 0.0625 ശതമാനമായിരുന്ന നികുതി 0.1 ശതമാനമാക്കി. ഫ്യൂച്ചേഴ്സ് സെയിലിന്റെ നികുതി 0.0125 ശതമാനമായിരുന്നത് 0.02 ശതമാനമാക്കി.

∙ മൂലധനനേട്ട നികുതിയിൽ അടിമുടി മാറ്റം

കുറഞ്ഞത് 2 വർഷമെങ്കിലും കൈവശംവച്ച ശേഷം വിൽക്കുന്ന വസ്തുവിന്റെയും സ്വർണത്തിന്റെയും ലാഭത്തിന്മേൽ ഇനി ദീർഘകാല മൂലധനനേട്ട നികുതിയായി (ലോങ് ടേം ക്യാപിറ്റൽ ഗെയി‍ൻസ് ടാക്സ്) 12.5% ഈടാക്കും. ഇതുവരെ 20% ആണ് ഈടാക്കിയിരുന്നത്. എന്നാൽ, ഇതിനൊപ്പം പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷൻ ഇളവും ലഭിക്കുമായിരുന്നു. പുതിയ നിർദേശമനുസരിച്ച് ഇൻഡക്സേഷൻ ഇളവില്ല.

(Representative image by Shutterstock AI Generator/shutterstock)

വസ്തുവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം സന്ദർഭങ്ങളിലും ഇൻഡക്സേഷൻ ആനുകൂല്യമില്ലാത്ത 12.5% നികുതി, ഇൻഡക്സേഷൻ ആനുകൂല്യം ലഭിക്കുന്ന 20% നികുതിയേക്കാൾ കുറവോ, തുല്യമോ ആയിരിക്കുമെന്ന് ധനകാര്യ സെക്രട്ടറി ടി.വി.സോമനാഥൻ പറഞ്ഞു. അതേസമയം, ലിസ്റ്റഡ് ഓഹരികൾക്ക് 10 ശതമാനമായിരുന്ന ദീർഘകാല മൂലധനനേട്ട നികുതിയാണ് 12.5 ശതമാനമായി ഉയർ‌ന്നത്. നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി.

ADVERTISEMENT

∙ ഹ്രസ്വകാല മൂലധന നേട്ട നികുതിയിൽ 5% വർധന

ലിസ്റ്റഡ് ഓഹരികൾക്കും ഇക്വിറ്റി ഫണ്ടുകൾക്കും ബാധകമായിരുന്ന ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനമായിരുന്നത് 20 ശതമാനമാക്കി. അതായത് ഒരു വർഷത്തിൽ താഴെ കൈവശം വച്ചശേഷം വിൽക്കുന്ന ലിസ്റ്റഡ് ഓഹരിക്ക് 5% അധികനികുതി ഈടാക്കും.

(Representative image by AjayTvm/shutterstock)

വസ്തു അടക്കമുള്ള മറ്റ് ആസ്തികളുടെ ഹ്രസ്വകാല മൂലധന ലാഭം വ്യക്തിയുടെ മൊത്തം നികുതി വരുമാനത്തിനൊപ്പം കണക്കാക്കി ആദായനികുതിയിൽ ഈടാക്കുന്നത് തുടരും. ഉദാഹരണത്തിന് 20 ലക്ഷം രൂപയ്ക്കു വാങ്ങിയ വസ്തു 2 വർഷമാകുന്നതിനു മുൻപ് 30 ലക്ഷം രൂപയ്ക്കു വിറ്റാൽ ലാഭമായി കിട്ടിയ 10 ലക്ഷം രൂപ വ്യക്തിയുടെ നികുതിവരുമാനമായി കണക്കാക്കി ആദായനികുതി ഈടാക്കും.

ബോണ്ടുകൾ, ഡിബെഞ്ചർ (കടപ്പത്രം) എന്നിവ 3 വർഷം കൈവശം വച്ചശേഷം വിൽക്കുമ്പോഴുള്ള ലാഭത്തിന്മേലാണ് ദീർഘകാല മൂലധന നേട്ട (ലോങ് ടേം ക്യാപിറ്റൽ ഗെയിൻസ്) നികുതി ഈടാക്കിയിരുന്നതെങ്കിൽ ഇനിയത് 2 വർഷമായിരിക്കും. മൂലധന നേട്ടത്തിന്മേലുള്ള നികുതി രീതി കൂടുതൽ ലളിതവും യുക്തിസഹവുമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. ഇതുവരെ വിവിധ ആസ്തികളുമായി ബന്ധപ്പെട്ട് വിവിധ നിരക്കുകളും കാലാവധിയുമാണ് നിലവിലുണ്ടായിരുന്നത്. ഇവയാണ് ഏകീകരിച്ചത്.

(Representative image by movinglines.studio/shutterstock)

ലിസ്റ്റഡ് സാമ്പത്തിക ആസ്തികൾ ഒരു വർഷത്തിനു മുകളിൽ കൈവശം വച്ചാൽ ദീർഘകാല നികുതി ബാധകമാകും. വസ്തു അടക്കം മറ്റെല്ലാത്തരം ആസ്തികൾക്കും ഈ കാലാവധി 2 വർഷമാണ്. ലിസ്റ്റഡ് ഓഹരികൾക്കും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾക്കും ദീർഘകാല  നികുതിയുമായി ബന്ധപ്പെട്ട് ഇളവിനുള്ള പരിധി ഒരു ലക്ഷം രൂപയായിരുന്നത് 1.25 ലക്ഷമാക്കി.

∙ ‘ദീർഘകാലനിക്ഷേപത്തിന് അനുകൂലം’

(വി.ആർ.ധന്യ, സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ)

മാനവവിഭവശേഷി വികസനം, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക മേഖലയിലെ ഉൽപാദനക്ഷമത, പ്രതിരോധശേഷി വർധിപ്പിക്കൽ, ഉൽപാദന– സേവന മേഖലയുടെ വികസനം തുടങ്ങിയവയ്ക്കു ബജറ്റിൽ നൽകിയ ഊന്നൽ ആ മേഖലയിലെ കമ്പനികളുടെ വളർച്ചയ്ക്കു കാരണമാകും. ഇത് ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൂടുതൽ സ്വത്ത് സമ്പാദനത്തിനു വഴിയൊരുക്കും. മൂലധനനേട്ട നികുതിയിളവ് പരിധി 1.25 ലക്ഷമാക്കി വർധിപ്പിച്ചതും നിക്ഷേപകർക്കു നേട്ടമാകും. എന്നാൽ, നികുതി വർധന നിക്ഷേപകരുടെ പ്രതീക്ഷയ്ക്കു ചെറിയ മങ്ങലേൽപിച്ചു. 

(Photo by INDRANIL MUKHERJEE / AFP)

ഒരു വർഷത്തിനുള്ളിൽ ഓഹരികൾ വിൽക്കുന്നതു വഴി ലഭിക്കുന്ന ലാഭത്തിന് ഇനിമുതൽ 20% നികുതിയാണു നൽകേണ്ടി വരിക. അതായത് 5 ലക്ഷം രൂപയുടെ ലാഭം ഒരു വർഷം ഓഹരി വിൽപനയിലൂടെ നേടിയാൽ ഒരു ലക്ഷം രൂപ നികുതി നൽകണം. ഒരു വർഷത്തിനുള്ളിൽ ക്ലോസ് ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ താരതമ്യേന കുറവാണെങ്കിലും ഓഹരി ‘ട്രേഡേഴ്സി’നെ നികുതി വർധന ബാധിക്കും. ദീർഘകാല നിക്ഷേപത്തിനും കൂടുതൽ നികുതി കൊടുക്കേണ്ടിവരും–12.5 %. അതേസമയം, ഓഹരി വിപണിയിലെത്തുന്നവർ താരതമ്യേന റിസ്ക് കുറഞ്ഞ ‘ദീർഘകാല’ നിക്ഷേപകരായി മാറാൻ ഈ നികുതി വർധന കാരണമായേക്കും. 

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇൻഡക്സേഷൻ ആനുകൂല്യം നീക്കം ചെയ്തത് ആ മേഖലയിലെ നിക്ഷേപത്തെ ബാധിച്ചേക്കും. അധിക നികുതി ബാധ്യത ഓഹരി വിപണിയെ ഹ്രസ്വകാലത്തേക്ക് പ്രതികൂലമായി ബാധിച്ചേക്കാമെങ്കിലും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ ദീർഘകാല നിക്ഷേപകർക്ക് മികച്ച ആദായം ലഭ്യമാക്കുന്നതിന് ‘വികസിത് ഭാരത്’ പദ്ധതികൾക്ക് കഴിയും.

തൊഴിൽദായകരുടെ എൻപിഎസ് വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ആക്കി ഉയർത്തിയതിനാൽ കൂടുതൽ തുക നിക്ഷേപത്തിലേക്ക് മാറ്റാനുള്ള സാഹചര്യമൊരുങ്ങും. എൻപിഎസ് വാത്സല്യ എന്ന പുതിയ പദ്ധതി വഴി മാതാപിതാക്കൾക്കോ രക്ഷകർത്താക്കൾക്കോ അക്കൗണ്ടുകൾ ആരംഭിക്കാനും കുട്ടികളുടെ പേരിൽ നിക്ഷേപിക്കാനും കഴിയും. കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ ഈ അക്കൗണ്ടുകൾ സാധാരണ എൻപിഎസ് അക്കൗണ്ടുകളാക്കി മാറ്റാം. ഇതു കുട്ടികൾക്കായുള്ള സാമ്പത്തിക ആസൂത്രണം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയാണ്.

English Summary:

New Budget Tax Reforms Impact on Stock Market