ബജറ്റ് വന്നു, പിന്നാലെ സ്വർണവില കുറഞ്ഞില്ല, കാരണമുണ്ട്; ‘ദുബായ് സ്വർണ’ത്തോടും പ്രിയം കുറയും
ബജറ്റ് നിർദേശ പ്രകാരം സ്വർണത്തിന്റെ ഇറക്കുമതിത്തീരുവയിൽ വലിയ കുറവു വന്നതോടെ മിന്നിത്തിളങ്ങാൻ ഒരുങ്ങുകയാണ് സ്വർണ വിപണി. ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9 ലക്ഷം രൂപയ്ക്കു മുകളിലായിരുന്ന നികുതി 3.90 ലക്ഷമായാണ് ഇനി കുറയുക. ഈ കുറവ് വിലയിൽ പ്രതിഫലിക്കുന്നതോടെ വിപണിയും ഉണരും. സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനം, കൃഷി, അടിസ്ഥാന വികസന സെസ് 5 ശതമാനത്തിൽ നിന്ന് ഒരു ശതമാനം എന്നിങ്ങനെയാണ് ബജറ്റിൽ കുറച്ചത്. ബജറ്റ് അവതരണത്തിനു പിന്നാലെ

ബജറ്റ് നിർദേശ പ്രകാരം സ്വർണത്തിന്റെ ഇറക്കുമതിത്തീരുവയിൽ വലിയ കുറവു വന്നതോടെ മിന്നിത്തിളങ്ങാൻ ഒരുങ്ങുകയാണ് സ്വർണ വിപണി. ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9 ലക്ഷം രൂപയ്ക്കു മുകളിലായിരുന്ന നികുതി 3.90 ലക്ഷമായാണ് ഇനി കുറയുക. ഈ കുറവ് വിലയിൽ പ്രതിഫലിക്കുന്നതോടെ വിപണിയും ഉണരും. സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനം, കൃഷി, അടിസ്ഥാന വികസന സെസ് 5 ശതമാനത്തിൽ നിന്ന് ഒരു ശതമാനം എന്നിങ്ങനെയാണ് ബജറ്റിൽ കുറച്ചത്. ബജറ്റ് അവതരണത്തിനു പിന്നാലെ തന്നെ സ്വർണവില പവന് 2000 രൂപ കുറഞ്ഞു. വരും ദിവസങ്ങളിലും വില താഴാനാണു സാധ്യത.
സ്വർണവില കുറയുന്നതോടെ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. വില കൂടിയപ്പോൾ ആഭരണങ്ങളുടെ എണ്ണവും തൂക്കവും കുറച്ച വിവാഹ പാർട്ടികൾ തിരികെ പഴയ നിലവാരത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയുമുണ്ട്. സംസ്ഥാനത്ത് സ്വർണവില വർധിച്ചപ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നു സ്വർണം വാങ്ങുന്നതായിരുന്നു മലയാളിയെ സംബന്ധിച്ചു ലാഭകരം. ഒരു പവന് 5000 രൂപയിലധികമായിരുന്നു അങ്ങനെ വാങ്ങുമ്പോഴുണ്ടായിരുന്ന വ്യത്യാസം.
സന്ദർശക വീസയിൽ എത്തുന്നവർക്ക് നികുതിയില്ലാതെ സ്വർണം വാങ്ങാൻ അനുമതിയുള്ളതിനാൽ ഇതിനായി മാത്രം ദുബായിലേക്കു പോകുന്ന ഇന്ത്യക്കാരുണ്ടായിരുന്നു. വില താഴ്ന്നതോടെ ദുബായിലെ സ്വർണവിലയുമായുള്ള അന്തരത്തിലും കുറവു വന്നു. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഏകദേശം 6140 രൂപയാണു (270.5 ദിർഹം) ദുബായിൽ വില. കേരളത്തിൽ 6495 രൂപയും. വ്യത്യാസം പവന് 2840 രൂപ. ഇതോടെ കച്ചവടം തിരിച്ചു കേരളത്തിലേക്കു വരുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ.
വില കുറഞ്ഞില്ല, കാരണമുണ്ട്
ജൂലൈ 23ന് ബജറ്റ് പ്രഖ്യാപിച്ച്, ജൂലൈ 24 ആയപ്പോൾ സ്വർണവിലയിൽ വൻ കുറവ് പ്രതീക്ഷിച്ചെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. എന്നാൽ 18 കാരറ്റ് സ്വർണത്തിനു ഗ്രാമിന് 210 രൂപ കുറഞ്ഞ് 5395 രൂപയായി. ഒരു ഗ്രാം വെള്ളിക്ക് 3 രൂപ കുറഞ്ഞ് 92 രൂപയായി. ഒറ്റയടിക്ക് സ്വർണവില കുറയ്ക്കേണ്ടെന്ന വ്യാപാരികളുടെ തീരുമാനത്തിന്റെ ഭാഗമായാണു വിലയിൽ മാറ്റം വരാതിരുന്നത്. രാജ്യാന്തര വിപണിയിൽ വിലയിൽ നേരിയ വർധനയുണ്ടായതും കാരണമായി. അതേസമയം, ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില ജൂലൈ 24ന് 650 രൂപ കുറഞ്ഞു. രണ്ടുദിവസങ്ങളിലായി 4000 രൂപയാണു കുറഞ്ഞത്.