അങ്ങനെയും ചില ഗുളികകൾ - ബി.എസ്. വാരിയർ എഴുതുന്നു
വ്യാസന്റെ മഹാഭാരതവും വാൽമീകിയുടെ രാമായണവും ചേർത്താൽ ആകെ ഒന്നര ലക്ഷത്തോളം ശ്ലോകങ്ങൾ വരും. ഇവയുടെ സാരം പത്തക്ഷരത്തിൽ ഒതുക്കിപ്പറയാമോ എന്നത് ചെറുപ്പത്തിലെ കുസൃതിച്ചോദ്യങ്ങളിൽപ്പെട്ടിരുന്നു. ആറ്റിക്കുറുക്കിയ ഉത്തരമുണ്ട് : ‘മണ്ണിനു യുദ്ധം, പെണ്ണിനു യുദ്ധം’. സംഗതി ശരിയല്ലേ? ഇക്കാര്യത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കൗമാരകൗതുകങ്ങളായിരുന്നു. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ എഴുതിയത് ആര്? ക്വിസ് മത്സരങ്ങൾക്കു തയാറെടുക്കുന്ന കുട്ടികൾ പറഞ്ഞേക്കാം, രണ്ടു ലക്ഷത്തിലേറെ പുസ്തകങ്ങളെഴുതിയ മാനേജ്മെന്റ് വിദഗ്ധനായ അമേരിക്കക്കാരൻ ഫിലിപ് എം. പാർക്കർ എന്ന്. പക്ഷേ നാം മനസ്സിലാക്കുന്ന തരത്തിലുള്ള രചനയല്ല അദ്ദേഹത്തിന്റേത്; അതൊരു തരം കംപ്യൂട്ടർ അഭ്യാസമാണ്. പതിനെട്ടു പുരാണങ്ങളെന്ന പാരാവരം എഴുതിയുണ്ടാക്കിയ വ്യാസനെ വെല്ലാൻ ആരെങ്കിലും ഉണ്ടാകുക പ്രയാസം. പക്ഷേ അതു മുഴുവൻ ചിമിഴിലൊതുക്കിയ ശ്ലോകമുണ്ട്:

വ്യാസന്റെ മഹാഭാരതവും വാൽമീകിയുടെ രാമായണവും ചേർത്താൽ ആകെ ഒന്നര ലക്ഷത്തോളം ശ്ലോകങ്ങൾ വരും. ഇവയുടെ സാരം പത്തക്ഷരത്തിൽ ഒതുക്കിപ്പറയാമോ എന്നത് ചെറുപ്പത്തിലെ കുസൃതിച്ചോദ്യങ്ങളിൽപ്പെട്ടിരുന്നു. ആറ്റിക്കുറുക്കിയ ഉത്തരമുണ്ട് : ‘മണ്ണിനു യുദ്ധം, പെണ്ണിനു യുദ്ധം’. സംഗതി ശരിയല്ലേ? ഇക്കാര്യത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കൗമാരകൗതുകങ്ങളായിരുന്നു. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ എഴുതിയത് ആര്? ക്വിസ് മത്സരങ്ങൾക്കു തയാറെടുക്കുന്ന കുട്ടികൾ പറഞ്ഞേക്കാം, രണ്ടു ലക്ഷത്തിലേറെ പുസ്തകങ്ങളെഴുതിയ മാനേജ്മെന്റ് വിദഗ്ധനായ അമേരിക്കക്കാരൻ ഫിലിപ് എം. പാർക്കർ എന്ന്. പക്ഷേ നാം മനസ്സിലാക്കുന്ന തരത്തിലുള്ള രചനയല്ല അദ്ദേഹത്തിന്റേത്; അതൊരു തരം കംപ്യൂട്ടർ അഭ്യാസമാണ്.
പതിനെട്ടു പുരാണങ്ങളെന്ന പാരാവരം എഴുതിയുണ്ടാക്കിയ വ്യാസനെ വെല്ലാൻ ആരെങ്കിലും ഉണ്ടാകുക പ്രയാസം. പക്ഷേ അതു മുഴുവൻ ചിമിഴിലൊതുക്കിയ ശ്ലോകമുണ്ട്:
അഷ്ടാദശ പുരാണത്താല്‍
വ്യാസന്‍ ചൊന്നതു രണ്ടു താന്‍;
പരോപകാരമേ പുണ്യം
പാപമേ പരപീഡനം
അന്യരെ സഹായിക്കണം, ഉപദ്രവിക്കരുത് എന്നത്രേ പതിനെട്ടു പുരാണങ്ങളിലൂടെ വ്യാസൻ നൽകിയ സന്ദേശങ്ങളുടെ രത്നച്ചുരുക്കം. മനുഷ്യനുള്ള കാലത്തോളം ഓർമയിൽ തങ്ങിനിൽക്കുന്ന വിശ്രുതമായ പ്രസംഗമാണ് ഏബ്രാഹം ലിങ്കൺ 1863 നവംബർ 19ന് ഗെറ്റീസ്ബർഗിൽ നടത്തിയത്. കേവലം 272 വാക്കുകൾ മൂന്നു മിനിറ്റിനുള്ളിൽ അദ്ദേഹം പറഞ്ഞു തീർത്തു. Government of the people, by the people, for the people എന്ന പ്രശസ്ത പ്രയോഗം ഈ പ്രസംഗത്തിലേതാണ്. പ്രഭാഷകനും നയതന്ത്രവിദഗ്ധനുമായിരുന്ന എഡ്വേഡ് എവററ്റ് ലിങ്കണു മുൻപ് രണ്ടു മണിക്കൂർ പ്രസംഗിച്ചിരുന്നു. പക്ഷേ അതിലെ ഒരു വരി പോലും ആരും ഇന്നോർക്കുന്നില്ല. അന്നു കേട്ടുകാണുകയുമില്ല.
ചുരുക്കിപ്പറയേണ്ടതിനെപ്പറ്റി ഏറ്റവും ചുരുക്കി മനോഹരമായി പറഞ്ഞതു ഷേക്സ്പിയറാണെന്നു തോന്നുന്നു. പൊളോണിയസ് എന്ന കഥാപാത്രത്തെക്കൊണ്ട് മഹാകവി പറയിച്ചു, ‘Brevity is the soul of wit’ (ഹാംലെറ്റ്– 2:2). ‘മിതം ച സാരം ച വചോ ഹി വാഗ്മിതാ’ എന്ന മൊഴി ഏവരും കേട്ടിരിക്കും. ആരാണു നല്ല വാഗ്മി? ചുരുക്കി, അർഥമുള്ള കാര്യങ്ങൾ പറയുന്നയാളാണ്, വെറുതേ എന്തെങ്കിലുമൊക്കെ പറഞ്ഞുകൂട്ടുന്നയാളല്ല. എവിടെ നിന്നാണ് പഴമൊഴിപോലെയുള്ള ഈ വരി വന്നത്? നളൻ ദമയന്തിയോടു പറഞ്ഞതാണിത് (ശ്രീഹർഷന്റെ നൈഷധീയചരിതം – 9:8). ഇതിനു തൊട്ടുമുൻപു നളൻ പറഞ്ഞു: ‘രണ്ടു കാര്യങ്ങളിൽ എന്റെ നാവ് ഉദാസീനമാണ്. വാക്കുകളേറെപ്പറയുന്നതിലും അർഥമില്ലാത്ത വാക്കുകൾ പറയുന്നതിലും’.
രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി എന്നു കേട്ടാൽ ഏതോ കർണാടകസംഗീതജ്ഞൻ എന്നു ചിലരെങ്കിലും കരുതിയേക്കാം. പക്ഷേ ഏവർക്കും അറിയാവുന്ന ഇംഗ്ലിഷ് ഇന്ത്യൻ എഴുത്തുകാരനായ ആർ.കെ. നാരായൺ ആണത്. പേര് ചുരുങ്ങിയതിനു പിന്നിൽ കഥയുണ്ട്. ‘സ്വാമിയും കൂട്ടുകാരും’ അച്ചടിക്കുന്നതിൽ പ്രസാധകർക്കു താൽപര്യമുണ്ടായിരുന്നില്ല. നൈരാശ്യംപൂണ്ട നാരായണൻ സുഹൃത്തുവഴി നോവൽ പ്രശസ്ത ഇംഗ്ലിഷ് നോവലിസ്റ്റ് ഗ്രേയം ഗ്രീനിലെത്തിച്ചു. പുസ്തകം ഇഷ്ടപ്പെട്ട ഗ്രീൻ ആവശ്യമെന്നു തോന്നിയ തിരുത്തലുകൾ സൂചിപ്പിച്ച്, അതു പ്രസിദ്ധപ്പെടുത്താൻ ഏർപ്പാടു ചെയ്തു. കൂട്ടത്തിൽ ഉപദേശിച്ചു, പേര് ചുരുക്കണമെന്ന്. അതനുസരിച്ചു പരിഷ്കരിച്ച ഭാഗ്യനാമമാണ് ആർ.കെ. നാരായൺ.
ധ്രുവചരിതമെന്ന പുരാണകഥയെ ആസ്പദമാക്കി കവിത രചിക്കാൻ മഹാരാജാവ് ആഗ്രഹിച്ചത്രേ. ധ്രുവന്റെ അച്ഛൻ ഉത്താനപാദന് സുരുചി, സുനീതി എന്നു രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുനീതിയുടെ പുത്രനാണ് ധ്രുവൻ. ഭാര്യമാർ തമ്മിലുള്ള കലഹം നാട്ടിൽ പാട്ടായി. കൊട്ടാരത്തിലെ സമസ്തസാധനങ്ങളും ഭാഗം വച്ചെന്നും കിംവദന്തിയുണ്ടായി. ആ ഭാഗത്തെക്കുറിച്ച് കവിതയെഴുതിക്കൊണ്ടുവരാൻ രാജാവ് കൊട്ടാരംകവികളോട് നിർദേശിച്ചു. അടുത്തയാഴ്ച പലരും നീണ്ടനീണ്ട കവിതകളുമായിവന്നു വായിച്ചു. കുഞ്ചൻ നമ്പ്യാരുടേതായിരുന്നു അവസാനത്തെ ഊഴം. കൈയിൽ ഓലയൊന്നുമില്ല. കൽപിച്ചപ്പോൾ നമ്പ്യാർ പാടി:
ജ്യേഷ്ഠത്തിയുമനുജത്തിയും തങ്ങളിൽ
ചട്ടീകലങ്ങളും കൂടെപ്പകുത്തുപോൽ
രത്നാഭരണങ്ങൾ മുതൽ കിണ്ടിയും മൊന്തയും വരെ ലിസ്റ്റെഴുതിക്കൊണ്ടു വന്നു നീട്ടിനീട്ടി വായിച്ച മറ്റു കവികകൾ നിശ്ശബ്ദരായത്രേ. കഥ തീർത്തും സത്യമല്ലെങ്കിൽപ്പോലും ഇതിന്റെ സന്ദേശത്തിനു പ്രസക്തിയുണ്ടല്ലോ. (ധ്രുവചരിതം ശീതങ്കൻ തുള്ളൽപ്പാട്ടിൽ ഈ വരികളുണ്ട്.)
ഊതിപ്പെരുപ്പിച്ച ചില പൊള്ളപ്രസംഗങ്ങൾ നിങ്ങൾ കേട്ടുകാണും. ‘ഇത് നിസ്തർക്കവും അനിഷേധ്യവുമായ വസ്തുതയാണെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുകയാണ്’ എന്ന മട്ട്. What precisely I endeavour to convey to this august assembly of eminent well-informed citizens among our elite population endowed with intellectual curiosity, in this memorable pleasant evening, is that എന്ന രീതിയിലുള്ള തുടക്കം കേട്ടാൽ ഇതു വെറുതേ വായുവിലിട്ട് അടിക്കുകയാണെന്നു നമുക്കു പെട്ടെന്നു മനസ്സിലാകും.
വാചാലനായ സയന്റിസ്റ്റ്, പ്രസംഗത്തിൽ You have to adjust, control, and regulate the height, altitude, and elevation എന്നു പറയുന്നതു കേട്ടു. പൊതുയോഗം കഴിഞ്ഞപ്പോൾ എന്തിനാണിങ്ങനെ പര്യായങ്ങൾ ആവർത്തിക്കുന്നതെന്ന് അദ്ദേഹത്തോട് സംശയം ചോദിച്ചു. പ്രസംഗത്തിനു കൊഴുപ്പുകൂട്ടാനാണെന്നായിരുന്നു, മറുപടി. ഇതിനു നേർവിപരീതമായിരുന്നു ജർമൻ ഗണിതശാസ്ത്രജ്ഞൻ പീറ്റർ ഡിറിക്ലേ (1805–1859). കത്തും കമ്പിയും അയയ്ക്കുന്നതിൽ വിമുഖനായിരുന്ന പീറ്റർ, കുഞ്ഞു പിറന്നപ്പോൾ ഭാര്യയുടെ അച്ഛനു കമ്പിയടിച്ചു, 2 + 1 = 3.
നേരമുണ്ടായിരുന്നെങ്കിൽ ചെറിയ കത്തെഴുതുമായിരുന്നെന്ന് ഫലിതസമ്രാട്ടായ മാർക് ട്വയ്ൻ. ഏറെപ്പറയുന്നതൊന്നും പലരും ശ്രദ്ധിച്ചെന്നു വരില്ല. ജർമൻ ദാർശനികൻ ഫ്രീഡിച് നീഷെ: ‘പലരും ഒരു പുസ്തകത്തിൽ പറയുന്നതു പത്തു വാക്യത്തിൽ പറഞ്ഞാൽക്കൊള്ളാമെന്നാണ് എന്റെ ആഗ്രഹം’. ഗെറ്റീസ്ബെർഗ് പ്രസംഗം ഹ്രസ്വമായതു യാദൃച്ഛികമല്ലെന്നും അദ്ദേഹം പറഞ്ഞു. മധുരപദങ്ങൾ കുറച്ചാൽ കേൾവിക്കാർക്ക് ഇരട്ടിമധുരം. ഓരോ ഭാഷയിലെയും വിവേകം വിളിച്ചോതുന്ന പഴമൊഴികൾ എത്ര ഹ്രസ്വമെന്നു നോക്കൂ. കുട്ടികളെ പഠിപ്പിക്കുകയോ, സങ്കീർണമായ കാര്യം വിവരിച്ചു ബോധ്യപ്പെടുത്തുകയോ ചെയ്യുന്നവർക്കു നീട്ടിയും ആവർത്തിച്ചും പറയേണ്ടിവരും. അവയൊഴികെയുള്ള സന്ദർഭങ്ങളിൽ പരത്തിപ്പറയുന്നതും എഴുതുന്നതും ഒഴിവാക്കാം. ഒതുക്കിപ്പറഞ്ഞാൽ അന്യർ ശ്രദ്ധിക്കും. അവർ സന്തോഷിക്കും.