പാഠം പഠിച്ച് കോൺഗ്രസ്; ‘മടിയന്മാരെ’ പിടിക്കാൻ പെർഫോമൻസ് ഓഡിറ്റ്; ലീഗിന്റെ ആശയത്തിന് വഴങ്ങി നേതാക്കൾ
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ 19–1 ഉജ്വല വിജയത്തിനു ശേഷം ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരു അംഗം നിർദേശം വച്ചു. അതിങ്ങനെ: ‘ഈ മുന്നേറ്റം കൊണ്ടുമാത്രം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെന്നില്ല. എന്റെ പക്കൽ 35 നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുതല കണക്കുകൾ നൽകുന്ന അപകടസൂചനകളുണ്ട്. പൊതുവിൽ കോൺഗ്രസ് ശ്രദ്ധിക്കേണ്ട സംഘടനാ ദൗർബല്യങ്ങൾ വേറെയും. ഈ പോരായ്മകൾ പരിശോധിച്ചു പരിഹരിക്കുകയാണു വേണ്ടത്. മുന്നിൽ അധികം സമയമില്ല’. വലിയ ഗൗരവം ആരും ഇതിനു കൊടുത്തില്ല. ആ അലംഭാവത്തിനു കൊടുക്കേണ്ടിവന്ന വിലയായിരുന്നു തുടർന്നു നേരിട്ട തിരിച്ചടികൾ. ഈ തിരിച്ചറിവുകൊണ്ടു മാത്രമാണ് ഇത്തവണ വിജയാഘോഷം ഒടുങ്ങും മുൻപ് തദ്ദേശതിരഞ്ഞെടുപ്പ് തയാറെടുപ്പിനായി മാത്രം കോൺഗ്രസ് നേതൃത്വം വയനാട്ടിൽ 2 ദിവസം ഒരുമിച്ചിരുന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ 19–1 ഉജ്വല വിജയത്തിനു ശേഷം ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരു അംഗം നിർദേശം വച്ചു. അതിങ്ങനെ: ‘ഈ മുന്നേറ്റം കൊണ്ടുമാത്രം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെന്നില്ല. എന്റെ പക്കൽ 35 നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുതല കണക്കുകൾ നൽകുന്ന അപകടസൂചനകളുണ്ട്. പൊതുവിൽ കോൺഗ്രസ് ശ്രദ്ധിക്കേണ്ട സംഘടനാ ദൗർബല്യങ്ങൾ വേറെയും. ഈ പോരായ്മകൾ പരിശോധിച്ചു പരിഹരിക്കുകയാണു വേണ്ടത്. മുന്നിൽ അധികം സമയമില്ല’.
വലിയ ഗൗരവം ആരും ഇതിനു കൊടുത്തില്ല. ആ അലംഭാവത്തിനു കൊടുക്കേണ്ടിവന്ന വിലയായിരുന്നു തുടർന്നു നേരിട്ട തിരിച്ചടികൾ. ഈ തിരിച്ചറിവുകൊണ്ടു മാത്രമാണ് ഇത്തവണ വിജയാഘോഷം ഒടുങ്ങും മുൻപ് തദ്ദേശതിരഞ്ഞെടുപ്പ് തയാറെടുപ്പിനായി മാത്രം കോൺഗ്രസ് നേതൃത്വം വയനാട്ടിൽ 2 ദിവസം ഒരുമിച്ചിരുന്നത്.
പാഠം കോൺഗ്രസ് ഉൾക്കൊള്ളുന്നു എന്നതു വലിയ മാറ്റമാണ്. ലോക്സഭയിലെ ജയം നൽകുന്ന ആത്മവിശ്വാസം വേണ്ടതു തന്നെ. പക്ഷേ, ഇനിയുള്ള തിരഞ്ഞെടുപ്പുകൾ ജയിക്കാൻ വഴി വേറെ വെട്ടണം; ജോലി വേറെ ചെയ്യണം. തദ്ദേശ തയാറെടുപ്പിലൂടെ നിയമസഭാ പോരാട്ടത്തിലേക്കു കടക്കാനുള്ള ആ റോഡ് മാപ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അവതരിപ്പിച്ചു. 56 പേർ അതിന്മേൽ അഭിപ്രായം പറഞ്ഞു. അങ്ങനെ സമ്പുഷ്ടമാക്കിയ രേഖ ഇപ്പോൾ ജില്ലകളിൽ അവതരിപ്പിച്ചു ചർച്ച നടക്കുന്നു. തുടർന്നു നിയമസഭാ മണ്ഡലം തലത്തിലും തീരുമാനങ്ങൾ നേരിട്ടറിയിക്കുന്ന രീതി തുടരും. രണ്ടാഴ്ചതോറും ഉന്നത നേതൃത്വം ഈ തയാറെടുപ്പുകളുടെ പുരോഗതി വിലയിരുത്താനും ധാരണയായി.
പ്രതിപക്ഷ നേതാവിനാണ് ഇതിന്റെയെല്ലാം ചുമതല. വയനാട് ക്യാംപിനു മുൻകയ്യെടുത്തതു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒരുമിച്ചു നീങ്ങിയാൽ മാത്രമേ അധികാരത്തിലേക്കു തിരിച്ചുവരാൻ കഴിയൂവെന്ന വികാരം ക്യാംപിൽ പ്രകടമായി.
∙ തിരുത്തൽ മുകളിൽനിന്ന്
രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ ശരീരത്തിലെ സ്കാനിങ്ങാണ് ഏതൊരു തിരഞ്ഞെടുപ്പിലും നടക്കുന്നത്. അങ്ങനെ നോക്കിയാൽ അനാരോഗ്യം കോൺഗ്രസിൽ പ്രകടമാണെന്ന അഭിപ്രായം ജയിച്ച ഭൂരിഭാഗം എംപിമാരും വിവിധ പാർട്ടി വേദികളിൽ പറഞ്ഞുകഴിഞ്ഞു. പാർട്ടി ആസ്ഥാനത്തുതന്നെ കാര്യങ്ങൾ ഭദ്രമല്ലെന്ന വികാരം പങ്കുവയ്ക്കുന്നവരിൽ പ്രതിപക്ഷനേതാവും പെടും.
ക്യാംപിൽ ആദ്യദിവസം രാത്രി നടന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പറയാനുള്ളതു പലരും തുറന്നുപറഞ്ഞു. അതിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പരാതി യോഗത്തെ പിടിച്ചുകുലുക്കി. മാവേലിക്കരയിൽ കടുത്ത വെല്ലുവിളി നേരിട്ട കൊടിക്കുന്നിൽ കടന്നുകൂടിയത് ചങ്ങനാശേരി നിയമസഭാമണ്ഡലത്തിൽ കിട്ടിയ ലീഡ് കൊണ്ടാണ്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ പാടേ ചങ്ങനാശേരിക്കു കീഴിലുള്ള മൂന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ കെപിസിസി പിരിച്ചുവിട്ടു! ഇതിൽ അന്യായമുണ്ടല്ലോയെന്നു അഭിപ്രായപ്പെട്ടവരിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും പെടും. എന്താണു സംഭവിച്ചതെന്നു വിശദീകരിക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പാടുപെട്ടു.
സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ ഇടുന്ന ഓരോ ഒപ്പും എത്രമാത്രം ശ്രദ്ധിച്ചും സൂക്ഷിച്ചുമാണെന്ന് കെപിസിസിയിൽ സമാനജോലി ചെയ്യുന്നവരെ കെ.സി.വേണുഗോപാൽ ഓർമിപ്പിച്ചു. ഇതൊന്നും അറിയുന്നില്ലേയെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ പി.വി.മോഹനനെയും പി.വിശ്വനാഥ പെരുമാളിനെയും ശാസിച്ചു. ഇരുവരുടെയും അറിവില്ലാതെ തീരുമാനങ്ങൾ താഴേക്കു കൈമാറരുതെന്നു വിലക്കി. കെപിസിസി ആസ്ഥാനത്തു കേന്ദ്രീകരിക്കാനും രണ്ടു പേരോടും ആവശ്യപ്പെട്ടു. അങ്ങനെ ഇന്ദിരാഭവനിൽ എഐസിസിയുടെ അനൗദ്യോഗിക നിയന്ത്രണമാണ് കൊണ്ടുവന്നിരിക്കുന്നത്. അതിന്റെ തുടർച്ചയായിട്ടാണു പാർട്ടി നേതാക്കളുടെ ‘പെർഫോമൻസ് ഓഡിറ്റ്’ ഇരുവരും നടത്തിയത്. മടിയന്മാർക്ക് ഇതൊരു മുന്നറിയിപ്പാണ്.
∙ പഞ്ചായത്ത് പിടിക്കാൻ മുന്നേ പാഞ്ഞ്
കോൺഗ്രസിന്റെ തയാറെടുപ്പുകൾ യുഡിഎഫിലേക്കു സന്നിവേശിപ്പിക്കാനായി മുന്നണിയുടെ ജില്ലാതല അമരക്കാരെക്കൂടി പങ്കെടുപ്പിച്ചു ശിൽപശാല നടത്താനാണു പരിപാടി. യുഡിഎഫ് നേതൃയോഗത്തിനു മുൻപാകെ ഒരു ഡിജിറ്റൽ അവതരണം നേരത്തേ നടന്നിരുന്നു. മുസ്‌ലിം ലീഗാണ് അതിനു മുൻകയ്യെടുത്തത്. അതു തയാറാക്കിയ കേരള പ്രവാസി അസോസിയേഷൻ തൊട്ടടുത്ത യുഡിഎഫ് യോഗത്തിൽ മുന്നണിയിൽ പ്രത്യേക ക്ഷണിതാവായത് കൗതുകകരമായി.
ഇന്നു വരെ ഒരു ‘അസോസിയേഷൻ’ യുഡിഎഫിലോ എൽഡിഎഫിലോ ഘടകകക്ഷി ആയിട്ടില്ല. സംഘടനയെക്കുറിച്ചു കേൾക്കുന്നതു തന്നെ യോഗത്തിൽ വച്ചാണെന്നതു കൊണ്ടുതന്നെ പല കക്ഷികൾക്കും ആ നീക്കം ദഹിച്ചില്ല. എന്നാൽ ഡേറ്റ, ഡിജിറ്റൽ രംഗത്ത് അവർക്കുള്ള പ്രാവീണ്യം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന വാദത്തിൽ ലീഗ് ഉറച്ചുനിന്നപ്പോൾ കോൺഗ്രസ് വഴങ്ങി. അസോസിയേഷന്റെ മാറ്റ് ഇനിയാണ് അറിയാനുള്ളത്!
ഏതു തിരഞ്ഞെടുപ്പിലും ഒരുക്കങ്ങൾ ആദ്യം തുടങ്ങുന്നത് സിപിഎമ്മാണെങ്കിൽ ഇക്കുറി അതു മാറി. തോൽവിയുടെ കാരണങ്ങൾ ചികയുന്നതിലും ജയിക്കാൻ ആവശ്യമായ തിരുത്തലുകളിലും എതിരാളികൾ പെട്ടിരിക്കുകയാണെന്നു കൂടി കണ്ടാണ് കോൺഗ്രസ് മുന്നിൽ പായുന്നത്.