കലാപബാധിത പ്രദേശങ്ങളിൽനിന്ന് ഒറ്റരാത്രിയിൽ പലായനം ചെയ്ത മനുഷ്യർ താമസിക്കുന്ന അഹമ്മദാബാദിലെ ഇടുങ്ങിയ തെരുവുകളും കുഞ്ഞുവീടുകളും പലതവണ സന്ദർശിച്ചിട്ടുണ്ട്. കാലമേറെക്കഴിഞ്ഞിട്ടും ആ അഭിശപ്തദിവസങ്ങളുടെ നടുക്കത്തിൽനിന്ന് അവർ മുക്തരായിരുന്നില്ല. പലരും വെറും 20,000 രൂപയ്ക്കു സ്വന്തം വീട് വിറ്റിട്ടാണ് ദൂരെ സ്വസമുദായക്കാർക്കു ഭൂരിപക്ഷമുള്ള സ്ഥലത്തെ ഒറ്റമുറി വീട്ടിലേക്കു താമസം മാറ്റിയത്. മറ്റു പലർക്കും കത്തിയെരിഞ്ഞുപോയ വീടുകൾക്കു പകരം വേറൊരു വീട് ഉണ്ടാക്കാൻ പറ്റിയില്ല. നഷ്ടപരിഹാരമായി കിട്ടിയ ചെറിയ തുകകൾ പരുക്കു പറ്റിയ ഭർത്താവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നീണ്ടകാലത്തെ ചികിത്സയ്ക്കായി അവർക്ക് ഉപയോഗിക്കേണ്ടി വന്നു. ഇരകളിൽ മുസ്‌ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന മനുഷ്യർ! നഗരം കത്തിയെരിഞ്ഞ നാളുകളിൽ ‌സഹായം തേടി പരക്കം പാഞ്ഞപ്പോഴും അതിനുശേഷവും എല്ലാ സാമ്പത്തിക-സാമൂഹിക-വൈകാരിക അരക്ഷിതത്വവും അവർക്ക് സ്വയം അനുഭവിക്കേണ്ടിവന്നു. രാത്രികളിൽ പേടിസ്വപ്നം കണ്ടു ഞെട്ടിയുണർന്ന കുട്ടികൾ സാധാരണ നിലയിലേക്കു തിരിച്ചെത്താൻ വർഷങ്ങളെടുത്തു. അപ്പോഴേക്കും അവർക്കു ബാല്യം നഷ്ടമായിരുന്നു. പലർക്കും ആഗ്രഹിച്ച വിദ്യാഭ്യാസമോ കുടുംബജീവിതമോ കിട്ടിയില്ല. രാഷ്ട്രീയപാർട്ടികൾ ഗുജറാത്ത് കലാപവും വംശഹത്യയും അവരുടെ അധികാരത്തിനും സമുദായധ്രുവീകരണത്തിനും വേണ്ടി സമർഥമായി ഉപയോഗിച്ചപ്പോൾ, കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട ആ സാധുമനുഷ്യർ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടി. പലരും ഭയം മൂലം പെൺകുഞ്ഞുങ്ങളെ സ്കൂളിൽ വിടാതായി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മുസ്‌ലിം പെൺകുട്ടികളെ ആയിരുന്നു. നഷ്ടപരിഹാരത്തുക കൈക്കലാക്കിയ ശേഷം പുത്രഭാര്യയെയും കുട്ടികളെയും ഇറക്കിവിട്ട കഥകൾ വേറെ. ആയിരം ബീഡി വെറും 50 രൂപയ്ക്കു തെറുക്കുന്ന സ്ത്രീകളെയും ഞാൻ ആ തെരുവിൽ കണ്ടുമുട്ടി. ലോൺ കിട്ടാതെ, പൈപ്പ് കണക്‌ഷൻ കിട്ടാതെ, വാടകവീട് കിട്ടാതെ ജീവിതം നരകതുല്യമാകുന്നവർ. ഘെട്ടോകളിലെ മേൽവിലാസം കാണുമ്പോൾത്തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാപബാധിത പ്രദേശങ്ങളിൽനിന്ന് ഒറ്റരാത്രിയിൽ പലായനം ചെയ്ത മനുഷ്യർ താമസിക്കുന്ന അഹമ്മദാബാദിലെ ഇടുങ്ങിയ തെരുവുകളും കുഞ്ഞുവീടുകളും പലതവണ സന്ദർശിച്ചിട്ടുണ്ട്. കാലമേറെക്കഴിഞ്ഞിട്ടും ആ അഭിശപ്തദിവസങ്ങളുടെ നടുക്കത്തിൽനിന്ന് അവർ മുക്തരായിരുന്നില്ല. പലരും വെറും 20,000 രൂപയ്ക്കു സ്വന്തം വീട് വിറ്റിട്ടാണ് ദൂരെ സ്വസമുദായക്കാർക്കു ഭൂരിപക്ഷമുള്ള സ്ഥലത്തെ ഒറ്റമുറി വീട്ടിലേക്കു താമസം മാറ്റിയത്. മറ്റു പലർക്കും കത്തിയെരിഞ്ഞുപോയ വീടുകൾക്കു പകരം വേറൊരു വീട് ഉണ്ടാക്കാൻ പറ്റിയില്ല. നഷ്ടപരിഹാരമായി കിട്ടിയ ചെറിയ തുകകൾ പരുക്കു പറ്റിയ ഭർത്താവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നീണ്ടകാലത്തെ ചികിത്സയ്ക്കായി അവർക്ക് ഉപയോഗിക്കേണ്ടി വന്നു. ഇരകളിൽ മുസ്‌ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന മനുഷ്യർ!

നഗരം കത്തിയെരിഞ്ഞ നാളുകളിൽ ‌സഹായം തേടി പരക്കം പാഞ്ഞപ്പോഴും അതിനുശേഷവും എല്ലാ സാമ്പത്തിക-സാമൂഹിക-വൈകാരിക അരക്ഷിതത്വവും അവർക്ക് സ്വയം അനുഭവിക്കേണ്ടിവന്നു. രാത്രികളിൽ പേടിസ്വപ്നം കണ്ടു ഞെട്ടിയുണർന്ന കുട്ടികൾ സാധാരണ നിലയിലേക്കു തിരിച്ചെത്താൻ വർഷങ്ങളെടുത്തു. അപ്പോഴേക്കും അവർക്കു ബാല്യം നഷ്ടമായിരുന്നു. പലർക്കും ആഗ്രഹിച്ച വിദ്യാഭ്യാസമോ കുടുംബജീവിതമോ കിട്ടിയില്ല. രാഷ്ട്രീയപാർട്ടികൾ ഗുജറാത്ത് കലാപവും വംശഹത്യയും അവരുടെ അധികാരത്തിനും സമുദായധ്രുവീകരണത്തിനും വേണ്ടി സമർഥമായി ഉപയോഗിച്ചപ്പോൾ, കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട ആ സാധുമനുഷ്യർ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടി. പലരും ഭയം മൂലം പെൺകുഞ്ഞുങ്ങളെ സ്കൂളിൽ വിടാതായി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മുസ്‌ലിം പെൺകുട്ടികളെ ആയിരുന്നു.

Representative Image: Yuri A/Shutterstock
ADVERTISEMENT

നഷ്ടപരിഹാരത്തുക കൈക്കലാക്കിയ ശേഷം പുത്രഭാര്യയെയും കുട്ടികളെയും ഇറക്കിവിട്ട കഥകൾ വേറെ. ആയിരം ബീഡി വെറും 50 രൂപയ്ക്കു തെറുക്കുന്ന സ്ത്രീകളെയും ഞാൻ ആ തെരുവിൽ കണ്ടുമുട്ടി. ലോൺ കിട്ടാതെ, പൈപ്പ് കണക്‌ഷൻ കിട്ടാതെ, വാടകവീട് കിട്ടാതെ ജീവിതം നരകതുല്യമാകുന്നവർ. ഘെട്ടോകളിലെ മേൽവിലാസം കാണുമ്പോൾത്തന്നെ തൊഴിലപേക്ഷകൾ തിരസ്കരിക്കുന്ന നവമുതലാളിമാർകൂടിയാകുമ്പോൾ ഒരിക്കലും ദാരിദ്ര്യം അവരെ വിട്ടുപോകുന്നില്ല.

ഈ അവസ്ഥയിൽനിന്ന് ഒരു വർഗീയസംഘടനയും അവരെ രക്ഷിക്കുന്നില്ല. അപകടത്തിലാകുന്ന ദൈവങ്ങളുടെയും വിശ്വാസസംഹിതകളുടെയും പേരുപറഞ്ഞുകൊണ്ട് വിശ്വാസികളായ മനുഷ്യരെ ഉണർത്തുക മാത്രമാണ് വർഗീയസംഘടനകളുടെ എക്കാലത്തെയും കടമ. പറ്റുമെങ്കിൽ ഉണർന്നുവരുന്നവരെക്കൊണ്ട് സഹജീവികൾക്കു നേരെ ആയുധമെടുപ്പിക്കുകയും ചെയ്യും. അല്ലാതെ, സാധാരണ മനുഷ്യരുടെ നിത്യജീവിതസമസ്യകൾ വർഗീയസംഘടനകളുടെ അജൻഡയിൽ ഒരുകാലത്തും ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയുമില്ല.

Representative Image: Lightspring/Shutterstock
ADVERTISEMENT

പക്ഷേ, ഒരു മഹാദുരന്തം ഉണ്ടാക്കിയ ജീവഹാനികളും സാമ്പത്തിക-സാമൂഹിക നഷ്ടവും മാനസികസംഘർഷങ്ങളും ഓർത്താകണം ഗുജറാത്തിൽ സാധാരണ മനുഷ്യർ അധികം വൈകാതെ പരസ്പരം മുറിവുകൾ ഉണക്കാൻ തുടങ്ങി. രാഷ്ട്രീയപാർട്ടികൾക്കും വർഗീയസംഘടനകൾക്കും ചോരപ്പുഴയിലൂടെ ഒഴുകിവരുന്ന അധികാരത്തിനപ്പുറം ഇരകളെക്കുറിച്ചു സ്ഥായിയായ വേവലാതികൾ ഇല്ലെന്ന് അവർക്കു മനസ്സിലായി. സഹജീവിതത്തിലാണ് സമാധാനം എന്ന തിരിച്ചറിവിൽ അവർ പതിയെ എത്തിച്ചേർന്നു. മുസ്‌ലിം കച്ചവടക്കാരില്ലാതെ ഹിന്ദുവിനും ജൈനനും ഇവിടെ ഇന്നും ആഘോഷമില്ല; തിരിച്ചും! പൂക്കൾ, പടക്കം, പട്ടം, സുഗന്ധദ്രവ്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ വിൽക്കുന്ന കച്ചവടക്കാരിൽ ഏറെയും മുസ്‌ലിംകളാണ്. എല്ലാ ഹൈന്ദവ ആഘോഷങ്ങളെയും പൂർണമാക്കുന്നത് മുസ്‌ലിം കച്ചവടക്കാർത്തന്നെയാണ്. ആരും ആരെയും ബഹിഷ്കരിക്കുന്നില്ല.

എല്ലാ വർഗീയവിഭജനങ്ങളും മനുഷ്യനെ അവസാനം കൊണ്ടെത്തിക്കുന്നത് കലാപത്തിലും മനുഷ്യക്കുരുതിയിലും ആണെന്നത് പ്രപഞ്ചസത്യമാണ്. മുറിവുകൾ ഉണ്ടാക്കാൻ എളുപ്പമാണ്. പഴുത്തു വ്രണമായാൽ ചികിത്സ എളുപ്പമല്ല. 

എല്ലാ വർഷവും അഹമ്മദാബാദിലെ ജഗന്നാഥ് ക്ഷേത്രത്തിലേക്കുള്ള രഥയാത്ര കടന്നുപോകുന്നത് ജമാൽപുർ, ദരിയാപുർ, ഷാഹ്പുർ, കാലുപുർ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിലൂടെയാണ്. കലാപകാലത്തു പ്രക്ഷുബ്ധമായിരുന്ന പ്രദേശങ്ങൾകൂടിയാണ് എന്നോർക്കണം. ഒട്ടേറെ ആനകളും അലങ്കരിച്ച 3 രഥങ്ങളും ധാരാളം ലോറികളും കാൽനടക്കാരും അടങ്ങിയ ആഘോഷപൂർണമായ ആ രഥയാത്ര കടന്നുപോകുന്ന നന്നേ ഇടുങ്ങിയ നിരത്തിന്റെ ഇരുവശത്തുംനിന്ന് മുസ്‌ലിംകൾ ജഗന്നാഥനെ സന്തോഷപൂർവം എതിരേൽക്കുന്നതും പ്രസാദം സ്വീകരിക്കുന്നതും ഇന്ന് അഹമ്മദാബാദിലെ തികച്ചും സാധാരണമായ കാഴ്ചയാണ്. 

ഏതാനും വർഷം മുൻപ്, ദരിയാപുരിൽവച്ച് 3 രഥങ്ങളിലൊന്നിന്റെ ചക്രം കേടാവുകയും യാത്ര നിലയ്ക്കുകയും ചെയ്തു. ചുറ്റുമുണ്ടായിരുന്ന മുസ്‌ലിംകളും ഹിന്ദുക്കളും ഒരുപോലെയാണ് അപ്പോൾ വേവലാതിപ്പെട്ടത്. വളരെപ്പെട്ടെന്ന് രഥം നന്നാക്കിയത് സമീപത്ത് ഓട്ടോ റിപ്പയർ കട നടത്തുന്ന അഹമ്മദ് ഷാ എന്ന മുസ്‌ലിം യുവാവായിരുന്നു. 15 മിനിറ്റിനകം രഥചക്രം ശരിയായതോടെ ‘ജയ് രൺചോഡ്’ (ജഗന്നാഥനെ അഭിസംബോധന ചെയ്യുന്നത്) എന്ന് ആർത്തുവിളിച്ച് ആഹ്ലാദം പങ്കിട്ടത് മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമിച്ചായിരുന്നു. ഒരിക്കൽപോലും ‘അപരത്വം’ അവർക്കിടയിൽ കടന്നുവന്നില്ല. ഇന്നും രഥയാത്ര കടന്നുപോകുമ്പോൾ മുസ്‌ലിംകൾ ജിലേബിയും ലഡുവുമൊക്കെ ഹിന്ദുഭക്തർക്കു വിതരണം ചെയ്യാറുണ്ട്. തിരിച്ച് അവർ പ്രസാദം കഴിക്കാറുമുണ്ട്. പഴയ കലാപത്തിന്റെ ഉണങ്ങിയ വടുക്കളിൽ പരസ്പരം കുത്തി വീണ്ടും വ്രണങ്ങൾ ഉണ്ടാക്കാൻ അവർ ശ്രമിക്കാറില്ല.

ADVERTISEMENT

വൈവിധ്യങ്ങളെയും മതസ്വത്വങ്ങളെയും പരസ്പരം ആദരിക്കുന്ന ഈയൊരു സഹജീവിതമാണ് ഏതൊരു ബഹുസ്വരസമൂഹത്തിന്റെയും നിലനിൽപിന് അനിവാര്യം. അയൽക്കാരനെ ‘അപരനായും നുഴഞ്ഞുകയറ്റക്കാരനായും’ കാണാൻ തുടങ്ങുന്നതോടെയാണ് അവിശ്വാസത്തിന്റെയും അന്യവൽക്കരണത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ മനുഷ്യർക്കിടയിൽ മുള പൊട്ടുന്നത്. ആ വിത്തുകൾ പിന്നീട് വർഗീയകലാപങ്ങളായി മാറുന്നു. വളരെ ലളിതവും മനോഹരവുമായ ഇത്തരം സഹജീവിതങ്ങൾ ഇന്ത്യയുടെ പലഭാഗത്തും കണ്ടിട്ടുണ്ട്. വാസ്തവത്തിൽ, അത്തരം ജീവിതങ്ങളാണ് ഏറെയും. നിർഭാഗ്യവശാൽ, അതിൽ വിഷം കലക്കുന്നത് ധ്രുവീകരണത്തിലൂടെ അധികാരം കൈക്കലാക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരാണ്. ഈ സ്വാഭാവികതയെയാണ് അപരിഷ്കൃതവും ഭരണഘടനാവിരുദ്ധവുമായ ചില ഉത്തരവുകളിലൂടെ യുപിയിലെയും മധ്യപ്രദേശിലെയും ഉത്തരാഖണ്ഡിലെയും സർക്കാരുകൾ അട്ടിമറിക്കാൻ ശ്രമിച്ചത്. 

അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര (File Photo by Sam PANTHAKY / AFP)

കൻവർ യാത്ര കടന്നുപോകുന്ന റൂട്ടിലെ കടകളുടെ ബോർഡുകളിൽ ഉടമസ്ഥരുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തരവ് ഒരുതരത്തിലും ഒരു മതനിരപേക്ഷ സർക്കാർ പുറപ്പെടുവിക്കാൻ പാടില്ലാത്തതായിരുന്നു. പരമോന്നത കോടതിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ വളരെ എളുപ്പത്തിൽ ഇതൊരു കീഴ്‌വഴക്കമായി മാറുമായിരുന്നു. മനുഷ്യർക്കിടയിൽ ഇത്തരം വിവേചനപൂർണമായ ഉത്തരവുകൾ ഉണ്ടാക്കുന്ന മതിലുകൾ പിന്നീട് മനുഷ്യമനസ്സിലേക്കു കൂടി വ്യാപിക്കും. അത് ഇളക്കിമാറ്റുക എളുപ്പമല്ല. ഒരു ഭരണാധികാരിക്കും തടയാൻ കഴിയാത്ത വിധത്തിൽ രാജ്യം ധ്രുവീകരിക്കപ്പെടാൻ ഇത്തരം ബാലിശവും രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതുമായ ഇടപെടലുകൾ ഇടയാക്കും.

എല്ലാ വർഗീയവിഭജനങ്ങളും മനുഷ്യനെ അവസാനം കൊണ്ടെത്തിക്കുന്നത് കലാപത്തിലും മനുഷ്യക്കുരുതിയിലും ആണെന്നത് പ്രപഞ്ചസത്യമാണ്. മുറിവുകൾ ഉണ്ടാക്കാൻ എളുപ്പമാണ്. പഴുത്തു വ്രണമായാൽ ചികിത്സ എളുപ്പമല്ല. മത, രാഷ്ട്രീയ നേതാക്കൾ അപ്പോഴും സുരക്ഷിതരായിരിക്കും. എല്ലായ്പോഴും ഇരകളാകുന്നത് ഇതിലൊന്നും പങ്കാളിയല്ലാത്ത ഉന്തുവണ്ടിക്കാരും തെരുവുകച്ചവടക്കാരും ദിവസക്കൂലിക്കാരായ തൊഴിലാളികളും അടങ്ങുന്ന സാധുമനുഷ്യരാണ്.

അതുകൊണ്ട്, ബഹുസ്വരസമൂഹത്തിലേക്കു തൊടുത്തുവിടുന്ന അപ്രിയകരമായ ഒരു വാക്കുപോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്ന ദീർഘദർശിത്വവും ആത്മസംയമനവുമാണ് നമ്മുടെ രാഷ്ട്രീയ-മത-സമുദായ നേതാക്കൾക്കും മാധ്യമങ്ങൾക്കും ഉണ്ടാകേണ്ടത്. സൂക്ഷിച്ചുനോക്കിയാൽ കേരളവും അത്തരമൊരു സ്വയംബോധ്യത്തിലേക്ക് എത്തേണ്ട സമയം അതിക്രമിച്ചതായി നമുക്കു തിരിച്ചറിയാൻ കഴിയും.

English Summary:

Peace and Mutual Respect: Cornerstones of a Pluralistic Society

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT